ജനവാസ മേഖലയിൽ എത്തുന്ന കാട്ടാനക്ക് അവശതകളുണ്ട് :വനം വകുപ്പ്

തലപ്പുഴ: ചിറക്കരയിലെ ജനവാസ മേഖലയിൽ എത്തുന്ന കാട്ടാനക്ക് പ്രായത്തിന്റെതായ അവശതകളുണ്ടെന്നും, തീറ്റ കുറവാണെന്നും വനംവകുപ്പ്. കഴിഞ്ഞ മാർച്ച് മുതൽ ഈ ആന വനംവകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഒരാഴ്ചക്കിടയിൽ മൂന്ന് തവണയാണ് ചിറക്കരയിലെ ജനവാസ മേഖലയിലും, കൃഷിയിടങ്ങളിലും കാട്ടാനയെത്തിയത്. മൂന്ന് തവണയും വനംവകുപ്പും നാട്ടുകാരും ചേർന്ന് കാട്ടാനയെ കാട്ടിലേക്ക് തുരത്തുകയായിരുന്നു. കാട്ടാനക്ക് മുഖത്തും മറ്റും പരിക്കുകളുണ്ടെന്ന് നാട്ടുകാർ സ്ഥിരീകരിച്ചിരുന്നു. എന്നാൽ കാട്ടാനക്ക് പ്രായത്തിന്റേതായ അവശതകളുണ്ടെന്നും, മാർച്ച് മുതൽക്കേ കാട്ടാന വനംവകുപ്പിൻ്റെ നിരീക്ഷണത്തിലായിരുന്നെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. മുൻ വർഷങ്ങളിലൊക്കെ ഇതേ…

Read More

    ഇരുളം ഓർക്കടവിൽ കാട്ടാന വീടിന് മുകളിലേക്ക് തെങ്ങ് മറിച്ചിട്ടു; വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

    ഇരുളം: കാട്ടാന വീടിന് മുകളിലേക്ക് തെങ്ങ് മറിച്ചിട്ടു. വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴക്ക്. ഇരുളം ഓർക്കടവ് ചാരുപറമ്പിൽ സുരേന്ദ്രൻ്റെ വീടിനാണ് നാശനഷ്ടങ്ങളുണ്ടായത്. ഇന്നലെ രാത്രി രണ്ടു മണിയോടെയാണ് സംഭവം. രാത്രി ഒരു മണിയോടെ തന്നെ പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യമുണ്ടായിരുന്നു. വീടിന് സമീപത്തെ കൃഷിയിടത്തിൽ നാശനഷ്ടങ്ങളുണ്ടാക്കിയ കാട്ടാന രണ്ടു മണിയോടെ തെങ്ങ് വീടിന് മുകളിലേക്ക് മറിച്ചിടുകയായിരുന്നു. ഈ സമയത്ത് സുരേന്ദ്രൻ്റ മകൻ ശ്യാം , ഭാര്യ സൗമ്യ, മകൾ ഋതുപർണിക എന്നിവരായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇവർ കിടന്നിരുന്ന മുറിയുടെ മുകളിലേക്കാണ് ആന…

    Read More

      ഇറാന് അനൂകൂലമായി തീവ്രരീതിയില്‍ പ്രസംഗിക്കുന്നവരെ കണ്ടെത്തിവെയ്ക്കണം; സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി കേന്ദ്രം.

      ദില്ലി: ഇറാൻ-യുഎസ്-ഇസ്രായാല്‍ യുദ്ധത്തില്‍ കനത്ത ജാഗ്രത നിർദ്ദേശിച്ച്‌ കേന്ദ്രം. സാഹചര്യം മുതലെടുക്കാൻ നീക്കമുണ്ടാകുമെന്നും ജൂത സ്ഥാപനങ്ങള്‍ക്കും ഇറാൻ സ്ഥാപനങ്ങള്‍ക്കും സുരക്ഷ കൂട്ടണമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി.   അല്‍ ഖ്വയ്ദ, ഐഎസ് സംഘടനകളുടെ ആക്രമണസാഹചര്യം കരുതണം. ആളുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ പരിശോധന കൂട്ടണം. നവമാധ്യമങ്ങളും നീരീക്ഷണം കടുപ്പിക്കണം. സുരക്ഷ ഏജൻസികള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നല്‍കി. ഇറാനുമായി ബന്ധപ്പെട്ട പ്രതിഷേധത്തില്‍ ജാഗ്രത വേണം. പ്രതിഷേധങ്ങള്‍ സംഘർഷമാകാതെ നിയന്ത്രിക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. ഇറാൻ അനൂകൂലമായി തീവ്രരീതിയില്‍ പ്രസംഗിക്കുന്നവരെ…

      Read More

        മാനന്തവാടിയിലെ സർക്കാർ ഓഫീസുകൾ ഒരു കുടക്കീഴിലേക്ക്

        മാനന്തവാടിയിലെ സർക്കാർ ഓഫീസുകൾ ഒരു കുടക്കീഴിലേക്ക് മിനി സിവിൽ സ്‌റ്റേഷൻ അനെക്സ് കെട്ടിട നിർമ്മാണോദ്ഘാടനം മന്ത്രി കെ.രാജൻ നിർവഹിച്ചു മാനന്തവാടി നഗരത്തിൽ പലയിടങ്ങളിലായി സ്ഥിതിചെയ്യുന്ന സർക്കാർ ഓഫീസുകൾ ഒരു കുടക്കീഴിൽ പ്രവർത്തിക്കുമെന്ന് റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ. മാനന്തവാടിയിൽ നിർമിക്കുന്ന മിനി സിവിൽ സ്‌റ്റേഷനിലെ പുതിയ അനെക്സ് കെട്ടിട നിർമ്മാണോദ്ഘാടനം മാനന്തവാടി താലൂക്ക് ഓഫീസ് ഹാളിൽ ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിദാരിദ്ര്യമില്ലാത്ത കേരളത്തെ വാർത്തെടുക്കാൻ സർക്കാർ നാലുവർഷത്തെ കഠിന ശ്രമം നടത്തിയതെന്ന്…

        Read More

          പിന്നാക്ക വിഭാഗ വികസന കോർപറേഷൻ വായ്പാ അദാലത്ത്: 28.54 ലക്ഷം രൂപയുടെ ഇളവ് അനുവദിച്ചു

          സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷൻ ജില്ലയിൽ നടപ്പിലാക്കിയ വായ്പാ അദാലത്തിൽ 28.54 ലക്ഷം രൂപയുടെ ഇളവ് അനുവദിച്ചു. മാനന്തവാടി താലൂക്ക് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച അദാലത്ത് പട്ടികജാതി-പട്ടികവർഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്തു. അദാലത്തില്‍ വയനാട്, കോഴിക്കോട്, നാദാപുരം, പേരാമ്പ്ര ഓഫീസുകളിലെ 17 കേസുകളിലായി 28,54,571 രൂപയുടെ വായ്പ ഇളവ് അനുവദിച്ചു. സംസ്ഥാനത്തെ 38 ഓഫീസുകളിലായി സാമ്പത്തിക വർഷത്തിൽ നടന്ന എൽഡിആർഎഫ് അദാലത്തുകളില്‍ ആറ് കോടിയിലധികം രൂപയുടെ വായ്പ കിഴിവ് അനുവദിച്ചു….

          Read More

            വള്ളിയൂർക്കാവ്-കമ്മന-കുരിശുങ്കൽ റോഡ് നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

            വള്ളിയൂർക്കാവ്: വള്ളിയൂർക്കാവ്-കമ്മന-കുരിശുങ്കൽ റോഡ് നിർമ്മാണ പ്രവൃത്തി പട്ടികജാതി – പട്ടിക വർഗ്ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്തു. വള്ളിയൂർകാവ് പാലത്തോടൊപ്പം വള്ളിയൂർക്കാവ്-കമ്മന-കുരിശുങ്കൽ റോഡ് നിർമ്മാണം അതിവേഗം പൂർത്തീകരിക്കുമെന്നും ഇതോടെ പ്രദേശത്തെ ഗതാഗത സൗകര്യം കൂടുതൽ സുഗമമാവും. മാനന്തവാടിയിൽ തടസ്സമില്ലാത്ത യാത്രാസൗകര്യം ഉറപ്പാക്കാൻ വളിയൂർകാവ് ബൈപാസ് റോഡ് നവീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് കുട്ടി ബ്രാൻ അധ്യക്ഷനായ പരിപാടിയിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, ബ്ലോക്ക് പഞ്ചായത്ത് അംഗം…

            Read More

            മഹാ ഷഷ്ടിപൂർത്തി സംഗമം സംഘടിപ്പിച്ചു

            മഹാ ഷഷ്ടിപൂർത്തി സംഗമം സംഘടിപ്പിച്ചു സുൽത്താൻ ബത്തേരി:സർവജന ഹൈസ്ക്കൂളിൽ 1980-ൽ പടിയിറങ്ങിപ്പോയ കുട്ടുകാരുടെ കൂട്ടായ്മയായ സർവജന SSLC@80 കൂട്ടുകാർ ഗ്രൂപ്പിലെ 60 വയസ് പൂർത്തിയായവരേയും 2025 ഡിസംബർ 31-ന് 60 വയസ് പൂർത്തിയാകുന്നവരേയും ചേർത്ത് മഹാ ഷഷ്ടിപൂർത്തി സംഗമം സംഘടിപ്പിച്ചു. ആദരം@60എന്ന പേരിൽ ബത്തേരി അധ്യാപക ഭവനിൽ നടന്ന സംഗമത്തിൽ സന്ദേശപ്രഭാഷണവും ആദരവ്ഫലക വിതരണവും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നടത്തി. ബത്തേരി മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ എൽസി പൗലോസ്…

            Read More

              ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റം; ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് പരിശീലന നല്‍കി

              ദുരന്ത ലഘൂകരണ-നിവാരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കൃത്യവും കാര്യക്ഷമവുമാക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നടപ്പാക്കുന്ന ‘ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റം’ സംബന്ധിച്ച് ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു. കളക്ടറേറ്റ് എ പി ജെ ഹാളില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡെപ്യൂട്ടി തഹസില്‍ദാര്‍ എം.സി രാകേഷ് പിശീലനത്തിന് നേതൃത്വം നല്‍കി. പ്രതീക്ഷിക്കാതെ ഉണ്ടാകുന്ന ദുരന്ത സാഹചര്യങ്ങളില്‍ വിവിധ ഏജന്‍സികള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയും ചുമതലകളിലെ ആശയക്കുഴപ്പവും പരിഹരിക്കാനാണ് ഈ ആധുനിക സംവിധാനം ഒരുക്കിയിരിക്കുന്നത്. ജില്ലയിലെ താലൂക്കുകളിലും ഐ.ആര്‍.എസ് സംവിധാനം പ്രവര്‍ത്തിക്കും.   ഐ.ആര്‍.എസ്…

              Read More

                മുഅല്ലിമുകള്‍ നന്മയുടെ സന്ദേശവാഹകര്‍: സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍

                വെള്ളമുണ്ട: പ്രവാചകന്‍മാരുടെ അനന്തരവകാശികളായ മുഅല്ലിം സമൂഹം തങ്ങളുടെ ജീവിതം പില്‍ക്കാലത്തേക്ക് കൂടി അടയാളപ്പെടുത്തണമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. നന്മയുടെ സന്ദേശവാഹകരായ മുഅല്ലിമുകള്‍ സമൂഹത്തില്‍ ക്രിയാത്മകമായി ഇടപെട്ട് ഭാവിതലമുറയെ നന്മയുടെ പാതയില്‍ വളര്‍ത്തിയെടുക്കണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. വെള്ളമുണ്ട സമസ്താലയത്തില്‍ സംഘടിപ്പിച്ച ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ നന്മ കാംക്ഷിച്ച് പ്രവര്‍ത്തിക്കുന്ന മുഅല്ലിമുകളെ ചേര്‍ത്തുപിടിക്കാന്‍ പൊതുസമൂഹവും രംഗത്തിറങ്ങണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ മുഅല്ലിംഡേ കാംപയിനിന്റെ…

                Read More

                  സേവന മനോഭാവത്തിന്റെ ഉദാത്ത മാതൃക; എൻ.എസ്.എസ് വിദ്യാർത്ഥികളുടെ സ്നേഹ ഭവനത്തിൻ്റെ താക്കോൽ കൈമാറ്റം മന്ത്രി ഒ ആർ കേളു നിർവഹിക്കും

                  പുറ്റാട് :പാഴ് വസ്തുക്കളിൽ നിന്നുപോലും സ്നേഹത്തിന്റെ വീട് ഒരുക്കാം എന്ന് തെളിയിക്കുകയാണ് വയനാട് ജില്ലയിലെ ഹയർസെക്കണ്ടറി നാഷണൽ സർവീസ് സ്കീം (NSS) യൂണിറ്റുകളിലെ വിദ്യാർത്ഥികൾ. സാമൂഹിക ഉത്തരവാദിത്തവും സേവന മനോഭാവവും കൈമുതലാക്കി വിവിധ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധ നേടിയ എൻ.എസ്.എസ് വിദ്യാർത്ഥികൾ ഇപ്പോൾ ഒരു കുടുംബത്തിന് “സ്നേഹഭവനം” നിർമ്മിക്കുന്ന ദൗത്യത്തിലാണ്. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ , വയൽ കൃഷി, അംഗനവാടി നവീകരണം, പ്ലാസ്റ്റിക് മുക്ത ഗ്രാമങ്ങൾ തുടങ്ങിയ നിരവധി സാമൂഹിക-പരിസ്ഥിതി പ്രവർത്തനങ്ങളിലൂടെ ജില്ലയിലെ എൻ.എസ്.എസ് യൂണിറ്റുകൾ ഇതിനകം തന്നെ…

                  Read More