പാരിസൺസ് എസ്റ്റേറ്റിൽ 86 തൊഴിലാളികളെ സ്ഥിരപ്പെടുത്തി

    മാനന്തവാടി : താലൂക്കിലെ പാരിസൺസ് എസ്റ്റേറ്റ്സ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് പ്ലാന്റേഷനിലെ, ചിറക്കര, ജെസ്സി, തേറ്റമല, തലപ്പുഴ എന്നി ഡിവിഷനുകളിൽ 86 തൊഴിലാളികളെ സ്ഥിരപ്പെടുത്തി. ചുരുങ്ങിയത് അഞ്ച് വർഷം തുടർ സേവനത്തിലുള്ളവരും സൂപ്പര്‍ ആന്വേഷന് അഞ്ച് വർഷമെങ്കിലും ശേഷിക്കുന്നവരെയുമാണ് മാനേജമെന്റ് സ്ഥിരപ്പെടുത്തിയതെന്ന് മാനന്തവാടി പ്ലാന്റേഷൻ ഇൻസ്പെക്ട്ർ അറിയിച്ചു. പ്രോവിഡന്റ് ഫണ്ട് സ്കീമിൽ ഉൾപ്പെടുത്തി, പ്ലാന്റേഷൻ ആക്ട് പ്രകാരമുള്ള എല്ലാ ആനുകുല്യങ്ങൾക്കും ഇവര്‍ അർഹരാവും. എൻ കെ മുഹമ്മദാലിയുടെ നേതൃത്വത്തിലുള്ള മാനേജ്‍മെന്റുമായി തൊഴിലാളികൾക്ക് വേണ്ടി വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ച്…

    Read More

      വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം: ചടങ്ങിനിടെ ടി സിദ്ദിഖിന് നേരെ കൂക്കിവിളി

      വയനാട് : മുണ്ടക്കൈ-ചൂരൽമല പുനരധിവാസ ടൗൺഷിപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ എംഎൽഎ ടി. സിദ്ദിഖിന് നേരെ ഒരു വിഭാഗത്തിന്റെ പ്രതിഷേധം. സ്വാഗത പ്രസംഗത്തിൽ സിദ്ദിഖിന്റെ പേര് പരാമർശിച്ചപ്പോഴും പിന്നീട് എംഎൽഎ പ്രസംഗിക്കാൻ എഴുന്നേറ്റപ്പോഴും സദസ്സിൽ നിന്ന് ശക്തമായ കൂക്കിവിളികളുയർന്നു.   പുനരധിവാസ പദ്ധതിക്ക് സഹായം നൽകരുതെന്ന് ചിലർ പ്രചരിപ്പിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗത്തിനിടെ സൂചിപ്പിച്ചപ്പോൾ സദസ്സിൽ നിന്ന് വലിയ കയ്യടിയുണ്ടായി. എന്നാൽ, രാഷ്ട്രീയമായ അസ്വസ്ഥതകളാണ് കൂക്കിവിളിക്ക് പിന്നിലെന്നും ദുരന്തബാധിതർ തനിക്കൊപ്പമാണെന്നും ടി. സിദ്ദിഖ് പിന്നീട് പ്രതികരിച്ചു.  …

      Read More

      മാനന്തവാടി മെഡിക്കൽ കോളേജ് ; സാമ്പ്രദായിക രാഷ്ട്രീയ പാർട്ടികൾ കാപട്യം വെടിയണം- പി ടി സിദ്ധീഖ്.

      മാനന്തവാടി : മാനന്തവാടി മെഡിക്കൽ കോളേജിന്റെ ദയനീയ അവസ്ഥക്ക് സാമ്പ്രദായിക രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെ ഉത്തരവാദികളാണെന്നും അവർ നടത്തുന്ന പൊറാട്ടു നാടകങ്ങൾ അവസാനിപ്പിക്കണമെന്നും എസ്‌ഡിപിഐ ജില്ലാ ജനറൽ സെക്രട്ടറി പി.ടി സിദ്ധീഖ്. മാനന്തവാടി മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട വിവിധങ്ങളായ കമ്മിറ്റികളിൽ രാഷ്ട്രീയ പ്രതിനിധികളുടെ സാന്നിധ്യം ഉണ്ട്. എന്നാൽ അവിടെങ്ങളിൽ ഹോസ്പിറ്റലിന്റെ ദയനീയാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി ഇടപെടൽ നടത്തുന്നതിന് പകരം ജനങ്ങളെ കണ്ണിൽ പൊടിയിടുന്ന തരത്തിലുള്ള പ്രതിഷേധങ്ങളുമായി അവർ…

      Read More

      ദര്‍ശനം സാംസ്‌കാരിക വേദി പുസ്തകങ്ങള്‍ നല്‍കി

      കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് വായനയ്ക്ക് ലഭ്യമാക്കുന്നതിന് കോഴിക്കോട് കാളാണ്ടിത്താഴം ദര്‍ശനം സാംസ്‌കാരിക വേദി 167 പുസ്തകം ജില്ലാ ലൈബ്രറി കൗണ്‍സിലിനു കൈമാറി. ജില്ല ലൈബ്രറി കൗണ്‍സിലിന്റെ അഭ്യര്‍ഥന മാനിച്ചാണ് പുസ്തകങ്ങള്‍ എത്തിച്ചത്. ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഓഫീസില്‍ ദര്‍ശനം സെക്രട്ടറി എം.എ. ജോണ്‍സണില്‍നിന്ന് വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി.എം. സുമേഷ് പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. ദര്‍ശനം നിര്‍വാഹക സമിതി അംഗങ്ങളായ നമ്പ്യാലത്ത് ബാബു, വി. ഹരികൃഷ്ണന്‍, കേരള എഡ്യൂക്കേഷന്‍ കൗണ്‍സില്‍ ഡയറക്ടര്‍ കൊല്ലറക്കല്‍ സതീശന്‍, സുമേഷ്…

      Read More

        നവകേരളം സിറ്റിസൺ റസ്പോൺസ് പ്രോഗ്രാം: സുൽത്താൻ ബത്തേരിയിൽ ഗൃഹ സന്ദർശനത്തിന് തുടക്കമായി

        നവകേരളം സിറ്റിസൺ റസ്പോൺസ് പ്രോഗ്രാം വികസന ക്ഷേമ പഠന പരിപാടിയുടെ ഭാഗമായി സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ ഗൃഹ സന്ദർശനങ്ങൾക്ക് തുടക്കമായി. നെന്മേനി പഞ്ചായത്തിലെ 17 വാർഡ് മാടക്കരയിൽ റിട്ട. എ.ഡി.എം എൻ.ടി മാത്യുവിന്റെ വീട്ടിൽ നിന്നും വളണ്ടിയർമാർ അഭിപ്രായങ്ങൾ ശേഖരിച്ചാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. സുൽത്താൻ ബത്തേരി തഹസിൽദാർ എം.എസ് ശിവദാസൻ, നിയോജക മണ്ഡലം ചാർജ്ജ് ഓഫീസർ സി.ആർ ശ്രീനിവാസൻ, നിയോജക മണ്ഡലം കമ്മിറ്റി അംഗങ്ങളായ എ.എൻ ഗീത, എൻ.ടി ജോൺ, നവകേരളം കർമ്മസേന അംഗങ്ങളായ…

        Read More

          ഫാ. ജോർജ് നെടുംതളിലിനെ ആദരിച്ചു

          മാനന്തവാടി : 41 വർഷത്തെ ശുശ്രൂഷയ്ക്ക് ശേഷം വികാരി സ്ഥാനത്ത് നിന്ന് വിമിച്ച ഫാ. ജോർജ് നെടുംതളിലിനെ മാതൃ ഇടവയായ മാനന്തവാടി സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി ആദരിച്ചു. വികാരി ഫാ. ബേബി ഏലിയാസ് കാരക്കുന്നേൽ അധ്യക്ഷത വഹിച്ചു. സഹ വികാരി ഫാ. എൽദോ കൂരൻതാഴത്ത് പറമ്പിൽ , ട്രസ്റ്റി വി.സി ജോസ് വാണാകുടിയിൽ , സെകട്ടറി സാലു കാഞ്ഞിരത്തിങ്കൽ , ജോ. സെക്രട്ടറി ബിനേഷ് പടിക്കാട്ട് , പ്രധാന ശുശ്രൂഷകൾ അനീഷ് പറയടിയിൽ ,…

          Read More

          വെള്ളമുണ്ട ഭരണസമിതിക്ക് ജില്ലാഡിവിഷന്റെ ക്ഷേമപത്രം

          വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്ക് വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷന്റെ ക്ഷേമപത്രം കൈമാറി. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് മീറ്റിംഗ് ഹാളിൽ നടന്ന ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും വെള്ളമുണ്ട ഡിവിഷൻ മെമ്പറുമായ ജുനൈദ് കൈപ്പാണി വിതരണം ചെയ്തു. വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷൻ പരിധിയിൽ നാളിതുവരെ ആവിഷ്കരിച്ച്‌ നടപ്പിലാക്കിയ പദ്ധതികൾക്കും പ്രവർത്തനങ്ങൾക്കും നൽകിയ മികച്ച പിന്തുണയേയും സഹകരണത്തെയും ശ്ലാഘിച്ചുകൊണ്ടുള്ളതായി രുന്നു സ്നേഹപത്രം

          Read More

            നീർവാരത്തെ കാട്ടാന ശല്യം: വനം വകുപ്പും സർക്കാരും അനങ്ങാപ്പാറ നയം തിരുത്തണമെന്ന് നാട്ടുകാർ

            പനമരം :പുൽപള്ളി പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന വട്ടവയൽ, കല്ലുവയൽ, നീർവാരം, അമ്മാനി, പാതിരിയമ്പം പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന വന്യമൃഗ ശല്യവുമായി ബന്ധപ്പെ ഒട്ടേറെ പരാതികൾ നല്കപ്പെട്ടിട്ടുണ്ടങ്കിലും പ്രശ്നപരിഹാരത്തിനാവശ്യമായ ഇടപെടലുകൾ ഇതുവരെ ഉണ്ടായിട്ടില്ല എന്നത് ഖേദകരമാണ്.   2023 ൽ നിർമ്മാണം ആരംഭിക്കുന്ന ക്രാഷ് ഗാർഡ് വേലിയുടെ പ്രവൃത്തികൾക്കായി, നിലവിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന വൈദ്യുതി വേലിയും കിടങ്ങുകളും 2023 സെപ്റ്റംബറിൽ സൈറ്റ് ക്ലീറിങ്ങിനായി തകരാറിൽ ആക്കിയിട്ടുണ്ട്. തന്മൂലം മേൽസൂചിപ്പിച്ച പ്രദേശങ്ങളിൽ മുന്പില്ലാത്തവിധം ആന ഉൾപ്പെടെയുള്ള വന്യജീവികളുടെ ശല്യം വലിയതോതിൽ വർധിച്ചിട്ടുണ്ട്.   ഡിസംബർ…

            Read More

              പാളക്കൊല്ലി-ചേകാടി റോഡ് തകർന്ന് തരിപ്പണമായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് വ്യാപക പരാതി.

              പുൽപ്പള്ളി: പുൽപ്പള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകളിലെ ജനങ്ങളുടെ പ്രധാന ആശ്രയമായ പാളക്കൊല്ലി-ചേകാടി റോഡ് തകർന്ന് തരിപ്പണമായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് വ്യാപക പരാതി. വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന റോഡിലൂടെയുള്ള യാത്ര ദുരിതപൂർണ്ണമായിട്ടും റീ-ടാർ ചെയ്യാൻ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.   പാളക്കൊല്ലി മുതൽ ചേകാടി വരെയുള്ള അഞ്ച് കിലോമീറ്ററോളം ദൂരം വനത്തിലൂടെയാണ് കടന്നുപോകുന്നത്. കെഎസ്ആർടിസി, സ്വകാര്യ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ ദിവസവും സർവീസ് നടത്തുന്ന ഈ പാതയുടെ പല ഭാഗങ്ങളും പൂർണ്ണമായും തകർന്ന് കുണ്ടും…

              Read More

              ലോക പ്രമേഹ ദിനാചരണം; സൈക്കിൾ മരത്തോൺ നടത്തി

              കൽപ്പറ്റ: ലോക പ്രമേഹ ദിനാചരണത്തി ന്റെ ഭാഗമായി ജെസിഐ കൽപ്പറ്റ, ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്, വയനാട് ബൈക്കേഴ്‌സ് ക്ലബ് എന്നിവയുമായി സഹകരിച്ച് സ്കൂ‌ൾ വിദ്യാർത്ഥികൾക്കായി സൈക്കിൾ മാരത്തോൺ സംഘടിപ്പിച്ചു. അമേത്തി എംപി കിശോരി ലാൽ ശർമ്മ റാലി ഫ്ളാഗ് ഓഫ് ചെയ്‌തു. ജെസിഐ കൽപ്പറ്റ ചാപ്റ്റർ പ്രസിഡൻ്റ് ശിഖ നിധിൻ, സെക്രട്ടറി സംഗീത, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഡിജിഎം ഡോ. ഷാനവാസ് പള്ളിയാൽ, ആസ്റ്റർ വോളൻ്റിയർ ലീഡ് മുഹമ്മദ് ബഷീർ, വയനാട് ബൈക്കേഴ്‌സ് ക്ലബ് പ്രസിഡന്റ്…

              Read More