കൽപ്പറ്റയിലെ അക്വാ ടണൽ എക്സ്പോയിലേക്ക് ജനപ്രവാഹം

.കൽപ്പറ്റ: കൽപ്പറ്റയിലെ അക്വാ ടണൽ എക്സ്പോയിലേക്ക് ജനപ്രവാഹം. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന വയനാട് ഫെസ്റ്റിന്റെ ഭാഗമായാണ് കൽപ്പറ്റ ബൈപ്പാസ് റോഡിൽ ഫ്ലവർ ഷോ ഗ്രൗണ്ടിൽ അക്വാ ടണൽ എക്സ്പോ നടത്തുന്നത്. ഡ്രീംസ് എന്റർടൈൻമെന്റുമായി ചേർന്ന് ഡി. ടി. പി.സി.യുടെ സഹകരണത്തോടെയാണ് അക്വ ടണൽ എക്സ്പോ നടക്കുന്നത് വിവിധയിനം മത്സ്യങ്ങളുടെ പ്രദർശനം, പ്രദർശന വിപണന സ്റ്റാളുകൾ, ഗോസ്റ്റ് ഹൗസ്, അമ്യൂസ്മെൻറ് പാർക്ക് എന്നിവയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഇവയിൽ ഏറ്റവും ആകർഷണീയം നാട്ടിൽ ആദ്യമായി എത്തിയ…

Read More

സ്വീകരണവും, അനുമോദനവും സംഘടിപ്പിച്ചു.

വരയാൽ : ടാഗോർ ഗ്രന്ഥാലം വിന്നേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ കീഴിലുള്ള ടാഗോർ ഗൾഫ് കമ്മിറ്റി സംഘടിപ്പിക്കുന്ന കേരളോത്സവ വിജയിക്കുള്ള സ്വീകരണവും വൈശാഖിനു അനുമോദനവും എന്ന പരിപാടി സംഘടിപ്പിച്ചു. പരിപാടി താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് ഷബിത ടീച്ചർ നിർവഹിച്ചു. വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ വി ആനന്ദൻ മുഖ്യാതിഥിയായിരുന്നു. തവിഞ്ഞാൽ പഞ്ചായത്തിന്റെ കേരളോത്സവ പരിപാടികളിൽ റന്നേഴ്സ് ടീമായ ഫുട്ബോൾ ടീമിനും. അത്‌ലറ്റിക് മത്സരങ്ങളിൽ വിജയിച്ചവർക്കും കലാ മത്സരത്തിൽ വിജയിച്ചവർക്കും…

Read More

    ഗൂഡല്ലൂര്‍ ഭൂപ്രശ്‌നം: കോണ്‍ഗ്രസ് പ്രതിനിധി സംഘം മന്ത്രിമാരെ കണ്ടു

    ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍ ജന്‍മം ഭൂപ്രശ്‌നം പരിഹൃതമാക്കുന്നതിനുള്ള ഇടപെടലിന്റെ ഭാഗമായി നീലഗിരിയില്‍നിന്നുള്ള കോണ്‍ഗ്രസ് പ്രതിനിധി സംഘം ചെന്നൈയില്‍ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. പാര്‍ട്ടി ദേശീയ സമിതിയംഗവും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കോശി ബേബി, നേതാക്കളായ അനസ് എടലത്ത്, ഗോപി, ഷാജി ചെളിവയല്‍, അഷ്‌റഫ്, ശിവരാജ്, ഷാജി ഉപ്പട്ടി, യാസീന്‍ റാഫി, അസ്‌ലം എന്നിവരടങ്ങുന്ന സംഘമാണ് മന്ത്രിമാരെ കണ്ടത്. ഭൂപ്രശ്‌നത്തില്‍ മുന്‍ ഡിഎംകെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിഷയം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സെന്‍ട്രല്‍…

    Read More

    വയനാട് പുഷ്പോത്സവം കൽപ്പറ്റയിൽ ഇന്ന് തുടങ്ങും: ഇനി വയനാടിന് ഉത്സവലഹരി

    കൽപ്പറ്റ: ദുരന്ത ശേഷം വയനാടിൻ്റെ ടൂറിസം മേഖലക്ക് കരുത്ത് പകർന്ന് സ്നേഹ ഇവൻ്റ്സ് ഒരുക്കുന്ന വയനാട് പുഷ്പോത്സവം ഇന്ന് തുടങ്ങും.കൽപ്പറ്റ ബൈപ്പാസ് റോഡിലെ ഫ്ളവർ ഷോ ഗ്രൗണ്ടിൽ ഡിസംബർ 31 വരെയാണ് കേരളത്തിലെ ഏറ്റവും വലിയ പുഷ്പമേള നടക്കുന്നത്. പുഷ്പ ഫല സസ്യ പ്രദർശനം, അമ്യൂസ് മെൻ്റ് പാർക്ക്, കൺസ്യൂമർ സ്റ്റാളുകൾ എന്നിവയോടു കൂടി കേരളത്തിലെ ഏറ്റവും വലിയ പുഷ്പോത്സവത്തിനുളള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. വ്യത്യസ്ത ഇനത്തിലും നിറത്തിലുമുള്ള ഒരു ലക്ഷം പൂച്ചെടികൾ ആകർഷണീയമായി ഒരുക്കിയിട്ടുണ്ട്. അമ്പതിനായിരം ചതുരശ്ര…

    Read More

      ഉരുൾബാധിതരായ നാല് കുടുംബങ്ങൾക്ക് നാളെ സ്നേഹ ഭവനം സമ്മാനിക്കും 

      വെള്ളമുണ്ട: 2024 ജൂലൈയിലെ ഉരുൾ ദുരന്തത്തിൽ ഒലിച്ചു പോയ നാല് കുടുംബങ്ങളൾക്ക് നാളെ വെള്ളമുണ്ട സിറ്റിയിൽ സ്നേഹവീട് കൈമാറും ദുര ന്തത്തിൻ്റെ എല്ലാ ഭീകരതയും അനുഭവിച്ച നാല് കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കു ന്നത് വെള്ളമുണ്ട പഞ്ചായത്തിലെ കട്ടയാട് സിറ്റി മഹല്ലിൽ സമസ്ത കോർഡി നേഷൻ കമ്മിറ്റിയുടെ അൽബിറ് പ്രീ സ്‌കൂളി ലെ കുരുന്നുകൾ സ്വരൂപിച്ച തുകയും, കോഴിക്കോട് മയ്യന്നൂർ മഹല്ല് കമ്മിറ്റിയുടെയും സാമ്പത്തിക സഹകരണം കൊണ്ടാണ് ഭവന നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്, വെള്ളമുണ്ട സിറ്റിയിലെ പാറക്ക ഉസ്മാൻ എന്ന വ്യക്തിയാണ്…

      Read More

      വയനാട് ജില്ലാ സ്‌കൂള്‍ ഗെയിംസ്; പവര്‍ ലിഫ്റ്റിംഗില്‍ സ്വര്‍ണ്ണ മെഡല്‍ നേട്ടവുമായി മാനന്തവാടി അമൃത ജിം.

      മാനന്തവാടി: വയനാട് ജില്ലാ സ്‌കൂള്‍ ഗെയിംസ് പവര്‍ ലിഫ്റ്റിംഗില്‍ അമൃത ജിമ്മിന് മികച്ച നേട്ടം. 53 കിലോഗ്രാം സീനിയര്‍ വിഭാഗത്തില്‍ ഗൗതം കൃഷ്ണ മോഹന്‍ (ജി.വി.എച്ച്.എസ്.എസ് മാനന്തവാടി), 59 കിലോഗ്രാം വിഭാഗത്തില്‍ അര്‍ജുന്‍ കെ (ഫാ. ജികെഎം കണിയാരം), 66 കിലോഗ്രാം സീനിയര്‍ വിഭാഗത്തില്‍ ഹൃദുരാജ് (ഫാ. ജി.കെ.എം കണിയാരം), 74 കിലോഗ്രാം വിഭാഗത്തില്‍ സീനിയര്‍ അര്‍ജുന്‍ മോഹന്‍, 47 കിലോ വിഭാഗത്തില്‍ സനോവ സണ്ണി എന്നിവര്‍ സ്വര്‍ണ്ണ മെഡല്‍ നേടി സംസ്ഥാനതലത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടി….

      Read More

        വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം അനുവദിക്കില്ല

        ജില്ലയിൽ ശനി, ഞായർ ദിവസങ്ങളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പാക്കം കുറുവ ദ്വീപ്, ബാണാസുര മീൻമുട്ടി വെള്ളച്ചാട്ടം, കാറ്റുകുന്ന് ആനച്ചോല ട്രക്കിങ്, ചെമ്പ്രപീക്ക് ട്രക്കിങ്, സൂചിപ്പാറ വെള്ളച്ചാട്ടം എന്നിവിടങ്ങളിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. ക്വാറികൾ അടച്ചിടണം, വിനോദ സഞ്ചാരത്തിന് നിയന്ത്രണം കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവർത്തനവും യന്ത്ര സഹായത്തോടെയുള്ള മണ്ണ് നീക്കവും നിർത്തിവെയ്ക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ…

        Read More

        വെള്ളമുണ്ട 8/4 ടൗണിലെ കൈ വരികൾ മുറിച്ചു മാറ്റുന്ന സാമൂഹിക വിരുദ്ധർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം: എസ്ഡിപിഐ.

        വെള്ളമുണ്ട: എം ഐ ഷാനവാസ് എംപി യുടെ എംപി ഫണ്ടിൽ നിന്നും ലക്ഷങ്ങൾ ചെലവിട്ട് വെള്ളമുണ്ട 8/4ടൗണിൽ നിർമ്മിച്ച കൈവരികൾ മുറിച്ചു മാറ്റുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ വെള്ളമുണ്ട 8/4 ബ്രാഞ്ച് കമ്മിറ്റി. ഫുട്‌പാത്തിൽ ഉണ്ടായിരുന്ന കൈവരികൾ നിരവധി തവണ ചില വ്യക്തികൾ മുറിച്ച് മാറ്റുകയുണ്ടായി.ഈ സമയത്തൊക്കെ അതികൃതർ മൗനം പാലിച്ചു.ഇപ്പൊൾ വീണ്ടും കൈവരികൾ മുറിച്ച് മാറ്റിയിരിക്കുന്നു.പൊതു ജനങ്ങൾക്ക് ടൗണിലൂടെ സുരക്ഷിതമായി സഞ്ചരിക്കുന്ന ഫുട്‌പാത്ത് കയ്യേറുന്നത് പഞ്ചായത്ത് കാര്യാലയത്തിൻ്റെ മൂക്കിനു മുൻപിൽ വെച്ചാണ് എന്നതാണ് ഏറ്റവും…

        Read More

          ടി.സിദ്ധിക്ക് എംഎല്‍എക്കെതിരെ ഇരട്ട വോട്ട് ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി

          കൽപ്പറ്റ: ടി.സിദ്ധിക്ക് എംഎല്‍എക്കെതിരെ ഇരട്ട വോട്ട് ആരോപണവുമായി സിപിഎം. കോഴിക്കോടും വയനാടും വോട്ട് ചെയ്തെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.റഫീഖ് ആരോപിച്ചു. കോഴിക്കോട് ജില്ലയിലെ പെരുമണ്ണ പഞ്ചായത്തിലും കല്‍പ്പറ്റ നഗരസഭയിലെ ഡിവിഷൻ 25 ഓണിവയലിലും വോട്ടുചെയ്തെന്നാണ് ആരോപണം. 20ാം വാർഡായ പന്നിയൂർകുളത്ത് ക്രമനമ്ബർ 480 ല്‍ കല്‍പ്പറ്റ നഗരസഭയിലെ ഡിവിഷൻ 25 ഓണിവയലില്‍ ക്രമനമ്ബർ 799 ല്‍ വോട്ടർ പട്ടികയിലും ഉണ്ട്. ഫേസ്ബുക്ക് പേജിലൂടെയാണ് ആരോപണം ഉന്നയിച്ചത്. നിയമവിരുദ്ധമായി കള്ളവോട്ട് ചേർത്ത് ജനാധിപത്യ സംവിധാനങ്ങള്‍ ദുർബലപ്പെടുത്തുകയാണ് ടി…

          Read More

          എംഡിഎംഎയുമായി യുവാവ് പിടിയിൽ

          മീനങ്ങാടി : മാരക മയക്കുമരുന്ന് എംഡിഎംഎയുമായി യുവാവ് പിടിയിൽ. കുട്ടമംഗലം അഭയം വീട്ടിൽ മിൻഹാജ് ബാസിം(24) ആണ് മീനങ്ങാടി പൊലീസിൻ്റെ പിടിയിലായത്. ഇന്നലെ മീനങ്ങാടി 54 ൽ നിന്ന് പിടിയിലായ ഇദ്ദേഹത്തിൽ നിന്ന് 0.42 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. എസ് ഐ സി കെ ശ്രീധരൻ, സിവിൽ പൊലീസ് ഓഫീസർമാരായ രഞ്ജിത്ത് , രവീന്ദ്രൻ എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.

          Read More