ഇന്നും മഴ തന്നെ: 2 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്..7 ജില്ലകളില്‍ യെല്ലോ, ജാഗ്രതാ നിര്‍ദേശം
സംസ്ഥാനത്ത് ഇന്നും ഓറഞ്ച് അലർട്ട്. കാസർഗോഡ്, കണ്ണൂർ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റർ മുതല്‍ 204.4 മില്ലിമീറ്റർ വരെ മഴ പെയ്തേക്കാവുന്ന സാഹചര്യമാണിത്. കനത്ത ഇടിമിന്നലിനും മണിക്കൂറില്‍ 60 കിലോമീറ്റർ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍, മണ്ണൊലിപ്പ് സാധ്യതയുള്ളതിനാല്‍ രാത്രികാല യാത്രകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കും. …
