മുട്ടിൽ പരിയാരം മൂന്നാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സീറ്റ് നിലനിർത്തി.

കൽപ്പറ്റ : മുട്ടിൽ പരിയാരം മൂന്നാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സീറ്റ് നിലനിർത്തി. ആകെയുള്ള 1492 വോട്ടർമാരിൽ 1239 പേർ വോട്ടു ചെയ്തത ഉപതിരഞ്ഞെടുപ്പിൽ 83 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് മുസ്ലീം ലീഗിലെ എം കെ, അലി വിജയിച്ചത് ‘ ഗ്രാമപഞ്ചായത്തംഗമായിരുന്ന യു.ഡി.എഫിലെ യാക്കൂബ് മരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

Read More

റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താം; ‘തെളിമ’ പദ്ധതി 15 മുതല്‍

തിരുവനന്തപുരം : റേഷന്‍ കാര്‍ഡുകളിലെ തെറ്റു തിരുത്താന്‍ കാര്‍ഡ് ഉടമകള്‍ക്ക് അവസരം നല്‍കാനും അനധികൃതമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവരെ കണ്ടെത്താനും നടപടിയുമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ്. സിവില്‍ സപ്ലൈസ് വകുപ്പിന്റെ തെളിമ പദ്ധതി 15 ന് ആരംഭിക്കും. ഡിസംബര്‍ 15 വരെ പദ്ധതി നീണ്ടു നില്‍ക്കും. തെറ്റു തിരുത്താനും മാറ്റം വരുത്താനും കാര്‍ഡ് ഉടമകള്‍ ഇനി റേഷന്‍ കടകളില്‍ പോയാല്‍ മതി. റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താനും പുതുതായി ആധാര്‍ നമ്ബര്‍ ചേര്‍ക്കാനും അവസരമുണ്ട്. കാര്‍ഡ്…

Read More

ലഹരി വിമുക്ത ഉന്നതിക്കായി അവർ തുടി കൊട്ടുന്നു

ലഹരി വിമുക്ത ഉന്നതിക്കായി അവർ തുടി കൊട്ടുന്നു -ലഹരി വിമുക്ത പദ്ധതിയായ ‘തുടി’ നെയ്കുപ്പ ഉന്നതിയിൽ ആരംഭിച്ചു തുടികൊട്ടി നൃത്തച്ചുവടുകൾ വച്ച് ജീവിതം തന്നെ ലഹരിയെന്ന സന്ദേശം ഉറക്കെപ്പാടി അവരിനി നെയ്കുപ്പയിലെ ഓരോ വീട്ടിലുമെത്തും. ആരോഗ്യവകുപ്പിൻ്റെയും ആരോഗ്യകേരളത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലയിൽ നടപ്പിലാക്കുന്ന പുകയില – ലഹരി വിമുക്ത പദ്ധതിയായ ‘തുടി’ പൂതാടി നെയ്കുപ്പ ഉന്നതിയിൽ ആരംഭിച്ചു. തദ്ദേശ ജനതയുടെ കലകളെയും സംസ്കാരത്തെയും പരിപോഷിപ്പിച്ചുകൊണ്ട് പുകയില – ലഹരി വിരുദ്ധ ശീലമാറ്റ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടപ്പിലാക്കി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട…

Read More

തുടർച്ചയായ വന്യജീവി ആക്രമണങ്ങൾ; അധികാരിവർഗ്ഗം കണ്ണ് തുറക്കണം: എസ്ഡിപിഐ

കൽപറ്റ : വന്യജീവി അക്രമങ്ങളാൽ മനുഷ്യർ കൊല്ലപ്പെടുന്നത് തുടർക്കഥയാകുമ്പോഴും ശ്വാശ്വതപരിഹാരത്തിനുള്ള ഒരു നടപടിയും കൈക്കൊള്ളാതെ കടുത്ത നിസ്സംഗതയും അലംഭാവവും പുലർത്തുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരും ഭരണവർഗ്ഗവും വയനാടൻ ജനതയോട് യുദ്ധപ്രഖ്യാപനം നടത്തുകയാണെന്ന് എസ് ഡി.പി.ഐ കൽപറ്റ മണ്ഡലം പ്രസിഡന്റ് വി ജാഫർ. വയനാട്ടുകാരുടെ ജീവൻ നിലനിർത്താനുള്ള നിലവിളിയും വീടും കൃഷിയും സംരക്ഷിക്കപ്പെടുന്നതിനുള്ള മുറവിളിയും കാലങ്ങളായി തുടരുമ്പോഴും ഇതിന് ചെവിക്കൊടുക്കാൻ തയ്യാറാവാത്തതിന്റെ ഫലമായാണ് ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കപ്പെടുന്നത്. ഫലപ്രദമായ പരിഹാര നടപടികൾ അധികാരി വർഗ്ഗം ഉടൻ കൈകൊണ്ടില്ലെങ്കിൽ ശക്തമായ…

Read More

കെ.ജെ. ജോൺസണ് ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി

മാനന്തവാടി: അന്തരിച്ച കോഴിക്കോട് സിറ്റി നർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ.ജെ. ജോൺസണ് ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി. ബത്തേരി ഡി.വൈ.എസ്.പി എം.എം അബ്ദുൾ കരീമിന്റെ നേതൃത്വത്തിൽ ജില്ലാ പോലീസ് ഹെഡ് ക്വാർട്ടേഴ്സ് എസ്.ഐ. കെ.പി. അബ്ബാസും സംഘവും അദ്ദേഹത്തിന് ഗാർഡ് ഓഫ് ഓണർ നൽകി. ആകാശത്തിലേക്ക് വെടിയുതിർത്ത ശേഷം അന്ത്യ വിശ്രമത്തിലേക്ക് പോകുന്നതിന്റെ പ്രതീകമായി ബ്യൂഗിൾ വായിച്ചു. കോഴിക്കോട് നാർക്കോട്ടിക് സെൽ അസി. കമ്മീഷണർ ടി. മനോഹരൻ, ഡിവൈ.എസ്.പി.മാരായ ഷജു ജോസഫ് (എസ് എം.എസ്), എം.പി രാജേഷ്(നർകോട്ടിക്…

Read More

    മാനന്തവാടി ഇന്ത്യൻ കോഫി ഹൗസിൽ തീപ്പിടിത്തം; പാചകവാതക സിലിണ്ടർ ചോർന്നതാണ് കാരണം

    മാനന്തവാടി : മാനന്തവാടി ഇന്ത്യൻ കോഫിഹൗസ്സിൽ ഗ്യാസ് ലീക്കായി തീ പടർന്നതിനെ തുടർന്ന് മാനന്തവാടി അഗ്നിരക്ഷാനിലയത്തിൽ വിവരം അറിയിക്കുകയും തുടർന്ന് നിലയത്തിലെ രണ്ട് യൂണിറ്റ് വാഹനം സ്റ്റേഷൻ ഓഫീസർ പി നിതീഷ്കുമാറിന്റെ നേതൃത്വത്തിൽ തീ നിശ്ശേഷം അണക്കുകയും ചെയ്തു. മാനന്തവാടി അഗ്നിരക്ഷാ സേനാംഗങ്ങൾ സമയോചിതമായി തീ കെടുത്തിയതിനാൽ വലിയ ദുരന്തം ഒഴിവായി. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സഭവം. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സെബാസ്റ്റ്യൻ ജോസഫ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷംനാദ് എ, ഫയർ ആൻഡ്…

    Read More

    കുട്ടികളെ ഉപദ്രവിക്കാന്‍ ശ്രമിച്ച കേസില്‍ തടവും പിഴയും

    കല്‍പ്പറ്റ: സ്‌കൂള്‍ പരിസരത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചയാളിന് രണ്ടരവര്‍ഷം കഠിന തടവും 7000 രൂപ പിഴയും. നടവയല്‍ സ്വദേശിയായ മധു(37)വിനെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ.ആര്‍. സുനില്‍കുമാര്‍ ശിക്ഷിച്ചത്. 2022 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. ഒരു മാസം മുമ്പ് സമാനമായ മറ്റൊരു കേസിലും യാളെ 5 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചിരുന്നു. 2022 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. സ്‌കൂള്‍ പരിസരത്ത് കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികളെയാണ് ഉപദ്രവിക്കാന്‍…

    Read More

      കുരങ്ങുപനിക്കെതിരെ പ്രതിരോധ പദ്ധതി രൂപീകരണ ശില്പശാല സംഘടിപ്പിച്ചു

      ആരോഗ്യ വകുപ്പിൻ്റെയും ദേശീയ ആരോഗ്യ ദൗത്യത്തിൻ്റെയും അഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ കുരങ്ങു പനി പ്രധിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി പ്രതിരോധ പ്രവർത്തന പദ്ധതി രൂപകൽപന ചെയ്യുന്നതിനുള്ള ശിൽപശാല സംഘടിപ്പിച്ചു. കൽപ്പറ്റ ഡി ആൻറ് സി ഹോട്ടലിൽ സംഘടിപ്പിച്ച പരിപാടി കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്‌ഥിരം സമിതി ചെയർപേഴ്സൺ ബുഷ്റ വൈശ്യൻ ഉദ്ഘാടനം ചെയ്തു. ജന്തുക്കളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറൽ ഹെമറാജിക് രോഗമാണ് കുരങ്ങ് പനി. ശാസ്ത്രീയമായി ക്യാസനൂർ ഫോറസ്റ്റ് ഡിസീസ്…

      Read More

        മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

        ട്രിപ്പിള്‍ അടിച്ചു സ്‌കൂട്ടറില്‍ വന്ന കോഴിക്കോട് സ്വദേശികളിൽ നിന്ന് നിന്ന് മുത്തങ്ങയിൽ വെച്ച് എം.ഡി.എം.എ പിടികൂടി മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ പെരിങ്ങളം, പുതിയോട്ടില്‍ വീട്ടില്‍, മുഹമ്മദ് സിരേഷ്(23), കാരന്തൂര്‍, മേലരങ്ങാട്ട് വീട്ടില്‍, എം. ജിതേന്ദ്രദാസ്(25), കാരിക്കണ്ടി മീത്തല്‍, പി. അജുല്‍(22) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് പിടികൂടിയത്. മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഗുണ്ടല്‍പേട്ട ഭാഗത്ത് നിന്ന് ബത്തേരി ഭാഗത്തേക്ക് കെ.എല്‍….

        Read More

        ചുരത്തിൽ കൂറ്റൻപാറ റോഡിലേക്ക് അടർന്നുവീണു

        അടിവാരം :താമരശ്ശേരി ചുരം ഒൻപതാം വളവിന് താഴെ ഇടുങ്ങിയ ഭാഗത്ത് കൂറ്റൻ പാറ അടർന്ന് റോഡിൽ പതിച്ചു, ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിട്ടുണ്ട്,വൺവേ ആയിട്ടാണ് വാഹനങ്ങൾ കടന്നുപോകുന്നത്.തലനാരിഴക്കാണ് വൻ അപകടം ഒഴിവായത്, ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് പാറകൾ റോഡിലേക്ക് വീണത്, ഈ സമയത്ത് അതിലൂടെ വാഹനങ്ങൾ കടന്നു പോകാതിരുന്നത് വൻ അപകടം ഒഴിവായി.

        Read More