വനിതാ ഐ.ടി.ഐ-യിൽ ‘അലുമ്നി ടോക്ക്’ സംഘടിപ്പിച്ചു

    നെൻമേനി ഗവ. വനിതാ ഐ.ടി.ഐ-യിലെ സ്റ്റുഡൻ്റ്സ് ഹബ്-ൻ്റെ ആഭിമുഖ്യത്തിൽ അലുമ്നി ടോക്ക് സംഘടിപ്പിച്ചു. ഐ.ടി.ഐ സർട്ടിഫിക്കറ്റിൻ്റെ പിൻബലത്തിൽ ജീവിത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചത് നിലവിലെ പഠിതാക്കൾക്ക് വേറിട്ട അനുഭവമായി. ഒട്ടേറെ തൊഴിലവസരങ്ങൾ നൽകുന്നതും കേന്ദ്ര സർക്കാരിൻ്റെ NCVT അംഗീകാരമുള്ളതുമായ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഫാഷൻ ഡിസൈൻ & ടെക്നോളജി എന്നീ ട്രേഡുകളിലാണ് സ്ഥാപനത്തിൽ പരിശീലനം നൽകുന്നത്.

    Read More

      ഉദ്യോഗാർത്ഥികൾക്ക് കൈത്താങ്ങായി തരിയോട് ഗ്രാമപഞ്ചായത്ത് തൊഴിൽമേള 

      തരിയോട് : നൂറുകണക്കിന് ഉദ്യോഗാർത്ഥികൾക്ക് തൊഴിലവസരമൊരുക്കി തരിയോട് ഗ്രാമപഞ്ചായത്തിൽ വിജ്ഞാന കേരളം തൊഴിൽമേള സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ നിന്നുള്ള ഇരുപതോളം കമ്പനികൾ, സംരംഭകർ, പൊതുമേഖല സ്ഥാപനങ്ങൾ തുടങ്ങിയവ പങ്കെടുത്ത മേളയിൽ ഇരുന്നൂറോളം ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി പ്രാദേശിക തൊഴിൽമേളകൾ, തൊഴിൽ പരിശീലന പരിപാടികൾ, തൊഴിൽ നൈപുണ്യ വികസന പരിപാടികൾ തുടങ്ങിയവയും സംഘടിപ്പിക്കും.   വൈസ് പ്രസിഡന്റ് പുഷ്പ മനോജ് അധ്യക്ഷയായ പരിപാടിയിൽ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ…

      Read More

        താമരശ്ശേരിയില്‍ റിട്ടയേര്‍ഡ് എസ്‌ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍

        താമരശ്ശേരി: കാരാടിയില്‍ റിട്ടയേര്‍ഡ് എസ്‌ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്‍പ്പറ്റ നോര്‍ത്ത് മുട്ടില്‍ തൊട്ടിയില്‍ ടി.എം. ജോസഫ് (62) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെ താമരശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡിന് പിന്നിലുള്ള ആലിക്കുന്ന് വാട്ടര്‍ ടാങ്കിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്.   കല്‍പ്പറ്റ സ്വദേശിയായ ഇദ്ദേഹം എങ്ങനെ താമരശ്ശേരിയില്‍ എത്തിയെന്ന കാര്യത്തില്‍ വ്യക്തതയില്ല. പറമ്പുടമയാണ് തൂങ്ങിമരിച്ച നിലയിലുള്ള മൃതദേഹം ആദ്യം കണ്ടത്. മരിച്ച ജോസഫിന്റെ ഭാര്യ ഗ്രേസിയും റിട്ടയേര്‍ഡ് എസ്‌ഐ…

        Read More

          മൂല്യനിര്‍ണയം പൂര്‍ത്തിയായി; സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം ഏപ്രില്‍ പകുതിയോടെ

          ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജൂക്കേഷന്‍ (സി.ബി.എസ്.ഇ) പത്താം ക്ലാസ് പരീക്ഷാഫലം ഏപ്രില്‍ പകുതിയോടെ പ്രസിദ്ധീകരിക്കുമെന്ന് റിപ്പോര്‍ട്ട്. ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയതായും മാര്‍ക്കുകളുടെ പുനപരിശോധനയാണ് ഇപ്പോള്‍ നടക്കുന്നതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.   മേയില്‍ നടക്കുന്ന രണ്ടാം ബോര്‍ഡ് പരീക്ഷകള്‍ കണക്കിലെടുത്താണ് ഈ വര്‍ഷം നേരത്തേതന്നെ പരീക്ഷാഫലം പ്രഖ്യാപിക്കുന്നത്. ഫലപ്രഖ്യാപന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഫലം പ്രഖ്യാപിച്ചാല്‍ വിദ്യാര്‍ഥികള്‍ക്ക് cbse.gov.in, results.cbse.nic.in എന്നീ വെബ്‌സൈറ്റുകളിലൂടെ അറിയാനാകും. കഴിഞ്ഞവര്‍ഷം സി.ബി.എസ്.ഇ 10,12 ക്ലാസുകളുടെ ഫലം മേയ്…

          Read More

          എന്‍സിപി(എസ്) വയനാട് ജില്ലാ കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ചു.

          കല്‍പ്പറ്റ: വയനാട് ജില്ലയുടെ ആസ്ഥാനമായ കല്‍പ്പറ്റയുടെ ഹൃദയഭാഗത്ത് ചൂരല്‍മല മുണ്ടക്കൈ ദുരിതബാധിതര്‍ക്ക് വേണ്ടി ഏറ്റവും വിലകൂടിയതും സൗകര്യപ്രദവുമായ ഭൂമിയില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ സ്വപ്നതുല്യമായ ടൗണ്‍ഷിപ്പിന്റെയും ഗൃഹനിര്‍മാണത്തിന്റെയും ജോലികള്‍ പുരോഗമിക്കുന്നതിന് നേരിട്ട് നേതൃത്വം നല്‍കുന്ന മേുഖ്യമന്ത്രി പിണറായി വിജയന് എന്‍സിപി (എസ്) സ്ഥാപക ആഘോഷദിന യോഗത്തില്‍ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഐക്യകണ്‌ഠേന അഭിനന്ദനം രേഖപ്പെടുത്തി.സ്ഥാപക ദിനാഘോഷം എന്‍സിപി(എസ് )സംസ്ഥാന സെക്രട്ടറി സി എം ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ…

          Read More

          മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ സംബന്ധിച്ച്‌ സർക്കാർ രൂപീകരിച്ച ഉന്നതതല സംഘം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് റിപ്പോർട്ട് സമർപ്പിച്ചു

          തിരുവനന്തപുരം : വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ സംബന്ധിച്ച്‌ സർക്കാർ രൂപീകരിച്ച ഉന്നതതല സംഘം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് റിപ്പോർട്ട് സമർപ്പിച്ചു. രണ്ടുഭാഗങ്ങളായുള്ളതാണ് റിപ്പോർട്ട്. ഇത് അതോറിറ്റിയുടെ ഉപദേശകസമിതി പരിശോധിച്ച്‌ സർക്കാരിനു കൈമാറും. നാഷണല്‍ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിലെ മുൻ ശാസ്ത്രജ്ഞൻ ഡോ. ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ വിദഗ്ദസംഘം ആഗസ് 12 മുതല്‍ 15 വരെയാണ് ഉരുള്‍പൊട്ടല്‍ ബാധിതമേഖല സന്ദർശിച്ചത്. മന്ത്രിസഭാ ഉപസമിതിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും സംഘം ചർച്ച നടത്തിയിരുന്നു. അതിശക്ത മഴയാണ് ഉരുള്‍പൊട്ടലിന്…

          Read More

          വാഹന മോഷണ പരമ്പര; വാഹനങ്ങള്‍ മോഷ്ടിച്ച് തമിഴ്നാട്ടിലെത്തിച്ച് പൊളിച്ച് വില്‍പന നടത്തുന്നവര്‍ പിടിയിൽ

          കല്‍പ്പറ്റ: വയനാട് ജില്ലയിലെ വാഹന മോഷണ പരമ്പര. സംസ്ഥാനത്ത് നിന്നും വാഹനങ്ങള്‍ മോഷ്ടിച്ച് തമിഴ്നാട്ടിലെത്തിച്ച് വാഹനങ്ങള്‍ പൊളിച്ച് വില്‍പന നടത്തുന്നവര്‍ക്ക് കൈമാറുന്ന സംഘത്തിലെ പ്രധാനികളെ വയനാട് പോലീസ് പിന്തുടര്‍ന്ന് അതിസാഹസികമായി പിടികൂടി. തൊണ്ടര്‍നാട്, മേപ്പാടി, കമ്പളക്കാട് സ്റ്റേഷന്‍ പരിധികളില്‍ നിന്നും തുടര്‍ച്ചയായി പിക്ക് അപ്പ് വാഹനങ്ങള്‍ മോഷണം പോയ സംഭവത്തിലാണ് പ്രതികളെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചും ശാസ്ത്രീയ അന്വേഷണം നടത്തിയും പോലീസ് തന്ത്രപൂര്‍വം വലയിലാക്കിയത്. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെയും തമിഴ്‌നാട്ടിലെ പൊള്ളാച്ചി, കോയമ്പത്തൂര്‍, മേട്ടുപാളയം…

          Read More

          അഞ്ച് ലിറ്റർ ചാരായവുമായി മധ്യവയസ്ക്കൻ അറസ്റ്റിൽ

          വാളാട് : മാനന്തവാടി എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അരുൺ. പ്രസാദ്. ഇ യും സംഘവും വാളാട് കരിക്കാട്ടിൽ ഭാഗത്ത് വെച്ച് നടത്തിയ പരിശോധനയിൽ 5 ലിറ്റർ ചാരായവുമായി ഒരാളെ അറസ്റ്റ് ചെയ്തു. വാളാട്, വരയാൽ , ഭാഗങ്ങളിൽ ചാരായം വിൽപ്പന നടത്തി വന്നിരുന്ന വരയാൽ, കരയോത്തുങ്കൽ വീട്ടിൽ ബാലചന്ദ്രൻ. കെ (Age:56) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇതിനു മുമ്പും സമാന തരത്തിലുള്ള കേസിന് അറസ്റ്റിലായിട്ടുണ്ട്. പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ്. സി, സനൂപ്…

          Read More

            അതിഥി തൊഴിലാളി ക്യാമ്പ് സംഘടിപ്പിച്ചു.

            കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിന്റെയും, വരദൂർ കുടുംബരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ 24/8/25 ഞാറാഴ്ച രാവിലെ 10 മണിക്ക് കമ്പളക്കാട് വ്യാപാരഭവനിൽ വെച്ച് അതിഥി തൊഴിലാളിക്യാമ്പ് നടത്തി. ഇവരുടെ ആരോഗ്യ സംരക്ഷണവും, നാടിന്റെ സുരക്ഷയും ഉറപ്പു വരുത്തുന്നതിന് വേണ്ടി പകർച്ചവ്യാധികളായ മലമ്പനി, മന്ത് രോഗം, കുഷ്ഠ രോഗം, കൂടാതെ ഡെങ്കു , HbsAg,BP,DM തുടങ്ങിയ ടെസ്റ്റുകൾ നടത്തി… ക്യാമ്പിൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെർപേഴ്സൺ സീനത്ത്തൻവീർ സ്വാഗതം പറഞ്ഞു, വൈസ്പ്രസിഡന്റ്‌ നൂർഷ ചേനോത്ത് അധ്യക്ഷ സ്ഥാനം അലങ്കരിച്ചു, പഞ്ചായത്ത്…

            Read More

              മീനങ്ങാടിയിൽ വീട് പൂർണ്ണമായും കത്തിനശിച്ചു; ഗൃഹോപകരണങ്ങളും രേഖകളും ചാമ്പലായി

              മീനങ്ങാടി: മീനങ്ങാടി പഞ്ചായത്തിലെ നെല്ലിച്ചോട് കളരിക്കൽ സുജീഷിന്റെ വീട് തീപിടുത്തത്തിൽ പൂർണമായും കത്തിനശിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.30-ഓടെയായിരുന്നു അപകടം. സംഭവസമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. കുടുംബാംഗങ്ങൾ പുറത്തുപോയി തിരികെ വരുമ്പോഴാണ് വീടിനുള്ളിൽ നിന്നും കനത്ത പുക ഉയരുന്നത് കണ്ടത്.   ഉടൻ തന്നെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് തീയണക്കാൻ ശ്രമിച്ചെങ്കിലും, തീ വേഗത്തിൽ പടർന്നതിനാൽ വീട് പൂർണ്ണമായും കത്തിനശിക്കുകയായിരുന്നു. ഗൃഹോപകരണങ്ങൾ, വസ്ത്രങ്ങൾ, കുട്ടികളുടെ പഠനോപകരണങ്ങൾ, രേഖകൾ എന്നിവയെല്ലാം തീപിടുത്തത്തിൽ നശിച്ചു.   വിവരമറിഞ്ഞ് ഗ്രാമപഞ്ചായത്ത് അധികൃതർ, വില്ലേജ്…

              Read More