ബസ്സ് വെയ്റ്റിംഗ് ഷെഡ് ഉദ്ഘാടനം ചെയ്തു

തരുവണ : തരുവണ പൊരുന്നന്നൂർ വില്ലേജ് ഓഫീസിന് സമീപം മുസ്ലിം യൂത്ത് ലീഗ് നിർമിച്ച അരിയിൽ ഷുകൂർ സ്മാരക വെയ്റ്റിംഗ് ഷെഡ് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പി.സി.ഇബ്രാഹിം ഹാജി ഉൽഘാടനം ചെയ്തു. സി.മമ്മുഹാജി അദ്ധ്യക്ഷം വഹിച്ചു. പി.കെ.മുഹമ്മദ് എ.കെ.നാസർ, വി.അബ്ദുള്ള, ചാത്തോതു ശറഫു, ഈ.വി. ഉസ്മാൻ, പി.അഷ്‌റഫ്, ഷാഫി.പി.ടി, കെ.പി.സിദീഖ്‌, റയീസ്.യു.കെ, സുഹൈൽ, നൗഷാദ് മക്കി, സി.പി.ഉസ്മാൻ , നിജാം, കെ.കെ.ഇസ്മായിൽ തുടങ്ങിയവർ സംബന്ധിച്ചു

Read More

കെ.ജി. നഗർ റസിഡൻസ് അസോസ്സിയേഷൻ ഓാണാലോഷവും കുടുംബ സംഗമവും നടത്തി

കൽപ്പറ്റ : കൽപ്പറ്റ മുണ്ടേരി കെ.ജി. നഗർ റസിഡൻസ് അസോസിയേഷൻ ഓണാഘോഷവും കുടുംബ സംഗമവും മുണ്ടേരി ശ്വാദേ ലൂപ്പേ പള്ളി ഹാളിൽ വെച്ച് വളരെ ഗംഭീരമായി നടത്തി. ഓണാഘോഷത്തിൻ്റെ ഔദ്യോഗിക ഉൽഘാടനം ഗ്വാദേ ലൂപ്പേ പള്ളി വികാരി ഫാദർ റോയ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ.എസ്. ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു.ശ്രീ.. ശിവരാമൻ ഓണ സന്ദേശം നൽകി. അംഗങ്ങളുടെ കലാപരിപാടികൾ, മത്സരങ്ങൾ, മാജിക്ക് ഷോ എന്നിവ ഉണ്ടായിരുന്നു. തങ്കച്ചൻ. പി.ജെ, വി.ജി .ശിവരാമൻ എന്നിവർ സംസാരിച്ചു അസോസിയേഷൻ സെക്രട്ടറി…

Read More

എസ്എസ്എൽസി വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.

കണിയാമ്പറ്റ: കണിയാമ്പറ്റ ഹയർ സെക്കണ്ടറി സ്കൂളിൽ ഒ. ആർ. സി പദ്ധതിയുടെ ഭാഗമായി SSLC വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.സൈക്കോളജിസ്റ്റും ഒ.ആർ.സി ട്രെയിനറുമായ ശ്രീ: ബിനു എം രാജൻ ആണ് ക്ലാസെടുത്തത്. സ്കൂൾ കൗൺസിലർ ഗ്രീഷ്മ പി. എ സ്വാഗതം പറയുകയും ശ്രീ: ഹരീഷ് കുമാർ കെ.പി അധ്യക്ഷത വഹിക്കുകയും ചെയ്ത ചടങ്ങ് പ്രധാനധ്യാപിക ശ്രീമതി: ഷിംജി ജേക്കബ് പരിപാടി ഉത്ഘാടനം ചെയ്തു.അധ്യാപിക ഷിനി ആശംസ, ശ്രീമതി: അനുഷ പി നന്ദി അർപ്പിച്ച് സംസാരിക്കുകയും ചെയ്തു.

Read More

കമ്മ്യൂണിറ്റി ബൈസിക്കിള്‍ റൈഡ് നടത്തി.

കല്‍പ്പറ്റ: വയനാട് ബൈക്കേഴ്‌സ് ക്ലബ്, ബത്തേരി ഗ്രാന്‍ഡ് ഐറിസ് ഹോട്ടല്‍, ബത്തേരി രാജരാജേശ്വര കോളജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കമ്മ്യൂണിറ്റി ബൈസിക്കിള്‍ റൈഡ് നടത്തി. ഉത്തരവാദ ടൂറിസം, കായിക മേഖലകള്‍ക്കു പുത്തന്‍ ഉണര്‍വുപകരുകയെന്ന ലക്ഷ്യത്തോടെ കല്‍പ്പറ്റയില്‍നിന്നു ബത്തേരിക്കായിരുന്നു റൈഡ്. സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഫഌഗ് ഓഫ് ചെയ്തു. സൈക്ലിസ്റ്റുകള്‍ക്കൊപ്പം അദ്ദേഹം റൈഡില്‍ പങ്കെടുത്തു. സമാപനയോഗം ബത്തേരിയില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി മുഖ്യാതിഥിയായി. വയനാട്…

Read More

    ഇന്ന് സ്വര്‍ണം വാങ്ങിയാലോ? വില കുറഞ്ഞിരിക്കുന്നത് നേട്ടമാക്കാന്‍ അവസരം

    സ്വര്‍ണവിലയ്ക്ക് വരും നാളുകളില്‍ എന്ത് സംഭവിക്കും? ഇറാന്‍-ഇസ്രയേല്‍ യുദ്ധവുമായി ബന്ധപ്പെട്ട് താല്‍കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടുകഴിഞ്ഞു. ചര്‍ച്ചയുടെ പരാജയം സ്വര്‍ണവിലയേയും ബാധിക്കാനിടയുണ്ട്. അതുകൊണ്ടുതന്നെ ഇനി സ്വര്‍ണവിലയില്‍ കൂടുതല്‍ ഇടിവുണ്ടാകുമോ എന്ന ആകാംഷയിലാണ് വിപണിവിദഗ്ധര്‍.   ഇന്നത്തെ സ്വര്‍ണവില   കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,11,800 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 13,975 രൂപയും. ഇന്നലത്തെ വിലയുമായി തട്ടിച്ച് നോക്കുമ്പോള്‍ ഗ്രാമിന് 35…

    Read More

    യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

    കോട്ടത്തറ: യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടത്തറ സ്വദേശി അഖിൽ രാജിന്റെ ഭാര്യ ശ്രീവിദ്യ (25) യെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മെച്ചനയിലെ ഇവരുടെ വീട്ടിൽ വച്ച് 12 മണിയോടെ ആയിരുന്നു സംഭവം. ഒരു വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. മൃതദേഹം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.

    Read More

    ദേശീയ നവജാത ശിശു സംരക്ഷണ വാരാചരണം; ബോധവല്‍ക്കരണ സെമിനാര്‍ നടത്തി

     മാനന്തവാടി: ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യദൗത്യത്തിന്റെയും ആഭിമുഖ്യത്തില്‍ ദേശീയ നവജാത ശിശു സംരക്ഷണ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണ സെമിനാറും നടത്തി. മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജില്‍ ആശുപത്രി സൂപ്രണ്ട് ഡോ വി.പി രാജേഷ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ് ഡോ കെ .മുഹമ്മദ് അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു.ശിശുരോഗ വിദഗ്ദ്ധന്‍ ഡോ ചന്ദ്രശേഖരന്‍ വാരാചരണ സന്ദേശ പ്രഭാഷണം നടത്തി. ‘നവജാത ശിശു ജീവിതങ്ങളെ സാമൂഹ്യ- സ്ഥാപന ഇടപെടലുകളിലൂടെ പരിപോഷിപ്പിക്കാം ‘ എന്ന ഈ വര്‍ഷത്തെ വാരാചരണ പ്രമേയത്തെ അടിസ്ഥാനമാക്കി…

    Read More

      സ്ത്രീകള്‍ക്ക് മാത്രമായി കെഎസ്‌ആര്‍ടിസിയുടെ പിങ്ക് ബസ് വരുന്നു ; ജീവനക്കാരും സ്ത്രീകളെന്ന് ഗണേഷ് കുമാർ

      തിരുവനന്തപുരം: സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസ് ഉടൻ കേരളത്തില്‍ സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. സ്ത്രീകള്‍ തന്നെയാവും ഈ ബസിലെ ജീവനക്കാരെന്നും മന്ത്രി പറഞ്ഞു. ഇതിനോടനുബന്ധിച്ച്‌ പിങ്ക് ടാക്‌സി എന്നൊരു ആശയവുമുണ്ട്. ബസ് ഇറങ്ങുന്ന സ്ത്രീകളെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിക്കാനായി ഷെയർ ടാക്‌സി രീതിയിലാവും വണ്ടി ഉണ്ടാവുകയെന്നും മന്ത്രി പറഞ്ഞു.   പിങ്ക് ബസിനായി ഐക്യരാഷ്ട്രസഭയ്ക്ക് 150 കോടി രൂപയുടെ പദ്ധതിനിർദേശം സമർപ്പിക്കും. അതു ലഭ്യമായ ഉടനെ കേരളത്തിൻ്റെ നിരത്തില്‍ പിങ്ക് ബസ് ഓടുമെന്ന് മന്ത്രി…

      Read More

      ഇരുപത്തിനാല് മണിക്കൂറിനിടെ കേരളത്തിൽ രണ്ട് കൊവിഡ് മരണം; സംസ്ഥാനത്ത് 1679 ആക്റ്റീവ് കേസുകൾ

      സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന. കേരളത്തിൽ മാത്രം നിലവിൽ 1679 ആക്റ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ രണ്ട് കൊവിഡ് മരണം സ്ഥിരീകരിച്ചു. അതേസമയം, രാജ്യത്ത് കൊവിഡ് കേസുകള്‍ 5000 കടന്നു. രാജ്യത്ത് 5364 ആക്റ്റീവ് കേസുകളാണ് നിലവിലുള്ളത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ലക്ഷണങ്ങളുമായി എത്തുന്നവർക്ക് കൊവിഡ് പരിശോധന നടത്തണമെന്ന് നിർദ്ദേശം നൽകി ആരോഗ്യവകുപ്പ്. ആശുപത്രികൾക്കാണ് ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് നിർദേശം നൽകിയത്. രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പിന്റെ…

      Read More

        സുൽത്താൻബത്തേരി നഗരസഭ ജൂൺ 5 ലോകപരിസ്ഥിതി ദിന പരിപാടി സംഘടിപ്പിച്ചു

        സുൽത്താൻബത്തേരി: സുൽത്താൻബത്തേരി നഗരസഭയും കൃഷിവകുപ്പും ചേർന്ന് ബീനാച്ചി സ്കൂളിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിന പ്രോഗ്രാം നഗരസഭ ചെയർപേഴ്സൺ റസീനഅബ്ദുൽ ഖാദർ ഉദ്ഘാടനം നിർവഹിച്ചു നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി സംഷാദ് അധ്യക്ഷത വഹിച്ചു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിഫാനത്ത്, കൗൺസിലർമാരായ ഷെർലി കൃഷ്ണൻ, നൗഷാദ് മംഗലശ്ശേരി, കെ സി യോഹന്നാൻ, രാധ ബാബു , കൃഷി ഓഫീസർ ഡോക്ടർ ഗോകുൽ കൃഷ്ണൻ ,പ്രധാന അധ്യാപിക സജ്‌ന,എസ് എം സി ചെയർമാൻ കൃഷ്ണകുമാർ, എന്നിവർ സംസാരിച്ചു.

        Read More