മുതിരേരി ശിവക്ഷേത്രത്തിലെ നിറപുത്തരി ഉത്സവം ഒക്ടോബർ 22 ന്

മുതിരേരി ശിവക്ഷേത്രത്തിലെ നിറപുത്തരി  ഉത്സവം ഒക്ടോബർ 22ന് തുലാമാസത്തിലെ തിരുവാത്തിര നാളിലാണ് പുത്തരി. ക്ഷേത്ര മൂപ്പൻ കരിമ്മത്തിൽ ഹരിദാസ് ശേഖരിച്ച് കൊണ്ടുവരുന്ന നെൽകതിരുകൾ. ട്രസ്റ്റി ബോർഡ ചെയർമാനും പരമ്പര്യ ട്രസ്റ്റി കോഴിയോട്ട് മൂപ്പിൽ നമ്പ്യാരും ചേർന്ന് സ്വീകരിക്കും തുടർന്ന് മേൽശാന്തി പുത്തൻ മഠം സുരേന്ദ്രൻ നമ്പൂതിരി കതിർ പൂജയും കതിൽ വിതരണവും നടത്തും. തുടർന്ന് പുത്തരി സദ്യയും ഉണ്ടാവും എന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

Read More

    വാഹനാപകടം; വയോധികൻ മരിച്ചു 

    സുൽത്താൻ ബത്തേരിയിൽ കെഎസ്ആർടിസി ബസിടിച്ച് വയോധികൻ മരിച്ചു. കരടിപ്പാറ പാമ്പള സ്വദേശി കുഞ്ഞപ്പൻ (87)ആണ് മരിച്ചത്. ഗാന്ധിജംഗ്ഷനിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ്സിടിക്കുകയായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

    Read More

      ഇത് ചിരട്ടയുടെ കാലം; വില കുതിച്ചുയരുന്നു

      പിച്ചച്ചിരട്ട എന്ന പേരുദോഷം മാറി, ചിരട്ടയ്ക്ക് ഇപ്പോൾ പൊന്നും വിലയാണ്. ചിരട്ടകൾ വലിച്ചെറിയുകയായിരുന്നു ഇതുവരെ ചെയ്‌തിരുന്നതെങ്കിൽ, ചിരട്ട അന്വേഷിച്ച് വാഹനവുമായി ഇപ്പോൾ ഗ്രാമങ്ങൾ തോറും ആളുകൾ എത്തുന്ന സ്ഥിതിയാണ്.   രണ്ടുവർഷം കൊണ്ട് ചിരട്ടയുടെ വില മൂന്നിരട്ടിയായാണ് വർദ്ധിച്ചത്. നിലവിൽ കിലോയ്ക്ക് 32 മുതൽ 35 രൂപ വരെയാണ് മൊത്തക്കച്ചവടക്കാർ നൽകുന്നത്. നാളികേരം കൊപ്ര ആക്കുന്നവർക്കും വെളിച്ചെണ്ണ എടുക്കുന്നവർക്കും ഇതോടെ അധിക വരുമാനവുമായി.   തമിഴ്‌നാട്ടിലേക്കും കർണാടകയിലേക്കുമാണ് ചിരട്ട കൂടുതലായി കയറ്റുമതി ചെയ്യുന്നത്. വലിയ ലോറികളുമായി ചിരട്ട…

      Read More

      ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ പേരിൽ ഫണ്ട് തട്ടിപ്പ് അന്വേഷിക്കണം: യുഡിഎഫ്‌

      വെള്ളമുണ്ട:- സംസ്ഥാന കായിക വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ പേരിൽ വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് LDF മെമ്പർമാർ അനധികൃതമായി ഫണ്ട് കൈപറ്റിയതിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും തുക തിരിച്ച് പിടിക്കണമെന്നും യു.ഡി.എഫ് മെമ്പർമാർ ആവശ്യപ്പെട്ടു.7/5/25 ന് രാവിലെ നടന്ന ലളിതമായ പരിപാടിക്ക് ചെയ്യാത്ത പ്രവൃത്തിക്കും വാങ്ങാത്ത സാധന സാമഗ്രികൾക്ക് കള്ള ബില്ല് നൽക്കിയും തുക പെരുപ്പിച്ച് കാണിച്ചും പഞ്ചായത്ത് അംഗങ്ങൾ തന്നെ അവരുടെ പേരിൽ തുക എഴുതി വാങ്ങുന്നത്…

      Read More

      മൊബൈൽ വെറ്ററിനറി യൂണിറ്റും, മൊബൈൽ സർജറി യൂണിറ്റും പ്രവർത്തനം ആരംഭിച്ചു.

      കൽപ്പറ്റ : കേരള സർക്കാരിന്റെ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 47 മൊബൈൽ വെറ്ററിനറി യൂണിറ്റുകളും, 12 മൊബൈൽ സർജറി യൂണിറ്റുകളും സംസ്ഥാനത്ത് പുതിയതായി തുടങ്ങിയതിൽ 2 എം.വി.യുകളും , 1 എം എസ് യു വും വയനാട് ജില്ലയ്ക്കു അനുവദിച്ചിട്ടുണ്ട് . മൃഗാശുപത്രി പ്രവർത്തന സമയത്തിനു ശേഷം അടിയന്തിര ചികിത്സാ സേവനം കര്ഷകരുടെ വീട്ടുപടിക്കൽ മിതമായ നിരക്കിൽ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശം. കൽപ്പറ്റ ബ്ലോക്കിൽ മുട്ടിൽ മൃഗാശുപത്രി ആസ്ഥാനമാക്കി ഒരു മൊബൈൽ വെറ്ററിനറി യൂണിറ്റും,…

      Read More

      സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം ചെയ്തു.

      അക്കാദമിക തലത്തിൽ മികച്ച നേട്ടങ്ങൾ ലക്ഷ്യം വെച്ചുകൊണ്ട് കുഞ്ഞോം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ നടപ്പാക്കുന്ന AURA 2025 – 26 സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർ പേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഓരോ കുട്ടിയേയും ഒരു യൂണിറ്റ് ആയി പരിഗണിച്ചു കൊണ്ടുള്ള വ്യക്തിഗത പഠനപിന്തുണയും വായന പരിപോഷണവും രക്ഷാകർതൃ വിദ്യാഭ്യാസവും പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്. പി ടി എ പ്രസിഡണ്ട് ബഷീർ ടി കെ…

      Read More

      ആദിവാസി മധ്യവയസ്‌കനെതിരെയുള്ള ക്രൂരമായ അതിക്രമം; നടപടി എടുക്കണം: ഡി.വൈ.എഫ്.ഐ

      കൽപ്പറ്റ: ആദിവാസി മധ്യവയസ്‌ക നെതിരെയുള്ള ക്രൂരമായ അതിക്രമം നേരിടേണ്ടിവന്ന സംഭവത്തിൽ കുറ്റക്കാരെ എത്രയും വേഗം കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ വയനാട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.പയ്യമ്പള്ളി കൂടൽ കടവിന് സമീപം രണ്ട് സംഘങ്ങൾ തമ്മിലുള്ള വാക്കുതർക്കത്തിന് ശേഷം റോഡിൽ വച്ച് ഉറക്കെ അസഭ്യം പറഞ്ഞത് നാട്ടുകാർ ചോദ്യം ചെയ്‌തിരുന്നു. അക്രമി സംഘം കല്ലുപയോഗിയിച്ച് നാട്ടുകാരിലൊരാളെ തല്ലിയത് തടഞ്ഞ മാതനാണ് ക്രൂരമായ മർദനമേറ്റത്. മാതന്റെ കൈ ഡോറിൽ കുടുങ്ങിയത് വക വയ്ക്കാതെ 500 മീറ്ററോളമാണ് റോഡിൽ വലിച്ചിഴച്ചത്….

      Read More

        അഗതി മന്ദിരം സന്ദർശിച്ചു

        മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിലെ വിദ്യാർത്ഥികളും അധ്യാപകരും കാട്ടിക്കുളം കരുണാ ഭവനിലെ അന്തേവാസികളെ സന്ദർശിച്ചു. സൺഡേ സ്കൂൾ പത്താം ക്ലാസിന്റെ നേതൃത്വത്തിൽ ആയിരുന്നു സന്ദർശനം. കുട്ടികൾ വിവിധയിനം കലാപരിപാടികൾ, അന്തേവാസികൾക്ക് മുന്നിൽ അവതരിപ്പിക്കുകയും ഭക്ഷണം വിതരണം ചെയ്യുകയും ചെയ്തു. കരുണ ഭവൻ ഡയറക്ടർ ഫാ. ജിജോ മാറ്റപ്പള്ളിൽ സന്ദേശം നൽകി. വിന്‍സെന്റ് ഡി പോള്‍ അംഗം ഷാജു പാലത്തുംതലക്കൽ, ജിൻസ് തോട്ടുകര, അൽക്ക ഓണിവയൽ എന്നിവർ സംസാരിച്ചു. സൺഡേ സ്കൂൾ അധ്യാപകരായ ഷൈല പാലത്തുംതലയ്ക്കൽ, സിസ്റ്റർ ജിസ…

        Read More

          പാല്‍വില ലിറ്ററിന് 56 രൂപയാക്കാൻ അനുമതി തേടി മില്‍മ; സര്‍ക്കാരുമായി സംഘര്‍ഷത്തിന് താല്‍പര്യമില്ലെന്ന് കെഎസ് മണി

          തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍വില വർദ്ധിപ്പിക്കാൻ അനുമതി തേടി മില്‍മ സർക്കാരിനെ സമീപിച്ചു. ലിറ്ററിന് നാല് രൂപ കൂട്ടാനാണ് നീക്കം. നിലവില്‍ 52 രൂപയാണ് വില. ഇത് 56 രൂപയാക്കാനാണ് അനുമതി തേടിയിരിക്കുന്നത്. കഴിഞ്ഞ മാസം തന്നെ ഇതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. ഇത് സംബന്ധിച്ച ശുപാർശ ക്ഷീരവികസന വകുപ്പ് മന്ത്രിക്ക് ജനുവരി 20ന് കൈമാറിയിരുന്നു.   തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മില്‍മ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുമ്പു തന്നെ ഇതില്‍ തീരുമാനമെടുക്കണമെന്ന്…

          Read More

            ആറു മാസം മുമ്പ്ഇസ്രായേലിൽ മരണപ്പെട്ട യുവാവിൻ്റെ ഭാര്യ മരിച്ച നിലയിൽ

            ബത്തേരി: ആറു മാസം മുമ്പ് ഇസ്രായേലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ബത്തേരി കോളിയാടി സ്വദേശി ജിനേഷ് പി. സുകുമാര (38) ൻ്റെ ഭാര്യ രേഷ്മ (34) മരണപ്പെട്ടു. വിഷം കഴിച്ച് അവശനിലയിലായി ആശുപത്രിയിലായിരുന്നു. കഴിഞ്ഞ ജൂലൈ നാലിനാണ് 80 വയസ്സുള്ള സ്ത്രീയെ കുത്തിക്കൊലപ്പെടുത്തിയശേഷം ഇയാൾ ആത്മഹത്യ ചെയ്‌തുവെന്ന വിവരം ലഭിച്ചത്.എന്നാൽ പുറത്ത് നിന്ന് ആരോ വയോധികയെ കൊലപ്പെടുത്തിയ ശേഷം ജീനേഷിനെയും കൊലപ്പെടുത്തിയെന്നാണ് പിന്നീട് ലഭിച്ച റിപ്പോർട്ട്. സൗമ്യ സ്വഭാവക്കാരനായ ജിനേഷ് മെഡിക്കൽ റെപ്പ് ജോലി ഉപേക്ഷിച്ച് ഇസ്രായേലിൽ…

            Read More