എം.വേലായുധൻ സ്മാരക ചികിത്സാ സഹായ വിതരണം ചെയ്തു.

വയനാട് ജില്ലാ ഡ്രൈവേഴ്സ് സഹകരണ സംഘം മുൻ പ്രസിഡന്റും പ്രമുഖ സഹകാരിയും ആയിരുന്ന സഖാവ് എം. വേലായുധന്റെ സ്മരണാർത്ഥം നൽകിവരുന്ന ചികിത്സാ സഹായം കൽപ്പറ്റ തുർക്കി സ്വദേശിയുടെ കുടുംബത്തിന് സംഘം പ്രസിഡണ്ട് കെ റഫീഖ് കൈമാറി. കൽപ്പറ്റ ഹെഡ് ഓഫീസിൽ നടന്ന പരിപാടിയിൽ സംഘം ഡയറക്ടർ കെ വിനോദ്, ബിന്ദു, ശ്രീനാഥ്, ഏലിയാമ്മ, റീന, ലിജേഷ്, സൗദ എന്നിവർ പങ്കെടുത്തു.

Read More

മാനന്തവാടിയില്‍ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് നാളെ തുടക്കം

കല്‍പ്പറ്റ: സംസ്ഥാന സീനിയര്‍ പുരുഷ, വനിത വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് മാനന്തവാടി താഴെയങ്ങാടിയില്‍ സജ്ജമാക്കിയ ഫഌഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ ജനുവരി ഒന്നു മുതല്‍ ഏഴു വരെ നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികളായ എം. മധു, കെ. റഫീഖ്, അസീസ് വാളാട്, എന്‍.ജെ. ഷിജിത്ത്, പി.എം. ഹസീന എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒന്നിനു രാവിലെ 7.30ന് കോഴിക്കോട്, തൃശൂര്‍ വനിത ടീമുകള്‍ തമ്മിലാണ് ഉദ്ഘാടന മത്സരം. ആദ്യ മൂന്നു ദിവസം ലീഗ് റൗണ്ടാണ്. രാവിലെ 7.30 മുതല്‍ മുതല്‍ രാത്രി 11…

Read More

ആദിവാസി മധ്യവയസ്‌കനെതിരെയുള്ള ക്രൂരമായ അതിക്രമം; നടപടി എടുക്കണം: ഡി.വൈ.എഫ്.ഐ

കൽപ്പറ്റ: ആദിവാസി മധ്യവയസ്‌ക നെതിരെയുള്ള ക്രൂരമായ അതിക്രമം നേരിടേണ്ടിവന്ന സംഭവത്തിൽ കുറ്റക്കാരെ എത്രയും വേഗം കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ വയനാട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.പയ്യമ്പള്ളി കൂടൽ കടവിന് സമീപം രണ്ട് സംഘങ്ങൾ തമ്മിലുള്ള വാക്കുതർക്കത്തിന് ശേഷം റോഡിൽ വച്ച് ഉറക്കെ അസഭ്യം പറഞ്ഞത് നാട്ടുകാർ ചോദ്യം ചെയ്‌തിരുന്നു. അക്രമി സംഘം കല്ലുപയോഗിയിച്ച് നാട്ടുകാരിലൊരാളെ തല്ലിയത് തടഞ്ഞ മാതനാണ് ക്രൂരമായ മർദനമേറ്റത്. മാതന്റെ കൈ ഡോറിൽ കുടുങ്ങിയത് വക വയ്ക്കാതെ 500 മീറ്ററോളമാണ് റോഡിൽ വലിച്ചിഴച്ചത്….

Read More

    വേനലവധിക്ക് മാറ്റമില്ല; വെട്ടിക്കുറച്ചെന്ന പ്രചാരണം വ്യാജമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്.

    തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മധ്യവേനല്‍ അവധി ഒരു മാസമായി വെട്ടിക്കുറച്ചെന്ന തരത്തില്‍ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സർക്കുലർ വ്യാജമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്.   മുൻ നിശ്ചയിച്ച പ്രകാരം തന്നെയാണ് അവധി. ഇതില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ വാസുകി വാർത്താക്കുറിപ്പില്‍ അറിയിച്ചു.   വിദ്യാഭ്യാസ വകുപ്പിൻ്റെ പേരില്‍ വ്യാജരേഖ ചമച്ചാണ് ഇത്തരമൊരു തെറ്റായ സന്ദേശം വ്യാപകമായി പ്രചരിപ്പിക്കുന്നത്. വിദ്യാർത്ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകർ എന്നിവർക്കിടയില്‍ അനാവശ്യമായ ആശയക്കുഴപ്പവും പരിഭ്രാന്തിയും സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമമാണിതെന്നും സെക്രട്ടറി വ്യക്തമാക്കി….

    Read More

      കൽപ്പറ്റ നഗരത്തിലെ ടോയ്ലറ്റ് ബ്ലോക്ക് ഉദ്ഘാടനം സെപ്‌തംബർ 15ന്

      കൽപ്പറ്റ: കൽപ്പറ്റ നഗരത്തിലെ ടോയ്‌ലറ്റ് ബ്ലോക്ക് സെപ്‌തംബർ 15 തിങ്കളാഴ്ച്ച വൈകുന്നേരം 4 മണിക്ക് ഉദ്ഘാടനം ചെയ്യും. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ടോയ്‌ലറ്റ് ബ്ലോക്കിൻ്റെ നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്. റോഡ് നവീകരണം ഉൾപ്പെടെ 49 ലക്ഷം രൂപ മതിപ്പ് ചിലവിലാണ് പദ്ധതി രൂപീകരിച്ചത്. നഗരസഭയുടെ ഫണ്ടാണ് പദ്ധതിക്ക് ഉപയോഗിച്ചത്. 5000 കെഎൽഡി ശുദ്ധീകരിക്കുന്ന ടാങ്കാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്. ട്രീറ്റ് ചെയ്‌ത മാലിന്യജലം പൊല്യൂഷൻ കൺട്രോൾ ബോർഡ് പറയുന്ന നിലവാരത്തിൽ ശുദ്ധീകരിക്കും. എയർകണ്ടീഷൻ ചെയ്‌ത ബ്ലോക്ക് 24 മണിക്കൂറും…

      Read More

      പുൽപ്പള്ളി സീനിയർ സിറ്റിസൺ ക്ലബ്ബ് പരിസ്ഥിതി ദിനം ആചരിച്ചു

      പുൽപ്പള്ളി : പുൽപ്പള്ളി സീനിയർ സിറ്റിസൺ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പുൽപ്പള്ളി വിജയ എൽ പി സ്കൂളിന്റെ മുറ്റത്ത് പൂചെടികൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു. സിന്ധു കെ (ഹെഡ്മിസ്ട്രസ്), ധന്യ പി കെ (സീനിയർ അസിസ്റ്റൻ്റ്), ഹർഷ വിജയൻ (സ്റ്റാഫ് സെക്രട്ടറി), മിഥുൻ പ്രദീപ് (കെ- പി.എസ്.ഐ.ടി.സി), ജിഷ ജോർജ് (എസ് ആർ ജി കൺവീനർ) എന്നിവർക്കൊപ്പം സിറ്റിസൺ ക്ലബ്ബ് അംഗങ്ങളായ ജോർജ് M U (പ്രസിഡണ്ട്), ജിൽസ് MK (സെക്രട്ടറി), റിന്റോൾ മാത്യു…

      Read More

      എസ് എം ഫാമിലി കുടുംബ സംഗമം നടത്തി

      മീനങ്ങാടി: കാര്യമ്പാടി പ്രദേശത്തെ മുൻകാല നിവാസികളിൽ പ്രമുഖനായ ശാന്ത് മുഹമ്മദ് റാവുത്തറുടെ സ്മരണാർത്ഥം ബന്ധുക്കൾ കുടുംബസംഗമം സംഘടിപ്പിച്ചു. അദ്ദേഹത്തിന്റെ 13 മക്കളും കൊച്ചുമക്കളും മരുമക്കളുമടങ്ങിയ 215 ആളുകൾ പങ്കെടുത്ത ചടങ്ങിൽ മുതിർന്ന മകൾ ഹലീമ അബ്ദുൾ വഹാബ് ഉദ്ഘാടനം നിർവ്വഹിച്ചു. മരുമകൻ എൻ യു അബ്ദുൾ ജബ്ബാർ കുടുംബചരിത്രം അവതരിപ്പിച്ചു. പൗത്രൻ ജാഫർ പുൽപ്പള്ളി സ്വാഗതവും മകൻ ജാഫറലി അധ്യക്ഷപദവും അലങ്കരിച്ച ചടങ്ങിൽ മുതിർന്നവരെ ആദരിച്ചു. മീനങ്ങാടി 54 അഷ്ടമി റിസോർട്ടിൽ വച്ചു നടത്തിയ പ്രൗഢ ഗംഭീരമായ…

      Read More

      ശ്രുതി ആശുപത്രി വിട്ടു

      കൽപ്പറ്റ: വാഹനാപകടത്തെ തുടർന്ന് പത്ത് ദിവസമായി കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ശ്രുതി. തെലങ്കാന എം.പി. മല്ലു രവി മുഴുൻ ചികിത്സാ ചിലവും വഹിച്ചു. രാഹുൽ ഗാന്ധി എം.പി.യുടെ നിർദ്ദേശത്തെ തുടർന്നാണ് എം.പി. ചികിത്സാ ചിലവ് വഹിച്ചത്. ടി. സിദ്ദീഖ് എം. എൽ.എ. ആശുപത്രിയിലെത്തിയാണ് ശ്രുതിയെ ഡിസ്‌ചാർജ് ചെയ്തത്.

      Read More

      മാനന്തവാടി ബസ് സ്റ്റാൻഡിലെ ശൗചാലയത്തിൽ നിന്നുള്ള മാലിന ജലം പരന്നൊഴുകുന്നത് തടയണം: എസ്ഡിപിഐ

      മാനന്തവാടി മുൻസിപ്പൽ ബസ്സ്റ്റാൻഡിൽ നിന്നുമുള്ള മലിന ജലം സ്റ്റാൻഡിനുള്ളിൽ പരന്നൊഴുകുന്നത് തടയാൻ നഗരസഭാ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ മാനന്തവാടി മുൻസിപ്പൽ കമ്മിറ്റി. നിരവധി ജനങ്ങൾ എത്തുന്ന ബസ് സ്റ്റാൻഡിൽ മലിന ജലം പരന്നൊഴുകുന്നത് മൂലം രൂക്ഷമായ ദുർഗന്ധമാണ് വമിച്ചുകൊണ്ടിരിക്കുന്നത്. നഗരസഭാ അധികൃതരെ ശ്രദ്ധയിൽ പെട്ട വിഷയമായിരുന്നിട്ട് കൂടി പരിഹരിക്കാനുള്ള നടപടികൾ അവർ കൈ കൊള്ളാത്തത് പ്രതിഷേധാർഹമാണെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു. യോഗത്തിൽ മുൻസിപ്പൽ പ്രസിഡന്റ് സുബൈർ കെ അധ്യക്ഷത വഹിച്ചു. ആറ്റക്കോയ,ഖാലിദ്,നൗഫൽ പി.കെ തുടങ്ങിയവർ സംസാരിച്ചു.

      Read More

      കൽപ്പറ്റ കൈനാട്ടിലെ സ്വകാര്യ ലാബ് അധികൃതർ ആദിവാസി യുവാവിനെ ആക്രമിച്ചു.

      കൽപ്പറ്റ: ക്യാൻസർ രോഗിയായ അമ്മയുടെ ബയോപ്സി റിപ്പോർട്ട് വൈകിയതിനെ കുറിച്ച് ചോദിച്ചപ്പോൾ വൈകും നിനക്ക് ചെയ്യാൻ പറ്റുന്നത് ചെയ്യാൻ പറഞ്ഞു കൊണ്ട് കൽപ്പറ്റ കൈനാട്ടിയിലുള്ള “ബയോലൈൻ” എന്ന സ്വകാര്യ ലബോറട്ടറി ലാബ് ജീവനക്കാരൻ കോട്ടത്തറ കുറുമ്പാലക്കോട്ട മരവയൽ ഉന്നതിയിലെ ബാബുവിന്റെ മകൻ ബബിനെ (22 വയസ്സ്) ഒരു കാരണവും കൂടാതെ ജാതിപ്പേര് വിളിച്ചും അസഭ്യം പറഞ്ഞുകൊണ്ടും ഹെൽമെറ്റ് വെച്ച് ലാബ് ജീവനക്കാരൻ റംഷാതും കൂട്ടുകാരനും ചേർന്ന് ചേർന്ന് വളരെ ക്രൂരമായി മർദിച്ചു. ബാബിന്റെ മുഖത്തും ദേഹത്തും കയ്യിലും…

      Read More