പി.കെ മൊയ്തു (77) നിര്യാതനായി.

വെള്ളമുണ്ട: മുതിര്‍ന്ന മുസ്‌ലിം ലീഗ് നേതാവും വെളളമുണ്ട സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ പി.കെ മൊയ്തു ( 77 ) അന്തരിച്ചു.മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി,വെള്ളമുണ്ട പഞ്ചായത് മുസ്ലിം ലീഗ് സെക്രട്ടറി,യൂത്ത് ലീഗ് പഞ്ചായത് പ്രസിഡന്റ്,സെക്രട്ടറി,കട്ടയാട് മഹല്ല് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.നിലവിൽ കട്ടയാട് മഹല്ല് ചെയർമാൻ ആണ്. ദീര്‍ഘ കാലം മാനന്തവാടിയില്‍ പി.കെ ട്രാവല്‍സ് എന്ന സ്ഥാപനം നടത്തിയിരുന്നു. ഭാര്യ ഫാത്തിമ കോട്ടക്കാരന്‍. മക്കള്‍ : മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ അമീന്‍,സാജിർ,താജുദീൻ, ഖമറുന്നിസ,…

Read More

വയനാട് ടൂറിസം കേരള ടൂറിസത്തിന് അനിവാര്യം: മന്ത്രി പി എ മുഹമ്മദ്‌ റിയാസ്

വയനാട് ടൂറിസം കേരള ടൂറിസത്തിന് അനിവാര്യമെന്ന് വിനോദസഞ്ചാര പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മാനന്തവാടി പഴശ്ശി പാർക്കിൽ വയനാട് പാക്കേജിൽ ഉൾപ്പെടുത്തി 1.20 കോടി രൂപ ചെലവഴിച്ച് നടപ്പാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ശനിയാഴ്ച്ച നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മാനന്തവാടി പഴശ്ശി പാർക്കിൽ സോർബിങ് ബോൾ, മൾട്ടി സീറ്റർ സീ സോ, മൾട്ടി പ്ലേ ഫൺ സിസ്റ്റം -3, മെറി ഗോ റൗണ്ട്, ബഞ്ച്, വാട്ടർ കിയോസ്ക്‌ എന്നിവ ആധുനിക രീതിയിൽ ഒരുക്കിയിട്ടുണ്ട്….

Read More

എന്റെ മണ്ണ് എന്റെ രാജ്യം; മാനന്തവാടി ബ്ലോക്കുതല പരിപാടി സംഘടിപ്പിച്ചു.

മാനന്തവാടി : എന്റെ മണ്ണ് എന്റെ രാജ്യം ക്യാംപെയ്നിന്റെ ഭാഗമായി നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ ജി. വി. എച്ച്. എസ്. എസ്. മാനന്തവാടിയുടെ സഹകരണത്തോടെ മാനന്തവാടി ബ്ലോക്കുതല അമൃത കലശയാത്ര സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനവും പഞ്ച പ്രൺ പ്രതിജ്ഞയും നിർവ്വഹിച്ചു. പരിപാടിയുടെ ഭാഗമായി ബ്ലോക്കിലെ വിവിധ വില്ലേജുകളിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും മണ്ണ് ശേഖരിച്ചു. മാനന്തവാടി ജിവിഎച്ച്എസ്എസ് പ്രിൻസിപ്പാൾ സലീം അൽത്താഫ് അധ്യക്ഷത വഹിച്ചു. എൻ. എസ്….

Read More

    അമീബിക് മസ്തിഷ്‌ക ജ്വരം: വയനാട്ടിൽ ആദ്യ മരണം സ്ഥിരീകരിച്ചു

    മാനന്തവാടി: അമീബിക് മസ്‌തിഷ്‌ക ജ്വരം: മസ്തിഷ്ക ജ്വരം ബാധിച്ച് മാനന്തവാടി കുഴിനിലം സ്വദേശിയായ യുവാവ് മരിച്ചു. രതീഷ് (47) ആണ് മരിച്ചത്. ജോലിയുമായി ബന്ധപ്പെട്ട് ബത്തേരിയിലായിരുന്നു ഇദ്ധേഹം കുടുംബസമേതം താമസിച്ചു വന്നിരുന്നത്. തുടർന്ന് ആഗസ്റ്റ് ആദ്യവാരം കടുത്ത പനിയും മറ്റുമായി ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും അവിടെ വെച്ച് ചെള്ളു പനി സ്ഥിരീകരിക്കുകയും ചെയ്തു‌. തുടർന്ന് ഇതിനുള്ള ചികിത്സ തുടരുന്നതിനിടയിൽ അസുഖം മൂർഛിക്കുകയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. അവിടെ വെച്ച് മസ്‌തിഷ്ക ജ്വരത്തിൻ്റെ ലക്ഷണങ്ങൾ…

    Read More

    സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു.

    കല്പറ്റ : കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവണ്‍മെന്റ് കോളേജ് എന്‍എസ്എസ് യൂണിറ്റ് മീനങ്ങാടി പോളിടെക്നിക് കോളേജില്‍ നടത്തിയ സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് സി അസൈനാര്‍ വൃക്ഷത്തൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. മീനങ്ങാടി പഞ്ചായത്തിലെ കുടുംബശ്രീ, പാലിയേറ്റീവ്, ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍ എന്നിവരെ യോഗത്തില്‍ പൊന്നാട നല്‍കി ആദരിച്ചു. ഏഴു ദിവസം നീണ്ടുനിന്ന ക്യാമ്പില്‍ വിവിധ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍, പച്ചക്കറിത്തോട്ടം, അടുക്കളത്തോട്ടം നിര്‍മ്മാണം, പച്ചക്കറി വിത്തിനങ്ങളുടെ…

    Read More

    യൂത്ത് കോൺഗ്രസ് ലൈറ്റ് മാർച്ച് നടത്തി

    മാനന്തവാടി: ജനതയുടെ നടുവൊടിച്ചു ഇരുട്ടിലാക്കിയ കേരള ഗവൺമെൻറിന്റെ കണ്ണ് തുറപ്പിക്കാൻ ഇന്ത്യൻ യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി കെ എസ് ഇ ബി ഓഫീസിലേക്ക് ലൈറ്റ് മാർച്ച് നടത്തി.കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ അടിക്കടിയാണ് പിണറായി സർക്കാർ വൈദ്യുതി ചാർജ് വർദ്ധിപ്പിച്ചിട്ടുള്ളത്.നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ പൊറുതി മുട്ടുന്ന ജനങ്ങളുടെ മേൽ ഏറ്റ ഇരുട്ടടിയാണ് അമിത വൈദ്യുതി ചാർജെന്നും യൂത്ത് കോൺഗ്രസ് കുററപ്പെടുത്തി.സാധാരണക്കാരന് ഓഫിസിൽ നൽകേണ്ടുന്ന എല്ലാ അപേക്ഷകളും ഓൺ ലൈൻ വഴി ആക്കിയതിന്…

    Read More

    രോഗ നിർണ്ണയ ക്യാമ്പ് നടത്തി

    വെള്ളമുണ്ട : ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി വയനാട് നാഷണൽ ആയുഷ് മിഷൻ ആയുഷ്ഗ്രാമത്തിന്റെയും വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രവും, ഗവ. ആയുർവേദ ഡിസ്പെൻസറിയും സംയുക്തമായി വിളർച്ച, ജീവിതശൈലിരോഗ നിർണ്ണയ ക്യാമ്പ് നടത്തി. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗം എം.ലതിക ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആയുഷ്ഗ്രാമം നോഡൽ ഓഫീസർ ഡോ. പി.എൻ.സുധീഷ് അദ്ധ്യക്ഷത വഹിച്ചു. ആയുഷ്ഗ്രാമം സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. സിജോ കുര്യാക്കോസ്, ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് കാരയാട്, ജുനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷീജ കെ പീറ്റർ, ഗീത, എന്നിവർ…

    Read More

    പ്രതിഭാ സംഗമവും, അധ്യാപക ദിനാഘോഷവും സംഘടിപ്പിച്ചു.

    വൈത്തിരി: എച്ച്.ഐ.എം. യു. പി സ്‌കൂളിൽ പ്രതിഭാ സംഗമവും അധ്യപക ദിനാഘോഷവും പി.ടി.എ.പ്രസിഡണ്ട് പി.ഇ.ഷംസുദ്ദീൻ്റെ അധ്യക്ഷതയിൽ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി തസ്‌നി ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂളിലെ അധ്യപക- അനധ്യാപകരെ ആദരിക്കുന്നതിന് പുറമെ, സി.എം.കിഡ്സ് സ്കോളർഷിപ്പ്, സംസ്ഥാന സബ്ജൂനിയർ ഹാൻഡ് ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ജില്ലാടീം അംഗങ്ങളെ ഉൾപ്പെടെ പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മികവു തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദനം, സംസ്ഥാന – ദേശീയ തലത്തിൽ വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച സ്‌കൂളിലെ രക്ഷിതാക്കളായ സംസ്ഥാന സർക്കാറിൻ്റെ 2026…

    Read More

      ജില്ലാ വനിത ശിശുവികസന ഓഫീസിന് പുതിയ സമുച്ചയം സജ്ജം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു

      ജില്ലാ വനിത ശിശുവികസന ഓഫീസിന് പുതിയ കെട്ടിട സമുച്ചയം പ്രവർത്തനസജ്ജമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്ത്രീകളും കുട്ടികളും കേന്ദ്രീകരിച്ചുള്ള ക്ഷേമപദ്ധതികൾ കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കാൻ സമുച്ചയം മികച്ച പിന്തുണ നൽകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ അഭിപ്രായപെട്ടു. സിവിൽ സ്റ്റേഷനിൽ നിലവിലുള്ള ജില്ലാ ശിശു വികസന വകുപ്പ് ഓഫീസിനോട് ചേർന്ന് നാല് നിലകളിലായി 400.55 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ 1.85 കോടി രൂപ ചിലവിലാണ് പുതിയ കെട്ടിടം പ്രവർത്തി പൂർത്തീകരിച്ചത്. കെട്ടിടത്തിന്റെ താഴത്തെ…

      Read More

        യാത്രാസൗജന്യത്തില്‍ പൂന്തോട്ടക്കാഴ്ച: ഗുണ്ടല്‍പേട്ടിലേക്ക് വനിതകളുടെ വൻ തിരക്ക്; പ്രിയദര്‍ശിനി ബസുകളില്‍ യാത്രാക്കാര്‍ നിയന്ത്രണാതീതം

        ബത്തേരി: സ്ത്രീകള്‍ക്ക് ഏർപ്പെടുത്തിയ യാത്രാസൗജന്യത്തിന്റെ ആനുകൂല്യം തേടി കർണാടകയിലെ ഗുണ്ടല്‍പേട്ടിലെ പൂപ്പാടങ്ങളിലേക്ക് വനിതകളുടെ കുത്തൊഴുക്ക്. ബത്തേരി ഡിപ്പോയിലെ പ്രിയദർശിനി ബസുകളിലാണ് വൻ തിരക്ക് അനുഭവപ്പെടുന്നത്. വയനാടിനു പുറമെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് തുടങ്ങിയ ഉത്തരകേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും നൂറുകണക്കിന് സ്ത്രീകളാണ് ബത്തേരിയിലെത്തി ഗുണ്ടല്‍പേട്ടിലേക്ക് യാത്ര തിരിക്കുന്നത്. ബത്തേരിയില്‍ വണ്ടിയിറങ്ങിയ ശേഷം ഗുണ്ടല്‍പേട്ടിലേക്കുള്ള ബസില്‍ കയറി പൂന്തോട്ടങ്ങളും മുന്തിരിപ്പാടവുമൊക്കെ കാണാൻ പോകുന്നവരും. യാത്ര തുടങ്ങിയാല്‍ തിരികെ വരും വരെ ബസില്‍ നിന്ന് ഇറങ്ങാത്തവരുമുണ്ട്. 140 പേർ…

        Read More