നൈപുണ്യ പരിശീലനം : സമാപനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി

കേണിച്ചിറ: സൂക്ഷ്മ സംരംഭമേഖലയിൽ ഉപജീവനം കണ്ടെത്താൻ താല്പര്യമുള്ളവർക്കായി കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച സ്കിൽ ട്രെയിനിങ്ങിന്റെ സമാപനവും പരിശീലകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി.സമാപന ചടങ്ങ് കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ബാലസുബ്രഹ്മണ്യൻ പി കെ ഉദ്ഘാടനം ചെയ്തു.അസിസ്റ്റന്റ് കോർഡിനേറ്റർ അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്കിലെ 5 പഞ്ചായത്തുകളിൽ നിന്നും 32 കുടുംബശ്രീ പ്രവർത്തകർക്കാണ് നിർമ്മാണം, പാക്കിങ്, ലേബലിങ്,ഫീൽഡ് വിസിറ്റ് എന്നിവ ഉൾപ്പെടുത്തി 15 ദിവസം വരുന്ന പരിശീലനം നൽകിയത്.നവംബർ 26 ആരംഭിച്ച പരിശീലനം ജുബ്ബ രാമകൃഷ്ണപിള്ള ഇൻസ്റ്റിറ്റ്യൂട്ട്…

Read More

    വയനാട് താമരശ്ശേരി ചുരത്തിൽ വാഹനങ്ങൾ നിരതെറ്റിച്ചെത്തുന്നത് ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നു

    വയനാട് താമരശ്ശേരി ചുരത്തിൽ വാഹനങ്ങൾ നിരതെറ്റിച്ചെത്തുന്നത് ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നു. ഗതാഗത തടസ്സം ഉണ്ടാക്കുന്ന വാഹനങ്ങൾക്ക് എതിരെ എങ്ങനെ പരാതി നൽകാം👇 ലക്കിടി: താമരശ്ശേരി ചുരത്തിൽ വാഹനഗതാഗതം തടസ്സപ്പെടുമ്പോൾ ലൈനായി വാഹനങ്ങൾ കിടക്കുമ്പോൾ ചില വിരുതന്മാർ എതിർ ദിശയിൽ കൂടി മുൻപോട്ട് വരികയും വാഹനങ്ങളുമായി വരികയും എതിർ ദിശയിൽ നിന്നും വാഹനം വരുമ്പോൾ ഇടയ്ക്ക് കയറാൻ ശ്രമിക്കുന്നതും ഗതാഗതക്കുരുക്ക് മുറുകാൻ കാരണമാകുന്നു. കഴിഞ്ഞദിവസം കോഴിക്കോട് ജില്ലാ താമരശ്ശേരി ചുരത്തിൽ 8 -ാം വളവിനും 9 -ാം വളവിനും ഇടയിൽ…

    Read More

    വിദ്യാകിരണം പരിപാടിക്ക് തുടക്കം കുറിച്ചു

    വരയാൽ : ടാഗോർ ഗ്രസ്ഥാലയവും വിന്നേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും ടോട്ടം റിസോഴ്‌സ് സെന്റററുമായി സഹകരിച്ചു കൊണ്ട് വിദ്യാകിരണം പരിപാടിക് തുടക്കം കുറിച്ചു. ടോട്ടം റിസോഴ്സ് സെന്ററിന്റെ പദ്ധതികളെ കുറിച്ച് ഡയറക്ടർ ജയ്ശ്രീകുമാർ വിശദീകരിച്ചു. സെൻ്ററിൻ്റെ ഗവേണിങ് കൗൺസിൽ അംഗമായ നീതു, പ്രവർത്തകരായ ജിബിന, ശ്രേയ, സുനീർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. വരയാൽ ഫോറസ്റ്റ് ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ ആനന്ദൻ കെ വി പരിപാടിക്ക് ആശംസകൾ അറിയിച്ചു. വരയാൽ എസ് എൻ എം എൽ പി…

    Read More

      പാലിയേറ്റിവ് ദിനത്തിൽ രോഗി ബന്ധു സംഗമവും, ഉല്ലാസ യാത്രയും സംഘടിപ്പിച്ചു

      പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് കാപ്പുക്കുന്നു- പടിഞ്ഞാറത്തറ പ്രാഥമിക ആരോഗ്യ കേന്ദ്രം പാലിയേറ്റീവ് സപ്പോർട്ടിങ്ങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത 320 രോഗികളിൽ 100 ഓളം രോഗികളും അവരുടെ കൂട്ടിരിപ്പ് ക്കാരും ഉൾപ്പെടെ 150 ആളുകളെ ടൂറിസ്റ്റ് കേന്ദ്രമായ ബാണ സുര സാഗർ ഡാമിലേക്ക്സാന്ത്വന ഉല്ലാസ യാത്രയും സംഗവും നടത്തി രോഗികളെ അവരുടെ വീടുകളിൽ പോയി വാഹാനങ്ങളിൽ കുട്ടി വന്ന് ഉച്ച ഭക്ഷണവും മധുര പലഹാരങ്ങളും ഫ്രൂട്ട്സ് -കേക്ക് മുറിച്ച് സ്നേഹ സമ്മാന കിറ്റുകൾ നൽകിയാണ് വിടുകളിൽ…

      Read More

        സ്വാഗതസംഘം രൂപീകരിച്ചു

        തരിയോട്  : 2025 നവംബർ 11, 12, 13 തീയതികളിലായി തരിയോട് നിർമ്മല ഹൈസ്കൂളിൽ വച്ച് നടത്തപ്പെടുന്ന വൈത്തിരി സബ്ജില്ലാ കലോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. വൈത്തിരി എ.ഇ.ഒ ശ്രീ ബാബു ടി യുടെ സാന്നിധ്യത്തിൽ ചേർന്ന യോഗം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ ജോബി മാനുവൽ സ്വാഗതം പറഞ്ഞ യോഗത്തിന് പിടി എ പ്രസിഡന്റ് ശ്രീ ഡെൻസി ജോൺ അധ്യക്ഷത നിർവഹിച്ചു. കലോത്സവ ജോയിന്റ് കൺവീനർ ശ്രീ സജി…

        Read More

          കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്

          കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്.കുമഴി വനഗ്രാമത്തിലെ ചുക്കാലിക്കുനി കാട്ടുനായ്ക്ക ഉന്നതിയിലെ മണിക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 9.30ഓടെയാണ് ആക്രമണം ഉണ്ടായത്. കാച്ചിൽ കൃഷിക്ക് കാവൽ നിൽക്കുമ്പോഴാണ് ആക്രമണമുണ്ടായത്. സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച മണിയെ പിന്നീട് മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

          Read More

            ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; അടുത്ത് നാല് ദിവസം ശക്തമായ മഴ; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.

            തിരുവനന്തപുരം : അടുത്ത നാല് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.   തെക്കന്‍ കേരളത്തിലാണ് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പ് ഉള്ളത്. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.   ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലും ബുധനാഴ്ച കോട്ടയം, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട,…

            Read More

            ജില്ലാതല ബാങ്കിംഗ് അവലോകന യോഗം; രണ്ടാം പാദത്തില്‍ 4533 കോടിയുടെ വായ്പാ വിതരണം

            കൽപ്പറ്റ: സെപ്റ്റംബര്‍ 30 ന് അവസാനിച്ച രണ്ടാം പാദത്തില്‍ 4533 കോടി രൂപ ജില്ലയിലെ വിവിധ ബാങ്കുകള്‍ വായ്പ നല്‍കിയതായി ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം വിലയിരുത്തി. ഡെപ്യൂട്ടി കളക്ടര്‍ കെ. ദേവകിയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ജില്ലയിലെ ബാങ്കുകളുടെ 2023 – 24 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിന്റെ പ്രകടനം യോഗം അവലോകനം ചെയ്തു. വാര്‍ഷിക പ്ലാനിന്റെ 65 ശതമാനമാണിത്. ഇതില്‍ 1991 കോടി രൂപ കാര്‍ഷിക മേഖലയ്ക്കും 524 കോടി രൂപ സൂക്ഷ്മ…

            Read More

              ജില്ലാപഞ്ചായത്ത്‌ ഫണ്ടിൽ  വിജ്ഞാൻ ലൈബ്രറിയുടെ  മുഖച്ഛായ മാറുന്നു 

              വെള്ളമുണ്ട: വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറി നവീകരണത്തിന് വയനാട് ജില്ലാ പഞ്ചായത്ത്‌ 18 ലക്ഷം വകയിരുത്തി നടത്തുന്ന നിർമ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. വാർഡ് മെമ്പർ പി. രാധ അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗം ഷഫീല പടയൻ, ലൈബ്രറി പ്രസിഡന്റ്‌ കെ. കെ ചന്ദ്രശേഖരൻ,സാബു പി ആന്റണി, അബ്ദുൽ അസീസ് മാസ്റ്റർ, ശരണ്യ പ്രദീപ്‌,പി.അബ്ദുള്ള, ആവണി തുടങ്ങിയവർ പ്രസംഗിച്ചു.

              Read More

              തേറ്റമലയില്‍ വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത; കുഞ്ഞാമിയുടെ ആഭരണങ്ങള്‍ കാണാനില്ല, തലയ്ക്ക് പിന്നില്‍ പരിക്കും.

              വെള്ളമുണ്ട : തേറ്റമലയില്‍ വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം. 75 വയസ്സ് പ്രായമുള്ള കുഞ്ഞാമിയുടെ മൃതദേഹമാണ് വീടിന് അരകിലോമീറ്ററോളം അകലെയുള്ള ഉപയോഗിക്കാത്ത കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കുഞ്ഞാമിയെ കാണാനില്ലെന്ന് മകന്‍ തൊണ്ടർനാട് പൊലീസില്‍ പരാതി നല്‍കിയിരുന്നത്.   തുടർന്ന് നടത്തിയ തെരച്ചിലിനിടെയാണ് വീടിന് അരകിലോമീറ്ററോളം ദുരെ ഉപയോഗശൂന്യമായ കിണറ്റില്‍ നിന്ന് മൃതദേഹം കണ്ടെടുത്തത്. തലക്ക് ഏറ്റ പരിക്കാണ് മരണകാരണം. കിണറ്റില്‍ വീണതിനെ തുടര്‍ന്നുണ്ടായ…

              Read More