Headlines

ഡിവൈഎഫ്‌ഐയുടെ പൊലീസ് സ്റ്റേഷൻ മാർച്ച് ഇന്ന്

കൽപ്പറ്റ: ബത്തേരി സ്റ്റേഷനിൽനിന്ന്‌ തൊണ്ടിമുതലായ ലഹരിവസ്‌തുക്കൾ മോഷണം പോയ കേസിൽ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ രക്ഷിക്കാനുള്ള പൊലീസ് ശ്രമത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച ഡിവൈഎഫ്ഐ സ്റ്റേഷനിലേക്ക് മാർച്ച് നടത്തും. രാവിലെ 11നാണ് മാർച്ച്. മാധ്യമങ്ങൾക്ക് മുന്നിൽ പ്രതിയായ പൊലീസുകാരൻ പരസ്യമായി എത്തിയിട്ടും അന്വേഷകസംഘം അറസ്റ്റ് ചെയ്യുന്നില്ല. ഓപ്പറേഷൻ തൂഫാനിന്റെ ഭാഗമായി പിടിച്ചെടുക്കുന്ന ലഹരി ഉൽപ്പന്നങ്ങൾ സ്റ്റേഷനുകളിൽനിന്ന് കടത്തുന്നത് പതിവാകുകയാണ്. ഉന്നത ഉദ്യോഗസ്ഥരടക്കം പ്രതിയെ രക്ഷപ്പെടുത്താൻ പഴുതുകൾ സൃഷ്ടിക്കുകയാണെന്നും ആഭ്യന്തര വകുപ്പ് വിശദമായ പരിശോധന നടത്താൻ തയ്യാറാകണമെന്നും ഡിവൈഎഫ്ഐ ജില്ലാ…

Read More

    എം.എല്‍.എയെ ബോധപൂര്‍വ്വം അപമാനിക്കാന്‍ സി.പി.എം ശ്രമം: മുസ്ലീലിം ലീഗ്

    കല്‍പ്പറ്റ: മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിസംഗരായപ്പോള്‍ ദുരിതബാധിതര്‍ക്കൊപ്പം രാപ്പകല്‍ കൂടെ നില്‍ക്കുകയും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്ത അഡ്വ. ടി സിദ്ദീഖ് എം.എല്‍.എയെ ബോധപൂര്‍വ്വം അപമാനിക്കാനുള്ള ശ്രമങ്ങളാണ് സി.പി.എം നടത്തുന്നതെന്ന് മുസ്്‌ലിം ലീഗ് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ടൗണ്‍ഷിപ്പ് ഉദ്ഘാടന വേദിയില്‍ ഉണ്ടായ സംഭവം പ്രിതഷേധാര്‍ഹവും അപലപനീയവുമാണ്. ടൗണ്‍ഷിപ്പ് ഏതെങ്കിലും ഒരുപാര്‍ട്ടിയുടേതല്ല. അങ്ങനെ വരുത്തിതീര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് സി.പി.എം നടത്തുന്നത്. എം.എല്‍.എയുടെ പേര് പറയുമ്പോഴെല്ലാം കൂക്കിവിളിക്കാന്‍ ആളെ ഏല്‍പ്പിച്ചവര്‍ സ്വയം അപഹാസ്യരാവുകയാണ് ചെയ്തത്….

    Read More

      സുരേഷ് ബാബുവാളൽ കോട്ടത്തറ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ. 

      കോട്ടത്തറ: കോട്ടത്തറ ഗ്രാമ പഞ്ചായത്തിൻ്റെ പദ്ധതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ആസൂത്രണ സമിതിയുടെ ഉപാധ്യക്ഷനായി സുരേഷ് ബാബുവാളലിനെ തെരഞ്ഞെടുത്തു.

      Read More

        പനവല്ലിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം; സ്കൂട്ടർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു

        പനവല്ലി: അപ്പപ്പാറ റോഡിൽ സ്കൂട്ടർ യാത്രികന് നേരെ കാട്ടാനയുടെ ആക്രമണം. ഭിന്നശേഷിക്കാരനായ അരണപ്പാറ സ്വദേശി വാകേരി ഷിബുവിന് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. ഷിബു അത്ഭുതകരമായി രക്ഷപ്പെട്ടു.   ഇന്ന് രാവിലെ ജോലിക്ക് പോകുന്ന വഴിയാണ് സംഭവം. കാട്ടാനയെ കണ്ട് സ്കൂട്ടർ ഉപേക്ഷിച്ച് സമീപത്തെ ഫെൻസിംഗിനുള്ളിലേക്ക് ഓടിക്കയറിയതിനാലാണ് ഷിബുവിന് ജീവൻ തിരിച്ചുകിട്ടിയത്. സ്ഥലത്തെത്തിയ വനപാലകർ ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല.   കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് വെച്ച് മുത്തു എന്ന പതിനാറുകാരനെയും കാട്ടാന…

        Read More

        രാസ ലഹരിയുമായി യുവാവ് അറസ്റ്റിൽ

        പൊൻകുഴി-: വയനാട് എക്സൈസ് ഇന്റലിജിൻസിന്റെ രഹസ്യ വിവര പ്രകാരം വയനാട് എക്സൈസ് എൻഫോഴ്സ്മെന്റ്& ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്കോഡ്, വയനാട് എക്സൈസ് ഇന്റലിജെൻസ് എന്നിവർ സംയുക്തമായി സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വച്ച് നടത്തിയ വാഹന പരിശോധനയിൽ മൈസൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കേരള ആർ ടി സി ബസ്സിലെ യാത്രക്കാരനിൽ നിന്നും 15.1 ഗ്രാം മെത്താഫിറ്റമിൻ പിടികൂടി സംഭവവുമായി ബന്ധപ്പെട്ട് വയനാട് പടിഞ്ഞാറത്തറ വൈശാലിമുക്ക് സ്വദേശി വട്ട് ഹൗസിൽ രഹനാസ്. വി (വ 29/24) അറസ്റ്റിലായി….

        Read More

        കേരള വെറ്ററിനറി സയന്‍സ് കോണ്‍ഗ്രസ് 17 മുതല്‍

        കല്‍പ്പറ്റ: ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരള ഘടകത്തിന്റെ നേതൃത്വത്തില്‍ 15-ാമത് കേരള വെറ്ററിനറി സയന്‍സ് കോണ്‍ഗ്രസും അന്തര്‍ദേശീയ സെമിനാറും 17 മുതല്‍ 19 വരെ പൂക്കോട് വെറ്ററിനറി കോളജില്‍ നടത്തും. ‘വെറ്ററിനറി മേഖലയുടെ അതിരില്ലാത്ത ചക്രവാളം’ എന്ന പ്രമേയം അടിസ്ഥാനമാക്കി സംഘടിപ്പിച്ച ശാസ്ത്ര സമ്മേളനം 17ന് രാവിലെ 10.30ന് മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ഡോ.എം.കെ. നാരായണന്‍, ഡോ.എസ്.മായ, ഡോ.എം. പ്രദീപ്, ഡോ.ആര്‍. ശെന്തില്‍കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉദ്ഘാടനച്ചടങ്ങില്‍…

        Read More

          ചാന്ദ്ര ദിനാചരണം സംഘടിപ്പിച്ചു

          താന്നിക്കൽ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് താന്നിക്കൽ യുറീക്ക ബാലവേദിയുടെയും പ്രണവം വായനശാലയുടെയും സംയുക്താഭിമുഖ്യത്തിൽ ചാന്ദ്ര ദിനാചരണത്തിൻ്റെ ഭാഗമായി ക്വിസ് മത്സരം, ശാസ്ത്ര പ്രവർത്തനങ്ങൾ, ഡോക്യുമെൻ്ററി പ്രദർശനം എന്നിവ നടത്തി. ലൈബ്രറി പ്രസിഡൻ്റ് എം ടി മാത്യു അധ്യക്ഷനായി. പരിഷത്ത് ബാലവേദി സംസ്ഥാന കൺവീനർ കെ എ അഭിജിത്ത് ക്വിസ് മത്സരത്തിനും ബാലവേദി സംസ്ഥാന സമിതിയംഗം വിവേക് മോഹൻ ശാസ്ത്ര പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. പരിഷത്ത് ജില്ലാ കമ്മിറ്റിയംഗവും വായനശാല സെക്രട്ടറിയുമായ പി സി ജോൺ, മാനന്തവാടി…

          Read More

            ചന്ദ്രനെ തേടി… ശാസ്ത്രചിറകുകൾ വിരിച്ച് ചാന്ദ്രദിനാഘോഷം

            സുൽത്താൻ ബത്തേരി: അന്താരാഷ്ട്ര ചാന്ദ്രദിനത്തോടനുബന്ധിച്ച് അസംപ്ഷൻ എ.യു.പി. സ്കൂൾ, സുൽത്താൻ ബത്തേരിയിൽ വൈവിധ്യമാർന്ന ശാസ്ത്രപരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ ബഹിരാകാശ ശാസ്ത്രത്തോടും ചന്ദ്രപര്യവേഷണത്തോടും ശാസ്ത്രീയ ചിന്തയോടും താൽപര്യം വളർത്തുക എന്ന ലക്ഷ്യത്തോടെ റോക്കറ്റ് നിർമാണ മത്സരം, പോസ്റ്റർ രചന മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി. വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികൾ ആവേശപൂർവം മത്സരങ്ങളിൽ പങ്കെടുത്ത് അവരുടെ സർഗാത്മകതയും ശാസ്ത്രീയ അറിവും പ്രകടിപ്പിച്ചു. പരിപാടികൾക്ക് സ്കൂൾ ഹെഡ്മാസ്റ്റർ ഷോജി ജോസഫ് ചന്ദ്രദിന സന്ദേശം നൽകി. അധ്യാപകരായ സി. സിമി, ചരിസ്മ…

            Read More

              ഓപ്പറേഷന്‍ തൂഫാന്‍: ബോധവത്കരണം സംഘടിപ്പിച്ചു

              മീനങ്ങാടി: വര്‍ധിക്കുന്ന ലഹരി വിപത്തിനെ ചെറുക്കാന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച ‘ഓപ്പറേഷന്‍ തൂഫാന്‍ ദി നര്‍ക്കോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ എസ്പിസി യൂണിറ്റ് ബോധവത്കരണം സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ എസ്‌ഐ കെ.എം. സന്തോഷ്‌മോന്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ഡോ.കെ.ടി. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. എസ്‌ഐ പി.എസ്. രതീഷ് ക്ലാസെടുത്തു. എസ്പിസി ഡ്രില്‍ ഇന്‍സ്‌പെക്ടര്‍ കെ.പി. അഫ്‌സല്‍, റജീന ബക്കര്‍, ചന്ദ്രലേഖ, പി.പി. അലി അക്ബര്‍, സി.കെ. നന്ദകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.  …

              Read More

                പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18-കാരന്‍ റിമാൻഡിൽ

                കല്‍പ്പറ്റ:പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18-കാരന്‍ പിടിയില്‍. തരിയോട്, കാവുംമന്ദം, കോമത്തൊടി വീട്ടില്‍ യദു കൃഷ്ണ(18)യെയാണ് വയനാട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം, ടെലഗ്രാം അക്കൗണ്ടുകള്‍ വഴിയാണ് യുവാവ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. മുമ്പ് ഇതേ കുറ്റത്തിന് ഇയാള്‍ പിടിയിലാകുകയും പ്രായപൂര്‍ത്തിയാവാത്തതിനാല്‍ താക്കീത് ചെയ്ത് വിട്ടയക്കുകയും ചെയ്തിരുന്നെങ്കിലും വീണ്ടും കുറ്റം ആവര്‍ത്തിക്കുകയായിരുന്നു.   2025 ഒക്‌ടോബറിലാണ് തന്റെയും കൂട്ടുകാരികളുടെയും ചിത്രങ്ങള്‍ മോശമായ രീതിയില്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നുണ്ടെന്ന പെണ്‍കുട്ടിയുടെ ആദ്യ പരാതി…

                Read More