ടോപ് സ്കോർ കരസ്ഥമാക്കി വീണ്ടും ദേവ്ന 

    ഭാരതീയ വിദ്യാനികേതൻ ജില്ലാ കലോത്സവത്തിൽ വീണും ടോപ് സ്കോർ കരസ്ഥമാക്കി ദേവ്ന സുരേന്ദ്രൻ . ഭരതനാട്യം, നാടോടിനൃത്തം, ഹിന്ദി പദ്യം എന്നീ വ്യക്തിഗത ഇനങ്ങൾക്ക് ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി. ഗ്രൂപിനമായ സംഘ ഗാനത്തിനും ഒന്നാം സ്ഥാനവും സംഘനൃത്തത്തിന് മുന്നാം സ്ഥാനവും കരസ്ഥമാക്കി. ചെറുകര ശ്രീ ശങ്കര വിദ്യാനികേതനിലെ 6ാം ക്ലാസ്സ് വിദ്യാർത്ഥിയായ ദേവ്ന കല്പറ്റ നവരസ ഡാൻസ് സ്കൂളിൽ രേണുക സലാമിൻ്റെ കീഴിൽ നൃത്തം അഭ്യസിച്ചു വരുന്നു.

    Read More

      പറമ്പിൽ കോഴി കയറിയതിന് വൃദ്ധദമ്പതികളെ ആക്രമിച്ച്‌ പരിക്കേൽപ്പിച്ച സംഭവം; അയൽവാസി പിടിയിൽ 

      കമ്പളക്കാട്: പറമ്പിൽ കോഴി കയറിയതിന് വൃദ്ധദമ്പതികളെ ആക്രമിച്ച സംഭവത്തിൽ അയൽവാസി പിടിയിൽ. പള്ളിക്കുന്ന്, ചുണ്ടക്കര, തെക്കേപീടികയിൽ, ടി.കെ തോമസ്(58)നെയാണ് കമ്പളക്കാട് പോലീസ് പിടികൂടിയത്. സംഭവശേഷം ഒളിവിലായിരുന്ന ഇയാളെ വെള്ളിയാഴ്ച രാവിലെ കല്പറ്റയിൽ നിന്നാണ് പിടികൂടിയത്. ഇയാൾ മറ്റൊരു കേസിൽ ഒരാളെ ഹെൽമെറ്റ് കൊണ്ടടിച്ചു പരിക്കേൽപ്പിച്ച കേസിലും പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.   24.11.3025നാണ് ഇയാൾ വൃദ്ധദമ്പതികളുടെ വീട്ടിൽ അതിക്രമിച്ചു കയറി ഇരുമ്പ് വടി ഉപയോഗിച്ച് മാരകമായി ഇവരെ അടിച്ചു പരിക്കേൽപ്പിച്ചത്. വയോധികന്റെ ഇരു…

      Read More

        അടിയന്തരാവസ്ഥ വാര്‍ഷിക ദിനം ഫാസിസ്റ്റ് വിരുദ്ധ ദിനമായി ആചരിച്ചു

        കല്‍പ്പറ്റ: അടിയന്തരാവസ്ഥയുടെ 51-മത് വാര്‍ഷിക ദിനം വയനാട് ഫാസിസ്റ്റ് വിരുദ്ധ ജനകീയ വേദി ഫാസിസ്റ്റ് വിരുദ്ധ ദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി എംജിടി ഹാളില്‍ ‘ഫാസിസവും നവഫാസിസവും: അര നൂറ്റാണ്ടിന്റെ അനുഭവ പാഠങ്ങള്‍’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ പി.എച്ച്. ഫൈസല്‍ അധ്യക്ഷത വഹിച്ചു. ഡോ.പി.ജി. ഹരി, അഡ്വ.ടി.ജെ. ഡിക്‌സന്‍, പി.ജി. മോഹന്‍ദാസ്, പി.പി. ഷന്റോലാല്‍, പി. ഉണ്ണിക്കൃഷ്ണന്‍, എം.കെ. ഷിബു എന്നിവര്‍ പ്രസംഗിച്ചു. കള്‍ച്ചറല്‍ ഫോറം സംസ്ഥാന സമിതി അംഗം അഡ്വ….

        Read More

        സംസ്‌ഥാനത്ത്‌ ഇന്നും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.

        തിരുവനന്തപുരം: തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി ഇന്നും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഏപ്രില്‍…

        Read More

          വയനാട് ഗവ. മെഡിക്കൽ കോളേജിലെ ആദ്യ വിദ്യാർത്ഥിയായി രാജസ്ഥാൻ സ്വദേശിനി

          മാനന്തവാടി: വയനാട് ഗവ. മെഡിക്കൽ കോളേജിലെ പ്രഥമ മെഡിസിൻ ബാച്ചിലെ പ്രഥമ വിദ്യാർത്ഥിയായി രാജസ്ഥാൻ സ്വദേശിനി. രണ്ടാം റൗണ്ടിൽ അഖിലേന്ത്യാ മെഡിക്കൽ പ്രവേശന ക്വാട്ടയിലാണ് ജയ്പൂർ സ്വദേശിനിയായ വിദ്യാർത്ഥിനി വെള്ളിയാഴ്ച്ച പ്രവേശനം പൂർത്തിയാക്കിയത്.   മാനന്തവാടിയിലെ മെഡിക്കൽ കോളേജിൽ 50 എംബിബിഎസ് സീറ്റുകൾക്കാണ് ഈ വർഷം നാഷണൽ മെഡിക്കൽ മിഷന്റെ അനുമതി ലഭിച്ചത്. ഇതിൽ ഏഴെണ്ണം അഖിലേന്ത്യാ ക്വാട്ടയിൽ നിന്നുള്ള വിദ്യാർത്ഥികളും ബാക്കി കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളുമാണ്. സംസ്ഥാനത്ത് നിന്നുള്ള വിദ്യാർത്ഥികളുടെ പ്രവേശന നടപടികൾ അടുത്ത റൗണ്ടിലാണ്. ഇത്…

          Read More

            വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

            കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട് സൈബർ പൊലീസ് ഇൻസ്‌പെക്ടർ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം താനൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്. ടെലഗ്രാമിൽ പാർട്ട്‌ ടൈം ജോലി ചെയ്ത് പണം സമ്പാദിക്കാം എന്ന പരസ്യം നൽകി 2024 ഫെബ്രുവരിയിൽ വെള്ളമുണ്ട സ്വദേശിയിൽ നിന്ന് പണം തട്ടിയ കേസിലാണ്…

            Read More

            കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് വൈത്തിരി മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു.

            വൈത്തിരി :പ്രവാസി കോൺഗ്രസ് വൈത്തിരി മണ്ഡലം യോഗം ബ്ലോക്ക് പ്രസിഡന്റ്‌ പി.ജെ ആന്റണി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പ്രസിഡന്റ്‌ സജി മണ്ഡലത്തിൽ ഉദ്ഘാടനം നിർവഹിച്ചു. പ്രവാസികൾക്ക് കിട്ടേണ്ട ആനുകൂല്യങ്ങളെ കുറിച്ചു വിശദമായി സംസാരിച്ചു. പ്രസിഡന്റ്‌ ആയി ഷാജഹാൻ എം. എസ്, വൈസ് പ്രസിഡന്റ്‌മാരായി നാസർ. കെ, ജാൻസി ജോണി യേയും, ജന :സെക്രട്ടറി മാരായി മുജീബ് തളിപ്പുഴ, ആഷിക്ക് വൈത്തിരി,ശിവ പ്രസാദ്, ത്രേസ്യമ ആന്റണി എന്നിവരെയും ട്രഷറര്‍ ആയി മജീദ് വൈത്തിരിയേയും തിരഞ്ഞെടുത്തു. ബ്ലോക്ക് ജന…

            Read More

            സർഗ്ഗ വസന്തം തീർത്ത് ബഡ്സ് കലോത്സവം സമാപിച്ചു

            മീനങ്ങാടി : ഭിന്നശേഷി കുട്ടികൾക്കായി കുടുംബശ്രീ നടത്തുന്ന കലോത്സവം മിഴി 2023 സമാപിച്ചു. ജില്ലയിലെ പതിനൊന്ന് ബഡ്സ് സ്കൂളുകളിൽ നിന്നായി നൂറിലധികം കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി മുഖ്യഭാഷണം നടത്തി. കലാ സൗന്ദര്യം നിറഞ്ഞ കുട്ടികളുടെ പരിപാടികൾ ആസ്വാദകർക്ക് വേറിട്ട അനുഭവം പകർന്നു. പ്രച്ഛന്ന വേഷം, ലളിതഗാനം, മിമിക്രി, ഒപ്പന, നാടോടി നൃത്തം,…

            Read More

              പഴുതടച്ച സുരക്ഷയിൽ വോട്ടിങ് യന്ത്രങ്ങൾ

              നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായ ശേഷം പോളിങ് ബൂത്തുകളിൽ നിന്ന് തിരിച്ചെത്തിച്ച വോട്ടിങ് മെഷീനുകൾ കനത്ത സുരക്ഷയിലാണ് ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിൽ പ്രത്യേകം സജ്ജമാക്കിയ സ്ട്രോങ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്നത്. വോട്ടെടുപ്പ് പൂർത്തിയായ ശേഷം ബുത്തുകളിൽ വോട്ടിങ് മെഷീനിലെ ബാലറ്റ്, കൺട്രോൾ, വിവിപാറ്റ് യൂണിറ്റുകൾ വേർപെടുത്തിയ ശേഷം പോളിങ് ഏജന്റുമാരുടെ സാന്നിദ്ധ്യത്തിൽ സീൽ ചെയ്താണ് അതത് മണ്ഡലങ്ങളിലെ സ്വീകരണ കേന്ദ്രങ്ങളിൽ എത്തിച്ചത്. തുടർന്ന് ഇവിടങ്ങളിൽ പ്രത്യേകം തയ്യാറാക്കിയ സ്ട്രോങ് റൂമുകളിലേക്ക് മെഷീനുകൾ മാറ്റി. നിശ്ചിത സ്ഥാനങ്ങളിൽ മെഷീനുകൾ സുരക്ഷിതമായി…

              Read More

              പോസ്റ്റർ പ്രകാശനം ചെയ്തു

              കൽപ്പറ്റ: മെയ് 29, 30 തീയതികളിൽ കൽപ്പറ്റ ഗവ. ഐ.ടി.ഐ യിൽ നടക്കുന്ന Spectrum Jobfair 2025-ൻ്റെ പോസ്റ്റർ പ്രകാശനം ജില്ലാ പ്ലാനിംഗ് ഓഫീസറും ജില്ലാ സ്കിൽ കമ്മറ്റി കൺവീനറുമായ എം.പ്രസാദൻ നിർവഹിച്ചു. ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ ശ്രീജിത്ത്, ഐ.ടി.ഐ ഗ്രൂപ്പ് ഇൻസ്ട്രക്ടർ ജീവൻ ജോൺസ്, DCIP പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഐ.ടി.ഐ വിജയിച്ചവർക്കും ഈ വർഷം പഠനം പൂർത്തിയാക്കുന്നവർക്കും തൊഴിൽ മേളയിൽ പങ്കെടുക്കാം

              Read More