പോസിറ്റീവ് മിഷൻ പദ്ധതി സംസ്ഥാനമാകെ വ്യാപിപ്പിക്കുമെന്ന് മന്ത്രി ടി സിദ്ധിഖ്

    ബത്തേരി: സ്കൂളുകളിൽ ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്ന പോസിറ്റീവ് മിഷൻ പദ്ധതി സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും നടപ്പാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ധിഖ്. സുൽത്താൻ ബത്തേരി ഗവ. സർവജന സ്കൂളിലെ മാതൃകാ ജൈവ പച്ചക്കറിത്തോട്ടവും ഫ്രൂട്ട് ഗാർഡനും സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തരിശുഭൂമി പൊന്നുവിളയിച്ച വിദ്യാർത്ഥികളെയും അവർക്ക് കരുത്തുപകർന്ന അധ്യാപകർ, പി.ടി.എ, സുൽത്താൻ ബത്തേരി നഗരസഭ എന്നിവരെ മന്ത്രി അഭിനന്ദിച്ചു. സ്കൂളുകളിൽ വിളയുന്ന വിഷരഹിത പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുന്നത് മികച്ച മാതൃകയാണെന്ന് അദ്ദേഹം…

    Read More

      അമ്പമ്പോ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്! ഈ മാസം കുറഞ്ഞത് ₹24,240, വാങ്ങാന്‍ ഇതിലും നല്ല അവസരം വേറെയില്ല

      സ്വര്‍ണവിലയില്‍ വന്‍ ഇടിവ് തുടരുന്നു. ഇന്ന് ഗ്രാമിന് 545 രൂപയും പവന് 4,360 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 12,835 രൂപയും പവന് 1,02,680 രൂപയുമായി.   മാര്‍ച്ചിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വര്‍ണം എത്തിയിരിക്കുന്നത്. മാര്‍ച്ച്‌ ഒന്നിന് സ്വര്‍ണവില 1,26,920 രൂപയായിരുന്നു, 24,240 രൂപയുടെ കുറവാണ് ഈ മാസം സ്വര്‍ണം രേഖപ്പെടുത്തിയിരിക്കുന്നത്. 18 കാരറ്റ് സ്വര്‍ണം 445 രൂപ താഴ്ന്ന് 10,550 രൂപയായി. പവന്‍ വില 84,400 രൂപ. 14 കാരറ്റിന് ഗ്രാമിന് 345 രൂപ…

      Read More

      സ്മാര്‍ട്ട് അങ്കണവാടികളുടെ ഉദ്ഘാടനം നാളെ

      കൽപറ്റ: വനിതാ ശിശു വികസന വകുപ്പിനു കീഴിലെ വെങ്ങപ്പള്ളി, മേപ്പാടി, പുല്‍പള്ളി ഗ്രാമ പഞ്ചായത്ത് പരിധികളിലെ കോക്കുഴി, കാപ്പുംകൊല്ലി, കേളക്കവല സ്മാര്‍ട്ട് അങ്കണവാടികളുടെ ഉദ്ഘാടനം ഡിസംബര്‍ 26 ന് വൈകിട്ട് 4.30 മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 31 അങ്കണവാടികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിക്കും.

      Read More

      കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

      ബാവലി : ബാവലി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ മൈസൂരില്‍ നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന ബസിലെ യാത്രക്കാരനില്‍ 390 ഗ്രാം കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് വടകര തളിക്കര സ്വദേശി നൗഫല്‍ ഇ ബി (42) നെ അറസ്റ്റ് ചെയ്തു.എക്‌സൈസ് ഇന്റലിജന്‍സും, ബാവലി എക്‌സൈസ് ചെക്ക് പോസ്റ്റ് സംഘവുംം, മാനന്തവാടി എക്സൈസ് റേഞ്ച് സംഘവുമാണ് പരിശോധന നടത്തിയത്. മാനന്തവാടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ അര്‍ജുന്‍ വൈശാഖ് എസ്. ബി യുടെ നേതൃത്വത്തില്‍ നടത്തിയ…

      Read More

      കനത്ത മഴ: പൊതുജനങ്ങള്‍ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടര്‍

      ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ അറിയിച്ചു. അപകട ഭീഷണിയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർ സ്വമേധയാ സുരക്ഷിത സ്ഥാനങ്ങളിലേക്കോ ബന്ധു വീടുകളിലേക്കോ മാറിത്താമസിക്കണം. വീടിന് മുകളിലേക്കോ കെട്ടിടങ്ങൾക്ക് മുകളിലേക്കോ വീഴാറായി നിൽക്കുന്ന മരങ്ങൾ സുരക്ഷിതമായി വെട്ടിമാറ്റണം. റോഡിൻ്റെ വശങ്ങളിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ ഉണ്ടെങ്കിൽ അധികൃതരെ അറിയിക്കണം. അടിയന്തര സാഹചര്യങ്ങളിൽ മലയോര പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുന്നവർ അതീവ ശ്രദ്ധ പുലർത്തണം. കുട്ടികളെ പുഴ, തോട്…

      Read More

        കരിങ്ങാരിയിൽ ട്രൈബൽ സപ്പോർട്ട് ഗ്രൂപ്പ് രൂപീകരിച്ചു.

        കരിങ്ങാരി : വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് കരിങ്ങാരി ഗവ. യു പി സ്‌കൂളിൻ്റെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ എൻറിച്ച് മെൻ്റ് പ്രോഗ്രാമിൻ്റെ (SEP) ഭാഗമായി കരിങ്ങാരി പ്രദേശത്തെ പട്ടിക വർഗ വിഭാഗം വിദ്യാർഥികളുടെ ഹാജർ നിലവാരവും പഠന നിലവാരവും മെച്ചപ്പെടുത്താനായി *ഗോത്ര വിദ്യാർഥി പിന്തുണാ ഗ്രൂപ്പുകൾ രൂപീകരിച്ചു.* വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് മെമ്പർ നാസർ എസ് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർമാരായ രാകേഷ് പാലിയാണ, മൊയ്തു ഉണ്ണാച്ചി, എസ് എം സി ചെയർമാൻ റഷീദ് കെ പി, എ പി ടി…

        Read More

        ടി.ബി. വിമുക്ത വയനാട് കൊച്ചിന്‍ ഷിപ്‌യാര്‍ഡ് 30 ലക്ഷം രൂപ നല്‍കും

        കൽപ്പറ്റ : കൊച്ചിന്‍ ഷിപ് യാര്‍ഡ് ലിമിറ്റഡ്, ‘ടി .ബി. വിമുക്ത വയനാട് പദ്ധതിക്കായി 30 ലക്ഷം രൂപ ആരോഗ്യവകുപ്പിന് കൈമാറുന്നതിനായി ധാരണാപത്രത്തില്‍ ഒപ്പു വച്ചു. ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് ടി.ബി. അടിസ്ഥാന സൗകര്യം ശക്തിപ്പെടുത്തുന്നതിനും രോഗികള്‍ക്ക് പോഷകാഹാര പിന്തുണ നല്‍കുന്നതിനുമുള്ള പദ്ധതി നടപ്പിലാക്കുന്നതിന് കമ്പനി ജില്ലയുമായി കൈകോര്‍ത്തത് . ടി.ബി. രോഗം നേരത്തെ കണ്ടെത്തുന്നതിനായി മാനന്തവാടി ജില്ലാ ടി.ബി. സെന്ററില്‍ ട്രൂനാറ്റ് മെഷീന്‍ സ്ഥാപിക്കുന്നതിനും…

        Read More

        മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍: കേരള ബാങ്ക് 207 പേരുടെ 3.85 കോടി രൂപയുടെ വായ്പ എഴുതിത്തള്ളും

          തിരുവനന്തപുരം: വയനാട് മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ 207 വായ്പകളിലായി 3.85 കോടി രൂപ എഴുതിത്തള്ളുമെന്ന് കേരള ബാങ്ക്. ഉരുള്‍പ്പൊട്ടലില്‍ സർവ്വതും നഷ്ടപ്പെട്ട ആളുകളില്‍ കേരള ബാങ്കിന്റെ ചൂരല്‍മല, മേപ്പാടി ശാഖകളില്‍ വായ്പ ഉള്ളവരുടെ വായ്പ എഴുതിത്തള്ളുന്നതിന്റെ ഭാഗമായാണ് നടപടി. വായ്പ എഴുതിത്തള്ളാൻ ഓഗസ്റ്റില്‍ ചേർന്ന ബാങ്ക് ഭരണസമിതി യോഗം തീരുമാനിച്ചിരുന്നു. ആദ്യപടിയായി ഒമ്ബതുവായ്പകളില്‍ 6.36 ലക്ഷം രൂപയുടെ വായ്പ എഴുതിത്തള്ളുകയുണ്ടായി. തുടർന്ന് സമഗ്രമായ വിവരങ്ങള്‍ റവന്യൂ വകുപ്പില്‍നിന്നും ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബാക്കി വായ്പകളും എഴുതിത്തള്ളാൻ…

        Read More

          ടൂറിസം കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കണം കളക്ടർക്ക് നിവേദനം നൽകി

          കൽപറ്റ: ജില്ലയിൽ റെഡ് അലർട്ട് ഒഴികെയുള്ള മറ്റ് സുരക്ഷിത അലർട്ടുകൾ വരുന്ന സമയങ്ങളിൽ ടൂറിസം കേന്ദ്രങ്ങൾ, ഹോം സ്‌റ്റേകൾ തുടങ്ങിയവ തുറന്ന് പ്രവർത്തിക്കുന്നതിനുള്ള അനുമതി നൽകണമെന്നാവശ്യപ്പെട്ട് കേരള ടൂറിസം വർക്കേഴ്‌സ് കോൺഗ്രസ് ( ഐ എൻ. ടി യു സി ) ജില്ലാ കളക്ടർക്ക് നിവേദനം നൽകി. ജില്ലാ പ്രസിഡണ്ട് പി.പി ആലി, വർക്കിംഗ് പ്രസിഡണ്ട് പി.കെ. മുരളി, ജനറൽ സെക്രട്ടറി സുബൈർ ഇളകുളം എന്നിവർ പങ്കെടുത്തു

          Read More

            വെട്ടിപ്പരിക്കേല്‍പ്പിച്ചെന്ന പരാതിയില്‍ പോലീസ് കേസെടുത്തില്ലെന്നു ആരോപണം

            കല്‍പ്പറ്റ: വെട്ടിപ്പരിക്കേല്‍പ്പിച്ചെന്ന പരാതിയില്‍ പോലീസ് കേസെടുത്തില്ലെന്നു ആരോപണം. മേപ്പാടി കള്ളാടിയിലെ രാമരാജ് വാര്‍ത്താസമ്മേളനത്തില്‍ മേപ്പാടി പോലീസിനെതിരേ ഉന്നയിച്ചതാണ് ആക്ഷേപം. മൂപ്പൈനാട് പഞ്ചായത്തിലെ വടുവന്‍ചാല്‍ പാടിവയിലിനടുത്ത് പാട്ടത്തിനെടുത്ത സ്ഥലത്ത് ആട് ഫാം നടത്തിവന്ന തന്നെ ഓഗസ്റ്റ് 12ന് വൈകുന്നേരം പ്രദേശവാസിയും കൂട്ടാളികളും ചേര്‍ന്നു ആയുധങ്ങളുമായി ആക്രമിച്ചെന്നും കത്തികൊണ്ടുള്ള വെട്ട് തടഞ്ഞപ്പോള്‍ ഇടതുകൈയ്ക്കു പരിക്കേറ്റെന്നും രാമരാജ് പറഞ്ഞു. ഈ സംഭവത്തില്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുക്കാത്തത്. മാത്രമല്ല, ആക്രമണത്തിനു നേതൃത്വം നല്‍കിയ വ്യക്തിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് തന്നെ അറസ്റ്റുചെയ്തതായും…

            Read More