വേൾഡ് ഓഫ് കോഫി കോൺഫറൻസ് വയനാട് കോഫി ഗ്രോവേർസ് അസോസിയേഷൻ പങ്കെടുക്കും.

കൽപ്പറ്റ : ദുബായിൽ നടക്കുന്ന വേൾഡ് ഓഫ് കോഫി കോൺഫറൻസിൽ വയനാട് കോഫി ഗ്രോവേർസ് അസോസിയേഷൻ അംഗങ്ങൾ (ഫെബ്രുവരി 2025) പങ്കെടുക്കാൻ തീരുമാനിച്ചു. കോഫി ബോഡ് അനുവദിച്ച തുക കാപ്പികർഷകർക്ക് പെട്ടെന്ന് ലഭ്യമാക്കണമെന്നും, കൽപറ്റ ഹോട്ടൽ ഹരിത ഗിരിയിൽ കൂടിയ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡണ്ട് അനൂപ് പാലുകുന്ന് അദ്ധ്യക്ഷത വഹിച്ചു . ബൊപ്പയ്യ കൊട്ടനാട് ,അലി ബ്രാൻ ,ജൈനൻ , മോഹൻ ,രവി , എന്നിവർ സംസാരിച്ചു.

Read More

    ഇറാനെതിരായ ഇസ്രയേൽ അമേരിക്കൻ ഭീകരതക്കെതിരെ എസ്ഡിപിഐ പ്രതിഷേധിച്ചു

    മാനന്തവാടി : ഇറാനെതിരായ ഇസ്രയേൽ അമേരിക്കൻ ഭീകരതക്കെതിരെ എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധം സംസ്ഥാന പ്രവർത്തക സമിതിയംഗം ടി. നാസർ ഉദ്ഘാടനം ചെയ്തു. യാതൊരു പ്രകോപനവുമില്ലാതെ രാജ്യാന്തര നിയമങ്ങൾ ലംഘിച്ചുകൊണ്ട് ഇസ്രയേലും അമേരിക്കയും ഇറാനെതിരെ നടത്തിയ ആക്രമണം ലോകത്തിൻ്റെ മുഴുവൻ സമാധാനം തകർക്കുന്നതാണെന്നും ഇതിനെതിരെ യു എൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയുടെ വിദേശ നയം ചേരിചേരാ നയം ആണെന്നിരിക്കെ ഇസ്രായേൽ – അമേരിക്കൻ ഭീകര അച്ചുതണ്ടിലേക്ക് ഇന്ത്യയെ…

    Read More

    സംസ്ഥാനത്ത് ഡിജിറ്റൽ ലൈസൻസ് സംവിധാനം നടപ്പാക്കി

    തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിറ്റൽ ലൈസൻസ് സംവിധാനം നടപ്പാക്കി. പുതിയ അപേക്ഷകർക്ക് ഇനി പ്രിന്റ് ചെയ്ത ഡ്രൈവിങ് ലൈസൻസ് ലഭിക്കില്ല. ടെസ്റ്റ് വിജയിച്ചുകഴിഞ്ഞാൽ വെബ്‌സൈറ്റിൽനിന്ന് ലൈസൻസ് ഡൗൺലോഡ് ചെയ്യണം. ഇത് ഡിജി ലോക്കർ, എം പരിവാഹൻ ആപ്പുകളിൽ സൂക്ഷിക്കാം. ആവശ്യക്കാർക്ക് സ്വന്തമായി പ്രിന്റ് എടുക്കുകയും ചെയ്യാം

    Read More

    പരാതികളില്‍ പരിഹാരം കാണും: നിയമസഭാ യുവജനക്ഷേമ യുവജനകാര്യ സമിതി

    കൽപ്പറ്റ : നിയമസഭാ യുവജനക്ഷേമ യുവജനകാര്യ സമിതി സിറ്റിങ്ങില്‍ ലഭിച്ച പരാതികളില്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് റിപ്പോര്‍ട്ട് ലഭ്യമാക്കി പരിഹാരമുണ്ടാക്കുമെന്ന് എ.പി.ജെ. അബ്ദുള്‍ കലാം ഹാളില്‍ ചേര്‍ന്ന നിയമസഭാ സമിതി സിറ്റിങ്ങില്‍ ചെയര്‍മാന്‍ കെ.വി.സുമേഷ് എം.എല്‍.എ. പറഞ്ഞു. ജില്ലയിലെ യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ഉദ്യോഗാര്‍ത്ഥികളെയും ബാധിക്കുന്ന നാല്‍പ്പതോളം പരാതികളാണ് സിറ്റിങ്ങില്‍ ലഭിച്ചത്. ഓരോ പരാതികളും വിശദമായി പരിശോധിച്ച് പരിഹാരം കാണാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. നിര്‍മ്മിത ബുദ്ധിയുടെയും സാങ്കേതിക രംഗത്തെ വേഗതയാര്‍ന്ന മാറ്റങ്ങളുടെയും സാഹചര്യത്തില്‍…

    Read More

    വള്ളിയൂർക്കാവ് ഉത്സവം;മത്സരാർഥികൾക്ക് ജുനൈദ് കൈപ്പാണിയുടെ സമ്മാനങ്ങൾ

    മാനന്തവാടി: വയനാടിന്റെ ദേശീയ ഉത്സവമായി അറിയപ്പെടുന്ന വള്ളിയൂർക്കാവ് ആറാട്ടു മഹോത്സവത്തോടനുബന്ധിച്ചു പല ദിനങ്ങളിലായി നടക്കുന്ന വിവിധ കലാമത്സരപരിപാടികളിലെ വിജയികൾക്ക് നൽകുവാനായി വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി വകയായുള്ള സമ്മാനങ്ങൾ ക്ഷേത്ര ഭാരവാഹികൾ ചേർന്ന് ഏറ്റുവാങ്ങി. വള്ളിയൂർക്കാവ് ആറാട്ടുമഹോത്സവത്തിനു ജാതി മത ഭേദമന്യേ ജന ലക്ഷങ്ങളാണ് എത്തുന്നത്. ഇത് സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും മഹത്തായ അടയാളമാണെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു. വള്ളിയൂർക്കാവ് ഭഗവതി ദേവസ്വം ട്രസ്റ്റിമാരായ ഏച്ചോം ഗോപി, ഇ. പത്മനാഭൻ, ടി.കെ….

    Read More

    ഗോരക്ഷാ പദ്ധതി; ജില്ലാതല ഉദ്ഘാടനം നടന്നു

    കണിയാമ്പറ്റ : ദേശീയ ജന്തു രോഗനിയന്ത്രണ പദ്ധതിയുടെ ഭാഗമായി നടത്തുന്ന കുളമ്പുരോഗത്തിനെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പ് ജില്ലയില്‍ തുടങ്ങി. ഗോരക്ഷാ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി രജിത അധ്യക്ഷത വഹിച്ചു.പനമരം ബ്ലോക്ക് വൈസ് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ കാട്ടി മുഖ്യ പ്രഭാഷണം നടത്തി. ഗോരക്ഷ പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.കെ ജയരാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കുഞ്ഞായിഷ, നജീബ്,…

    Read More

    കൈക്കൂലി വാങ്ങുന്നതിനിടെ കുപ്പാടിത്തറ വിലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിൽ

    കുപ്പാടിത്തറ: കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിലായി. വൈത്തിരി താലൂക്കിലെ കുപ്പാടിത്തറ വില്ലേജ് ഓഫീസർ അഹമ്മദ് നിസാറിനെയാണ് വിജിലൻസ് സംഘം പിടികൂടിയത്. സർവ്വേ നമ്പർ തിരുത്തുന്നതുമായി ബന്ധപ്പെട്ട് മുണ്ടക്കുറ്റി സ്വദേശിയിൽ നിന്നും 4000 രൂപ വില്ലേജ് ഓഫീസർ ആവശ്യപ്പെടുകയായിരുന്നു. ഓഫീസറെ പറ്റി മുൻപും പരാതികൾ ഉള്ളതിന്റെ പശ്ചാത്തലത്തിൽ പരാതിക്കാരൻ വിജിലൻസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വിജിലൻസ് സംഘം നൽകിയ നോട്ടുകൾ സഹിതം പരാതിക്കാരൻ വില്ലേജ് ഓഫീസിലെത്തി. പണം കൈപറ്റുന്നതിനിടയിൽ വിജിലൻസ് സംഘം ഉദ്യോഗസ്ഥനെ കയ്യോടെ പിടികൂടുകയുമായിരുന്നു.

    Read More

      കൗൺസിലറെ ഒറ്റപ്പെടുത്താനുള്ള ശ്രമം വിലപ്പോവില്ല: മുസ്‌ലിം ലീഗ്

      മാനന്തവാടി: മാനന്തവാടി നഗരസഭയിൽ കൂനാർ വയലിൽ പ്രവർത്തിക്കുന്ന യാർഡ് സമീപ വാസികൾക്കുണ്ടാകുന്ന പ്രായാസം പരിഹരിക്കാനുള്ള ജനകീയ പോരാട്ടത്തിന് നേതൃത്വം കൊടുക്കുന്ന അമ്പുകുത്തി ഡിവിഷൻ കൗൺസിലർ റസീന സിദ്ദീഖിനെ ഒറ്റപ്പെടുത്തി സോഷ്യൽ മീഡിയയിൽ ആക്രമിക്കാനുള്ള ശ്രമം വിലപ്പോവില്ലെന്ന് മാനന്തവാടി മുനിസിപ്പൽ മുസ്‌ലിം ലീഗ് കമ്മിറ്റി അഭിപ്രായപ്പെട്ടു. സമരത്തിന്റെ ഭാഗമായി ചെയർമാന്റെ സാന്നിധ്യത്തിൽ ചർച്ച നടത്തി നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന ഭാഗം അടച്ച് പൂട്ടാൻ തീരുമാനിച്ചിരുന്നു. അതിന് ശേഷം യാർഡ് ഉടമ ഡിവിഷൻ കൗൺസിലറെ സോഷ്യൽ മീഡിയയിൽ അപമാനിക്കുകയാണ് ചെയ്തത്….

      Read More

        രണ്ട് ദിവസത്തിലേറെ നീണ്ട തിരച്ചിലിനൊടുവിൽ അർജുൻ ആയങ്കി അറസ്റ്റിൽ

        കണ്ണൂർ: നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ രണ്ട് ദിവസത്തിലേറെ നീണ്ട തിരച്ചിലിനൊടുവിൽ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരിലെ ഒളിത്താവളത്തിൽ നിന്നാണ് പിടിയിലായത് ഇയാളെ പൊലീസ് പിടികൂടിയതെന്നാണ് വിവരം. ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലാണ് പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. കണ്ണൂർ നഗരത്തിലെ ഒരു അപാർട്മെൻ്റിലാണ് അർജുൻ ഒളിവിൽ കഴിഞ്ഞിരുന്നത്. സുഹൃത്തായ മറ്റൊരാളും ഇവിടെ ഉണ്ടായിരുന്നു. പൊലീസ് എത്തിയതോടെ അർജുൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കണ്ണൂരിലെ കേസിൽ അറസ്റ്റ് ചെയ്ത ശേഷം അർജുനെ എറണാകുളത്തേക്ക് മാറ്റിയേക്കും….

        Read More

          പിഎം ശ്രീ പദ്ധതി: വിദ്യാഭ്യാസ മേഖല ആർഎസ്എസിന് തീറെഴുതിയ പിണറായി സർക്കാറിനെതിരെ എസ്ഡിപിഐ പ്രതിഷേധിച്ചു

          മാനന്തവാടി: വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ പദ്ധതിയായ ‘പിഎം ശ്രീ’യിൽ ധാരണാപത്രം ഒപ്പുവെച്ച പിണറായി സർക്കാരിനെതിരെ എസ്ഡിപിഐ മാനന്തവാടി മണ്ഡലത്തിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. പുതിയ വിദ്യാഭ്യാസ നയം (എൻഇപി) നടപ്പിലാക്കുന്നതിലൂടെ വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള ഗൂഢശ്രമമാണ് പിഎം ശ്രീ പദ്ധതിയെന്ന് എസ്ഡിപിഐ ആരോപിച്ചു. മറ്റ് നയങ്ങളേക്കാൾ ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതും തെറ്റായ ചരിത്രം അടിച്ചേൽപ്പിച്ച് വരും തലമുറയെ വഴിതെറ്റിക്കുന്നതുമായ തീരുമാനമാണിത്. ഈ ധാരണാപത്രത്തിൽ ഒപ്പുവെച്ചതിലൂടെ പിണറായി സർക്കാർ കേരളത്തെ വഞ്ചിച്ചുവെന്നും പ്രതിഷേധക്കാർ പറഞ്ഞു. മാനന്തവാടി…

          Read More