വയനാട് മെഡിക്കല്‍ കോളെജില്‍ അത്യാധുനിക സി.ടി സ്‌കാന്‍

    വയനാട് ഗവ മെഡിക്കല്‍ കോളെജില്‍ അത്യാധുനിക സൗകര്യങ്ങളോടെ ജര്‍മന്‍ നിര്‍മ്മിത എഫ്.സി.ടി ഐസ്ട്രീം മോഡല്‍ സി.ടി സ്‌കാന്‍ എത്തിച്ചു. നവകേരള സദസ്സിന്റെ ഭാഗമായി അനുവദിച്ച ഏഴ് കോടിയില്‍ നാല് കോടി രൂപ വിനിയോഗിച്ചാണ് അത്യാധുനിക ജര്‍മ്മന്‍ നിര്‍മ്മിത സി.ടി സ്‌കാന്‍ മെഷിന്‍ മെഡിക്കല്‍ കോളെജിലെത്തിച്ചത്. ശേഷിക്കുന്ന തുക അനുബന്ധ ഉപകരണങ്ങള്‍ക്കായി വിനിയോഗിക്കും. സി.ടി സ്‌കാന്‍ യന്ത്രം സ്ഥാപിക്കാനുള്ള മുറികള്‍ നിലവില്‍ തയ്യാറാക്കിട്ടുണ്ട്. പഴയ സി.ടി റൂം നവീകരിച്ച് പുതിയ സി.ടി സ്‌കാന്‍ മെഷീന്‍ സ്ഥാപിക്കും. നിലവില്‍ പ്രവര്‍ത്തിച്ചിരുന്ന…

    Read More

      വയനാട് മെഡിക്കൽ കോളേജിൻ്റെ ഭാവി തുലാസിൽ: ആക്ഷൻ കമ്മിറ്റി

      ബത്തേരി: മാനന്തവാടി ജില്ലാ ആശുപത്രിയിൽ ആരംഭിച്ച വയനാട് മെഡിക്കൽ കോളേജിന്റെ ഭാവി അനിശ്ചിതത്വത്തിലാണെന്ന് മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി ആരോപിച്ചു. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ ഇന്ത്യൻ മെഡിക്കൽ കമ്മീഷന്റെ താൽക്കാലിക അംഗീകാരം നേടിയെടുത്തതിൽ ദുരൂഹതയുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.   ജില്ലാ ആശുപത്രിയിലെ സൗകര്യങ്ങൾ അപര്യാപ്തമാണെന്ന ജില്ലാ കളക്ടറുടെ റിപ്പോർട്ട് അവഗണിച്ചാണ് സർക്കാർ മെഡിക്കൽ കോളേജിന് അനുമതി നേടിയെടുത്തത്. നിലവിലെ പരിമിതമായ സൗകര്യങ്ങൾ ഒരു വർഷത്തേക്ക് മാത്രമേ ഉപയോഗിക്കാൻ കഴിയൂ എന്ന് കളക്ടറുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. രണ്ടാം വർഷ…

      Read More

        മുഖ്യമന്ത്രി ബോധപൂർവം കള്ളംപറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നു, വഖഫിൽ അന്നും ഇന്നും ഒരേനിലപാട്- പിണറായി

        മുഖ്യമന്ത്രി വി.ഡി. സതീശൻ പത്രസമ്മേളനത്തിൽ കളവുപറഞ്ഞ് ജനങ്ങളെ ബോധപൂർവം തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വഖഫ് വിഷയത്തിൽ സ്വീകരിച്ച നിലപാടിന്റെ പേരിൽ തനിക്കെതിരേ വർഗീയത പരത്തുന്നുവെന്ന ആരോപണം എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് സ്വീകരിച്ച നിലപാടുകൾതന്നെയാണ് ഇപ്പോഴും പിന്തുടരുന്നതെന്നും പിണറായി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

        Read More

          നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍ സ്വീപ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

          നിയമസഭാ തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയുടെ ഭാഗമായി ജില്ലയില്‍ സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. വോട്ടവകാശത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക, തെരഞ്ഞെടുപ്പില്‍ സമ്മതിദായകരുടെ പങ്കാളിത്തം ഉറപ്പാക്കുക, വോട്ടര്‍ സാക്ഷരത വര്‍ധിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.   സ്വീപിന്റെ ഭാഗമായി കല്‍പ്പറ്റ മുണ്ടേരി ട്രൈബല്‍ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്കായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. സ്വീപ് പ്രതിനിധി കെ ദിലീപ് കുമാര്‍ വോട്ടിന്റെ പ്രാധാന്യത്തെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുത്തു. വോട്ടര്‍ അവബോധം വര്‍ധിപ്പിക്കാന്‍ ആവശ്യമായ…

          Read More

            ഓർമ്മപെരുന്നാൾ തുടങ്ങി

            മാനന്തവാടി: സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക മധ്യസ്ഥനായ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ തുടങ്ങി. വികാരി ഫാ. ബേബി പൗലോസ് ഓലിക്കൽ കൊടി ഉയർത്തി. തുടർന്ന് നടന്ന ഭക്ത സംഘടനകളുടെ സംയുക്ത വാർഷികം സൺഡേ സ്കൂൾ ഡിസ്ട്രിക്ട് ഇൻസ്പെക്ടർ ടി.വി. സുനിൽ ഉദ്ഘാടനം ചെയ്തു. കലാപരിപാടികളും ശേഷം നേർച്ച ഭക്ഷണവും ഉണ്ടായിരുന്നു. 24ന് വിശുദ്ധ കുർബാനയ്ക്ക് വന്ദ്യ . ശെമവൂൻ ഗീവർഗീസ് റമ്പാച്ചൻ കാർമികത്വം വഹിക്കും . തുടർന്ന് ലേലം , പ്രദക്ഷിണം…

            Read More

            തിരഞ്ഞെടുപ്പ് കമ്മിഷണർ രാജിവയ്ക്കണം: കേരള കോൺഗ്രസ്

            കൽപറ്റ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്കുമാർ രാജിവെക്കണമെന്നാവശ്യ പ്പെട്ടു രാജ്യ വ്യാപകമായി നടത്തുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായി കേരള കോൺഗ്രസ് ചെയർമാൻ പിജെ ജോസഫ് ആഹ്വാനം ചെയ്ത പ്രതിഷേധ മാർച്ചും ധർണയും കൽപറ്റയിൽ നടത്തി .വോട്ടർ പട്ടിക ശുദ്ധീകരണത്തിന്റെ പേരിൽ പതിമൂന്ന് കോടിയാളം മതന്യൂനപക്ഷങ്ങളുടെ വോട്ടുകൾ വെട്ടിനിരത്തുകയും ബി.ജെ.പി അനുകൂല വോട്ടുകൾ അനധികൃതമായി കുട്ടിചേർക്കുകയും ചെയ്ത് ഭരണകൂടത്തിൻ്റെ താൽപ്പര്യങ്ങൾക്ക് കുടപിടിക്കുന്ന വിധത്തിലേക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ്റ സ്വയം ഭരണാധികാരം അടിയറവ് വെക്കപ്പെട്ടിരിക്കുന്നു വോട്ടർപട്ടികയിലെ തിരുമറികളും പ്രത്യേക തീവ്ര പുന…

            Read More

              വോട്ടിംഗ് ബോധവൽക്കരണം: മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജിന് ജില്ലാ ഭരണകൂടത്തിന്റെ അംഗീകാരം

              മുട്ടിൽ: തിരഞ്ഞെടുപ്പ് ബോധവൽക്കരണ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന് മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജിന് ജില്ലാ ഭരണകൂടത്തിന്റെ പുരസ്കാരം. ജില്ലയിലെ ഏറ്റവും മികച്ച കോളേജിനുള്ള അംഗീകാരമാണ് ഡബ്ല്യു.എം.ഒ കോളേജിന് ലഭിച്ചത്.വയനാട് ജില്ലയിലെ സ്വീപ് പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്ന കോളേജ് ഇലക്ടറൽ ലിറ്ററസി ക്ലബ്ബിന്റെ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം. 2025-ലെ ജില്ലാ തെരഞ്ഞെടുപ്പ്,വോട്ടർ പട്ടിക പുതുക്കൽ എന്നിവയിൽ ക്ലബ്ബ് നടത്തിയ സജീവ ഇടപെടലുകളാണ് കോളേജിനെ അംഗീകാരത്തിന് അർഹമാക്കിയത്.14 ലൊക്കേഷനുകളിലായി 28 പരിപാടികൾ സംഘടിപ്പിച്ചതും തുടർച്ചയായി 21ദിവസം എസ്.ഐ.ആർ പ്രവർത്തനങ്ങളിൾ…

              Read More

                ശശിമല സ്‌കൂളിൽ പാഴ് വസ്‌തുക്കൾ കൊണ്ട് വിസ്‌മയം തീർത്ത് വിദ്യാർഥികൾ. മാലിന്യ മുക്ത വിദ്യാലയം ലക്ഷ്യം .

                ശശിമല സ്‌കൂളിൽ പാഴ് വസ്‌തുക്കൾ കൊണ്ട് വിസ്‌മയം തീർത്ത് വിദ്യാർഥികൾ. മാലിന്യ മുക്ത വിദ്യാലയം ലക്ഷ്യം .   ശശിമല : ഉദയ ഗവ യു പി സ്കൂളിൽ മാലിന്യമുക്ത വിദ്യാലയം എന്ന ലക്ഷ്യം മുൻനിർത്തിക്കൊണ്ട് സംഘടിപ്പിച്ച ‘വേസ്റ്റ് ടു ആർട്ട്’ ഏകദിന ശില്പശാല ശ്രദ്ധേയമായി. പരിസ്ഥിതി സൗഹൃദമായ ഒരു കാമ്പസ് യാഥാർത്ഥ്യമാക്കുക എന്ന ദീർഘവീക്ഷണത്തോടെ നടത്തിയ ഈ പരിപാടിക്ക് ബി ആർ സി ട്രെയിനർ ശ്രീമതി. ശിഖ ഷിനോജ് നേതൃത്വം നൽകി. വെറുതെ കളയുന്ന കുപ്പികൾ,…

                Read More

                  ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യം.

                  കൊച്ചി: ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യം. എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനായി ജാമ്യം അനുവദിക്കണമെന്ന് രഞ്ജിത്ത് ആവശ്യപ്പെട്ടിരുന്നു. 1951-ലെ വോട്ടവകാശം ഉയര്‍ത്തിക്കാട്ടിയായിരുന്നു രഞ്ജിത്തിന്റെ ആവശ്യം. എന്നാല്‍, ജയിലില്‍ കഴിയുന്നയാള്‍ക്ക് വോട്ട് ചെയ്യാന്‍ അവകാശമില്ലെന്നും നിലവില്‍ ഒരു കേസിലെ പ്രതിയാണ് രഞ്ജിത്തെന്നും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ എതിര്‍ക്കുകയായിരുന്നു.   കഴിഞ്ഞ ആഴ്ചയാണ് തൊടുപുഴയില്‍ നിന്ന് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. ജനുവരി 30-നാണ് കേസിനാസ്പദമായ കൃത്യം നടന്നതെന്ന് മജിസ്‌ട്രേറ്റിന് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍…

                  Read More

                  അരങ്ങിൽ ശ്രദ്ധ പിടിച്ചുപറ്റി കാളികുട്ടിയും കുഞ്ഞിക്കണ്ണനും

                  കൽപ്പറ്റ: വാർദ്ധക്യത്തിന്റെ ഓർമ്മപ്പെടുത്തലുമായി രണ്ടാൾ നാടകം ‘വാർദ്ധക്യപുരാണം’ ശ്രദ്ധ നേടി. എന്റെ കേരളം പ്രദർശന വിപണന മേളയുടെ മൂന്നാം ദിനം ജില്ലാ ലൈബ്രറി കൗൺസിലിന്റെ സംഗമ വേദിയിൽ ബത്തേരി അഭിനയ പെർഫോം തിയ്യറ്റർ അവതരിപ്പിച്ച ഹ്രസ്വ നാടകമാണ് മികച്ച പ്രതികരണം നേടിയത്. വാർദ്ധക്യം ഒരു സങ്കൽപ്പമല്ല കാലത്തിന്റെ യാഥാർഥ്യമാണെന്ന സന്ദേശമായിരുന്നു നാടകത്തിന്റ പ്രമേയം. ആണ്ടൂർ ബാലകൃഷ്ണനും ചേർത്തല ചന്ദ്രബോസുമാണ് യഥാക്രമം കുഞ്ഞിക്കണ്ണനും കാളിക്കുട്ടിയുമായി തകർത്ത് അഭിനയിച്ചത്. ജീവിത തിരക്കുകൾക്കിടയിൽ വഴുതി പോകുന്ന ചിലരുണ്ടെന്ന് കാണികളെ ബോധ്യപ്പെടുത്തുകയായിരുന്നു നാടകം. വാർദ്ധക്യപുരാണം…

                  Read More