‘പുഞ്ചിരിമല കരയുമ്പോൾ’ കൽപ്പറ്റയിൽ കാവ്യശ്രദ്ധാഞ്ജലി സംഘടിപ്പിച്ചു

കൽപ്പറ്റ : വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിലും ജില്ലാ ലൈബ്രറിയും ചേർന്ന് കൽപ്പറ്റ ജില്ലാ ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച ‘പുഞ്ചിരിമല കരയുമ്പോൾ’ കാവ്യ ശ്രദ്ധാഞ്ജലി വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ദുരന്തത്തിന്റെ ഓർമ്മ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ പ്രമുഖ വിവർത്തന സാഹിത്യകാരിയും അധ്യാപികയുമായ ഡോ. സുഷമ ശങ്കർ എഴുതിയ കവിതാസമാഹാരമായ പുഞ്ചിരിമല കരയുമ്പോൾ എന്ന പുസ്തകത്തിന്റെ മലയാളം, ഇംഗ്ലീഷ് പതിപ്പുകൾ മൂപ്പയ്നാട്, മേപ്പാടി ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ ലൈബ്രറികൾക്കും…

Read More

    പഴകിയ ഭക്ഷണവസ്തുക്കൾ പിടിച്ചെടുത്തു

    ബത്തേരി: ബത്തേരി നഗരസഭ ആരോഗ്യവിഭാഗം ഹോട്ടലുകളിലും കൂള്‍ബാറുകളിലും മെസ്സുകളിലും നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണവസ്തുക്കള്‍ പിടികൂടി. ആറ് സ്ഥാപനങ്ങളില്‍ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങളാണ് പിടിച്ചെടുത്തത്. വൃത്തിഹീനമായും മാലിന്യ സംസ്‌കരണസംവിധാനമില്ലാതെയും പ്രവര്‍ത്തിച്ച മൈസൂര്‍ റോഡിലെ അല്‍ജുനൂബ് കുഴിമന്തി എന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനവും നിറുത്തിവെപ്പിച്ചു. ഇന്ന് രാവിലെ ബത്തേരി ടൗണിലും പരിസരങ്ങളിലെയും പതിനഞ്ചോളം സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നഗരസഭ ആരോഗ്യവിഭാഗം പിടിച്ചെടുത്ത് നടപടി സ്വാകരിച്ചത്. ഭക്ഷ്യയോഗ്യമല്ലാത്താതും പഴകിയതുമായ അലഫാം, കുബ്ബൂസ്, ബീഫ്, ചോറ്,…

    Read More

    സൈൻ റീജണൽ റിസോഴ്സ് സെന്റർ പദ്ധതി പ്രഖ്യാപിച്ചു

    പനമരം: കൂളിവയൽ ആസ്ഥാനമായി 15 വർഷത്തിലേറെ യായി മനുഷ്യ വിഭവശേഷി വികസന രംഗത്ത് പ്രവർത്തിക്കുന്ന സൈൻ കൂട്ടായ്മയുടെ നാഷണൽ ഡെവലപ്മെൻ്റ് പ്രോജക്റ്റിന്റെ ഭാഗമായി മലബാറിലെ 20 പ്രദേശങ്ങളിൽ നടപ്പിലാക്കുന്ന ഗ്രാമ ശാക്തീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി 20 റീജണൽ റിസോഴ്സ് സെന്ററുകൾ സ്ഥാപിക്കുന്ന പദ്ധതി പ്രഖ്യാപിച്ചു. പ്രാദേശിക സംഘങ്ങൾ, മഹല്ലുകൾ, സന്നദ്ധ കൂട്ടായ്മകൾ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പദ്ധതി സൈൻ വിഭാവനം ചെയ്യുന്നത്. സ്വയം സഹായ സംഘങ്ങൾ, പലിശ രഹിത വായ്പാ പദ്ധതികൾ, തൊഴിൽ പരിശീലനം, ആരോഗ്യ ധാർമിക ബോധവൽക്കരണം,…

    Read More

      ജന സംവാദ സദസ്സ് സംഘടിപ്പിച്ചു.

      കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കബനിഗിരി യൂണിറ്റിൻ്റെ നേതൃത്വത്തിൽ ശ്രുതി ഗ്രന്ഥശാലയുമായി സഹകരിച്ചു ഗ്രന്ഥശാല അങ്കണത്തിൽ വെച്ച് ജന സംവാദ സദസ്സ് നടന്നു. പി സി. മാത്യു മാസ്റ്റർ പശ്ചിമേഷ്യൻ യുദ്ധം ശാസ്ത്രവും അർത്ഥ ശാസ്ത്രവും , കേരളം: സഹജീവനത്തിന്റെ രാഷ്ട്രീയം എന്നീ സംവാദ വിഷയങ്ങൾ അവതരിപ്പിച്ചു എം.എം. ടോമി, എ.സി. ഉണ്ണികൃഷ്ണൻ , കെ.എം. റെജി, പി.യു. മർക്കോസ്, ജമുന മാർക്കോസ്, ചാക്കോ മാമ്പിളി, സുഗതൻ കെസി, അക്ഷയ് ദാസൻ, അഭിജിത്ത് കെ എസ്, എൻ…

      Read More

      ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്ര അവഗണന; വയനാട്ടില്‍ നാളെ എല്‍ഡിഎഫ്-യുഡിഎഫ് ഹര്‍ത്താല്‍

      കൽപ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെയും ധനസഹായം നല്‍കാത്ത കേന്ദ്രസർക്കാർ നിലപാടില്‍ പ്രതിഷേധിച്ച്‌ വയനാട്ടില്‍ നാളെ എല്‍ഡിഎഫ്, യുഡിഎഫ് ഹർത്താല്‍. കേന്ദ്രസര്‍ക്കാരിൻ്റെ അവഗണനയിലും, പുനരധിവാസം ഉള്‍പ്പെടെ വൈകുന്നതടക്കമുള്ള സംസ്ഥാന സര്‍ക്കാരിൻ്റെ വീഴ്ചകളിലും പ്രതിഷേധിച്ചാണ് യുഡിഎഫ് ഹർത്താല്‍. അതേസമയം, ഉരുള്‍പൊട്ടല്‍ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധിച്ചാണ് എല്‍ഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിൻ്റെ ആഴവും, പുനരധിവാസ പ്രവർത്തനങ്ങളുടെ വ്യാപ്തിയും പകല്‍ പോലെ വ്യക്തമായിട്ടും ഒരു സഹായ പ്രഖ്യാപനം പോലും നടത്താൻ തയ്യാറാവാത്ത കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം…

      Read More

      കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

      കൊച്ചി: കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. മലയാള സിനിമയില്‍ അമ്മ കഥാ പാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി കവിയൂര്‍ പൊന്നമ്മ (79) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഏതാനും ദിവസങ്ങളായി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. 6 പതിറ്റാണ്ട് നീണ്ടു നിന്ന സിനിമ ജീവിതത്തില്‍ മലയാളത്തിലെ മിക്ക താരങ്ങളുടെയും അമ്മ വേഷം കൊണ്ട് ശ്രദ്ധേയയായ നടിയാണ് കവിയൂര്‍ പൊന്നമ്മ. പ്രേം നസീര്‍ മുതല്‍ പുതുതലമുറ നടന്‍മാരുടേതുള്‍പ്പെടെ അമ്മയായി വേഷമിട്ടിട്ടുണ്ട്. 1962…

      Read More

        302 പ്രചരണ സാമഗ്രികള്‍ കൂടി നീക്കം ചെയ്തു

        നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ പരിശോധനകളില്‍ വെള്ളിയാഴ്ച 302 പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്തു. ഇതില്‍ പൊതുഇടങ്ങളില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാപിച്ച 160 പോസ്റ്ററുകള്‍, 13 ബാനറുകള്‍, 17 മറ്റ് പ്രചരണ സാമഗ്രികള്‍, സ്വകാര്യ ഇടങ്ങളില്‍ സ്ഥാപിച്ചിരുന്ന 110 പോസ്റ്ററുകള്‍, ഒരു ബാനര്‍ എന്നിവ ഉള്‍പ്പെടുന്നു. ഇതോടെ ജില്ലയിലെ പൊതുഇടങ്ങളില്‍ സ്ഥാപിച്ചിരുന്ന 2893 പോസ്റ്ററുകള്‍, 293 ബാനറുകള്‍, 209 മറ്റ് പ്രചരണ സാമഗ്രികള്‍ എന്നിവയും സ്വകാര്യ ഇടങ്ങളില്‍ സ്ഥാപിച്ചിരുന്ന…

        Read More

        ‘ഒരുക്കം 2025’ പരീക്ഷ പരിശീലനക്ലാസ് സംഘടിപ്പിച്ചു

          മടക്കിമല: സ്മാക്ക് യുണൈറ്റഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഘ്യത്തിൽ എസ് എസ് എൽ സി , പ്ലസ് ടു വിദ്യാർത്ഥികൾക്കായുള്ള പരീക്ഷ പരിശീലനക്ലാസ് സംഘടിപ്പിച്ചു.മടക്കിമല മദ്രസാ ഹാളിൽ വച്ച് സംഘടിപ്പിച്ച ക്ലാസ് ‘ഒരുക്കം 2025’ റഷീദ് മാസ്റ്റർ ക്ലാസ്സെടുത്തു .സ്വാഗതം ക്ലബ് സെക്രട്ടറി അഷ്‌റഫ് നിർവഹിച്ചു. ഉദ്ഘാടനം ക്ലബ് പ്രസിഡന്റ് ത്വൽഹത് നിർവഹിച്ചു .ക്ലബ് ജോയിന്റ് സെക്രട്ടറി റഫീഖ് ആശംസ അറിയിച്ചു .ക്ലബ് ഭാരവാഹി അസീസ് ചടങ്ങിന് നന്ദിയും അർപ്പിച്ചു

        Read More

          പൂതാടി ബഡ്സ് സ്കൂൾ പ്രവേശനോത്സവം നടത്തി

          പൂതാടി : വ്യത്യസ്തമായ കഴിവുകളാൽ അനുഗ്രഹീതരായ ഓരോ കുട്ടിയുടെയും സമഗ്രമായ മുന്നേറ്റമാണ് ബഡ്‌സ് സ്‌കൂൾ പ്രവർത്തനങ്ങളിലൂടെ സാധ്യമാക്കുന്നത്.കുടുംബശ്രീയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സംയുക്തമായി ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവർക്ക് മാനസിക വികാസം സാധ്യമാക്കുന്നതിനും തുടർ പരിശീലനവും കരുതലും ഉറപ്പ് വരുത്തുന്നതിനുമാണ് ബഡ്സ് സ്ഥാപനങ്ങൾ ആരംഭിച്ചത്. ബഡ്സ് സ്കൂളിൻ്റെ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡണ്ട് ഇ. കെ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ബിന്ദു ബാബു അധ്യക്ഷത വഹിച്ചു . സിഡിഎസ് ചെയർപേഴ്സൺ ആശ കിരൺ, വൈസ് ചെയർപേഴ്സൺ വി.പുഷ്പ…

          Read More

            ഞാറ്റുവേല ചന്തയും, തെങ്ങിന്‍ തൈ വിതരണവും നടത്തി

            മാനന്തവാടി: മാനന്തവാടി നഗരസഭയും കൃഷി ഭവനും സംയുക്തമായി സംഘടിപ്പിച്ച ഞാറ്റുവേല ചന്തയും കര്‍ഷകര്‍ക്കുള്ള തെങ്ങിന്‍ തൈ വിതരണവും നഗരസഭ അധ്യക്ഷന്‍ ജേക്കബ് സെബാസ്റ്റന്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍ പി.വി ജോര്‍ജ് അധ്യക്ഷനായിരുന്നു. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ലേഖാ രാജീവന്‍, ഷിബു കെ ജോര്‍ജ്, ഷീജ ഫ്രാന്‍സിസ്, കൃഷി ഓഫീസര്‍ ശരണ്യ, കൃഷി അസിസ്റ്റന്റ് റെജി, നഗരസഭ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.  

            Read More