വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്ര ക്യാമ്പ് നടത്തി

    കല്‍പ്പറ്റ: ഡോ.എം.എസ്. സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ പുത്തുര്‍വയല്‍ നിലയത്തില്‍ കേരള ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി കൗണ്‍സിലിന്റെ പിന്തുണയോടെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അഞ്ചുദിവസത്തെ ശാസ്ത്ര ക്യാമ്പ് (ശാസ്ത്ര സമീക്ഷ) സംഘടിപ്പിച്ചു. ശാസ്ത്രം, കാലാവസ്ഥാവ്യതിയാനം, ജൈവവൈവിധ്യം, പുതിയ തൊഴിലവസരങ്ങള്‍ എന്നിവയില്‍ വിദ്യാര്‍ഥികളില്‍ അവബോധം വളര്‍ത്തുന്നതിനായിരുന്നു പരിപാടി. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍നിന്നായി 50 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. പ്രായോഗിക പരിശീലനം, വിദഗ്ധരുമായുള്ള സംവാദം, ചര്‍ച്ച എന്നിവ നടന്നു. ‘ശാസ്ത്രവും പ്രകൃതിയും’, ‘കാലാവസ്ഥാവ്യതിയാനവും ആഘാതങ്ങളും’, ‘പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യം’, ‘സൂക്ഷ്മജീവികളും കൂണുകളും’, കരിയര്‍ ഗൈഡന്‍സ്’ എന്നീ വിഷയങ്ങളില്‍ ക്ലാസ് നടന്നു….

    Read More

    ലഹരിക്കെതിരെയുള്ള വയനാട് പോലീസിന്റെ ‘നോക്ക് ഔട്ട് ഡ്രഗ്‌സ്’ ഫുട്ബോള്‍ ടൂര്‍ണമെന്റിന് വെള്ളിയാഴ്ച തുടക്കമാകും

    ലഹരിക്കെതിരെയുള്ള വയനാട് പോലീസിന്റെ ‘നോക്ക് ഔട്ട് ഡ്രഗ്‌സ്’ ഫുട്ബോള്‍ ടൂര്‍ണമെന്റിന് വെള്ളിയാഴ്ച തുടക്കമാകും – രാവിലെ 10ന് ബത്തേരി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം നിര്‍വഹിക്കും കല്‍പ്പറ്റ: ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ‘നോക്ക് ഔട്ട് ഡ്രഗ്‌സ്’ എന്ന പേരില്‍ വയനാട് ജില്ലാ പോലീസ് സംഘടിപ്പിക്കുന്ന അണ്ടര്‍-19 ഫുട്ബോള്‍ ടൂര്‍ണമെന്റിന് ബത്തേരി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച തുടക്കമാകും. ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെയും സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും സഹകരണത്തോടെ നടത്തുന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്…

    Read More

      കള്ളാടിയില്‍ കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടതിനു കാരണം അനിയന്ത്രിത ടൂറിസവും നിയമവിരുദ്ധ നിര്‍മിതികളും: വയനാട് പ്രകൃതി സംരക്ഷണ സമിതി

      കൽപ്പറ്റ : മേപ്പാടി കള്ളാടിയില്‍ കഴിഞ്ഞദിവസം വീട്ടമ്മ ജസി കാട്ടാന ആക്രമത്തില്‍ കൊല്ലപ്പെട്ടതിനും പ്രദേശത്തും മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളിലും വര്‍ഷങ്ങളായി നിലനില്‍ക്കുകയും അനുദിനം വര്‍ധിക്കുകയും ചെയ്യുന്ന കാട്ടാന-മനുഷ്യ സംഘര്‍ഷത്തിനും പ്രധാന കാരണം കാമല്‍ ഹംപ് മലനിരകളിലെ അനിയന്ത്രിത ടൂറിസവും നിയമവിരുദ്ധ നിര്‍മിതികളുമാണ്. വസ്തുതകളില്‍നിന്നു ഒളിച്ചോടി താത്കാലിക പരിഹാരമുണ്ടാക്കി ജനരോഷത്തില്‍നിന്നു രക്ഷപ്പെടാന്‍ കുറുക്കുവഴികള്‍ തേടുകയാണ് രാഷ്ട്രീയപ്പാര്‍ട്ടി നേതൃത്വവും ജനപ്രതിനിധികളും. ജസിയുടെ മരണം ജില്ലാ ഭരണകൂടവും മേപ്പാടി പഞ്ചായത്തും അടക്കം ഭരണസംവിധാനങ്ങളുടെ നിഷ്‌ക്രിയത്വവും അനാസ്ഥയും അഴിമതിയും മൂലം ഉണ്ടായതാണ്. ജസിയുടെ…

      Read More

        കാട്ടേരിക്കുന്ന് പാലം നിർമാണവും മെഡിക്കൽ കോളേജ് സി.ടി സ്കാനർ ഫണ്ടും: കോൺഗ്രസ് തെറ്റായ പ്രചാരണം അവസാനിപ്പിക്കണം: പാലം ആക്ഷൻ കമ്മിറ്റി

        തലപ്പുഴ : തലപ്പുഴ–കാട്ടേരിക്കുന്ന് പാലം നിർമാണ പദ്ധതിയെ സംബന്ധിച്ച് കോൺഗ്രസ് മാനന്തവാടി മണ്ഡലം നേതൃത്വം നടത്തിവരുന്ന അസംബന്ധവും വസ്തുതാവിരുദ്ധവുമായ പ്രചാരണങ്ങളിൽ നിന്ന് അടിയന്തിരമായി പിന്മാറണമെന്ന് കാട്ടേരിക്കുന്ന് പാലം ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. 2025–26 ലെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയ ഭരണാനുമതിയില്ലാത്ത പദ്ധതികളിൽ നിന്നുള്ള തുകകൾ സർക്കാർ പുനക്രമീകരിച്ചാണ് പാലത്തിനായി ഫണ്ട് അനുവദിച്ചത്. എന്നാൽ ഫണ്ട് പുനക്രമീകരണത്തിന്റെ യഥാർത്ഥ പശ്ചാത്തലം മനസ്സിലാക്കാതെയോ മനപ്പൂർവ്വം മറച്ചുവെച്ചോ, പാലം പദ്ധതിയെ കുറിച്ച് ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന തരത്തിലാണ് കോൺഗ്രസ് നേതാക്കൾ തെറ്റായ…

        Read More

        വയനാട്ടിൽ ആദിവാസി മേഖല കേന്ദ്രീകരിച്ച് സർക്കാർ അനുമതിയില്ലാതെ ആരോഗ്യപരീക്ഷണം; പിന്നിൽ അമേരിക്ക ആസ്ഥാനമായ ബയോമെഡിക്കൽ ലാബ്

        മാനന്തവാടി: വയനാട്ടിൽ ആദിവാസി മേഖല കേന്ദ്രീകരിച്ച് സർക്കാർ അനുമതിയില്ലാതെ ആരോഗ്യപരീക്ഷണം. മാനന്തവാടിയിലെ ആദിവാസി ഊരുകളിലാണ് ‘മെൻസ്ട്രൽ ഹെൽത്ത് കിറ്റ്’ പരീക്ഷിക്കാൻ നീക്കം നടന്നത്. അമേരിക്ക ആസ്ഥാനമായ ബയോമെഡിക്കൽ ലാബ് ആണ് പരീക്ഷണം നടത്തുന്നത്. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. വയനാട് തലപ്പുഴ ഗവൺമെന്റ് എൻജിനിയറിങ് കോളജിൽ നടന്ന ഒരു സെമിനാറാണ് ഇതിൽ പ്രധാനപ്പെട്ട കാരണം. സ്ത്രീകളുടെ ആർത്തവ ചക്രവുമായി ബന്ധപ്പെട്ട ഒരു ഇലക്ട്രോണിക് ഡിവൈസിന്റെ ട്രയൽ ഒന്നുള്ള തരത്തിലാണ് പരിപാടി നടന്നത്. മാർച്ച് 20 മുതൽ 22…

        Read More

          മലബാർ ഭദ്രാസനം കലോൽസവ ജഡ്ജസ് ശിൽപ്പശാല സംഘടിപ്പിച്ചു.

          മീനങ്ങാടി – എം.ജെ. എസ്.എസ്.എ മലബാർ ഭദ്രാസനത്തിൻ്റെ നേതൃത്വത്തിൽ സൺഡേ സ്ക്കൂൾ ജഡ്ജസ് ശിൽപ്പശാല സംഘടിപ്പിച്ചു. കേന്ദ്ര സെക്രട്ടറി അഡ്വ. പി. ഐ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു മലബാർ , കോഴിക്കോട് ഭദ്രാസനങ്ങളിൽ നിന്നായി നൂറോളം അധ്യാപകർ ശിൽപ്പശാലയിൽ പങ്കെടുത്തു. മിനങ്ങാടി സെൻ്റ് മേരീസ് സൂനോറോ പള്ളിയിൽ നടന്ന ശിൽപ്പശാലയിൽ ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാദർ ബേബി പൗലോസ് ഓലിക്കൽ അധ്യക്ഷത വഹിച്ചു. വികാരി ഫാ. കെ.പി എൽദോസ് അനുഗ്രഹ പ്രഭാഷണം നടത്തി. ഡയറക്ട്ർ അനിൽ ജേക്കബ്,സെക്രട്ടറി…

          Read More

            കരിങ്ങാരിയിൽ ട്രൈബൽ സപ്പോർട്ട് ഗ്രൂപ്പ് രൂപീകരിച്ചു.

            കരിങ്ങാരി : വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് കരിങ്ങാരി ഗവ. യു പി സ്‌കൂളിൻ്റെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ എൻറിച്ച് മെൻ്റ് പ്രോഗ്രാമിൻ്റെ (SEP) ഭാഗമായി കരിങ്ങാരി പ്രദേശത്തെ പട്ടിക വർഗ വിഭാഗം വിദ്യാർഥികളുടെ ഹാജർ നിലവാരവും പഠന നിലവാരവും മെച്ചപ്പെടുത്താനായി *ഗോത്ര വിദ്യാർഥി പിന്തുണാ ഗ്രൂപ്പുകൾ രൂപീകരിച്ചു.* വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് മെമ്പർ നാസർ എസ് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർമാരായ രാകേഷ് പാലിയാണ, മൊയ്തു ഉണ്ണാച്ചി, എസ് എം സി ചെയർമാൻ റഷീദ് കെ പി, എ പി ടി…

            Read More

            സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും; തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്.

            തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ടുള്ളത്. ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ…

            Read More

            മാനന്തവാടി നഗരസഭാ കേരളോത്സവം: സംഘാടക സമിതി രൂപീകരിച്ചു

            മാനന്തവാടി: നഗരസഭാ കേരളോത്സവം ഡിസംബര്‍ രണ്ട് മുതല്‍ 15 വരെ നടത്തും. രണ്ടിന് രാവിലെ 7.30ന് കൊയിലേരിയില്‍ ആരംഭിച്ച് ഗാന്ധി പാര്‍ക്കില്‍ സമാപിക്കുന്ന ക്രോസ് കണ്‍ട്രി മത്സരത്തോടെയാണ് കേരളോത്സവത്തിനു തുടക്കം. പരിപാടികളുടെ വിജയത്തിന് സംഘാടക സമിതി രൂപീകരിച്ചു. ഭാരവാഹികളായി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി.കെ. രത്‌നവല്ലി(ചെയര്‍പേഴ്‌സണ്‍), സെക്രട്ടറി അനില്‍ രാമകൃഷ്ണന്‍ (കണ്‍വീനര്‍)എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍, വിവിധ ക്ലബ് ഭാരവാഹികള്‍, കായികാധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷത…

            Read More

              ആഘോഷ ലഹരിയിൽ റോഡിലിറങ്ങേണ്ട, പിടിവീഴും..

              തിരുവനന്തപുരം:പുതുവത്സരാഘോഷത്തിന്റെ കൊഴുപ്പിൽ മതിമറന്ന് വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവർ ജാഗ്രതൈ. ആഘോഷകാലത്ത് അടിക്കടി ഉണ്ടാവുന്ന വാഹനാപകടങ്ങൾ മുന്നിൽ കണ്ട് വാഹന പരിശോധന കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ് ഒരുങ്ങുന്നു.   പുതുവത്സര രാത്രികളിൽ റോഡുകളിൽ കർശന പരിശോധനയുണ്ടാവും. ആഘോഷത്തിമർപ്പിൽ അമിതാവേശക്കാർ ചീറിപ്പായാനുളള സാദ്ധ്യത പരിഗണിച്ച് ഡിസംബർ 30, 31 തീയതികളിൽ തിരൂരങ്ങാടി സബ് ആർ.ടി ഓഫീസ് പരിധിയിലെ പ്രധാന അപകട മേഖലകൾ, ദേശീയ, സംസ്ഥാന പാത, പ്രധാന നഗരങ്ങൾ, ഗ്രാമീണ റോഡുകൾ, വിനോദകേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന ഊർജ്ജിതമാക്കുന്നത്. തിരൂരങ്ങാടി…

              Read More