കൊയ്ത്തുത്സവവും ഗോത്ര ഫെസ്റ്റും സംഘടിപ്പിച്ചു.

    വെൺമണി: വിദ്യാലയത്തിലെ തനത് പ്രവർത്തനമായ കരനെൽ കൃഷിയുടെ കൊയ്ത്തുത്സവം പതിനാറാം വാർഡ് മെമ്പർ ശ്രീമതി അനിഷ സുരേന്ദ്രൻ നിർവഹിച്ചു. പതിനേഴാം വാർഡ് മെമ്പർ ശ്രീമതി സുഗത നാരായണൻ ഗോത്ര ഫെസ്റ്റ് ഉദ്ഘാടനം നടത്തി. കാവിൽ പാടം തറവാട്ടിലെ കാരണവരെ ആദരിക്കുകയും, വിവിധ കലാപരിപാടികളും ക്യാമ്പ് ഫയറും സംഘടിപ്പിച്ചു. പ്രധാന അധ്യാപകൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പിടിഎ പ്രസിഡണ്ട്, മദർ പിടിഎ പ്രസിഡണ്ട് എന്നിവർ സന്നിഹിതരായിരുന്നു

    Read More

      നിസ്കാരകുപ്പയം വിതരണം ചെയ്തു.

      മാനന്തവാടി: റിയാദ് കെ.എം.സി.സി.വക മാനന്തവാടി താലൂക്കിലെ വനിതകൾക്ക് നൽകുന്ന നിസ്കാര കുപ്പായതിന്റെ വിതരണ ഉൽഘാടനം വനിതാ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.കെ.സി.മൈമൂന താലൂക്ക് പ്രസിഡന്റ് ആമിന സത്താറിനെഏല്പിച്ചു നിർവഹിച്ചു.ചടങ്ങിൽ ആമിന സത്താർ അദ്ധ്യക്ഷം വഹിച്ചു.സെക്രട്ടറി ആസ്യ മൊയ്‌ദു സ്വാഗതം പറഞ്ഞു.നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ദയരോത് അബ്ദുള്ള ഹാജി യോഗം ഉൽഘാടനം ചെയ്തു.മണ്ഡലം സെക്രട്ടറി ഉസ്മാൻ പള്ളിയാൽ,ആമിന അവറാൻ,നദീറ നൗഷാദ്,റഷീദ.സി.,ആതിക്ക ബായി,സൗദ കൊടുവേരി,മൈമൂന ഖാദർ,സുലൈഖ മാനന്തവാടി,സകീന,അലിയ എടവക,ഫാത്തിമ തവിഞ്ഞാൽ തുടങ്ങിയവർ സംസാരിച്ചു.

      Read More

      ശൈഖ് ഷാഹുൽ മുർത്തളാ(റ) ദഅവകോളേജ് രണ്ടാം വാർഷികം വമ്പിച്ച വിജയമാക്കും

      മാനന്തവാടി: ശൈഖ് ഷാഹുൽ മുർത്തളാ(റ) ദഅവകോളേജ് രണ്ടാം വാർഷികം വമ്പിച്ച വിജയമാക്കും ജനുവരി 17 .18. 19 (ബുധൻ വ്യാഴം വെള്ളി) കല്യാണത്തുംപള്ളിക്കൽ കോളേജ് പരിസരത്തു നടക്കുന്ന വിവിധപരുപാടി കളിൽ സമസത സ്റ്റേറ്റ് ട്രഷറർ കോയിയോട് ഉമർ ഉസ്താത് അഷറഫ് റഹ്മാനി ചൗക്കി ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി സമസ്തയുടെ പോശക സംഘടനകളുടെ സ്റ്റേറ്റ്‌ ജില്ലാ നേതാക്കൾ പങ്കെടുക്കും പരുവാടിയുടെ വിജയത്തിനായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു കെ ടി ഹംസ മുസലിയാർ,  വി മൂസക്കോയ…

      Read More

      ശ്രീനാരായണ ഗുരു മഹാസമാധി ദിനം ആചരിച്ചു.

      കല്‍പ്പറ്റ:- ശ്രീനാരായണ ഗുരുദേവന്റെ 97ആമത് മഹാസമാധി ദിനം എസ്എൻ ഡി പി കൽപ്പറ്റയൂണിയൻ പരിധിയിലുള്ള ശാഖ യോഗങ്ങളില്‍ ശ്രീനാരായണ വിശ്വാസികളുടെയും വനിതാ സംഘം യൂത്ത് മൂവ്‌മെന്റ് കുമാരിസംഘം ബാലസംഘം എന്നീ പോഷക സംഘടനകളുടെയും സംയുക്ത അഭിമുഖ്യത്തില്‍ ഭക്തി നിര്‍ബരമായ ചടങ്ങുകളോടെ നടത്തപ്പെട്ടു. കല്‍പ്പറ്റയില്‍ നടത്തിയ സമൂഹ പ്രാര്‍ത്ഥനപരിപാടികള്‍ യൂണിയന്‍ സെക്രട്ടറിഎo. മോഹനന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് K.R കൃഷ്ണന്‍ ശ്രീനാരായണ ദര്‍ശനങ്ങള്‍ മാനവരാശിക്ക് എന്ന വിഷയത്തെ ആസ്പദമാക്കി ആല്‍മീയ പ്രഭാഷണം നടത്തി. കല്‍പ്പറ്റ ശാഖ കണ്‍വീനര്‍…

      Read More

        ഒന്നാംക്ലാസ് പ്രവേശനത്തിന് ഇത്തവണയും അഞ്ചുവയസ്സ് മതി

        തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള പ്രായം ഇത്തവണയും അഞ്ചുവയസ്സ് തന്നെ. ആറുവയസ്സെന്ന നിബന്ധന കര്‍ശനമാക്കിയാല്‍ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണം കുറയുമെന്നും ഇത് അധ്യാപകരെ ബാധിക്കുമെന്നതും കണക്കിലെടുത്താണ് പ്രവേശനപ്രായത്തില്‍ മാറ്റം വരുത്താത്തത്. 2023ല്‍ ഒന്നാംക്ലാസില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ മുന്‍വര്‍ഷത്തെയപേക്ഷിച്ച് കുറഞ്ഞിരുന്നു. 10614 പേര്‍. 2024-ല്‍ 781 കുട്ടികള്‍ കൂടുതലായി സ്‌കൂളിലെത്തി. എന്നാല്‍, 2025-ല്‍ ഒന്നാംക്ലാസില്‍ ചേര്‍ന്ന കുട്ടികളുടെ എണ്ണം 16,500 ആയി കുറഞ്ഞു. ഈ അധ്യയനവര്‍ഷം ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള പ്രായം ആറുവയസ്സായിരിക്കുമെന്ന് കഴിഞ്ഞ വര്‍ഷംതന്നെ…

        Read More

        പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ: അറിവിൻ്റെയും എളിമയുടെയും നിശ്ശബ്ദ വിപ്ലവം: കൊയ്യോട് ഉമർ മുസ്‌ലിയാർ.

        മീനങ്ങാടി : അഗാധമായ ഇസ്‌ലാമിക പാണ്ഡിത്യവും ആധുനിക വിജ്ഞാനവും ഒരുപോലെ സമന്വയിപ്പിച്ച് പൊതുസമൂഹത്തിന് വഴികാട്ടിയായ മഹദ്‌വ്യക്തിത്വമായിരുന്നു വിടപറഞ്ഞ സമസ്ത കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരെന്ന് സമസ്‌ത ട്രഷറർ കൊയ്യോട് ഉമർ മുസ് ലിയാർ പറഞ്ഞു. ജില്ലാ ജംഇയത്തുൽ മുഅല്ലിമീൻ നോവോർമയുടെ 40 ദിനങ്ങൾ എന്ന ശീർഷകത്തിൽ മീനങ്ങാടി കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ആലിക്കുട്ടി മുസ് ലിയാർ അനുസ്‌മരണ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തീക്ഷ്ണമായ നിലപാടുകളിലും പുലർത്തിയ സൗമ്യതയും, വിജ്ഞാന…

        Read More

          എസ്.ഐ.ആർ, സമയപരിധി നീട്ടണം. പി ജമീല.

          മാനന്തവാടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എസ്.ഐ.ആർ നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ധൃതിപിടിച്ച തിരുമാനം ദുരൂഹമാണെന്നും എസ്.ഐ.ആറിന്റെ സമയ പരിധി നീട്ടുകയോ പുനർനിർണ്ണയിക്കുകയോ ചെയ്യണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പി. ജമീല ആവശ്യപ്പെട്ടു. എസ്.ഡി.പി.ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന എസ്.ഐ.ആർ, പൗരത്വ നിഷേധം അനുവദിക്കില്ല ജാഗ്രതാ കാംപയിൻ്റെ ജില്ലാതല ഉദ്ഘാടനം തരുവണയിൽ നിർവ്വഹിക്കുകയായിരുന്നു അവർ. എസ്.ഐ.ആർ നടപടികളും സമർപ്പിക്കേണ്ട രേഖകളും സംബന്ധിച്ച് കൃത്യവും വ്യക്തവുമായ വിശദീകരണം പൊതു സമൂഹത്തിന് നൽകാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. പൊതുജനത്തിൻ്റെ സംശയങ്ങൾക്ക്…

          Read More

          കാർഷിക സർവകലാശാല ജനറൽ കൗൺസിൽ നാമനിർദേശം: കടുത്ത അതൃപ്തി രേഖപ്പെടുത്തി കൃഷിമന്ത്രി ടി. സിദ്ദിഖ്

          തിരുവനന്തപുരം: കാർഷിക സർവകലാശാലയുടെ ജനറൽ കൗൺസിലിലേക്ക് ഗവർണർ നടത്തിയ നാമനിർദേശത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി കൃഷിമന്ത്രി ടി. സിദ്ദിഖ്. സർവകലാശാലയുടെ പ്രോ-ചാൻസലർ എന്ന നിലയിലോ സർക്കാരിന്റെ ഭാഗമായ കൃഷിമന്ത്രി എന്ന നിലയിലോ തന്നോട് യാതൊരുവിധ കൂടിയാലോചനയും നടത്താതെയാണ് നാമനിർദേശങ്ങളിൽ പ്രത്യേക രാഷ്ട്രീയ സമീപനവും താൽപ്പര്യവും സ്വീകരിച്ചതെന്നും ഇത് ആശങ്കയുളവാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. കാർഷിക സർവകലാശാലയിൽ കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളല്ലാതെ മറ്റൊരു പ്രവർത്തനവും നടത്താമെന്ന് ആരും കരുതേണ്ടതില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഇക്കാര്യം പൊതുസമൂഹത്തോടും ഉത്തരവാദപ്പെട്ട എല്ലാവരോടും വ്യക്തമായി അറിയിക്കുകയാണ്….

          Read More

          എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

          മാനന്തവാടി: ബാവലി ചെക്‌പോസ്റ്റില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ വാഹനപരിശോധനയില്‍ എംഡിഎംഎയയും കഞ്ചാവുമായി രണ്ടുപേര്‍ പിടിയിലായി. മാനന്തവാടി എടവക പള്ളിക്കല്‍ കല്ലായി വീട്ടില്‍ മുഹമ്മദ് സാജിദ്, എടവക പാലമുക്ക് മണ്ണാര്‍ വീട്ടില്‍ മാലിക്ക് എന്നിവരെയാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിജില്‍കുമാര്‍, പ്രവന്റീവ് ഓഫീസര്‍ വി.ആര്‍. ബാബുരാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സജി മാത്യു, ഷിനോജ്, നിക്കോളാസ് എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തത്. 0.57 ഗ്രാം എംഡിഎംഎയും 240 ഗ്രാം കഞ്ചാവുമാണ് ഇവരില്‍നിന്നു പിടിച്ചെടുത്തത്. പ്രതികള്‍ സഞ്ചരിച്ച കാര്‍ കസ്റ്റഡിയിലെടുത്തു.

          Read More

            ഉഷ വിജയന് വേണ്ടി വോട്ടഭ്യർത്ഥിച്ച് കന്നഡ സ്ത്രീകൾ.

            വെള്ളമുണ്ട: മാനന്തവാടി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഉഷ വിജയനുവേണ്ടി വോട്ടഭ്യർത്ഥിക്കാൻ കർണാടകത്തിൽ നിന്നും സ്‌ത്രീകളെത്തി. കർണാടക പി സി .സി, കുടക് ഡി.സി.സി ഭാരവാഹികളുടെ നേതൃത്വത്തിലാണ് മഹിളാ കോൺഗ്രസ് പ്രവർത്തകർ അടക്കമുള്ളവർ എത്തിയത്.യു ഡി എഫ് അധികാരത്തിൽ വന്നാൽ കർണാടകത്തിലേതുപോലെ കേരളത്തിലും സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്ര അനുവദിക്കും എന്ന പ്രഖ്യാപനം വിട്ടമ്മമാർ അടക്കമുള്ളവർക്ക് ഏറെ പ്രയോജനകരമാകുമെന്ന് കെ.പി.സി സി മെമ്പർ താരാ ഐയ്യമ്മ പറഞ്ഞു.   ബൊന്നമ്പേട്ട ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ആഷ പൂനച്ച,…

            Read More