നല്ലൂര്‍നാട് ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനം ഷിഫ്റ്റ് അടിസ്ഥാനത്തിലാക്കണം: ജില്ലാ ആസൂത്രണ സമിതി

കൽപ്പറ്റ: നല്ലൂര്‍നാട് ക്യാന്‍സര്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനം മൂന്ന് ഷിഫ്റ്റുകളിലായി വിപുലീകരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം ആവശ്യപ്പെട്ടു. ഡയാലിസിസ് സെന്ററില്‍ പ്രതിമാസം 1500 ലധികം രോഗികളാണ് ചികിത്സക്കെത്തുന്നത്. യൂണിറ്റ് ഷിഫ്റ്റ് അടിസ്ഥാനത്തിലാക്കിയാല്‍ കൂടുതല്‍ പേര്‍ക്ക് ചികിത്സ നല്‍കാന്‍ സാധിക്കുമെന്ന് ആസൂത്രണ സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അറിയിച്ചു. വിഷയത്തില്‍ പ്രത്യേക പരിഗണന നല്‍കി ആവശ്യമായ നടപടി സ്വീകരിക്കാന്‍ യോഗം ആവശ്യപ്പെട്ടു. മഴക്കെടുതിയില്‍ അടിയന്തര സാഹചര്യങ്ങളില്‍…

Read More

കേരളത്തിൽ ഇന്നും വ്യാപക മഴക്ക് സാധ്യത, പത്ത്ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പ് 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് കാലാവാസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത 3 മണിക്കൂറിൽ…

Read More

നവംബർ 16 ന് അർധരാത്രി പുറത്തിറങ്ങിക്കോളു 2024 ലെ അവസാനത്തെ സൂപ്പർ മൂൺ കാണാം

2024 അവസാനിക്കാൻ ഇനി ഒന്നരമാസം കൂടിയെ ബാക്കിയുള്ളപ്പോൾ ചർച്ചയായി സൂപ്പർ മൂൺ പ്രതിഭാസം. ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് നിൽക്കുമ്പോൾ ആണ് സൂപ്പർ മൂൺ പ്രതിഭാസം നടക്കുന്നത്. ‘ബീവർ മൂൺ’ എന്നറിയപ്പെടുന്ന 2024-ലെ അവസാന സൂപ്പർമൂൺ 2024 നവംബർ 16 നാണ് കാണാൻ സാധിക്കുക. നേരത്തെ ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ സൂപ്പർ മൂൺ പ്രതിഭാസം ഉണ്ടായിരുന്നു. ഓഗസ്റ്റിൽ സ്റ്റർജിയൻ മൂൺ, സെപ്റ്റംബറിൽ ഹാർവെസ്റ്റ് മൂൺ, ഒക്ടോബറിൽ ഹണ്ടേഴ്സ് മൂൺ എന്നിങ്ങനെയായിരുന്നു സൂപ്പർ മൂണുകൾ…

Read More

    വൈദ്യുതി പോസ്റ്റുകൾ മാറ്റുന്നതിനിടെ ഷോക്കേറ്റ് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു

    കല്‍പ്പറ്റ: എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ടൗണ്‍ഷിപ്പില്‍ വൈദ്യുതി പോസ്റ്റുകള്‍ മാറ്റുന്നതിനിടെ അപകടത്തില്‍ കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ മരിച്ചു. പനമരം സ്വദേശി രമേശ് (31) ആണ് മരിച്ചത്. വൈദ്യുതി ലൈനുകള്‍ മാറ്റുന്ന പ്രവൃത്തികള്‍ക്കിടെ ആയിരുന്നു അപകടം.

    Read More

    കൽപ്പറ്റ ഫലാഹിൽ ജുനൈദ് കൈപ്പാണിക്ക് സ്വീകരണം നൽകി

    കൽപ്പറ്റ: രാജ്യത്തെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ്‌ അംബേദ്കർ ദേശീയ അവാർഡും മികച്ച പൊതുപ്രവർത്തകനുള്ള കർമ്മശ്രേഷ്ഠ സംസ്ഥാന അവാർഡും ലഭിച്ച ജുനൈദ് കൈപ്പാണിക്ക് കൽപ്പറ്റ ദാറുൽ ഫലാഹിൽ സ്വീകരണം നൽകി. ഡോ. ബശീറുൽ ഹഖ് അൽ ഖുറൈഷി വെല്ലൂർ, സയ്യിദ്‌ ത്വാഹിർ ഖാദിരി അൽജീലാനി,സയ്യിദ് ബാക്കിർ ഖാദിരി അൽജീലാനി,സയ്യിദ് അശ്‌ഫാഖ് അൻവർ ചെന്നൈ, സയ്യിദ് മശ്‌ഹൂർ മുല്ലക്കോയ തങ്ങൾ വാവാട് എന്നിവർ ചേർന്ന് മജ്ലിസുൽ ഖാദിരിയ്യയുടെ ആദരവ് ഫലകം ജുനൈദ് കൈപ്പാണിക്ക് കൈമാറി. കെ.കെ…

    Read More

      കലാകാര സംഗമവും, പുരസ്കാര വിതരണവും നടത്തി

      കൽപറ്റ: ഇഫ്റ്റ (ഐഎൻടിയുസി) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലാകാര സംഗമം സംഘടിപ്പിക്കുകയും, ജില്ലയിലെ പ്രമുഖ കലാകാരന്മാരെ പുരസ്കാരങ്ങൾ നൽകി ആദരിക്കുകയും ചെയ്തു. ഐ. എൻ. ടി. യു. സി ജില്ലാ പ്രസിഡൻ്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു. കലാകാരന്മാർക്ക് ഉപജീവനത്തിനുള്ള വരുമാനം ഉറപ്പുവരുത്തുവാനും, രാത്രി 10 മണിക്ക് ശേഷം മൈക്ക് ഉപയോഗിക്കുന്നതിനുള്ള നിരോധനം പിൻവലിക്കുവാനും സർക്കാരിന്റെ ഇടപെടൽ ഉണ്ടാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കലാകാരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടങ്ങൾക്ക് ഐ എൻടിയുസിയുടെ പരിപൂർണ്ണ പിന്തുണയും അദ്ദേഹം വാഗ്ദാനം…

      Read More

      ആധാർ പുതുക്കലിന് പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കും: ജില്ലാ കളക്ടർ

      കൽപ്പറ്റ: കുട്ടികളുടെ നിർബന്ധിത ആധാർ പുതുക്കൽ, ഗോത്രമേഖലയിൽ ആധാർ കാർഡ് ലഭ്യമാക്കൽ ഉൾപ്പെടെയുള്ള സേവനങ്ങൾ ഉറപ്പാക്കുന്നതിന് ജില്ലയിൽ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടർ വി. ചെൽസാസിനി പറഞ്ഞു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ജില്ലാതല ആധാർ മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടർ. സ്കൂളുകൾ, അങ്കണവാടികൾ, ഉന്നതികൾ കേന്ദ്രീകരിച്ച് പ്രത്യേക ആധാർ ക്യാമ്പുകൾ സംഘടിപ്പിച്ച് എല്ലാവർക്കും ആധാർ കാർഡുകൾ ഉറപ്പാക്കുകയാണ് ലക്ഷ്യം. കുട്ടികളുടെ ആധാർ പുതുക്കലിന് രക്ഷിതാക്കൾ ക്യാമ്പുകൾ ഉപയോഗപ്പെടുത്തണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു….

      Read More

      ‘നോ ഗോ സോണിൽ’ പ്രവേശിക്കരുതെന്ന് മുന്നറിയിപ്പ്; വയനാട്ടിൽ പുതിയ ഉരുൾപൊട്ടലുണ്ടായതായി സ്ഥിരീകരണമില്ല

      കൽപ്പറ്റ: വയനാട്ടിലെ പുഞ്ചിരിമട്ടത്തിന് മുകളിലുള്ള വനത്തിനുള്ളിൽ പുതിയ ഉരുൾപൊട്ടലുണ്ടായതായി സ്ഥിരീകരണമില്ലെന്ന സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. മുമ്പുണ്ടായ ഉരുൾപൊട്ടലുകളിലെ മണ്ണും അവശിഷ്ടങ്ങളും മഴവെള്ളത്തോടൊപ്പം താഴേക്ക് ഒഴുകി വരുന്നുണ്ട്. മണ്ണൊലിപ്പ് പൂർണ്ണമായി അവസാനിക്കുന്നതുവരെ ഇത് കുറച്ചുകാലം തുടരും. പുഴയും അതിനോട് ചേർന്നുള്ള ‘നോ ഗോ സോണും’ വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ട്. ഈ ‘നോ ഗോ സോണിനുള്ളിൽ’ പ്രവേശിക്കരുത് എന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നുവെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം, വയനാട്ടിൽ മുണ്ടക്കൈയിലും ചൂരൽ മഴയിലും മഴ ശക്തമായതിന് പിന്നാലെ നാട്ടുകാർ കടുത്ത പ്രതിഷേധമാണ്…

      Read More

        കാണാതായ യുവാവിനെ കബനിയിൽ മരിച്ച നിലയിൽ കണ്ടെത്തി

        പുൽപ്പള്ളി: മുള്ളൻകൊല്ലി മൂന്ന്പാലം ഹൊസള്ളി ഉന്നതിയിലെ സുശീലൻ (35) നെ കബനി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച്ച വീട്ടിൽ നിന്ന് പോയതായിരുന്നു. നാട്ടുകാരാണ് മൃതദേഹം കണ്ടത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം കരക്കെത്തിച്ചു. ഭാര്യ: മഞ്ജുള, ഒരു മകനുണ്ട്.

        Read More

          നെല്ലിപ്പടി റോഡ് സൈഡ് കെട്ടിന്റെയും, കൽബർട്ടിന്റെയും ഉദ്ഘാടനം നിർവഹിച്ചു

          തരുവണ: മഴുവന്നൂർ വാർഡിൽ പതിനൊന്നര ലക്ഷം രൂപ വിനിയോഗിച്ച് പൂർത്തീകരിച്ച നെല്ലിപ്പടി റോഡ് സൈഡ് കെട്ടിന്റെയും, കൽബർട്ടിന്റെയും ഉദ്ഘാടനം വാർഡ് മെമ്പർ കെ കെ സി മൈമൂന നിർവഹിച്ചു ചടങ്ങിൽ തരുവണ ശാഖ മുസ്ലിം ലീഗ് പ്രസിഡണ്ട് സീ. മമ്മു ഹാജി ജനറൽ സെക്രട്ടറി പി കെ മുഹമ്മദ് ആരാം, കെ സി അബ്ദുല്ല, എ കെ നാസർ, സാവനാസർ, നാസർ എം കെ, റഹീസ് ഖാളിയാർ, അബു മുള്ളൻ നാസർ, ഉണ്ണാച്ചി, അസീസ് തുടങ്ങിയവർ പങ്കെടുത്തു

          Read More