കേരള സ്റ്റേറ്റ് ടെയ്ലേഴ്സ് അസോസിയേഷൻ മീനങ്ങാടി മേഖലാ സമ്മേളനംനടത്തി.

മീനങ്ങാടി : കേരള സ്റ്റേറ്റ്ടെയ്ലേഴ്സ് അസോസിയേഷൻ മീനങ്ങാടി മേഖലാ സമ്മേളനത്തിൽ കേരളത്തിലെ തയ്യൽ തൊഴിലാളികൾ അടക്കമുള്ളവരുടെ ക്ഷേമ പെൻഷൻ 2500 രൂപയായി വർധിപ്പിക്കണമെന്ന് പ്രകടനപത്രിയിലെ വാഗ്ദാനം നടപ്പിലാക്കാൻ സർക്കാർ തയ്യാറാവണമെന്നും എട്ടര വർഷക്കാലം ഭരിച്ചിട്ടും 100 രൂപ പോലും പെൻഷൻ വർധിപ്പിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. സ്ത്രീ തൊഴിലാളികളുടെ പ്രസവ ആനുകൂല്യ കുടിശിക ഉടൻ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. കെ. എസ്. ടി. എ . (എൻ) സംസ്ഥാന ജനറൽ സെക്രട്ടറി കെ. കെ. മനോഹരൻ…

Read More

    പുതുശ്ശേരിക്കടവ് പള്ളി പെരുന്നാൾ നാളെ തുടങ്ങും

    പുതുശ്ശേരിക്കടവ്: സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ ദൈവമാതാവിൻ്റെ ഓർമ്മ പെരുന്നാൾ നാളെ ആരംഭിക്കും.വൈകിട്ട് 5: 30 വികാരി ഫാ.ബാബു നീറ്റുംകര കൊടി ഉയർത്തും. 6 :30 ന് സന്ധ്യ പ്രാർത്ഥന, ഭക്തസംഘടനകളുടെ വാർഷികവും, സമ്മാനദാനവും, നേർച്ച എന്നിവയുമുണ്ടാകും.  ഫെബ്രുവരി ഒന്നിന് രാവിലെ7:15 ന് പ്രഭാത പ്രാർത്ഥനയും 8 :15 ന് വിശു ദ്ധകുർബാന,മധ്യസ്ഥ പ്രാർത്ഥന, പ്രസംഗം എന്നിവയുമുണ്ടാകും. തുടർന്ന് ടൗൺ കുരിശുപള്ളയിലേക്ക് പ്രദക്ഷിണം നടക്കും. ആശീർവാദം,  ലേലം,  നേർച്ച ഭക്ഷണം എന്നിവയോടെ പെരുന്നാൾ സമാപിക്കും.

    Read More

    ജൈവ വൈവിദ്ധ്യ രജിസ്റ്റർ പുതുക്കൽ : ജൈവ അന്വേഷണ യാത്ര നടത്തി.

    വൈത്തിരി: വൈത്തിരി ഗ്രാമപഞ്ചായത്ത് ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ പുതുക്കലുമായി ബന്ധപ്പെട്ട് ജൈവ അന്വേഷണ യാത്ര നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് വിജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. യാത്രക്കു ശേഷം ജൈവവൈവിധ്യ കർമ്മ പദ്ധതി സംബന്ധിച്ച് ചർച്ചകൾ നടന്നു. വികസന കാര്യ ചെയർമാൻ തോമസ് അദ്ധ്യക്ഷനായ പരിപാടിയിൽ വൈസ് പ്രസിഡണ്ട് ഉഷാ ജ്യോതി ദാസ് ,ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ എൻ ഒ ദേവസി, ജിനിഷ, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, വാർഡ്തല കൺവീനർമാർ ,പഞ്ചായത്ത് സെക്രട്ടറി സജീഷ് കെ.വി തുടങ്ങിയർ…

    Read More

      കുട്ടികളുടെ നിർബന്ധിത ആധാർ ബയോമെട്രിക് അപ്ഡേഷൻ ഉറപ്പാക്കണം: ജില്ലാ കളക്ടർ

      കൽപ്പറ്റ: ജില്ലയിലെ 5 മുതൽ 15 വയസ്സുവരെയും 15 മുതൽ 17 വയസ്സുവരെയുമുള്ള കുട്ടികളുടെ നിർബന്ധിത ആധാർ ബയോമെട്രിക് അപ്ഡേഷൻ ഉറപ്പാക്കണമെന്ന് ആധാർ-യു.ഡി.ഐ.ഡി നിർദ്ദേശിച്ചതായി ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ അറിയിച്ചു. ജില്ലയിലെ മുഴുവൻ അക്ഷയ ആധാർ എൻറോൾമെന്റ് കേന്ദ്രങ്ങളിലും ഈ സൗകര്യം ലഭ്യമാണ്. ഭാവിയിൽ കുട്ടികളുടെ വിദ്യാഭ്യാസപരമായ ആവശ്യങ്ങൾക്കും സ്കോളർഷിപ്പ് ആവശ്യങ്ങൾക്കും ആധാറിൽ ബയോമെട്രിക് അപ്ഡേഷൻ നിർബന്ധമാണ്. ആധാർ കേന്ദ്രങ്ങളിലൂടെ സൗജന്യമായി ലഭിക്കുന്ന ഈ സേവനം രക്ഷിതാക്കൾ പ്രയോജനപ്പെടുത്തണമെന്നും കളക്ടർ വ്യക്തമാക്കി.

      Read More

        സംസ്ഥാനത്ത് അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ അതിവേഗം മുന്നേറുന്നു: മന്ത്രി ഒ. ആർ കേളു

        സംസ്ഥാനത്ത് അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്ന് പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു. മാനന്തവാടി ഒഴക്കോടി കുളങ്ങര അമ്പലം റോഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 20 ലക്ഷം എം. എൽ. എ ഫണ്ട്‌ ഉപയോഗിച്ചാണ് റോഡ് നിർമാണം പൂർത്തീകരിച്ചത്. റോഡുകൾ, പാലങ്ങൾ, ആശുപത്രികൾ, വിദ്യാലയങ്ങൾ എന്നിവ ഉൾപ്പെടെ വിവിധ മേഖലകളിൽ സംസ്ഥാനത്ത് വലിയ മാറ്റങ്ങളാണ് നടക്കുന്നതെന്നും വികസന പ്രവർത്തനങ്ങൾ നഗരപ്രദേശങ്ങളിലേക്കു മാത്രം പരിമിതപ്പെടാതെ ഉൾമേഖലകളിലും മികച്ച രീതിയിൽ വ്യാപിക്കുകയാണെന്നും മന്ത്രി പറഞ്ഞു….

        Read More

        പനമരം പഞ്ചായത്തിൽ യുഡിഎഫ് ഭരണം പിടിച്ചെടുത്തു; ലക്ഷ്മ‌ി ആലക്കമറ്റം പുതിയ പ്രസിഡൻ്റ്

        പനമരം: പനമരം ഗ്രാമപഞ്ചായത്തിൽ ലക്ഷ്മി ആലക്കമറ്റം പുതിയ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. പനമരം ഗ്രാമ പഞ്ചായത്തിലെ മുസ്ലീം ലീഗിൻ്റെ 22-ാം വാർഡ് മെമ്പറാണ് ലക്ഷ്മി ആലക്കമറ്റം. യൂഡിഎഫിൻ്റെ അവിശ്വാസപ്രമേയം പാസ്സായതിനെ തുടർന്ന് എൻഡിഎഫിന് പ്രസിഡൻ്റ് സ്ഥാനം നഷ്ടമായിരുന്നു. ബെന്നി ചെറിയാന്റെ പിന്തുണയോടെയാണ് യുഡിഎഫ് ഭരണം പിടിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ്സിലെ ബെന്നി ചെറിയാൻ യുഡിഎഫിന് വോട്ടു ചെയ്‌തു .

        Read More

        പൗരസമിതിയുടെ സമരം ഫലം കണ്ടു: പനമരം – നടവയൽ റോഡിലെ കുഴികളടച്ചു

        പനമരം : പാടെ തകർന്ന് വൻ ഗർത്തങ്ങൾ രൂപപ്പെട്ട് യാത്രക്കാരുടെ നടുവൊടിച്ചിരുന്ന പനമരം – നടവയൽ റോഡിലെ യാത്രാ ദുരിതത്തിന് താല്കാലിക പരിഹാരം. ഇന്നലെ റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പനമരം പൗരസമിതി പ്രവർത്തകർ വാഴനട്ട് പ്രതിഷേധിച്ചിരുന്നു. ഇതേത്തുടർന്ന് ഇന്ന് രാവിലെ മുതൽ റോഡിലെ കുഴികളടയ്ക്കൽ ആരംഭിച്ചു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് റോഡിൽ തളംകെട്ടി നിൽക്കുന്ന മലിന ജലം ചാലുകീറി ഒഴിവാക്കി കല്ലുകൾ ഇളക്കി നിരത്തിയ ശേഷം കല്ലടി മെഷീൻ കൊണ്ട് ഉറപ്പിച്ച് കുഴികൾ നികത്തുന്ന പ്രവൃത്തിയാണ് തുടങ്ങിയത്. ഇതോടെ…

        Read More

        ശരീഫ ഫാത്തിമ ഖുർആനിക് റിസോഴ്സ് ബ്ലോക്കിന് ശിലാസ്ഥാപനം നിർവഹിച്ചു

        കുഞ്ഞോം: ഡബ്ലു എം ഒ ശരീഫ ഫാത്വിമ തഹ്ഫീളുൽ ഖുർആൻ സെന്റർ,ശരീഫ ഫാത്വിമ ഖുർആനിക് റിസോഴ്സ് ബ്ലോക്കിന് ശിലാസ്ഥാപനം നിർവഹിച്ചു.പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് ശിലാസ്ഥാപന കർമ്മത്തിന് നേതൃത്വം നൽകിയത്.തങ്ങളുടെ മാതാവിന്റെ പേരിലുള്ള ഏറ്റവും വലിയ സ്മാരകത്തിനാണ് ഡബ്ലു എം ഒ തിരി കൊളുത്തിയത് എന്ന് ഉദ്ഘാടന ഭാഷണത്തിൽ തങ്ങൾ പറഞ്ഞു.സ്ഥാപനത്തിലെ വിദ്യാർത്ഥി ഹാഫിള് മുഹമ്മദ് സാദിൻ ഖിറാഅത് പാരായണം ചെയ്തു.യോഗത്തിൽ ഡബ്ലു എം ഒ ജനറൽ സെക്രട്ടറി കെ കെ അഹ്മദ് ഹാജി അധ്യക്ഷത…

        Read More

          മെത്തംഫിറ്റാമിനും, ഹൈബ്രിഡ് കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ

          മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ മെത്തംഫിറ്റാമിനും ഹൈബ്രിഡ് കഞ്ചാവും പിടികൂടി, ഒരാൾ അറസ്റ്റിൽ. എക്‌സൈസ് വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി തുടരുന്ന പരിശോധനകളിൽ,  എക്സൈസ് ഇൻസ്പെക്ടർ എൻ സിറാജിൻ്റെ നേതൃത്വത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ റമീഷ് അക്തർ (37) തറൂൽപറമ്പിൽ വീട്ടിൽ നാഗത്തുമ്പടം, ഒളവണ്ണ, കോഴിക്കോട്. എന്നയാളിൽ നിന്നും 1.400 ഗ്രാം മേത്തഫിറ്റാമിനും 25 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടികൂടി. പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർമാരായ സുനിൽകുമാർ…

          Read More

            കോഴിക്കോട് 16കാരിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി; പിന്നാലെ യുവാവ് ജീവനൊടുക്കി

            കോഴിക്കോട് ∙ മൂഴിക്കലിൽ പതിനാറുകാരിയെ കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കി. പെൺകുട്ടിയുടെ അമ്മയുടെ സഹോദരി പുത്രനാണ് പ്രതിയായ അബിനാൻ (24). യുവതിയുടെ കഴുത്തിൽ‌ ഷാൾ മുറുക്കി കൊലപ്പെടുത്തിയ ശേഷം യുവാവ് വീടിനുള്ളിൽ തന്നെ തൂങ്ങിമരിക്കുകയായിരുന്നു. പുലർച്ചെ അഞ്ചു മണിയ്ക്കായിരുന്നു സംഭവം.     വിവരം അറിഞ്ഞ ഉടൻ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകത്തിലേക്ക് നയിച്ച കാരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു….

            Read More