ഉരുള്‍ ദുരന്ത മേഖലയില്‍ വന വിസ്തൃതി വര്‍ധിപ്പിക്കാന്‍ ഗൂഢനീക്കം: പി.വി അന്‍വര്‍ എംഎല്‍എ.

മേപ്പാടി: പുഞ്ചിരിമട്ടം ഉരുള്‍ദുരന്തവുമായി ബന്ധപ്പെട്ട് വനം വകുപ്പ് നടത്തുന്ന ഗൂഢനീക്കം തിരിച്ചറിയണമെന്ന് പി.വി. അന്‍വര്‍ എംഎല്‍എ. ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉരുള്‍ദുരന്ത മേഖലയില്‍ വനവിസ്‌സ്ത്രി വര്‍ധിപ്പിക്കാന്‍ നീക്കം നടക്കുന്നതായി സംശയിക്കണം. ജനങ്ങളെ ഒഴിവാക്കി വനത്തിന്റെ വിസ്തൃതി കൂട്ടാനാണ് വനം വകുപ്പിന്റെ പദ്ധതി. പല സ്ഥലങ്ങളിലുംവനം വകുപ്പ് ബോര്‍ഡ് സ്ഥാപിക്കുന്നുണ്ട്. ഇത് അനുവദിക്കാനാകില്ല. സംസ്ഥാനത്ത് 10 വര്‍ഷത്തിനിടെ വനവിസ്തൃതിയില്‍ 10,000 ഏക്കര്‍ വര്‍ധനവുണ്ടായി. ഉരുള്‍പൊട്ടലില്‍ സര്‍വതും നഷ്ടമായവരെ അടിയന്തരമായി പുനരധിവസിപ്പിക്കണം. കേന്ദ്ര സഹായം…

Read More

    പ്രഥമ ഗ്രാമസഭ യോഗം

    മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാർഡ് (വാളത്തൂർ ) പ്രഥമ ഗ്രാമസഭ യോഗം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശശിധരൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെബർ ശിഹാബ് സി ടി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് ചെയർമാൻ അരുൺ ദേവ് ആശംസ അർപ്പിച്ചു. ഏഴാം വാർഡ് മെമ്പർ യമുന പദ്ധതി വിശദീകരിച്ചു.

    Read More

      കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ് എം എൽ എ നാളെ (ഡിസംബർ 6) വയനാട്ടിൽ

      കൽപ്പറ്റ: കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ് എം എൽ എ നാളെ (ഡിസംബർ 6) വയനാട്ടിൽ വിവിധ തെരഞ്ഞെടുപ്പു പ്രചരണ പരിപാടികളിൽ പങ്കെടുക്കും. ഉച്ചക്ക് മൂന്ന് മണിക്ക് നടവയലിൽ നടക്കുന്ന പൂതാടി മണ്ഡലം യു ഡി എഫ്കുടുംബ സംഗമത്തിൽ അദ്ദേഹം പങ്കെടുക്കും. തുടർന്ന് 4.30 ന് പയ്യമ്പള്ളിയിൽ നടക്കുന്ന ‘കുടുംബ സംഗമത്തിലും തുടർന്ന് ആറ് മണിക്ക് തലപ്പുഴയിൽ നടക്കുന്ന പൊതുയോഗവും അദ്ദേഹം ഉദ്ഘാടനം ചെയ്യും.

      Read More

        സംസ്ഥാനത്ത് ഇന്നും പരക്കെ മഴയക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

        സംസ്ഥാനത്ത് ഇന്നും പരക്കെ മഴയക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്‌, അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.   കൂടാതെ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും വരും മണിക്കൂറില്‍ സാധ്യതയുണ്ട്. അടുത്ത അഞ്ച് ദിവസത്തേക്കാണ് നിലവില്‍ സംസ്ഥാനത്ത് മഴ മുന്നറിയിപ്പുള്ളത്….

        Read More

        കിഡ്നി രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.

        കാവുംമന്ദം: ജീവിതശൈലി രോഗങ്ങൾ കൂടി വരികയും സമൂഹത്തിൽ കിഡ്നി തകരാറിലായി ഡയാലിസിസ് ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചു വരികയും ചെയ്യുന്ന സാഹചര്യത്തിൽ രോഗസാധ്യത നേരത്തെ കണ്ടെത്തി പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത്, മലബാർ ഗോൾഡിന്റെയും ഇക്റ ആശുപത്രിയുടെയും സഹകരണത്തോടുകൂടി കാവുംമന്ദത്ത് വൃക്ക രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിർവഹിച്ചു. വൈസ് പ്രസിഡണ്ട് പുഷ്പാ മനോജ് അധ്യക്ഷത വഹിച്ചു. മലബാർ ഗോൾഡ് ഷോറൂം ഹെഡ് വി എം അബൂബക്കർ…

        Read More

        ജൂനിയര്‍ വോളിബോള്‍ ചാമ്പ്യൻഷിപ്പ് ഒക്ടോബർ 13ന്

        കല്‍പറ്റ: വയനാട് ജില്ലാ വോളിബോള്‍ അസോസിയേഷന്റെയും കേണിച്ചിറ യുവപ്രതിഭ ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തില്‍ വയനാട് ജില്ലാ ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ് 13ന് കേണിച്ചിറ യുവപ്രതിഭ സ്‌റ്റേഡിയത്തില്‍ രാവിലെ 9 മണി മുതല്‍ നടത്തുന്നു. 1/1/2007ന് ശേഷം ജനിച്ച വയനാട് ജില്ലക്കാരായ കുട്ടികള്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ 12ന് വൈകുന്നേരം 5 മണിക്ക് മുന്‍പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. 19 മുതല്‍ തൃശൂര്‍ പേരാമംഗലത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുവാനുള്ള ജില്ലാ ടീമിനെ ഈ…

        Read More

          ഉരുള്‍പൊട്ടല്‍ ദുരന്തം: രണ്ടാംഘട്ട അദാലത്ത് 22 മുതൽ

          കൽപറ്റ:മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരായി സര്‍ക്കാര്‍ അംഗീകരിച്ച് പ്രസിദ്ധപ്പെടുത്തിയ പുനരധിവാസ അപ്പീല്‍ ലിസ്റ്റില്‍ ഉള്‍പെട്ട മേപ്പാടി ഗ്രാമപഞ്ചായത്ത് 10, 11, 12, വാര്‍ഡുകളിലെ ഗുണഭോക്താക്കളേയും വാണിജ്യ സ്ഥാപനങ്ങളുമായി ബന്ധപെട്ട പട്ടികയില്‍ ഉള്‍പെട്ട ഗുണഭോക്താക്കളേയും നേരില്‍ കേട്ട് വായ്പകള്‍ എഴുതി തള്ളുന്നത് സംബന്ധിച്ച നടപടികള്‍ സ്വീകരിക്കുന്നതിന് രണ്ടാംഘട്ട അദാലത്ത് നടത്തുന്നു. ജൂണ്‍ 22 മുതല്‍ 24 വരെ കലക്ടറേറ്റ് റൗണ്ട് കോണ്‍ഫറന്‍സ് ഹാളിലാണ് അദാലത്ത് നടത്തുക. നേരിട്ട് വരാന്‍ ബുദ്ധിമുട്ടുള്ളവരുടെ വിശദാംശങ്ങള്‍ ക്യാമ്പില്‍ വരുന്ന മറ്റ് കുടുംബാംഗങ്ങള്‍ കൊണ്ടുവരേണ്ടതാണ്. ദുരന്തബാധിതര്‍ക്ക്…

          Read More

            ജീവിതം അനായസകരമാക്കാൻ സർക്കാർ വിവിധ സാമൂഹ്യ വികസന പദ്ധതികൾ നടപ്പിലാക്കുന്നു: മന്ത്രി എം.ബി രാജേഷ്

            ജീവിതം അനായസകരമാക്കാൻ സർക്കാർ വിവിധ സാമൂഹ്യ വികസന പദ്ധതികൾ നടപ്പിലാക്കുന്നു: മന്ത്രി എം.ബി രാജേഷ്   ജനനം മുതൽ മരണം വരെയുള്ള ജീവിതം അനായസകരമാക്കാൻ സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന നിരവധി സാമൂഹ്യ വികസന പദ്ധതികൾ നടപ്പിലാക്കുന്നതായി തദ്ദേശ സ്വയംഭരണ – എക്സൈസ്- പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്. അമ്പലവയൽ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 1.06 കോടി ചെലവിൽ നിർമ്മിച്ച ആധുനിക ഗ്യാസ് ക്രിമറ്റോറിയത്തിൻ്റെയും ആസ്‌പിരേഷണൽ ജില്ലാ പ്രോഗ്രാമിന്റെ ഭാഗമായി അമ്പലവയൽ കുടുംബാരോഗ്യ…

            Read More

            ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തിയാക്കണം റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

            കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സി ആര്‍ ഐ എഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം നിര്‍മ്മാണം വൈകുന്നത്. റോഡുമായി ബന്ധപ്പെട്ട് നിരവധി തവണ അധികൃതര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയെങ്കിലും ഉദ്യോഗസ്ഥ തലത്തില്‍ ഗുരുതര വീഴ്ചകളാണുണ്ടായത്. ഇതേ തുടര്‍ന്നാണ് ജനപ്രതിനികള്‍ വ്യത്യസ്ത സമരവുമായി ചുരമിറങ്ങിയത്. കോട്ടത്തറ പഞ്ചായത്തിലെയും തരിയോട് പഞ്ചായത്തിലെയും ജനപ്രതിനിധികളാണ്…

            Read More

            പ്രസംഗം കലയാകുമ്പോൾ- പുസ്തകറിവ്യൂ വായിക്കാം

            പ്രസംഗം കലയാകുമ്പോൾ- പുസ്തകറിവ്യൂ വായിക്കാം ജുനൈദ് കൈപ്പാണി രചിച്ച ‘പ്രസംഗകല 501 തത്ത്വങ്ങൾ’എന്ന കൃതിയെ പ്രഭാഷകനും അധ്യാപകനുമായ ദീപു ആന്റണി വയനക്കാർക്കായി പരിചയപ്പെടുത്തുന്നു.. “പ്രൗഢമായ പ്രസംഗകലയെ സമഗ്രമായും ആധികാരികമായും ഗവേഷണബുദ്ധിയോടെയും സമീപിക്കുന്ന പുസ്തകമാണ് ജുനൈദ് കൈപ്പാണിയുടെ ‘പ്രസംഗകല 501 തത്ത്വങ്ങൾ’. ഏതൊരുകാലഘട്ടത്തിലും സമൂഹത്തിന് ഒരു വക്താവിനെ ആവശ്യമുണ്ടെന്ന ഉത്തമബോധ്യത്തിലാണ് മികച്ച പ്രസംഗകൻ കൂടിയായ ഗ്രന്ഥകാരൻ അക്കാദമികമായ താത്പര്യത്തോടെ പ്രസംഗകലയ്ക്ക് 501 തത്ത്വങ്ങൾ നിർദ്ദേശിക്കുന്നത്.കേവലം ആശയവിനിമയോപാധികളായ സംഭാഷണശകലങ്ങളെ അത്യുത്തമങ്ങളായ പ്രസംഗങ്ങളാക്കി മാറ്റാൻപോന്ന ക്ഷമതയാർന്ന ഉപകരണങ്ങളാണ് ഈ പുസ്തകത്തിലെ 501…

            Read More