ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: ജില്ലാ കളക്ടറുടെ പരിഹാര അദാലത്തില്‍ 18  പരാതികള്‍ തീര്‍പ്പാക്കി

    ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പൊഴുതന ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്തില്‍ 18 പരാതികള്‍ തീര്‍പ്പാക്കി. പൊതുജനങ്ങള്‍ ഉന്നയിക്കുന്ന പരാതികള്‍ക്ക് വേഗത്തിൽ പരിഹാരം കാണുകയാണ് ജില്ലാ ഭരകൂടത്തിന്റെ ലക്ഷ്യമെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ പറഞ്ഞു. അദാലത്തിൽ ലഭിച്ച പരാതികളിൽ 15 ദിവസത്തിനകം മറുപടി നൽക്കുമെന്ന്  കളക്ടർ പറഞ്ഞു. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിര പരിഹാരം കണ്ടെത്തുന്നതിനായി പൊഴുതന ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച അദാലത്തില്‍ ജില്ലാ കളക്ടറും എ.ഡി.എം എം. ജെ അഗസ്റ്റിന്‍ എന്നിവർ പരാതികള്‍ സ്വീകരിച്ചു. അദാലത്തില്‍ 96 പരാതികളാണ്   നേരിട്ട് ലഭിച്ചത്….

    Read More

    മലയോര ഹൈവേയിലെ വിള്ളൽ; മാനന്തവാടി മണ്ഡലത്തിൽ ഊരാളുങ്കൽ നിർമിച്ച റോഡുകളിൽ ശക്തമായ ഗുണ നിലവാര പരിശോധന നടത്തണം: സജീർ എം.ടി

    മാനന്തവാടി: മലയോര ഹൈവേയുടെ ഭാഗമായി ദ്വാരകയിൽ നിർമാണത്തിലിരിക്കുന്ന റോഡിൽ 40 മീറ്ററോളം നീളത്തിൽ വിള്ളൽ രൂപപ്പെട്ടത് റോഡ് പണിയിലെ പോരായ്മയാണെന്നും കരാരുകാരായ ഊരാളുങ്കൽ ലേബർ സൊസൈറ്റി മണ്ഡലം പരിധിയിൽ നിർമിച്ച മുഴുവൻ റോഡുകളിലും ശക്തമായ ഗുണ നിലവാര പരിശോധന നടത്തണമെന്നും എസ്‌ഡിപിഐ മാനന്തവാടി മണ്ഡലം സെക്രട്ടറി സജീർ എം.ടി. കഴിഞ്ഞയാഴ്ച്ചയാണ് വിള്ളൽ രൂപപ്പെട്ട റോഡിലെ അവസാന ഘട്ട ടാറിങ് നടന്നത്.രണ്ടു വർഷം മുൻപ് ഇതേ കമ്പനി നിർമാണം നടത്തിയ വിമല നഗർ -വാളാട് റോഡ് ഉദ്ഘാടനത്തിന് മുൻപ്…

    Read More

    എസ്‌എസ്‌എൽസി, പ്ലസ് ടു വിജയികളെയും സമര നേതാക്കളെയും അനുമോദിച്ചു.

    പഞ്ചാരക്കൊല്ലി: എസ്‌ഡിപിഐ പഞ്ചാരക്കൊല്ലി ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2024-25 വർഷത്തെ എസ്‌എസ്‌എൽസി, പ്ലസ് ടു പരീക്ഷയിൽ വിജയിച്ചവരെയും കടുവ ആക്രമണത്തിൽ സഹോദരി രാധ കൊല്ലപ്പെട്ടതനതിരെ നടന്ന പ്രതിഷേധ ത്തിന് നേതൃത്വം നൽകിയവരേയും അനുമോദിച്ചു. ബ്രാഞ്ച് പ്രസിഡന്റ് ജബ്ബാർ കെയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി പാർട്ടി മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി.സുലൈമാൻ ഉദ്ഘാടനം ചെയ്തു.എസ്‌ഡിപിഐ ജില്ലാ ജനറൽ സെക്രട്ടറി പി.ടി സിദ്ധീഖ്, സെക്രട്ടറി ബബിത ശ്രീനു, ജില്ലാ കമ്മിറ്റിയംഗം ഉസ്മാൻ ഇ, മാനന്തവാടി മുൻസിപ്പൽ പ്രസിഡന്റ് സുബൈർ കെ,…

    Read More

      ലോക മണ്ണ് ദിനാചരണം; കര്‍ഷക സെമിനാര്‍ സംഘടിപ്പിച്ചു

      മീനങ്ങാടി: ജില്ലാ മണ്ണ് പര്യവേക്ഷണ-മണ്ണ് സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക മണ്ണ് ദിനാചരണത്തോടനുബന്ധിച്ച് കര്‍ഷക സെമിനാര്‍ സംഘടിപ്പിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ സുരേഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യപരമായ നഗരങ്ങള്‍ക്ക് ആരോഗ്യകരമായ മണ്ണ് എന്ന സന്ദേശത്തോടെയാണ് ലോക മണ്ണ് ദിനാചരണം സംഘടിപ്പിച്ചത്.   മണ്ണിന്റെ പ്രാധാന്യം-സുസ്ഥിര മണ്ണ് വിഭവ പരിപാലനത്തിന്റെ ആവശ്യകത പൊതുജനങ്ങളില്‍ ബോധവത്കരിക്കുകയാണ് സെമിനാറിന്റെ ലക്ഷ്യം. സെമിനാറില്‍ സസ്യ പോഷക മൂലകങ്ങളും ശാസ്ത്രീയ മണ്ണ് പരിശോധനയും എന്ന വിഷയത്തില്‍…

      Read More

        ഇന്ത്യയിൽ ഇന്ധന പ്രതിസന്ധി ഉണ്ടാകില്ല, റഷ്യയിൽ നിന്ന് 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ വാങ്ങും

        ഇസ്രയേൽ- ഇറാൻ സംഘർഷത്തെ തുടർന്ന് പശ്ചിമേഷ്യയിൽ ഉടലെടുത്ത യുദ്ധസാഹചര്യം കാരണം ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ ഇന്ത്യക്ക് തത്കാലം പ്രതിസന്ധി ഉണ്ടാകില്ല. റഷ്യയിൽ നിന്ന് 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇന്ത്യ വാങ്ങും. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇറക്കുമതി.   തടസപ്പെട്ടതോടെയാണ് അമേരിക്കൻ സമ്മർദ്ദത്തിനിടയിലും ക്രൂഡ് ഓയിലിനായി റഷ്യയെ ആശ്രയിക്കുന്നത്. ഹോർമുസ് കടലിടുക്ക് വഴിയാണ് ഇന്ത്യയിലേക്കുള്ള 50 ശതമാനത്തോളം ക്രൂഡ് ഓയിലും എത്തുന്നത്. ഹോർമുസ് പാത ഇറാൻ അടച്ചത് ഇന്ധന ലഭ്യതയിൽ ആശങ്കയ്ക്ക് വഴിവച്ചിരുന്നു. ഇറാഖ്, സൗദി…

        Read More

        സഖാവ് അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനം ആചരിച്ചു

        കൽപ്പറ്റ : സഖാവ് അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനം ആചരിച്ചു. സി പി ഐ എം ജില്ലാ കമ്മിറ്റി ഓഫീസായ കൽപ്പറ്റ എ കെ ജി ഭവനിൽ ജില്ലാ സെക്രട്ടറി കെ റഫീഖ് പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റിയംഗം സി. കെ ശശീന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ സുഗതൻ, വി ഹാരിസ്, ലോക്കൽ സെക്രട്ടറിമാരായ പി കെ ബാബുരാജ്, പി എം ഷംസുദ്ധീൻ, ലോക്കൽ കമ്മിറ്റി അംഗം മുസ്തഫ തുടങ്ങിയവർ പങ്കെടുത്തു.

        Read More

        ചൂരൽമലയിൽ ബെയ്ല‌ി പാലം അടച്ചു

        മേപ്പാടി: ചൂരൽമല, മുണ്ടക്കൈ മേഖലകളിൽ ഇന്നും കനത്ത മഴ. മഴ തുടരുന്ന സാഹചര്യത്തിൽ ബെയ്ലി പാലം താൽക്കാലികമായി അടച്ചു. മഴ കുറയുന്നതു വരെ പ്രദേശത്തേക്ക് ആരെയും കടത്തിവിടില്ല. അട്ടമല, മുണ്ടക്കൈ മേഖലകളിലെ തോട്ടങ്ങളിൽ തൊഴിലാളികളെ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവേശിപ്പിക്കരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

        Read More

          ജില്ലയിലെ സമസ്ത മേഖലകള്‍ സ്പര്‍ശിച്ച ജനകീയ ബജറ്റ്: ഒ.ആര്‍ കേളു

          കേരളത്തിന്റെ സമസ്ത മേഖലകളേയും ജനവിഭാഗങ്ങളെയും ചേര്‍ത്തുപിടിച്ച ജനകീയ ബജറ്റാണ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് പട്ടികജാതി- പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. അടിസ്ഥാന ജനവിഭാഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതോടൊപ്പം നവകേരള നിര്‍മ്മിതിക്ക് വേഗം കൂട്ടുന്ന വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ച ബജറ്റിന് ജനകീയ മുഖം കൈവന്നിട്ടുണ്ട്.   ജില്ലയെ സംബന്ധിച്ച് പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍ താരതമ്യേന കൂടുതല്‍ പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി ജില്ലാ പഞ്ചായത്ത് തലത്തില്‍ പ്രത്യേക വികസന ഫണ്ട് അനുവദിച്ചത് നേട്ടമാണ്. വയനാട് വികസന പാക്കേജിന്…

          Read More

            വയനാട് ജില്ലയിൽ ഗോത്രമേഖലയിൽ രൂപീകരിച്ചത് 60 ഓക്‌സിലറി ഗ്രൂപ്പുകൾ ;കുടുംബശ്രീ ജെൻ സിങ്ക് ഓക്സിലറി ജില്ലാതല യോഗം നടത്തി

            കൽപ്പറ്റ: കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പുകളുടെ രൂപീകരണവും വ്യാപനവും ലക്ഷ്യമാക്കി ജെൻ സിങ്ക് ഓക്സിലറി ജില്ലാതല യോഗം സംഘടിപ്പിച്ചു. കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടന്ന ഓക്‌സിലറി മീറ്റ് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു. പഠനം പാതിവഴിയിൽ മുടങ്ങിയ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ വിദൂര വിദ്യാഭ്യാസത്തിലൂടെയോ, തുടർച്ചയായ പഠനത്തിലൂടെയോ അത് പൂർത്തിയാക്കണമെന്നും ഓക്‌സിലറി ഗ്രൂപ്പുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തുവാനും, വരുമാനം വർധിപ്പിക്കാനുമുള്ള പ്രവർത്തനങ്ങളിൽ വ്യാപ്തരാകുവാനും, കുടുംബശ്രീ പ്രവർത്തനങ്ങളുടെ ഭാഗമായി ലഭിക്കുന്ന പിന്തുണ സംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും ഗോത്ര വിഭാഗങ്ങളിലെ…

            Read More

              ശ്രേയസ് പുരുഷ സ്വാശ്രയ സംഘം വാർഷികം നടത്തി.

              മൂലങ്കാവ് യൂണിറ്റിലെ ഫ്രണ്ട്‌സ് പുരുഷ സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഉദ് ഘാടനം ചെയ്തു.പ്രസിഡന്റ് യൂനുസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലതീഷ് വാർഷിക റിപ്പോർട്ടും,കണക്കും അവതരിപ്പിച്ചു. സുൽത്താൻ ബത്തേരി നഗരസഭ കൗൺസിലറായി വീണ്ടും വിജയിച്ച സംഘ അംഗം പ്രമോദിന് മെമെന്റോ നൽകി ആദരിച്ചു.യൂണിറ്റ് പ്രസിഡന്റ്‌ അനീഷ്, സി ഡി ഒ മാരായ വത്സ ജോസ്,പുഷ്പലത,ഷിബു ജോസഫ്,ജിജി അലക്സ് എന്നിവർ സംസാരിച്ചു.

              Read More