പിണറായി പോലീസ് – ആർഎസ്എസ് കൂട്ട്കെട്ട് കേരളത്തെ തകർക്കുന്നു; എസ്ഡിപിഐ പദയാത്ര നടത്തി

കുഞ്ഞോം : പിണറായി പോലീസ് – ആർഎസ്എസ് കൂട്ട്കെട്ട് കേരളത്തെ തകർക്കുന്നു എന്ന പ്രമേയത്തിൽ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ജനജാഗ്രതാ കാംപയിന്റെ ഭാഗമായി മാനന്തവാടി മണ്ഡലം പ്രസിഡന്റ് സുലൈമാൻ വിയുടെ നേതൃത്വത്തിൽ ഒക്ടോബർ 19 ന് മാനന്തവാടിയിൽ സംഘടിപ്പിക്കുന്ന ജന ജാഗ്രത റാലിയുടെ പ്രചരണാർത്ഥം തൊണ്ടർനാട് പഞ്ചായത്ത് കമ്മിറ്റി പദയാത്ര നടത്തി. കുഞ്ഞോത്ത് നിന്നും രാവിലെ ജില്ലാ സെക്രട്ടറി ബബിത ശ്രീനു ഉദ്ഘാടനം ചെയ്ത പരിപാടി നിരവിൽപ്പുഴ, മക്കിയാട്, കോറോം, പന്ത്രണ്ടാംമൈൽ,വെള്ളിലാടി തുടങ്ങിയ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച്…

Read More

എം.ഡി.എം.എയുമായി മലപ്പുറം സ്വദേശി പിടിയില്‍

ബത്തേരി: അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മലപ്പുറം സ്വദേശിയായ യുവാവ് പിടിയില്‍. മൊറയൂര്‍, അക്കപ്പറമ്പില്‍ വീട്ടില്‍ സുലൈമാനെ(39)യാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. 10.11.2023 തീയതി വൈകുന്നേരം മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിന് സമീപം വെച്ചാണ് 0.61 ഗ്രാം എം.ഡി.എം.എയുമായി ഇയാളെ പിടികൂടിയത്. എസ്.ഐ ടി. കൃഷ്ണന്റെ നേതൃത്വത്തില്‍ എസ്.സി.പി.ഓമാരായ അരുണ്‍ജിത്ത്, സന്തോഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്. ഇയാള്‍ സഞ്ചരിച്ച KL 84 9461 മഹിന്ദ്ര താര്‍ ജീപ്പും കസ്റ്റഡിയിലെടുത്തു.

Read More

പോക്സോ : പ്രതിക്ക് കഠിന തടവും പിഴയും

മീനങ്ങാടി : പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 65 വർഷവും കൂടാതെ ഇരട്ട ജീവപര്യന്തം കഠിന തടവും 5.10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ബഹു : കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് കെ.ആർ.സുനിൽകുമാറാണ് ശിക്ഷ വിധിച്ചത്. 2016 മുതൽ കുട്ടിക്കെതിരെ മൂന്ന് വർഷത്തോളം ലൈംഗീകാതിക്രമം നടത്തിയെന്നും പുറത്തു പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ 2019-ലാണ് കേസ് രജിസ്റ്റർ ചെയ്തത്. അമ്പലവയൽ പോലീസ് സ്റ്റേഷനിൽ രെജിസ്റ്റർ ചെയ്ത…

Read More

    വായനാ വാരാചരണ ഉദ്ഘാടനവും, ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

    പാലുകുന്ന് : പാലുകുന്ന് ഗവ എൽ പി സ്കൂളിൽ വായനാ വാരാചരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും പകർച്ച വ്യാധി ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. വായനാ വാരാചരണത്തിൻ്റെ ഉദ്ഘാടനം തരുവണ ഗവഃ യു.പി. സ്‌കൂൾ പ്രധാനധ്യാപകൻ എ. അജയകുമാർ നിർവഹിച്ചു. അഞ്ചുകുന്ന് ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ ശിൽപ വിജയൻ പകർച്ച വ്യാധി പ്രതിരോധ ബോധവത്കരണ ക്ലാസ് നയിച്ചു. കുട്ടികൾ ജൂൺ മാസത്തിൽ വായിച്ച പുസ്‌തകങ്ങളുടെ ആസ്വാദന കുറിപ്പ് അവതരണവും ക്വിസ് മത്സര വിജയികൾക്ക് സമ്മാനദാനവും നടന്നു ….

    Read More

    സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത

    തിരുവനന്തപുരം; സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. തെക്കൻ തമിഴ് നാടിനും ശ്രീലങ്കക്കും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴിയുടെ സ്വാധീനമാണ് സംസ്ഥാനത്ത് മഴ സജീവമാകാൻ കാരണം.

    Read More

      മലബാർ ഭദ്രാസന വൈദിക സംഗമം ഉദ്ഘാടന ചടങ്ങിലെ വ്യത്യസ്തയിൽ ശ്രദ്ധേയമായി

      മീനങ്ങാടി: യാക്കോബായ സുറിയാനി സഭയുടെ മലബാർ ഭദ്രാസന വൈദിക സംഗമം ഉദ്ഘാടനത്തിലെ വ്യത്യസ്ത കൊണ്ട് ശ്രദ്ധേയമായി. നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്ന രീതി ഒഴിവാക്കി ചെടിച്ചട്ടിയിലെ വൃക്ഷത്തൈക്ക് വെള്ളമൊഴിച്ച് കൊണ്ടുള്ള ഉദ്ഘാടനമാണ് നടത്തിയത് . വരും തലമുറസ്നേഹം നട്ടുനനയ്ക്കണമെന്ന ‘വലിയ സന്ദേശമാണ് ഇതിലൂടെ നൽകിയത്.കുടുംബക്കൂട്ട് എന്ന പേരിൽ നടത്തിയ സംഗമം ജെ ക്സ് ക്യാംപസിൽഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് ഉദ്ഘാടനം ചെയ്തു. പൗലോസ് നാരകത്ത് പുത്തൻപുരയിൽ കോർഎപ്പിസ്കോപ്പ, ഭദ്രാസന വൈദിക സെക്രട്ടറി ഫാ. മത്തായികുഞ്ഞ്…

      Read More

        വയനാടിന്റെ യാത്രാദുരിതം: ബദൽ പാതകൾ അടിയന്തരമായി നടപ്പിലാക്കണം; കെ.സി.വൈ.എം. രൂപത സെനറ്റ് സമ്മേളനത്തിൽ പ്രമേയം

        മാനന്തവാടി: കടുത്ത യാത്രാദുരിതത്തിൽ വലയുന്ന വയനാട് ജില്ലയ്ക്ക് ആശ്വാസമേകാൻ പൂഴിത്തോട്-പടിഞ്ഞാറത്തറ, തലപ്പുഴ-അമ്പായത്തോട് ബദൽ പാതകൾ അടിയന്തരമായി യാഥാർത്ഥ്യമാക്കണമെന്ന് കെ.സി.വൈ.എം. മാനന്തവാടി രൂപത അർദ്ധവാർഷിക സെനറ്റ് സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന സിൻഡിക്കേറ്റ് അംഗം വിമൽ കൊച്ചുപുരയ്ക്കൽ ആണ് സമ്മേളനത്തിൽ ഈ സുപ്രധാന പ്രമേയം അവതരിപ്പിച്ചത്. കെ.സി.വൈ.എം. മാനന്തവാടി രൂപതയുടെ 32ാമത് അർദ്ധവാർഷിക സെനറ്റ് സമ്മേളനം ദ്വാരക കോ-ഓപ്പറേറ്റ് ഓഡിറ്റോറിയത്തിൽ പ്രൗഢഗംഭീരമായി നടന്നു. സമ്മേളനം കെ.സി.വൈ.എം. മുൻ രൂപത ഡയറക്ടറും കോ-ഓപ്പറേറ്റ് അസോസിയേറ്റ് മാനേജരുമായ ഫാ. റോബിൻ…

        Read More

        ജുനൈദ് കൈപ്പാണിയുടെ ‘സംതൃപ്‌ത ജീവിതം മാർഗവും ദർശനവും’ കവർ പ്രകാശനം ചെയ്തു

        ഷാർജ:ഹാംലെറ്റ്‌ ബുക്സ് പ്രസിദ്ധീകരിക്കുന്ന ജുനൈദ് കൈപ്പാണിയുടെ ‘സംതൃപ്‌ത ജീവിതം മാർഗവും ദർശനവും’എന്ന പുസ്തകത്തിന്റെ കവർ പ്രകാശനം 43–ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ വെച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറും ഹെൽത്ത് ആക്ടിവിസ്റ്റുമായ ഡോ. സൗമ്യ സരിൻ നിർവഹിച്ചു. ഗ്രന്ഥകാരൻ ജുനൈദ് കൈപ്പാണി,മുഹമ്മദ്‌ ഷാഹിദ്, ഡോ. അനു തോമസ്,കെ. എസ് വിപിൻ, നൗഷാദ് കെ തുടങ്ങിയവർ സംബന്ധിച്ചു.

        Read More

          വ്യാജ ട്രേഡിങ് വാഗ്‌ദാനം: വയനാട് സ്വദേശിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ തമിഴ്നാട് സ്വദേശി അറസ്റ്റിൽ

          കൽപ്പറ്റ: ഓൺലൈൻ ട്രേഡിങ്ങിലൂടെ ലക്ഷങ്ങൾ സമ്പാദിക്കാമെന്ന വ്യാജ വാഗ്‌ദാനം ചെയ്ത് കുപ്പാടി, മൂന്നാം മൈൽ സ്വദേശിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. തമിഴ്നാട്, പൊള്ളാച്ചി, മക്കിനംപട്ടി, എസ്.വി ഗാർഡൻ വിഗ്നേഷ്(29)നെയാണ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ ഷജു ജോസഫും സംഘവും പൊള്ളാച്ചിയിൽ നിന്നും പിടികൂടിയത്.   മൂന്നാം മൈൽ സ്വദേശിയെ വാട്‌സ്ആപ്പ് വഴി ബന്ധപ്പെട്ട് ഓണ്ലൈൻ ട്രേഡിങ്ങ് വഴി പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച് 2024 ഡിസംബർ മുതൽ 2025 മാർച്ച് വരെയുള്ള…

          Read More

            കുടുംബസഹായ നിധി വിതരണം ചെയ്തു

            കണിയാമ്പറ്റ: സര്‍വീസിലിരിക്കെ മരണമടഞ്ഞ സിവില്‍ പോലീസ് ഓഫീസര്‍ വി.കെ. അരവിന്ദാക്ഷന്റെ കുടുംബത്തെ സഹായിക്കുന്നതിനായി കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍, കേരള പോലീസ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റികള്‍ സംയുക്തമായി വയനാട് ജില്ലയിലെ പോലീസ് സംഘടനാംഗങ്ങളില്‍ നിന്നും സമാഹരിച്ച കുടുംബ സഹായ നിധിയുടെ വിതരണം ജില്ലാ പോലീസ് മേധാവി അരുണ്‍ കെ പവിത്രന്‍ ഐ.പി.എസ് നിര്‍വഹിച്ചു. അഡീഷണല്‍ എസ്.പി. കെ.എസ്. ഷാജി, എസ്.എസ്.ബി ഡി.വൈ.എസ്.പി എം.ഡി സുനില്‍, കെ.പി.ഒ.എ സംസ്ഥാന നിര്‍വാഹക സമിതിയംഗം കെ.എം. ശശിധരന്‍, ജില്ലാ പോലീസ്…

            Read More