ദുരന്ത ബാധിതരില്‍ നിന്നും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ പിരിക്കാന്‍ വന്നാല്‍ തടയും,ലോണുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം: ടി.സിദ്ധിഖ് എം.എല്‍.എ.

കല്‍പ്പറ്റ: ചൂരല്‍മല, മുണ്ടകൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ട ആളുകളുടെ പേരിലുള്ള ലോണുകള്‍ക്ക് മൊറട്ടട്ടോറിയവും, പുനക്രമീകരണവും ഒരു കാരണവശാലും അംഗീകരിക്കില്ല. കടം സര്‍ക്കാര്‍ ഏറ്റെടുത്ത് ദുരിതത്തിലായ ആളുകളെ അതില്‍ നിന്നും ഒഴിവാക്കാനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ടി. സിദ്ധിഖ് മേപ്പാടിയില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് വയനാട് ജില്ലയിലെ ചൂരല്‍മലയിലും, മുണ്ടകൈയിലും ഉണ്ടായിരിക്കുന്ന ദുരന്തം. 300-ലധികം പേരുടെ ജീവന്‍ അപഹരിക്കുകയും, നിരവധി പേരെ കാണാതാവുകയും ചെയ്തു. രക്ഷാ…

Read More

സംസ്ഥാന കർമ്മശ്രേഷ്ഠ പുരസ്‌കാരം ജുനൈദ് കൈപ്പാണി ഏറ്റുവാങ്ങി

കണ്ണൂർ: പ്രമുഖ സാംസ്കാരിക പ്രവർത്തകനും സിനിമാതാരവുമായിരുന്ന ഉഴവൂർ വിജയന്റെ സ്മരണയ്ക്കായി ഉഴവൂർ സ്മാരക സമിതി ഏർപ്പെടുത്തിയ സംസ്ഥാനത്തെ മികച്ച പൊതുപ്രവർത്തകനുള്ള ഉഴവൂർ വിജയൻ സ്മാരക കർമ്മശ്രേഷ്ഠ പുരസ്‌കാരം വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഏറ്റുവാങ്ങി. കണ്ണൂർ കലക്ടറേറ്റ് സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ ഡോ.വി ശിവദാസൻ എം.പി പുരസ്‌കാരം സമ്മാനിച്ചു. 25,000/- രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതായിരുന്നു പുരസ്‌കാരം. ജുനൈദ് കൈപ്പാണിയുടെ മികവാർന്ന ജീവകാരുണ്യ കർമ്മങ്ങളും വ്യത്യസ്തമായ വികസന-ക്ഷേമ പ്രവർത്തനങ്ങളും…

Read More

    ബൈരക്കുപ്പ പാലം: കേരള-കർണാടക സർക്കാരുകളെ വ്യാപാരി വ്യവസായി ഏകോപന സമിതി അഭിനന്ദിച്ചു

    മാനന്തവാടി: കേരള കർണാടക സംസ്ഥാനങ്ങളുടെ വികസന കുതിപ്പിന് ആക്കം കൂട്ടുന്ന ബൈരക്കുപ്പ പാലം പണിയാനായി അനുമതി നൽകിയ കർണാടക-കേരള സർക്കാരുകളെ വ്യാപാരി വ്യവസായി ഏകോപന സമിതി അഭിനന്ദിച്ചു. പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളോടൊപ്പം ബൈരക്കുപ്പ, ഹുൻസൂർ പഞ്ചായത്തുകളിലെയടക്കമുള്ള കുടിയേറ്റ ജനതയുടെ മൂന്ന് പതിറ്റാണ്ട് കാലത്തെ ചിരകാല സ്വപ്നമാണ് ഈ പാലം നിർമ്മാണത്തിലൂടെ സാക്ഷാത്കരിക്കപ്പെടുന്നതെന്ന് യോഗം വിലയിരുത്തി. വയനാടിന്റെ മാത്രമല്ല, കേരള സംസ്ഥാനത്തിന്റെ മുഴുവന്റെയും സമഗ്ര വികസനമാണ് ഈ പാലം നിർമ്മാണത്തിലൂടെ സാധ്യമാകാൻ പോകുന്നതെന്ന് യോഗം പ്രത്യാശ രേഖപ്പെടുത്തി. കേരളത്തിൽ…

    Read More

    കോഴിക്കോട് വാഹനാപകടം: വയനാട് സ്വദേശി മരിച്ചു

    കോഴിക്കോട്: വാഹനാപകടത്തിൽ വയനാട് സ്വദേശി മരിച്ചു. അഞ്ചുകുന്ന് മാനാഞ്ചിറ ചക്കര റഷീദ് (51) ആണ് മരിച്ചത്. ഇന്നലെ രാത്രി കൈതപ്പൊയിലിൽ സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റഷീദിന്റെ ഭാര്യ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

    Read More

      സമൂഹ മാധ്യമത്തിൽ അപകീർത്തിപ്പെടുത്തൽ: സാലി റാട്ടക്കൊല്ലി പോലീസിൽ പരാതി നൽകി.

      സമൂഹ മാധ്യമത്തിൽ അപകീർത്തിപ്പെടുത്തൽ: സാലി റാട്ടക്കൊല്ലി പോലീസിൽ പരാതി നൽകി. റാട്ടക്കൊല്ലി സ്വദേശിയും നിലവില്‍ കല്‍പ്പറ്റ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമായ സാലി റാട്ടകൊല്ലി കൽപറ്റ പോലീസിൽ പരാതി നൽകി.   സംഘടനാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുന്‍പ് രജിസ്റ്റര്‍ ചെയ്തിരുന്ന ചില കേസുകളുമായി ബന്ധപ്പെട്ട്, ജീവിതത്തിലെ ചില പ്രത്യേക സാഹചര്യങ്ങളാല്‍ ജാമ്യം എടുക്കുവാനോ ഫൈന്‍ അടക്കുവാനോ അന്നത്തെ സാഹചര്യത്തില്‍ തനിക്ക് സാധിച്ചിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ 02/12/2025 രാവിലെ 10 മണിയോടെ കല്‍പ്പറ്റ എം.എല്‍.എ ഓഫീസിന് സമീപത്തു…

      Read More

        വയനാട് ടൗൺഷിപ്പിലെ വീടുകളുടെ ഗുണനിലവാര പരിശോധന ആരംഭിച്ചു; മെയ് മാസത്തോടെ കൈമാറും

        വയനാട് ടൗൺഷിപ്പിൽ പട്ടയം ലഭിച്ച 178 കുടുംബങ്ങൾക്കായി നിർമ്മിച്ച വീടുകളുടെ താമസയോഗ്യത ഉറപ്പാക്കുന്നതിനായുള്ള വിദഗ്ധ പരിശോധന ആരംഭിച്ചു. സർക്കാർ ഏജൻസിയായ കിഫ്കോണിന്റെയും, നിർമ്മാണ കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെയും (ULCCS) സംയുക്ത വിദഗ്ധ സംഘമാണ് തിങ്കളാഴ്ച പരിശോധനകൾക്ക് തുടക്കം കുറിച്ചത്.   നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിൽ ആകെ മൂന്ന് പരിശോധനകളാണ് വീടുകളിൽ നടത്തുന്നത്. ഇതിൽ കരാറുകാരായ യു.എൽ.സി.സി.എസ്. ആദ്യ പരിശോധന പൂർത്തിയാക്കിയിരുന്നു. നിലവിൽ കിഫ്കോണും യു.എൽ.സി.സി.എസ്. എൻജിനീയർമാരും ചേർന്ന് നടത്തുന്ന രണ്ടാം ഘട്ട പരിശോധനയാണ് ഇപ്പോൾ…

        Read More

        വയനാട് മണ്ഡലത്തില്‍ 14,71,742 വോട്ടര്‍മാര്‍

        കൽപ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞടുപ്പിനു സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ, ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി, ഇലക്ഷന്‍ ഡെപ്യൂട്ടി കളകടര്‍ എം. ഉഷാകുമാരി, എഡിഎം എം. ബിജുകുമാര്‍, ബത്തേരി അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ കെ. മണികണ്ഠന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, തിരുവമ്പാടി, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ നിയോജകമണ്ഡലങ്ങളിലായി 14,71,742 പേര്‍ക്കാണ് വോട്ടവകാശം. 2004 സര്‍വീസ് വോട്ടര്‍മാരാണ് മണ്ഡലത്തില്‍. ഭിന്നശേഷിക്കാരും 85 വയസിന് മുകളില്‍ പ്രായമുള്ളവരും ഉള്‍പ്പെടെ…

        Read More

          റോഡിൽ ഓയിൽ പരന്നൊഴുകി അപകടം; അഗ്‌നിരക്ഷാസേന റോഡ് കഴുകി വൃത്തിയാക്കി

          മാനന്തവാടി: ജോസ് തിയേറ്റർ ജംഗ്ഷനിലും മിന്നുമണി ജങ്ഷന് സമീപവും റോഡിൽ ഓയിൽ പരന്നൊഴുകിയത് യാത്രക്കാർക്ക് ഭീഷണിയായി. റോഡിലെ ഓയിലിൽ തെന്നി ബൈക്ക് യാത്രക്കാർ വീഴുകയും പരിക്കേൽക്കുകയും ചെയ്തു. ഇതേതുടർന്ന് നഗരത്തിൽ ഗതാഗത തടസ്സവുമുണ്ടായി. വിവരമറിഞ്ഞ് മാനന്തവാടി അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി വെള്ളം പമ്പ് ചെയ്ത് റോഡ് കഴുകി വൃത്തിയാക്കി ഗതാഗതം പുനഃസ്ഥാപിച്ചു.

          Read More

          വേനലവധിക്കാലത്ത് ക്ലാസ് വേണ്ട; കടുത്ത നടപടികള്‍ നേരിടേണ്ടി വരും: ബാലാവകാശ കമ്മീഷന്‍

          തിരുവനന്തപുരം: പൊതുവിദ്യാലയങ്ങള്‍ വേനലവധിക്കാലത്ത് ക്ലാസ് നടത്തരുതെന്ന നിര്‍ദ്ദേശവുമായി ബാലാവകാശ കമ്മീഷന്‍. ഇതുസംബന്ധിച്ച് ഹൈക്കോടതിയും പൊതുവിദ്യാഭ്യാസ വകുപ്പും പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ കടുത്ത നടപടികള്‍ ഉണ്ടാകുമെന്നും ബാലാവകാശ കമ്മീഷന്‍ വ്യക്തമാക്കി. എല്ലാ വിദ്യാലയങ്ങളിലും മദ്ധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിലക്കുണ്ട്. പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വരെയുള്ള വിഭാഗങ്ങള്‍ക്ക് ഇത് ബാധകമാണ്. ക്ലാസുകള്‍ വിലക്കിയുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കമ്മീഷന്‍ ചെയര്‍മാന്‍ കെവി മനോജ്കുമാര്‍, കമ്മീഷന്‍ അംഗം ഡോ എഫ് വില്‍സണ്‍ എന്നിവരുള്‍പ്പെട്ട…

          Read More

          എസ്ഡിറ്റിയു ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു

          തരുവണ: എസ്ഡിറ്റിയു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. പരിപാടി ജില്ലാ പ്രസിഡന്റ് വികെ മുഹമ്മദലിയുടെ അധ്യക്ഷതയിൽ എസ്ഡിറ്റിയു സംസ്ഥാന ട്രഷറർ അഡ്വ:എ എ റഹീം ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി സലീം കാരാടി, ജില്ലാ വൈസ് പ്രസിഡന്റ് സൈദ്,ജനറൽ സെക്രട്ടറി മമ്മൂട്ടി കെ, സെക്രട്ടറി ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു.

          Read More