ഹോമിയോ ഡിസ്പെൻസറി പരിസരം ശുചീകരിച്ചു

ഹോമിയോ ഡിസ്പെൻസറി പരിസരം ശുചീകരിച്ചു. സമ്പൂർണ മാലിന്യ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി സിപിഐ(എം) മുളളൻ കൊല്ലി ലോക്കൽ കമ്മിറ്റി മുള്ളൻ കൊല്ലി ഹോമിയോ ഡിസ്പെൻസറി പരിസരം ശുചീകരിച്ചു. പ്രവർത്തനം ഉദ്ഘാടനം സിപിഐ (എം) ജില്ലാ കമ്മിറ്റി അംഗം എം എസ് സുരേഷ് ബാബു നിർവഹിച്ചു. സിപിഐ(എം)മുള്ളൻ കൊല്ലി ലോക്കൽ സെക്രട്ടറി സിപി വിൻസെന്റ്,ലോക്കൽ സഖാക്കൾ കലേഷ് പി എസ്,ചന്ദ്ര ബാബു,സണ്ണി ജോസഫ്,ഭാസി മാസ്റ്റർ,അനീഷ് ബി,വിഷ്ണു സി ആർ,വിഷ്ണു സജി,മെമ്പർ മാരായ സുധ നടരാജൻ, മഞ്ജു ഷാജി,…

Read More

അക്ഷയ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം 18 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി സൗജന്യ സേവനവുമായി ജില്ലയിലെ അക്ഷയ കൂട്ടായ്മ.

കല്‍പ്പറ്റ: അക്ഷയ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം 18 വര്‍ഷം പൂര്‍ത്തിയാക്കു ന്നതിന്റെ ഭാഗമായി സൗജന്യ സേവന വുമായി ജില്ലയിലെ അക്ഷയ കൂട്ടായ്മ. ഭിന്നശേഷിക്കാര്‍ക്കുള്ള യുഡിഐഡി കാര്‍ഡ്, കര്‍ഷകര്‍ക്കുള്ള പിഎം കിസാന്‍ സമ്മാന്‍ നിധി, പട്ടികജാതി-വര്‍ഗത്തി ല്‍പ്പെട്ടവരുടെ ജനന സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി ബന്ധപ്പെട്ട സേവനമാണ് 23 വരെ സൗജന്യമായി നല്‍കുകയെന്ന് കൂട്ടായ്മ ഭാരവാഹികളായ ജോണ്‍ മാത്യു, കെ.കെ. സോണി ആസാദ്, പി.ആര്‍. സുഭാഷ്, ഇ.കെ. മധു, എ. സെമീന, ഷീജ സുരേഷ് എന്നിവര്‍ വാര്‍ത്താസമ്മേള നത്തില്‍ അറിയിച്ചു. വാര്‍ഷികാഘോഷ സമാപനം…

Read More

ഊരുമൂപ്പന്‍ കൗണ്‍സിലിനെ ഉദ്യോഗസ്ഥ മേധാവികള്‍ നോക്കുകുത്തിയാക്കുകയും അവഗണിക്കുകയുമാണെന്ന് കൗണ്‍ സിൽ

കല്‍പ്പറ്റ: ആദിവാസി ഊരുമൂപ്പന്‍ കൗണ്‍സിലിനെ ഉദ്യോഗസ്ഥ മേധാവികള്‍ നോക്കുകുത്തിയാക്കുകയും അവഗണിക്കുകയുമാണെന്ന് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി കെ. ബാബുരാജ്, ജില്ലാ ഭാരവാഹികളായ സുരേഷ് കുറ്റിയോട്ടില്‍, തമ്പി കണിയാമ്പറ്റ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഏറ്റവും ഒടുവില്‍ കഴിഞ്ഞ 17ന് സാമൂഹിക ഐക്യദാര്‍ഢ്യം പക്ഷാചരണം സമാപനത്തിലും ഊരുമൂപ്പന്‍മാര്‍ക്ക് തിക്താനുഭവമുണ്ടായി. പക്ഷാചരണം സമാപനത്തിലേക്ക് ഊരുമൂപ്പന്‍മാരെ ക്ഷണിച്ചിരുന്നു. പിന്നീട്, ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ പരിപാടി മാറ്റിവച്ചതായി ബന്ധപ്പെട്ടവര്‍ ടെലിഫോണില്‍ അറിയിച്ചു. എന്നാല്‍ അതേദിവസം പക്ഷാചരണം സമാപനം നടത്തി. ഇത് പട്ടികവര്‍ഗ ജനവിഭാഗങ്ങളോടുള്ള വെല്ലുവിളിയാണ്. ഊരുകളുടെ വികസനത്തിനും…

Read More

എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

മാനന്തവാടി : പുതുവർഷത്തോടനുബന്ധിച്ച് ജില്ലാ പോലീസ് മേധാവി ശ്രീ.പദം സിങ് ഐ. പി. എസിന്റെ നിർദേശപ്രകാരം നർകോട്ടിക് സെൽ ഡിവൈ. എസ്. പി എൻ. ഓ സിബി, മാനന്തവാടി പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്. എച്ച്. ഓ എം. എം അബ്ദുൽകരീം എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പോലീസ് പരിശോധന കർശനമാക്കിയതു പ്രകാരം മാനന്തവാടി വള്ളിയൂർക്കാവ് റോഡ് ജങ്ഷനിൽ വച്ച് മലപ്പുറം സ്വദേശികളായ യുവാക്കളിൽ നിന്നും വില്‍പ്പനക്കായി കൈവശം വെച്ച എം.ഡി.എം.എ പിടികൂടി. 51.64 ഗ്രാം…

Read More

റവന്യു ഡിജിറ്റല്‍ കാര്‍ഡ് നവംബറോടെ നടപ്പാക്കുമെന്ന് മന്ത്രി കെ രാജന്‍

റവന്യു ഡിജിറ്റല്‍ കാര്‍ഡ് നവംബറോടെ നടപ്പാക്കുമെന്ന് മന്ത്രി കെ രാജന്‍ ജില്ലാതല പട്ടയമേളയില്‍ 997 രേഖകള്‍ വിതരണം ചെയ്തു പട്ടയ അര്‍ഹതയുടെ വരുമാന പരിധി രണ്ടര ലക്ഷമാക്കി ഉയര്‍ത്താന്‍ നടപടി സ്വീകരിക്കുമെന്ന് റവന്യു മന്ത്രി സംസ്ഥാനത്ത് റവന്യു ഡിജിറ്റല്‍ കാര്‍ഡ് 2025 നവംബറോടെ നടപ്പാക്കുമെന്ന് റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍. പൊതുജനങ്ങള്‍ക്ക് ഒരേ സര്‍ട്ടിഫിക്കറ്റ് ഒരേ ആവശ്യത്തിന് ഒരേ സ്ഥാപനത്തില്‍ നിന്നും ഒന്നിലധികം തവണ ലഭ്യമാക്കേണ്ട സാഹചര്യം ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ഭൂമി സംബന്ധമായ 14…

Read More

    ഉരുള്‍പൊട്ടല്‍ ദുരന്തം: രണ്ടാംഘട്ട അദാലത്ത് 22 മുതൽ

    കൽപറ്റ:മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരായി സര്‍ക്കാര്‍ അംഗീകരിച്ച് പ്രസിദ്ധപ്പെടുത്തിയ പുനരധിവാസ അപ്പീല്‍ ലിസ്റ്റില്‍ ഉള്‍പെട്ട മേപ്പാടി ഗ്രാമപഞ്ചായത്ത് 10, 11, 12, വാര്‍ഡുകളിലെ ഗുണഭോക്താക്കളേയും വാണിജ്യ സ്ഥാപനങ്ങളുമായി ബന്ധപെട്ട പട്ടികയില്‍ ഉള്‍പെട്ട ഗുണഭോക്താക്കളേയും നേരില്‍ കേട്ട് വായ്പകള്‍ എഴുതി തള്ളുന്നത് സംബന്ധിച്ച നടപടികള്‍ സ്വീകരിക്കുന്നതിന് രണ്ടാംഘട്ട അദാലത്ത് നടത്തുന്നു. ജൂണ്‍ 22 മുതല്‍ 24 വരെ കലക്ടറേറ്റ് റൗണ്ട് കോണ്‍ഫറന്‍സ് ഹാളിലാണ് അദാലത്ത് നടത്തുക. നേരിട്ട് വരാന്‍ ബുദ്ധിമുട്ടുള്ളവരുടെ വിശദാംശങ്ങള്‍ ക്യാമ്പില്‍ വരുന്ന മറ്റ് കുടുംബാംഗങ്ങള്‍ കൊണ്ടുവരേണ്ടതാണ്. ദുരന്തബാധിതര്‍ക്ക്…

    Read More

      മീനങ്ങാടി ദേശീയപാതയിൽ വാഹനാപകടം; ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്

      സുൽത്താൻ ബത്തേരി-കൽപ്പറ്റ ദേശീയപാതയിൽ കൃഷ്ണഗിരിക്ക് സമീപം രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തമിഴ് നാട് സ്വദേശികൾ സഞ്ചരിച്ച സ്വിഫ്റ്റ്‌ കാറിൽ ആണ് ബൈക്കുകൾ ഇടിച്ചത് എന്നാണ് പ്രാഥമിക വിവരം മറ്റ് രണ്ട് പേർക്ക് പരിക്കേറ്റു. അപകടത്തിൽപ്പെട്ടവരെ ഉടൻതന്നെ കൽപ്പറ്റയിലെ ലിയോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമായതിനാൽ മേപ്പാടിയിലെ മൂപ്പൻസ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. മീനങ്ങാടി മൈലമ്പാടി തച്ചമ്പത്ത് ശിവരാഗ്. (19) ആണ് മരിച്ചത്. പരിക്കേറ്റ മറ്റ്…

      Read More

      ഓടിക്കൊണ്ടിരുന്ന ബൈക്കിന് കുറുകേ കാട്ടുപന്നി ചാടി യാത്രക്കാരായ ദമ്പതികൾക്ക് പരിക്കേറ്റു

      മാനന്തവാടി: ഓടിക്കൊണ്ടിരുന്ന ബൈക്കിന് കുറുകേ കാട്ടുപന്നി ചാടി ബൈക്കിന് തട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യാത്രക്കാരായ ദമ്പതികൾക്ക് പരിക്കേറ്റു. അഞ്ചുകുന്ന് സ്വദേശിയും തിരുനെല്ലി ദേവസ്വം ജീവനക്കാരനുമായ ആർ.എം വിനോദ്, ഭാര്യ സരസ്വതി എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ആറരയോടെ കൊയിലേരി വെറ്റിനറി സബ് സെൻ്ററിന് സമീപം വെച്ചായിരുന്നു അപകടം. ഇരുവരേയും മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽ വിനോദിന്റെ കൈയ്യുടെ അസ്ഥി പൊട്ടിയതിനാൽ ശസ്ത്രക്രിയക്ക് നിർദേശിച്ചിരിക്കുകയാണ്. സരസ്വതിയുടെ പരിക്കുകൾ സാരമുള്ളതല്ല. രാവിലെ വീട്ടിൽ നിന്നും…

      Read More

      ഉപതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഒന്നാംഘട്ട റാഡമൈസേഷന്‍ പൂര്‍ത്തിയായി

      കൽപ്പറ്റ : ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥരുടെ ഒന്നാംഘട്ട റാഡമൈസേഷന്‍ പൂര്‍ത്തീകരിച്ചു. പോളിങ് ഡ്യൂട്ടി നിയോഗിച്ച ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍, പോസ്റ്റിങ്ങ് ഓര്‍ഡര്‍ പോര്‍ട്ടലില്‍ ലഭിക്കും. ഉദ്യോഗസ്ഥര്‍ക്കുള്ള നിയമന ഉത്തരവുകള്‍ ഓര്‍ഡര്‍ പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യണം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുള്ള കാരണങ്ങളാല്‍ ഡ്യൂട്ടിയില്‍ നിന്നും ഇളവ് ലഭിക്കേണ്ട ഉദ്യോഗസ്ഥര്‍ ഒക്ടോബര്‍ 29 ന് വൈകിട്ട് അഞ്ചിനകം കളക്ടറേറ്റിലെ ഹെല്‍പ് ഡെസ്‌കില്‍ അപേക്ഷ നല്‍കണം. പോളിങ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥര്‍ക്ക് ഒക്ടോബര്‍ 30, 31, നവംബര്‍…

      Read More

      വിദ്യാര്‍ത്ഥിനിക്ക് യാത്രാ സൗകര്യം നിഷേധിച്ചു; നാല് ചക്ര ഓട്ടോയുടെ പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്തു

      മാനന്തവാടി: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ നാലു ചക്ര ഓട്ടോയില്‍ നിന്നും ഇറക്കിവിട്ടതായ പരാതിയെ തുടര്‍ന്ന് ഓട്ടോയുടെ പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്തു. മാനന്തവാടിയിലെ സ്വകാര്യ സ്‌കൂളിലേക്ക് മാനന്തവാടി ടൗണില്‍ നിന്നും ഓട്ടം വിളിച്ച വിദ്യാര്‍ത്ഥിനിയെ സ്‌കൂളിലെത്തിച്ച ശേഷം ഒരു ഫയല്‍ എടുത്ത് വന്നശേഷം തിരിച്ച് ബസ് സ്റ്റാന്റില്‍ പോകണമെന്നും അല്‍പ നേരം കാത്ത് നില്‍ക്കണമെന്നും അഭ്യര്‍ത്ഥിച്ചെങ്കിലും വാഹനത്തില്‍ നിന്നും ഇറക്കി വിട്ടതായാണ് പരാതി.കെ എല്‍ 12 എച്ച് 5770 നമ്പര്‍ വാഹനത്തിന്റെ ഡ്രൈവര്‍ ആയ പി.ജെ ദേവസ്യക്കെതിരായിരുന്നു പരാതി. തുടര്‍ന്ന്…

      Read More