എന്‍എഫ്‌ഐ-വാഷ് കിറ്റുകള്‍ വിതരണം ചെയ്തു

സുല്‍ത്താന്‍ ബത്തേരി : ശ്രേയസും ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സീഡ്‌സും സംയുക്തമായി നൂല്‍പ്പുഴ പഞ്ചായത്തിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്ക് എന്‍എഫ്‌ഐ(നോണ്‍ ഫുഡ് ഐറ്റംസ്)-വാഷ് കിറ്റുകള്‍ വിതരണം ചെയ്തു. 9,000 രൂപയുടെ സാമഗ്രികളാണ് ഓരോ കിറ്റിലും. കുടുംബങ്ങളുടെ അക്കൗണ്ടില്‍ 9,500 രൂപ വീതം ലഭ്യമാക്കി. മൈക്കര ഉന്നതിയില്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഗോപി ആലത്തൂര്‍ ഉദ്ഘാടനം ചെയ്തു. ശ്രേയസ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ.ഡേവിഡ് ആലിങ്കല്‍ അധ്യക്ഷത വഹിച്ചു. സീഡ്‌സ് കോ ഓര്‍ഡിനേറ്റര്‍ ഷാരോണ്‍, ശ്രേയസ്…

Read More

പ്ലസ് വണ്‍ പ്രവേശനം; അലോട്ട്മെന്റ് ലഭിച്ചവര്‍ക്ക് വ്യാഴാഴ്ച വരെ അഡ്മിഷൻ; അറിയേണ്ടതെല്ലാം

പ്ലസ് വണ്‍ പ്രവേശനത്തിന് (plus one admissio ) ആദ്യ അലോട്ട്‌മെന്റില്‍ പേരുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അതത് സ്‌കൂളുകളില്‍ ഇന്നു മുതല്‍ പ്രവേശനം നേടാം. ജൂണ്‍ 5 ( വ്യാഴാഴ്ച ) വൈകീട്ട് അഞ്ചു വരെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടാനുള്ള സമയപരിധി. അലോട്ട്മെന്റിനെ കുറിച്ചുള്ള വിവരങ്ങള്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനായുള്ള വെബ്സൈറ്റില്‍ (hscap.kerala.gov.in) ലോഗിന്‍ ചെയ്താല്‍ അറിയാം. ഇന്നലെ വൈകീട്ടാണ് ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചത്. അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ വെബ്സൈറ്റില്‍ നിന്ന് അലോട്ട്മെന്റ് ലെറ്റര്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുക്കണം….

Read More

    വിജയതുടർച്ചയിൽ അസംപ്ഷൻ എയുപി സ്കൂൾ 

    സുൽത്താൻ ബത്തേരി: 2025 ഒക്ടോബർ 29 മുതൽ നവംബർ 1 വരെ നടന്ന സുൽത്താൻ ബത്തേരി ഉപജില്ലാ കലോത്സവത്തിൽ അസംപ്ഷൻ എ യു പി സ്കൂളിന് ചരിത്ര വിജയം .   യുപി ജനറൽ ഓവറോൾ,എൽപി അറബിക് ഓവറോൾ, എൽപി ജനറൽ റണ്ണേഴ്സ് അപ്പ്‌ എന്നീ ട്രോഫികൾ അസംപ്ഷന്റെ പ്രതിഭകൾ നേടിയെടുത്തു.യുപി സംസ്‌കൃതം മത്സരങ്ങളിൽ വിദ്യാലയം മുന്നേറുന്നു. മേളകളിൽ പങ്കെടുത്തവരെയും അവർക്ക് പരിശീലനം നൽകിയ അധ്യാപകരെയും പി ടി എ യുടെ നേതൃത്വത്തിൽ അനുമോദിച്ചു. ഹെഡ്മാസ്റ്റർ ഷോജി…

    Read More

    വെള്ളമുണ്ട വില്ലേജ് സമിതി ചേർന്നു

    വെള്ളമുണ്ട: വില്ലേജ് തല ജനകീയ സമിതി യോഗം ചേർന്നു. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. വില്ലേജ് പരിധിയിലെ വിവിധ പ്രശ്നങ്ങളും അവയുടെ പരിഹാര നിർദ്ദേശങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, അബ്ദുൽ ഗഫൂർ ൽ, കേളു എ. കെ,സജി എം. പി, അമൽ എം.ബി,അക്ഷയ് എ. ആർ തുടങ്ങിയവർ സംബന്ധിച്ചു

    Read More

    അൽബിർ ലോഗോ ജിഫ്രി തങ്ങൾ പ്രകാശനം ചെയ്തു

    തരുവണ : സുന്നി യുവജന സംഘത്തിന് കീഴിൽ തരുവണയിൽ പ്രവർത്തിക്കുന്ന വീ കെയർ അൽ ബിർ ഇസ്ലാമിക് പ്രീ സ്കൂൾ രണ്ടാം വാർഷിക കോൺവെക്കേഷൻ കോൺഫ്രൻസിനും പൊതുവായും ഉപയോഗിക്കാവുന്ന വിധത്തിൽ രൂപ കല്പന ചെയ്ത ലോഗോയുടെ പ്രകാശന കർമ്മം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ സമസ്ത ജില്ലാ പ്രസിഡന്റ് കെ. ടി ഹംസ മുസ്‌യർക്ക് നൽകി നിർവ്വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം വി. മൂസ്സക്കോയ മുസ്‌ലിയാർ, സയ്യിദ് ശിഹാബുദ്ധീൻ ഇമ്പിച്ചിക്കോയ തങ്ങൾ,കെ….

    Read More

      ഓപറേഷൻ തൂഫാൻ:ലഹരിക്കെതിരായ നീക്കത്തിൽ ബദ്റുൽ ഹുദ ഐക്യദാർഡ്യ പ്രഖ്യാപനം 

      പനമരം: കേരള സർക്കാർ അഭ്യന്തിര വകുപ്പ് നേതൃത്വം നൽകി വരുന്ന ലഹരി വിരുദ്ധ യജ്ഞം ഓപറേഷൻ തൂഫാൻ പ്രവർത്തനങ്ങളിൽ പനമരം ബദ്റുൽ ഹുദാ അക്കാദമി ഐക്യ ദാർഡ്യ പ്രഖ്യാപനം നടത്തി പി കെ ഇബ്രാഹിം സഖാഫിയുടെ അധ്യക്ഷതയിൽ ഐ സി ബാലകൃഷണൻ എം എൽ എ ഉൽഘാടനം ചെയ്തു ഓപ്പറേഷൻ തൂഫാൻ ക്യാംപെയ്ൻ സർക്കാർ പ്രഖ്യാപിച്ച ശേഷം MLA എന്ന നിലക്ക് ഞാൻ ആദ്യമായി പങ്കെടുക്കുന്ന പരിപാടിയാണ് ബദ്റുൽ ഹുദയിലേത് എന്ന് ഐ സി പറഞ്ഞു അർഹതപ്പെട്ട…

      Read More

      ഭൂമിയുടെ നിലനില്‍പ്പിന് പരിസ്ഥിതി സംരക്ഷണം അനിവാര്യം: ഒ.ആർ മന്ത്രി കേളു

      മാനന്തവാടി : ഭൂമിയുടെ നിലനില്‍പ്പിന് പരിസ്ഥിതി സംരക്ഷണം അനിവാര്യമാണെന്ന് കേരളപട്ടിക ജാതി-പട്ടിക വകുപ്പ് മന്ത്രി ഒ. ആര്‍ കേളു. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്വം എന്ന പ്രമേയത്തില്‍ ജൂണ്‍ ഒന്നു മുതല്‍ പത്ത് വരെ എസ് വൈ എസ് നടത്തുന്ന പരിസ്ഥിതി ദിന ക്യാമ്പയിന്‍ വയനാട് ജില്ലാതല ഉദ്ഘാടനം മാനന്തവാടി മെഡിക്കല്‍ കോളജില്‍ വൃക്ഷ ത്തൈ നട്ടുകൊണ്ട് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി സംരക്ഷിക്കുന്നത് ഭാവി തലമുറയുടെ നിലനില്‍പ്പിനു കൂടി ആവശ്യമാണ്. എസ്…

      Read More

      പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

      വെള്ളമുണ്ട:രാഹുൽ ഗാന്ധിയെയും, പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്ത നടപടിക്കെതിരെ വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് പി.സി.ഇബ്രാഹിം ഹാജി, ആറങ്ങാടൻ മോയി, ഉസ്മാൻ പള്ളിയാൽ, സി.പി.ജബ്ബാർ, ടി.നാസർ, അലുവ മോയി, അലുവ മമ്മൂട്ടി, പി.ഉസ്മാൻ, അബ്ദുൾ റഹ്‌മാൻ ആൽഫ, അയൂബ് പുളിഞ്ഞാൽ തുടങ്ങിയവർ നേതൃത്വം നൽകി.

      Read More

        കേന്ദ്ര ബജറ്റും കർഷകരെ നരാശപ്പെടുത്തി: സ്വതന്ത്ര കർഷക സംഘം

        കൽപ്പറ്റ: പ്രതിസന്ധികൾ വേട്ടയാടിക്കൊണ്ടിരിക്കുന്ന കർഷകർക്ക് ആശ്വസിക്കാൻ യാതൊരു വകയുമില്ലാത്തതാണ് കേന്ദ്ര ബജറ്റെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി പി.കെ.അബ്ദുൽ അസീസ് അഭിപ്രായപ്പെട്ടു. സംസ്ഥാന ബജറ്റിൽ നിരാശരായ കർഷകർ പ്രതീക്ഷയോടെ കാത്തിരുന്ന കേന്ദ്ര ബജറ്റും കർഷകരെ കൂടുതൽ നിരാശരാക്കിയെന്ന് അദ്ദേഹം പറഞ്ഞു. നാളികേര ഉൽപാദ പദ്ധതി ഉൾപ്പെടെ കേന്ദ്രം പ്രഖ്യാപിച്ച ബജറ്റ് നിർദ്ദേശങ്ങൾ നിലവിൽ നടപ്പാക്കി വരുന്നവയാണ്. പി.എം കിസാൻ സമ്മാൻ നിധിയിൽ വാർഷിക തുക വർദ്ധിക്കുമെന്നായിരുന്നു കർഷകർ കരുതിയിരുന്നത്. കിസാൻ സന്മാൻ നിധിയിൽ 2019ൽ…

        Read More

          പ്രീമാരിറ്റൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കും: സുന്നി മഹല്ല് ഫെഡറേഷൻ

          കൽപ്പറ്റ: വിവാഹത്തിനായി പ്രീ മാരിറ്റൽ കോഴ്‌സ് സർട്ടിഫിക്കറ്റ് ഹാജ രാക്കണമെന്ന സംസ്ഥാനകമ്മിറ്റിയുടെ തീരുമാനം ശക്തമായി മുന്നോ ട്ടുകൊണ്ടുപോകാൻ മാനന്തവാടി മേഖല സുന്നി മഹല്ല് ഫെഡറേഷൻ തീരുമാനിച്ചു. മുഴുവൻ പഞ്ചായത്തുകളിലും പ്രീ മാരിറ്റൽ കോഴ് ഉടനെ നടത്താനും തീരുമാനിച്ചതായി നേതൃത്വം പറഞ്ഞു. യൂസുഫ് ഫൈസി അധ്യക്ഷത വഹിച്ചു. സമസ്‌ത ഉപാധ്യക്ഷൻ എം ഹസൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്‌തു. ജില്ലാ ഓർഗനൈസർ സിദ്ദീഖ് റഹ്മാനി, സി. കുഞ്ഞബ്ദുള്ളഹാജി, മുജീബ് തലപ്പുഴ, ഖാലിദ് എടവക, അമാൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി…

          Read More