തദ്ദേശ തിരഞ്ഞെടുപ്പിൽ വയനാട് ജില്ലയിൽ യുഡിഎഫിനു വൻ മുന്നേറ്റം 

    കൽപറ്റ: തദ്ദേശ തിരഞ്ഞെടുപ്പിൽ ഇതുവരെ ലഭിച്ച ഫലങ്ങളിലും ലീഡിലും യുഡിഎഫിന് വൻ മുന്നേറ്റം. വയനാട് ജില്ലാ പഞ്ചായത്തിൽ ആകെ 17 ഡിവിഷനുകളിൽ 15 ഡിവിഷനിലും യുഡിഎഫ് ലീഡ് ചെയ്യുകയാണ്. 4 ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫ് ലീഡ്. 3 നഗരസഭകളിൽ 2 എണ്ണം യുഡിഎഫിന് ലഭിച്ചു. മാനന്തവാടി നഗരസഭ യുഡിഎഫ് നിലനിർത്തി ബു ത്തേരി പിടിച്ചെടുത്തു. അതെ സമയം കൽപറ്റ നഗരസഭ എൽഡിഎഫ് തിരിച്ചു പിടിച്ചു. ദൂരിപക്ഷം ഗ്രാമ പഞ്ചായത്തുകളിലും യുഡിഎഫിന് മുന്നേറ്റമാണ്. കൽപറ്റ നിയമസഭാ മണ്ഡലത്തിൽ എൽ…

    Read More

    കൊമ്മയാട് സ്റ്റേഡിയത്തിൽ ഫ്ലഡ്‌ലിറ്റ് ലൈറ്റുകളുടെ ഉദ്ഘാടനം നിർവഹിച്ചു

    കൊമ്മയാട്: കൊമ്മയാട് സ്റ്റേഡിയത്തിൽ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഫ്ലഡ്‌ലിറ്റ് ലൈറ്റുകൾ പ്രസിഡണ്ട് സുധീ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ തോമസ് പൈനാടത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാരിയാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പണി, സി എം അനിൽകുമാർ, പി എ അസീസ് എന്നീ ഗ്രാമപഞ്ചായത്ത് മെമ്പർമാർ സന്നിഹിതരായിരുന്നു

    Read More

      ഷിഗല്ലയ്ക്ക്‌ പിന്നാലെ മലമ്പനിയും; ഒരു മാസത്തിൽ 131 പേർക്ക്‌ രോഗം

      തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഷിഗല്ലയ്ക്ക്‌ പിന്നാലെ മലമ്പനിയും പടരുന്നു. ബുധനാഴ്‌ചമാത്രം 11 പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ഇതോടെ, ഒരു മാസത്തിനിടെ രോഗം പിടിപെട്ടവരുടെ എണ്ണം 131 ആയി. ഭൂരിഭാഗം കേസുകളും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്നവരിലാണ്‌ റിപ്പോർട്ട്‌ ചെയ്തത്‌. രോഗവ്യാപനം രൂക്ഷമാകുമ്പോഴും ആരോഗ്യവകുപ്പിന്റെ അനാസ്ഥ തുടരുകയാണ്‌.   മലമ്പനി പ്രതിരോധത്തിനുള്ള മുൻകരുതലുകൾ സർക്കാർ ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇ‍ൗ വർഷത്തോടെ മലമ്പനി നിർമാർജനമെന്ന ലക്ഷ്യത്തിലെത്താനുള്ള പ്രവർത്തനങ്ങളാണ്‌ എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിയിരുന്നത്‌. എന്നാൽ, കഴിഞ്ഞ ഒരു മാസത്തിൽ വീണ്ടും കേസുകൾ കൂടിയത്‌ ആശങ്കയുണ്ടാക്കുന്നതാണ്‌….

      Read More

        ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹം യജ്ഞത്തിന് തുടക്കമായി

         ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വർഷത്തെ വിഷു ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ആരംഭിച്ചു ക്ഷേത്രമേൽശാന്തി ഈ എൻ കൃഷ്ണ ൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി യജ്ഞം ഉദ്ഘാടനം ചെയ്തു. യജ്ഞാചാര്യൻ ഭാഗവത കള ഹംസാരവം അരൂർ ശ്രീ പ്ര താപ് ചന്ദ്രൻ അവർ കളുടെ നേതൃത്വത്തിൽ ഏപ്രിൽ 5 മുതൽ 12 വരെ സപ്താഹവും 13 മുതൽ 15 വരെ വിഷു ഉത്സവം ആഘോഷിക്കും എല്ലാ ദിവസവും അന്നദാനം ഉണ്ടായിരിക്കും

        Read More

        നമ്പ്യാർകുന്നിൽ വീണ്ടും പുലിയുടെ ആക്രമണം; രണ്ട് ആടുകളെ കൊന്നു.

        നമ്പ്യാർകുന്നിൽ വീണ്ടും പുലിയുടെ ആക്രമണം; രണ്ട് ആടുകളെ കൊന്നു.നമ്പ്യാർകുന്ന് പാറക്കുളത്ത് ആണ് ഇന്നലെ രാത്രി പുലി ഇറങ്ങിയത്. അരീക്കാട്ടിൽ വീട്ടിൽ പീതാംബരന്റെ ആടുകളെയാണ് പുലി കൊന്നത്. കഴിഞ്ഞ മൂന്നുമാസത്തോളം കാലമായി ചീരാൽ-നമ്പ്യാർക്കുന്നു പ്രദേശത്ത് പുലി ശല്യം രൂക്ഷമാണ്. പ്രദേശത്തുനിന്ന് നിരവധി വളർത്ത മൃഗങ്ങളെ പുലി കൊന്നിരുന്നു. എന്നാൽ ഇതുവരെയും പിടികൂടാനായില്ല. നിരന്തരമുള്ള പുലി ശല്യം നാട്ടുകാരിൽ വൻപ്രതിഷേധമാണ് ഉയർത്തുന്നത്.

        Read More

          കഞ്ചാവുമായെത്തിയ ഗുജറാത്ത് സ്വദേശിയെ പിടികൂടി.

          കാട്ടിക്കുളം: വാലൻ്റയിൻസ് ഡേ പ്രമാണിച്ച് റിസോർട്ടുകളിലും, ഹോം സ്‌റ്റേകളിലും മറ്റും ഇതര സംസ്ഥാനക്കാരടക്കമുള്ളവർ മയക്കുമരുന്ന് ഉപയോഗിക്കാനുള്ള സാധ്യത മുൻനിർത്തി പോലീസ് നടത്തിയ പരിശോധനയിൽ കാട്ടിക്കുളം മാനന്തവാടി റോഡിലെ മജിസ്ട്രേറ്റ് കവലയിൽ വെച്ച് കഞ്ചാവുമായെത്തിയ ഗുജറാത്ത് സ്വദേശിയെ പിടികൂടി. സൂറത്തിൽ താമസിക്കുന്ന ക്രുണാൽ കബൂത്തർവാല (32) യെയാണ് 34 ഗ്രാം കഞ്ചാവുമായി തിരുനെല്ലി എസ്.ഐ എം.എ സനിൽ, എസ്‌സിപിഒ സുജീഷ്, സിപിഒ മാരായ ഷക്കീർ,ജോബിൻസ്, സുജിൻ, മുരളീകൃഷ്ണൻ എന്നിവരടങ്ങിയ സംഘം പിടികൂടിയത്.

          Read More

            വയനാട്ടിലെ സിപ്പ് ലൈൻ അപകടം: വ്യാജ എഐ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനെതിരെ കേസെടുത്തു

            വയനാട്ടിലെ സിപ്പ് ലൈൻ അപകടം എന്ന പേരിൽ എഐ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ വയനാട് സൈബർ പോലീസ് കേസെടുത്തു. കുഞ്ഞുമായി ഒരു യുവതി സിപ്പ് ലൈനിൽ സഞ്ചരിക്കവെ ലൈൻ പൊട്ടി ഗൈഡ് താഴേക്ക് വീഴുന്നതായുള്ള ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.   പോലീസ് നടത്തിയ അന്വേഷണത്തിലാണ് ദൃശ്യങ്ങൾ വ്യാജമാണെന്ന് കണ്ടെത്തിയത്. വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇത്തരമൊരു അപകടം നടന്നിട്ടില്ലെന്ന് ടൂറിസം വകുപ്പും സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.   വീഡിയോയിൽ കാണുന്ന…

            Read More

            സ്ത്രീധനത്തിനെതിരെ യുവതലമുറ പ്രതികരിക്കണം: അഡ്വ.പി. സതീദേവി

            തിരുനെല്ലി : സ്ത്രീധന നിരോധനം പൂര്‍ണമായി പ്രാവര്‍ത്തികമാക്കാന്‍ യുവതലമുറ ആര്‍ജവമുള്ള നിലപാട് സ്വീകരിക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. തിരുനെല്ലിയില്‍ പട്ടികവര്‍ഗ മേഖലാ ക്യാമ്പിന്റെ ഭാഗമായി നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കമ്മീഷന്‍ അധ്യക്ഷ. സ്ത്രീധനരഹിതമായ, ആര്‍ഭാടരഹിതമായ വിവാഹങ്ങള്‍ സംഘടിപ്പിക്കുന്നതിന് കുടുംബശ്രീ ഉള്‍പ്പെടെ മുന്‍കൈയെടുക്കണം. കേരളത്തെ പൂര്‍ണമായ സ്ത്രീ സൗഹൃദ സംസ്ഥാനമാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളാണ് വനിതാ കമ്മീഷന്‍ നടത്തുന്നത്. വനിതാ കമ്മീഷന്‍ നടത്തുന്ന വനിതാ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. സ്ത്രീ…

            Read More

            കരടു വിജ്ഞാപനത്തിനെതിരെ കർഷകരുടെ പരാതി പരിസ്തിതി മന്ത്രാലയത്തിലേക്ക് അയച്ചു.

            തവിഞ്ഞാൽ: പരിസ്തിതി ലോല പ്രദേശമായി കരടു വിജ്ഞാപനത്തിനെതിരെ തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ 4ാം വാർഡിലെ കർഷകരുടെ പരാതികൾ വാർഡുമെമ്പർ ടി.കെ അയ്യപ്പന്റെ നേതൃത്തത്തിൽ വരയാൽ പോസ്റ്റാഫീസിൽ നിന്നും കേന്ദ്ര പരിസ്തിതി മന്ത്രാലയത്തിലേക്ക് അയച്ചു അയൽക്കൂട്ട കൺവീനറായ എം പവിത്രൻ, ഇ എം ഷറഫുദ്ദീൻ ,കെ കെ രവീന്ദ്രൻ, പിബാബു തുടങ്ങിയവർ പങ്കെടുത്തു*

            Read More

              വിരമിക്കുന്ന പ്രധാനാധ്യാപകർക്ക് ബത്തേരി നഗരസഭയുടെ യാത്രയയപ്പ് നൽകി.

              ബത്തേരി: നഗരസഭാ പരിധിയിലെ വിവിധ വിദ്യാലയങ്ങളിൽ ദീർഘകാലം പ്രധാനാധ്യാപകരായി സേവനമനുഷ്ഠിച്ച് വിരമിക്കുന്നവർക്ക് നഗരസഭയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ബീനാച്ചി ഹൈസ്കൂൾ എച്ച്.എം സജി ടി.ജി., ഓടപ്പള്ളം സ്കൂൾ എച്ച്.എം കെ. കമലം കെ, കൈപ്പഞ്ചേരി സ്കൂൾ എച്ച്.എം എൻ.എം ജോസ് എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. നഗരസഭാ ചെയർപേഴ്സൺ റസീന അബ്ദുൾ ഖാദർ യാത്രയയപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന അധ്യാപകർ ബത്തേരിയുടെ വിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റത്തിന് നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് ചെയർപേഴ്സൺ പറഞ്ഞു.   നഗരസഭാ വൈസ്…

              Read More