സാമൂഹിക ഭദ്രതയ്ക്ക് കുടുംബം അനിവാര്യം: ഡോ. ഹുസൈൻ മടവൂർ

    മീനങ്ങാടി: കുടുംബ സംവിധാനത്തിനും ബന്ധങ്ങൾക്കും പ്രാധാന്യം കുറഞ്ഞു കൊണ്ടിരിക്കുകയും ഒറ്റയായും സ്വതന്ത്രമായും ജീവിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന പുതുലോകത്ത് സാമൂഹിക ഭദ്രത തകരുകയാണെന്നും കുടുംബ സംസ്കാരം രൂപപ്പെടുത്തുകയും നിലനിർത്തുകയും ചെയ്യുന്നതിലൂടെ മാത്രമേ സമാധാനം ഉണ്ടാക്കാൻ കഴിയുമെന്നും ഡോ. ഹുസൈൻ മടവൂർ അഭിപ്രായപ്പെട്ടു.   ‘പവിത്രമാണ് കുടുംബം പരിശുദ്ധമാണ് ബന്ധങ്ങൾ’ എന്ന പ്രമേയത്തിൽ കേരള നദ്‌വത്തുൽ മുജാഹിദീൻ വയനാട് ജില്ലാ കമ്മിറ്റി മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ജില്ലാ ഫാമിലി മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. എൻ….

    Read More

      ‘കബനി വീണ്ടും ഒഴുകുന്നു’പുസ്തക പ്രകാശനം 7ന്

      മാനന്തവാടി: ദീർഘകാലം ( 1964 മുതൽ 1979 വരെയുള്ള 15 വർഷം) മാനന്തവാടി പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന മാവറ വർക്കി രേഖപ്പെടുത്തിയ അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പുകൾ ‘കബനി വീണ്ടും ഒഴുകുന്നു’ എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിക്കുകയാണ്. നമ്മുടെ നാടിന്റെ നാൾ വഴി അടയാളങ്ങൾ ഈ വരികൾക്കിടയിൽ നമുക്ക് വായിക്കാം. 7ാം തിയ്യതി ശനിയാഴ്ച്ച 4 മണിക്ക് മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തിൽ ചേരുന്ന സുഹൃത് കൂട്ടായ്മയിൽ വെച്ച് മന്ത്രി ഒ.ആർ. കേളു പുസ്തക പ്രകാശനം നടത്തും. നഗരസഭാ അദ്ധ്യക്ഷൻ ജേക്കബ്ബ്…

      Read More

        കവിതയിൽ എൻ ഫിദ മറിയം വയനാടിനെ അടയാളപ്പെടുത്തി.

        ചുണ്ടേൽ: തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചുണ്ടേൽ ആർ.സി എച്ച് എസ് എസിലെ പ്ലസ് വൺ വിദ്യാർത്ഥിനി എൻ ഫിദ മറിയം, മലയാളം കവിതാരചന എച്ച് എസ് എസ് വിഭാഗത്തിൽ എ ഗ്രേഡ് നേടി. “എനിക്ക് ഞാൻ അപരിചിതനായി ” എന്നതായിരുന്നു വിഷയം. സമകാലിക യാഥാർത്ഥ്യങ്ങളെ വരച്ചിടുന്നതായിരുന്നു കവിത പൊഴുതന ആറാം മൈൽ എൻ സിദ്ദിഖ് – ജുനൈന ദമ്പതികളുടെ മകളാണ് ഫിദ.

        Read More

          കേരള ഹൈക്കോടതിയിലേക്ക് പുതിയ രണ്ട് വനിതാ ജഡ്ജിമാർ; സുപ്രിംകോടതി കൊളീജയം ശുപാർശ നിൽക്കി

          ന്യൂഡൽഹി: കേരള ഹൈക്കോടതിയിലേയ്ക്ക് രണ്ട് വനിതാ ജഡ്‌ജിമാർ കൂടി.മുതിർന്ന അഭിഭാഷകരായ ലിസ് മാത്യു,പ്രീത അരവിന്ദ് കൃഷ്‌ണമ്മ എന്നിവരെ സുപ്രിംകോടതി കൊളീജിയം നിർദേശിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ ഇവരെ ഹൈക്കോടതി ജഡ്‌ജിമാരാക്കി രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിക്കും.   സുപ്രിംകോടതിയിലെ സീനിയർ അഭിഭാഷകയായ ലിസ് മാത്യു കേരള സർക്കാരിന്റെ സ്റ്റാൻഡിംഗ് കോൺസൽ,ലീഗൽ സർവീസ് കമ്മിറ്റി അംഗമായിട്ടും പ്രവർത്തിച്ചിട്ടുണ്ട്. രാഗേന്ദു ബസന്ത്-ലിസ് മാത്യു അഭിഭാഷകദമ്പതികൾക്ക് 2024ലാണ് സീനിയർ പട്ടം ലഭിച്ചത്.   കേരള ഹൈക്കോടതിയിൽ സീനിയർ അഭിഭാഷകയാണ് പ്രീത. അഭിഭാഷകനായ പി.ആർ.അരവിന്ദൻ നായരുടേയും…

          Read More

            സംസ്ഥാനത്ത് മഴ ശക്തമാകും; അഞ്ച് ജില്ലകളില്‍ ഇന്ന് ജാഗ്രതാ നിര്‍ദ്ദേശം

            തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെയും മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ ഗുജറാത്ത് തീരം മുതല്‍ വടക്കൻ കേരള തീരം വരെ സമുദ്രനിരപ്പില്‍ തീരദേശ ന്യൂനമർദപാത്തി നിലനില്‍ക്കുന്നുണ്ട്. ഇതിന് പുറമെ തെക്കൻ ജാർഖണ്ഡിനും സമീപ…

            Read More

            കൽപ്പറ്റ ഫലാഹിൽ ജുനൈദ് കൈപ്പാണിക്ക് സ്വീകരണം നൽകി

            കൽപ്പറ്റ: രാജ്യത്തെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ്‌ അംബേദ്കർ ദേശീയ അവാർഡും മികച്ച പൊതുപ്രവർത്തകനുള്ള കർമ്മശ്രേഷ്ഠ സംസ്ഥാന അവാർഡും ലഭിച്ച ജുനൈദ് കൈപ്പാണിക്ക് കൽപ്പറ്റ ദാറുൽ ഫലാഹിൽ സ്വീകരണം നൽകി. ഡോ. ബശീറുൽ ഹഖ് അൽ ഖുറൈഷി വെല്ലൂർ, സയ്യിദ്‌ ത്വാഹിർ ഖാദിരി അൽജീലാനി,സയ്യിദ് ബാക്കിർ ഖാദിരി അൽജീലാനി,സയ്യിദ് അശ്‌ഫാഖ് അൻവർ ചെന്നൈ, സയ്യിദ് മശ്‌ഹൂർ മുല്ലക്കോയ തങ്ങൾ വാവാട് എന്നിവർ ചേർന്ന് മജ്ലിസുൽ ഖാദിരിയ്യയുടെ ആദരവ് ഫലകം ജുനൈദ് കൈപ്പാണിക്ക് കൈമാറി. കെ.കെ…

            Read More

              കേസിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചന; നിയമപരമായി നേരിടും: ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ

              കേസിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചന; നിയമപരമായി നേരിടും: ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ കല്‍പ്പറ്റ: സഹകരണ ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട് തനിക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഈ കേസില്‍ എഫ് ഐ ആര്‍ ഇട്ടിരിക്കുന്നത്. ഈ കേസിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചനയുണ്ട്. ഇന്നലെ എഫ് ഐ ആര്‍ ഇടുകയും,…

              Read More

              മിഠായിക്ക് വിട; ജന്മദിനാഘോഷങ്ങളിൽ തരുവണയിൽ ഇനി ഈന്തപ്പഴം

              തരുവണ :തരുവണ ഗവൺമെൻറ് യുപി സ്കൂളിൽ ഈന്തപ്പഴം ചലഞ്ച് ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ ജന്മദിനങ്ങൾ പ്രകൃതി സംരക്ഷണത്തിന്റെയും സാഹോദര്യത്തിന്റെയും നവീന മാതൃകകൾ സൃഷ്ടിക്കാനുള്ള അവസരങ്ങൾ ആയി മാറ്റുന്ന ഈന്തപ്പഴം ചലഞ്ചിന്റെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ജന്മദിനം ആഘോഷിക്കുന്ന കുട്ടികൾ തങ്ങളുടെ കൂട്ടുകാർക്ക് മിഠായിവിതരണം നടത്തുന്നതിലൂടെ ഉണ്ടാകുന്ന പ്ലാസ്റ്റിക് മലിനീകരണം ഇല്ലാതാക്കാനും കുട്ടികളുടെ ജന്മദിനം വിദ്യാലയത്തിലെ എല്ലാവരും ചേർന്ന് ആഘോഷിക്കുന്നതിലൂടെകുട്ടികളിൽ സാഹോദര്യവും സമഭാവവും വളർത്താനുമായിട്ടാണ് ഈ പരിപാടി നടപ്പിലാക്കി…

              Read More

              അവധിക്കാല ബൈബിൾ സ്കൂളിന് തുടക്കമായി

              ചീങ്ങേരി സെൻറ് മേരിസ് യാക്കോബായ സുറിയാനി പള്ളിയിൽ അവധിക്കാല ബൈബിൾ സ്കൂളിൻ്റെ ഉദ്ഘാടനം മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. ‘കർത്താവിൽ ആനന്ദിപ്പീൻ’ എന്ന വിഷയത്തെ അധികരിച്ചുകൊണ്ട് നടത്തപ്പെടുന്ന വെക്കേഷൻ ബൈബിൾ സ്കൂൾ, കുട്ടികളുടെ ബൗദ്ധികവും മാനസികമായ വളർച്ചയ്ക്ക് ഏറ്റവും ഉപകാരപ്രദമാണെന്നും ലഹരി പോലുള്ള വിപത്തിലേക്ക് മക്കൾ തിരിയാതിരിക്കാൻ ഇത്തരം ക്ലാസുകൾ അവരെ സഹായിക്കും എന്നും മെത്രാപ്പോലീത്ത ഓർമിപ്പിച്ചു. ഗാനങ്ങളിലൂടെയും കളികളിലൂടെയും രസകരമായ ക്ലാസുകളിലൂടെയും നല്ല മനുഷ്യരായി മാറാൻ വി.ബി.എസ് കുട്ടികളെ സഹായിക്കുന്നു. ചീങ്ങേരി…

              Read More

                കേരളത്തിൽ ഫിഫ ലോകകപ്പ് സൗജന്യമായി ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കാം’: കായികമന്ത്രി ഒ.ജെ ജനീഷ്

                തിരുവനന്തപുരം: കേരളത്തിൽ ഫിഫ ലോകകപ്പ് സൗജന്യമായി ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കാമെന്ന് കായികമന്ത്രി ഒ.ജെ ജനീഷ്. വിഷയത്തിൽ സീ എന്റർടൈന്മെന്റ്, സീ 5, ഈഗിൾസ് ക്ലബ് എന്നിവർ അനുകൂല നിലപാട് സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.   കേരളത്തിൽ മാത്രമാണ് ഇതിന് അനുമതിയുള്ളത്. സംസ്ഥാനത്തെ പ്രാദേശിക ക്ലബുകൾ, റസിഡൻഷ്യൽ അസോസിയേഷനുകൾ, പബ്ലിക് ലൈബ്രറികൾ, യൂണിവേഴ്സിറ്റി കോളേജുകൾ, സ്‌കൂളുകൾ, സാമൂഹിക കൂട്ടായ്മകൾ എന്നിവിടങ്ങളിൽ വാണിജ്യ താത്പര്യമില്ലാതെ ലോകകപ്പ് മത്സരങ്ങൾ പ്രദർശിപ്പിക്കാം.   എന്നാൽ ടിക്കറ്റ് വെച്ച് പ്രദർശനം നടത്തുന്നവർക്ക് പരിമിതിയുണ്ട്. പ്രവേശന…

                Read More