വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം അനുവദിക്കില്ല

    ജില്ലയിൽ ശനി, ഞായർ ദിവസങ്ങളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പാക്കം കുറുവ ദ്വീപ്, ബാണാസുര മീൻമുട്ടി വെള്ളച്ചാട്ടം, കാറ്റുകുന്ന് ആനച്ചോല ട്രക്കിങ്, ചെമ്പ്രപീക്ക് ട്രക്കിങ്, സൂചിപ്പാറ വെള്ളച്ചാട്ടം എന്നിവിടങ്ങളിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. ക്വാറികൾ അടച്ചിടണം, വിനോദ സഞ്ചാരത്തിന് നിയന്ത്രണം കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവർത്തനവും യന്ത്ര സഹായത്തോടെയുള്ള മണ്ണ് നീക്കവും നിർത്തിവെയ്ക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ…

    Read More

      സുല്‍ത്താന്‍ ബത്തേരിയില്‍ ജോബ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു

      ബത്തേരി: തൊഴിലന്വേഷകര്‍ക്ക് പിന്തുണയായി സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ വിജ്ഞാന കേരളം ജോബ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ആരംഭിച്ച ജോബ് സ്റ്റേഷന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ ടി.കെ രമേശ് നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് താത്പര്യമുള്ള തൊഴില്‍ മേഖലകളില്‍ മികച്ച പരിശീലനം നല്‍കും. തൊഴില്‍ ദാതാക്കളുമായി കൂടിയാലോചിച്ച് അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് അഭിരുചിക്ക് അനുസൃതമായ തൊഴില്‍ പദ്ധതിയിലൂടെ ലഭ്യമാക്കും. സുല്‍ത്താന്‍ ബത്തേരി നഗരസഭാ ഡെപ്യൂട്ടി ചെയര്‍പേര്‍സണ്‍ എല്‍സി പൗലോസ് അധ്യക്ഷയായി….

      Read More

      ഉരുള്‍പൊട്ടല്‍: സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ദുരന്ത മേഖല സന്ദര്‍ശിച്ചു

      കൽപറ്റ: മുണ്ടക്കൈ – ചൂരല്‍മല ദുരന്ത മേഖല സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ. വി.കെ രാമചന്ദ്രന്‍ സന്ദര്‍ശിച്ചു. പ്രകൃതി ദുരന്തം അതിജീവിച്ചവരുടെ ഉപജീവന പാക്കേജ് തയ്യാറാക്കുന്നതിനാണ് വൈസ് ചെയര്‍മാനും സംഘവും ദുരന്ത പ്രദേശം സന്ദര്‍ശിച്ചത്. കലക്ടറേറ്റില്‍ എത്തിയ സംഘം ജില്ലാ കലക്ടര്‍ഡി.ആര്‍ മേഘശ്രീയുമായി ഉപജീവന പാക്കേജ് സംബന്ധിച്ച് ചര്‍ച്ച നടത്തി. ആസൂത്രണ സാമ്പത്തിക കാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, സ്‌പെഷല്‍ ഓഫീസര്‍ സീ റാം സാംബശിവ റാവു എന്നിവര്‍ ഓണ്‍ലൈനായി ചര്‍ച്ചയില്‍…

      Read More

      യൂത്ത് ഫോർ പ്രിയങ്ക ക്യാമ്പയിനുമായി യുഡിവൈഫ്

      സുൽത്താൻ ബത്തേരി : യുഡിവൈഫ്ൻ്റെ നേതൃത്വത്തിൽ ബത്തേരിയിൽ യൂത്ത് ഫോർ പ്രിയങ്ക ക്യാമ്പയിൻ നടത്തി. കോട്ടക്കുന്ന് നിന്നും തുടങ്ങി ടൗണിലേ കടകൾ കേന്ദ്രീകരിച്ചായിരുന്നു ഇന്നത്തെ തുടക്കം. വരും ദിവസങ്ങളിൽ ബസ് സ്റ്റാൻ്റുകളിലും കോളേജ് പരിസരങ്ങളിലും ക്യാമ്പയിൻ നടക്കും. ക്യാമ്പയിൻ്റെ ഉദ്ഘാനം ചാണ്ടി ഉമ്മൻ എം എൽ എ നിർവ്വഹിച്ചു. നജീബ് കാന്തപുരം എം. എൽ. എ മുഖ്യ പ്രഭാഷണം നടത്തി. ഡീൻ കുര്യക്കോസ് എം.പി ക്യാമ്പയിൻ്റെ സന്ദേശം നൽകി. സി.കെ മുസ്തഫ അധ്യക്ഷതയും ഹാരിസ് കല്ലുവയൽ സ്വാഗതവും…

      Read More

        കർഷകർക്കുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യണം: സ്വതന്ത്ര കർഷക സംഘം

        കൽപ്പറ്റ: കർഷകർക്ക് നൽകാനുള്ള എല്ലാ കുടിശ്ശികളും ഉടനെ വിതണം ചെയ്യാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ സ്പെഷൽ കൺവെൻഷൻ ആവശ്യപ്പെട്ടു. പ്രകൃതിക്ഷോഭ നഷ്ടപരിഹാരം, വിള ഇൻഷ്വറൻസ് ഇനങ്ങളിലായി 66.61 കോടി രൂപ ജില്ലയിലെ കർഷകർക്ക് ലഭിക്കാനുണ്ട്. സിവിൽ സപ്ലൈസ് സംഭരിച്ച നെല്ലിന്റെ വിലയും കുടിശ്ശികയായി കിടക്കുകയാണ്. അർഹമായ എല്ലാ ആനുകൂല്യങ്ങളും വിതരണം ചെയ്ത് പ്രതിസന്ധിയിൽ കഴിയുന്ന കർഷകരെ സഹായിക്കാൻ സർക്കാർ മുന്നോട്ട് വരണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് വി. അസൈനാർ ഹാജി അധ്യക്ഷത…

        Read More

        ജൈനവിഭാഗക്കാർക്ക് വിദ്യാഭ്യാസ ആനുകൂല്യം; മൂന്നു മാസത്തിനകം നടപടിക്ക് നിര്‍ദ്ദേശം നൽകി അഡ്വ. എ.എ റഷീദ്

        കൽപ്പറ്റ : ജൈന വിഭാഗത്തില്‍പ്പെട്ടവര്‍ നേരിടുന്ന പ്രശ്‌നങ്ങൾ സംബന്ധിച്ച് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് ലഭിച്ച പരാതിയില്‍ കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ മൂന്ന് മാസത്തിനകം നടപടി സ്വീകരിച്ച് കമ്മീഷനെ അറിയിക്കാന്‍ നിര്‍ദ്ദേശം. ജൈനവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ലഭിക്കാത്തതു സംബന്ധിച്ച പരാതിയിലാണ് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് നിര്‍ദ്ദേശം നല്‍കിയത്. കളക്ട്രേറ്റ് കോൺഫറൻസ് ഹാളില്‍ നടന്ന പരാതി പരിഹാര സിറ്റിങ്ങിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കമ്മീഷൻ. കമ്മീഷന്റെ മുൻപിൽ വന്ന മറ്റു…

        Read More

          ശിലാസ്ഥാപനം നടത്തി.

          കണ്ടത്തുവയൽ: വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിൻ്റെ 15ാം ധനകാര്യ കമ്മീഷൻ സ്കീമിൽ ഉൾപെടുത്തി നിർമ്മിക്കുന്ന സബ് സെൻ്ററിൻ്റെ ശിലാസ്ഥാപനം വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖമർ ലൈല നടത്തി. പെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ.സി മായൻ ഹാജിയുടെ പിതാവ് കുനിങ്ങാരത്ത് ആലിക്കുട്ടി ഹാജിയുടെ ഓർമ്മക്ക് നുച്ചിയൻ മറിയം ഹജ്മൂമ്മ സംഭാവന ചെയ്ത സ്ഥലത്ത് ആണ് ഹെൽത് സെന്റർ പണിയുന്നത്.വാർഡ് മെബർ സുമേഷ് സ്വാഗതപറഞ്ഞു.വൈസ് പ്രസിഡന്റ് എം ലതിക അധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ സലാം…

          Read More

          പോഷൺ വൈത്തിരി പദ്ധതിക്ക് തുടക്കം

          വൈത്തിരി: വൈത്തിരി ഗ്രാമപഞ്ചായത്ത് ആവിഷ്‌കരിച്ച ‘പോഷൺ വൈത്തിരി’ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം വി വിജേഷ് നിർവഹിച്ചു. ഗ്രാമപഞ്ചായത്തിൽ അഞ്ച് വയസിന് താഴെ തൂക്കക്കുറവുള്ള കുട്ടികളിലെ പോഷകാഹാരക്കുറവ് തടയുക, കുട്ടികളുടെ ആരോഗ്യവളർച്ച ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ജനനം മുതൽ അഞ്ച് വയസ് വരെയുള്ള കുട്ടികളുടെ സ്ക്രീനിംഗ്, പോഷണ ബോധവത്കരണം, പ്രതിമാസ മെഡിക്കൽ പരിശോധന, ഹെൽത്തി കുക്കീസ് വിതരണം തുടങ്ങിയ പ്രവർത്തനങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് അദ്ധ്യക്ഷത വഹിച്ചു. വൈത്തിരി…

          Read More

            കൃഷിയിടത്തിൽ വിളഞ്ഞ ഭീമൻ ചക്ക ശ്രദ്ധനേടുന്നു

            പനമരം: പനമരം പുഞ്ചവയലിലെ കൃഷിയിടത്തിൽ വിളഞ്ഞ ഭീമൻ ചക്ക ശ്രദ്ധ നേടുന്നു. പൂത്തങ്ങാടി പവൻ കുമാറിൻ്റെ പുരയിടത്തോട് ചേർന്ന കൃഷിയിടത്തിലുണ്ടായ 44.250 കിലോ ഗ്രാം തൂക്കം വരുന്ന ചക്കയാണ് നാട്ടുകാർക്ക് കൗതുകമാകുന്നത്.കൃഷി ഉപജീവനമായ പവൻ കുമാറിന്റെ തോട്ടത്തിൽ ധാരാളം പ്ലാവുകൾ ഉണ്ട്. എന്നാൽ 20 വർഷം പ്രായമുള്ള പ്ലാവിലാണ് ഭീമൻ ചക്ക വിളഞ്ഞത്. മരച്ചുവട്ടിൽനിന്ന് നാലടിയോളം ഉയരത്തിലാണ് ചക്ക കായ്ച്ചത്‌. അതിനാൽ ചക്കയിടാനും വലിയ ബുദ്ധിമുട്ടുണ്ടായില്ല. കഴിഞ്ഞ വർഷം മൂടക്കൊല്ലിയ്ക്ക് സമീപത്തെ ചേമ്പുംകൊല്ലിയിലെ അനീഷ് ഉദയന്റെ പ്ലാവിൽ…

            Read More

            രാജ്യത്തെ പാചക വാതക വില വർധിപ്പിച്ചു. വാണിജ്യ സിലിണ്ടറുകൾക്ക് 39 രൂപയാണ് വർധിപ്പിച്ചത്. ഗാർഹിക പാചക വാതക വിലയിൽ മാറ്റമില്ല.

            ഡൽഹി: രാജ്യത്തെ പാചക വാതക വില വർധിപ്പിച്ചു. വാണിജ്യ സിലിണ്ടറുകൾക്ക് 39 രൂപയാണ് വർധിപ്പിച്ചത്. ഗാർഹിക പാചക വാതക വിലയിൽ മാറ്റമില്ല. കൊച്ചിയിൽ 19 കിലോ സിലിണ്ടറിന്റെ പുതിയ വില 1701 രൂപയായി. പുതിയ വില ഇന്നുമുതൽ നിലവിൽ വരും. വില കൂട്ടിയതോടെ, 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില ഡൽഹിയിൽ 1691.50 രൂപയായി വർധിച്ചു. 14 കിലോ ഗാർഹിക പാചകവാതകത്തിന് ഡൽഹിയിൽ 803 രൂപയാണ്. ജൂലൈ ഒന്നിന് വാണിജ്യ രൂപ സിലിണ്ടർ ഒന്നിന് 30 രൂപ…

            Read More