Headlines

    റേഡിയോ മാറ്റൊലി: കുടുംബസംഗമവും വാർഷികവും നടത്തി

    മാനന്തവാടി: റേഡിയോ മാറ്റൊലി കുടുംബസംഗമവും വാർഷികവും സംഘടിപ്പിച്ചു. എം.എൽ എ ഉഷ വിജയൻ ഉദ്ഘാടനം ചെയ്തു. മാനുഷിക പ്രശ്നങ്ങളിൽ ഇടപെടുന്നതിൽ റേഡിയോ മാറ്റൊലി വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് ഉഷ വിജയൻ എംഎൽഎ പറഞ്ഞു. നാടിന്റെ വികസനത്തിനും നന്മക്കും മാറ്റൊലിയോട് ചേർന്ന് പ്രവർത്തിക്കുമെന്നും എംഎൽഎ പറഞ്ഞു. റേഡിയോ മാറ്റൊലിയുടെ 17-ാം വാർഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. റേഡിയോ മാറ്റൊലിയിൽ നടന്ന കുടുംബ സംഗമത്തിൽ മാനന്തവാടി രൂപതാ അധ്യക്ഷനും റേഡിയോ മാറ്റൊലി രക്ഷാധികാരിയുമായ ബിഷപ് മാർ ജോസ്…

    Read More

    വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി

     മുള്ളന്‍കൊല്ലി: വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ശശിമല എ.പി.ജെ. നഗര്‍ കോളനിയിലെ അമ്മിണി (55) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ബാബു (60)വിനെ പുല്‍പ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ 2.30ഓടെയാണ് സംഭവം. ഇരുളത്തുള്ള മകന്‍ ബിജുവിനെ ഫോണില്‍ വിളിച്ച് അമ്മയ്ക്ക് സുഖമില്ലെന്നും ആശുപത്രിയില്‍ കൊണ്ടുപോകാനെത്തണമെന്നും ബാബു ആവശ്യപ്പെട്ടതായി പറയുന്നു. ഇതുപ്രകാരം മകന്‍ വീട്ടിലെത്തിയപ്പോഴാണ് അമ്മിണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മിണിയുടെ ശരീരത്തിൽ മര്‍ദനമേറ്റ ലക്ഷണങ്ങളുമുണ്ട്. തുടര്‍ന്ന് സമീപവാസികളേയും പോലീസിനേയും വിവരമറിയിക്കുകയായിരുന്നു. കുടുംബ…

    Read More

    പനമരം സി എച്ച് സി ഇ ഹെൽത്ത് സംവിധാനത്തിലേക്ക്.

    പനമരം: പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള പനമരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ഇ -ഹെൽത്ത് സംവിധാനത്തിലേക്ക് മാറുന്നു. ഇതിന്റെ ആദ്യഘട്ടമായി ഏകീകൃത ആരോഗ്യ തിരിച്ചറിയൽ കാർഡ് (U. H. I. D) വിതരണം പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അബ്ദുൽ ഗഫൂർ കാട്ടിയുടെ അധ്യക്ഷതയിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ നിർവഹിച്ചു. ഇ -ഹെൽത്ത് സംവിധാനം നിലവിൽ വരുന്നതോടെ സി എച്ച് സിയിൽ വരുന്ന രോഗികളുടെ ആരോഗ്യ വിവരങ്ങൾ ഓൺലൈൻ ആയി സൂക്ഷിക്കുകയും,…

    Read More

      നീതിക്കായുള്ള പോരാട്ടം അവസാനിക്കാതെ മടക്കം; ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു

      കേരളത്തെ നടുക്കിയ ജിഷ വധക്കേസിലെ ഇരയായ ജിഷയുടെ മാതാവ് രാജേശ്വരി അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളാൽ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മൃതദേഹം ഇന്ന് (ചൊവ്വാഴ്ച) പെരുമ്പാവൂർ മലമുറി പൊതുശ്മശാനത്തിൽ സംസ്കരിക്കും.   2016 ഏപ്രിൽ 28-ന് പെരുമ്പാവൂർ കുറുപ്പംപടിയിലെ പുറമ്പോക്കിലെ വീട്ടിൽ വെച്ച് മകൾ ജിഷ ക്രൂരമായി കൊല്ലപ്പെട്ടതിന് ശേഷം നീതിക്കായി വർഷങ്ങളോളം നീണ്ട നിയമപോരാട്ടമാണ് രാജേശ്വരി നടത്തിയത്. മകളുടെ മരണശേഷം സർക്കാർ സഹായത്തോടെ ‘ജിഷ ഭവൻ’ എന്ന വീട് നിർമ്മിച്ചു നൽകിയിരുന്നു.  …

      Read More

      കണിയാമ്പറ്റ ജി.യു.പി. സ്‌കൂളിൽ രക്ഷിതാക്കൾക്കായി ലഹരിവിരുദ്ധ സെമിനാർ സംഘടിപ്പിച്ചു

      കണിയാമ്പറ്റ: കണിയാമ്പറ്റ ഗവ.യു.പി.സ്‌കൂളിൽ രക്ഷിതാക്കൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.വർദ്ധിച്ചുവരുന്ന ലഹരി ഭീഷണികൾക്കെതിരെ വീടുകളിൽ ശക്തമായ ജാഗ്രത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്. “കണ്ണ് തുറക്കാം,കാതോർക്കാം; കുട്ടികളിലെ മാനസിക സമ്മർദ്ദങ്ങളും ലഹരിഭീഷണികളും” എന്ന വിഷയത്തിൽ എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം മുഖ്യപ്രഭാഷണവും സെമിനാറും നയിച്ചു.മാറുന്ന കാലത്ത് കുട്ടികളിലുണ്ടാകുന്ന സ്വഭാവ മാറ്റങ്ങൾ തിരിച്ചറിയേണ്ടതിന്റെയും കുടുംബത്തിൽ സുരക്ഷിതമായ സൗഹൃദാന്തരീക്ഷം ഉറപ്പാക്കേണ്ടതിന്റെയും ആവശ്യകത അദ്ദേഹം വിശദീകരിച്ചു. പി.ടി.എ.പ്രസിഡന്റ് ടി.പി. ഹാരിസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.അധ്യാപിക…

      Read More

        ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ നിന്ന്(ഡി എം വിംസ്) കോഴിക്കോടേക്ക് ബസ് അനുവദിച്ച് കെ എസ് ആർ ടി സി

        മേപ്പാടി: മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ നിന്നും (ഡി.എം വിംസ്)കോഴിക്കോട്ടേയ്ക്കും തിരിച്ചും കെ.എസ്.ആർ.ടി.സി. ആരംഭിച്ച പുതിയ ബസ്സിന് മെഡിക്കൽ കോളേജ് അധികൃതരും യാത്രക്കാരും ചേർന്ന് സ്വീകരണം നൽകി. ചടങ്ങിൽ പ്രസ്തുത സർവ്വീസ് യാഥാർത്ഥ്യമാക്കാൻ മുൻകൈ എടുത്ത കെ.എസ്.ആർ.ടി.സി ജീവനക്കാരെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ പൊന്നാട അണിയിച്ച് ആദരിച്ചു. ജനറൽ അഡ്മിനിസ്ട്രേഷൻ മേധാവി സൂപ്പി കല്ലങ്കോടൻ, ഡോ. എ.പി. കാമത്, ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ. ഷാനവാസ്‌ പള്ളിയാൽ, കെ.എസ്….

        Read More

        മാനന്തവാടി താലൂക്കിലെ പരിസ്ഥിതി ലോല പ്രദേശം നിർദ്ദേശം പുനഃപരിശോധിക്കണം: എസ്ഡിപിഐ

        മാനന്തവാടി: 2026 ജൂലൈ 27ലെ പരിസ്ഥിതി ലോല പ്രദേശം (ESA) കരട് വിജ്ഞാപനത്തിൽ മാനന്തവാടി താലൂക്കിലെ പേരിയ, തിരുനെല്ലി, തൊണ്ടർനാട്, തൃശ്ശിലേരി വില്ലേജുകൾ ഉൾപ്പെടുത്തിയതിലുള്ള ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വനമേഖലകൾക്കൊപ്പം ജനവാസ കേന്ദ്രങ്ങളും വീടുകളും കൃഷിയിടങ്ങളും തോട്ടങ്ങളും ആദിവാസി മേഖലകളും പൊതുസ്ഥാപനങ്ങളും ഉൾപ്പെടുന്ന പ്രദേശങ്ങളാണിവ. അതിനാൽ മുഴുവൻ വില്ലേജുകളെയും ESA പരിധിയിൽ ഉൾപ്പെടുത്താതെ സർവേ നമ്പർ, കാഡസ്ട്രൽ മാപ്പ് എന്നിവയുടെ അടിസ്ഥാനത്തിൽ അതിർത്തി ശാസ്ത്രീയമായി പുനർനിർണ്ണയിക്കണം. കർഷകരുടെയും ആദിവാസി സമൂഹങ്ങളുടെയും…

        Read More

        കശാപ്പിനെത്തിച്ച പോത്ത് വിരണ്ടോടി: പോത്തിൻ്റെ ആക്രമണത്തിൽ വനംവകുപ്പ് ജീവനക്കാരന് പരിക്ക്; പോത്തിനെ വെടിവെച്ച് പിടികൂടി

        കാപ്പുംച്ചാൽ: മാനന്തവാടി കൂളിവയൽ, കാപ്പുംച്ചാൽ ഭാഗത്തു കശാപ്പിനായി കൊണ്ടുവന്ന പോത്ത് വിറളിയോടി. ഇന്ന് രാവിലെയാണ് സംഭവം. ഭീതി സൃഷ്ടിച്ചു പോത്ത് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ആയ തിനെ തുടർന്ന് അഗ്ന‌ി സംരക്ഷാ സേന, പോലീസ് എന്നിവരുടെ സഹായ ത്താൽ പോത്തിനെ പിടിക്കുന്നതിനായി വനം വകുപ്പ് ആർആർടി സംഘ മെത്തിയെങ്കിലും പോത്ത് ആർആർടി അംഗമായ ജയസൂര്യയെ ആക്ര മിച്ചു. ഇതിനെ തുടർന്ന് അദ്ദേഹത്തിന് നിസാര പരിക്കേറ്റു.മുൻപ് പഞ്ചാര ക്കൊല്ലിയിൽ കടുവയെ പിടികൂടുന്നതിനിടെ കടുവയുടെ ആക്രമണത്തിൽ ജയസൂര്യക്ക് പരിക്കേറ്റിരുന്നു….

        Read More

        അധ്യാപകര്‍ക്ക് കുട്ടികളുടെ ബാഗ് പരിശോധിക്കാം, അന്തസ് ഹനിക്കരുതെന്നു മാത്രം: ബാലാവകാശ കമ്മീഷൻ

        കൽപ്പറ്റ: അധ്യാപകര്‍ സ്കൂളുകളിൽ കുട്ടികളുടെ ബാഗ് പരിശോധിക്കുന്നതിന് ബാലാവകാശ കമ്മീഷൻ എതിരല്ലെന്നും എന്നാൽ കുട്ടികളുടെ അന്തസ് ഹനിക്കാൻ പാടില്ലെന്ന് മാത്രമാണ് ഇത് സംബന്ധിച്ച് ഉത്തരവിലുള്ളതെന്നും സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം ബി മോഹൻ കുമാര്‍ പറഞ്ഞു. മറ്റ് കുട്ടികളുടെ മുന്നിൽ വെച്ച് ബാഗിലുള്ള സാധനങ്ങൾ പുറത്തെടുത്ത് പരിശോധിക്കുന്നത് പലതരത്തിൽ കുട്ടികൾക്ക് അഭിമാനക്ഷതമുണ്ടാക്കാൻ സാധ്യതയുള്ളതിനാലും ഇത്തരത്തിൽ പരാതി ലഭിച്ചതുകൊണ്ടുമാണ് അത് വിലക്കുന്ന ഉത്തരവുണ്ടായത്. കുട്ടികളുടെ അഭിമാനത്തിന് ക്ഷതമുണ്ടാവാതെ ബാഗ് പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ബാലാവകാശ കമ്മീഷൻ ജില്ലയിലെ സ്കൂൾ…

        Read More

        അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

        കോട്ടത്തറ : മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പെടുത്തി കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ 10ാം വാര്‍ഡ് മാടക്കുന്ന് പുതുശേരിക്കുന്നിൽ പ്രവർത്തനം പൂര്‍ത്തീകരിച്ച അങ്കണവാടി കെട്ടിടത്തിന്‍റെ ഉദ്ഘാടനം സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത് നിര്‍വഹിച്ചു. എംജിഎന്‍ആര്‍ഇജിഎ പദ്ധതി പ്രകാരം എട്ട് ലക്ഷം രൂപയും വനിത ശിശു വികസന വകുപ്പിന്‍റെ കീഴില്‍ 157032 രൂപയും ഉള്‍പ്പെടെ 957032 രൂപ ഉപയോഗിച്ചാണ് പ്രവർത്തനം പൂര്‍ത്തീകരിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി പി രനീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എംജിഎന്‍ആര്‍ഇജിഎ ജോയിന്‍റ് പ്രോഗ്രാം…

        Read More