സ്‌പെയിനിന്റെ വിജയത്തില്‍ ടൗണിലാകെ മന്തി വിതരണം ചെയ്ത് ആരാധകന്‍

    അമ്പലവയല്‍ : സ്പെയിന്‍ ആരാധകനായ അമ്പലവയലിലെ പച്ചക്കറി വ്യാപാരി ഷജീര്‍ വാക്കുപാലിച്ചതാണ് നാട്ടിലെ സംസാരവിഷയം.ഫിഫ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയ്ക്ക് മേല്‍ സ്‌പെയിന്‍ നേടിയ ആധികാരിക വിജയത്തില്‍ അമ്പലവയലുകാര്‍ക്ക് ചിക്കന്‍മന്തി വിതരണം ചെയ്താണ് വ്യാപാരിയായ ഷജീര്‍ വാക്കുപാലിച്ചത്. ആയിരത്തിലധികം പേരാണ് ഷജീറിന്റെ സല്‍ക്കാരത്തില്‍ പങ്കാളികളായത്.   സ്പെയിന്‍ കപ്പുനേടിയാല്‍ അമ്പലവയലുകാര്‍ക്ക് എന്റെ വക മന്തി. ലോകകപ്പ് തുടങ്ങുന്നതിന് രണ്ടുദിവസം മുമ്പാണ് ഷജീര്‍ ഇക്കാര്യം വീഡിയോയിലൂടെ പറഞ്ഞത്. അന്ന് നല്‍കിയ വാക്കാണ് താന്‍ ഇപ്പോള്‍ പാലിച്ചിരിക്കുന്നതെന്ന് ഷജീര്‍ പറഞ്ഞു.

    Read More

      കർണാടക മദ്യവുമായി ഒരാൾ പിടിയിൽ 

      തിരുനെല്ലി: പനവല്ലി ഉന്നതിയിലെ ജോഗി (59) യെയാണ് പോലീസ് പിടികൂടിയത്. 15.11.2025 ഉച്ചയോടെ തോൽപ്പെട്ടിയിൽ വച്ചു നടത്തിയ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു നിന്നും വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ നടത്തിയ പരിശോധനയിലാണ് ഇയാളിൽ നിന്നും 180 എം.എൽ അടങ്ങുന്ന 30 പാക്കറ്റ് കർണാടക മദ്യം പീടിച്ചെടുത്തത്. ചെക്ക് പോസ്റ്റ്‌ ഡ്യൂട്ടിയിലുണ്ടായിരുന്ന പനമരം സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സന്തോഷ്‌ മോന്റെ നേതൃത്വത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തിയത്.

      Read More

        മാതൃക ടൗണ്‍ഷിപ്പ് ഉദ്ഘാടനം നാളെ : മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

        മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിന് കല്‍പ്പറ്റ ഏല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഒരുക്കിയ മാതൃക ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ട ഉദ്ഘാടനം ഇന്ന് (മാര്‍ച്ച് 1) രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഗുണഭോക്താക്കള്‍ക്ക് മുഖ്യമന്ത്രി പട്ടയങ്ങള്‍ കൈമാറും. കെ.എസ്.എഫ്.ഇ ഫണ്ട് വകയിരുത്തി നിര്‍മ്മിക്കുന്ന കല്‍പ്പറ്റ ജനറല്‍ ആശുപത്രിയുടെ അനക്‌സ് ബ്ലോക്കിന്റെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പരിപാടിയില്‍ നിര്‍വഹിക്കും. റവന്യു-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ അധ്യക്ഷനാവുന്ന പരിപാടിയില്‍ പട്ടികജാതി -പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആര്‍ കേളു, ജലവിഭവ വകുപ്പ്…

        Read More

        മുൻകൂർ ജാമ്യാപേക്ഷ അനുവദിച്ചു എന്നതിനർഥം കേസ് ഇല്ലാതായി എന്നല്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ റഫീഖ്

        കൽപ്പറ്റ: സമയബന്ധിത കസ്റ്റഡിയിൽ അടുത്ത 3 ദിവസവും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നതുൾപ്പെടെയുള്ള കർശന ഉപാധികളോടെ മുൻകൂർ ജാമ്യാപേക്ഷ അനുവദിച്ചു എന്നതിനർഥം കേസ് ഇല്ലാതായി എന്നല്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ റഫീഖ്. എൻ എം വിജയൻ്റേയും മകൻ്റേയും മരണവും അദ്ദേഹം എഴുതി വെച്ച മരണക്കുറിപ്പും കോൺഗ്രസ് നേതാക്കൾ നടത്തിയ കോടികളുടെ തട്ടിപ്പും ഇല്ലാതാകുന്നില്ല. ഐ സി ബാലകൃഷ്ണൻ ഒന്നാം പ്രതിയായ കേസ് മുന്നോട്ട് പോകും. ക്രൈം ബ്രാഞ്ച് അന്വേഷിക്കും. അഞ്ച് പതിറ്റാണ്ട് കാലം കോൺഗ്രസിന് വേണ്ടി…

        Read More

        ലോക്സഭാ ഉപതെരഞ്ഞെടുപ്പ്; സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി, മത്സരരംഗത്ത് 16 സ്ഥാനാര്‍ഥികള്‍

        കൽപ്പറ്റ : വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. 16 സ്ഥാനാര്‍ത്ഥികളാണ് നാമനിര്‍ദ്ദേശ പത്രികകളുടെ സൂഷ്മ പരിശോധനയ്ക്ക് ശേഷം മത്സര രംഗത്തുള്ളത്. നവ്യാ ഹരിദാസ് (ഭാരതീയ ജനതാ പാര്‍ട്ടി), പ്രിയങ്ക ഗാന്ധി വാദ്ര (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), സത്യന്‍ മൊകേരി (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ), ഗോപാല്‍ സ്വരൂപ് ഗാന്ധി (കിസാന്‍ മജ്ദൂര്‍ ബറോജ്ഗര്‍ സംഘ് പാര്‍ട്ടി), ജയേന്ദ്ര കര്‍ഷന്‍ഭായി റാത്തോഡ്(റൈറ്റ് ടു റീകാള്‍ പാര്‍ട്ടി), ഷെയ്ക്ക് ജലീല്‍ (നവരംഗ് കോണ്‍ഗ്രസ് പാര്‍ട്ടി),…

        Read More

          ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്കെതിരെ കർശന നടപടി

          ന്യൂഡൽഹി∙ ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്കെതിരെ കർശന നടപടിക്ക് കേന്ദ്രത്തിന് നിർദേശം നൽകി സുപ്രീംകോടതി. ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ പമ്പുകളിൽ ഇന്ധനം നിഷേധിക്കുന്ന പൈലറ്റ് പദ്ധതിക്ക് രൂപം നൽകാൻ സുപ്രീംകോടതി കേന്ദ്രത്തിനും ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കും നിർദേശം നൽകി. ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങളെ തിരിച്ചറിയാനും പിഴയീടാക്കാനും സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സംവിധാനങ്ങൾ രൂപപ്പെടുത്താനും കോടതി പറഞ്ഞു.   ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്കെതിരെ കർശന നടപടി.   ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങളുണ്ടാക്കുന്ന അപകടങ്ങളിലെ ഇരകൾക്ക്…

          Read More

            ചാണ്ടി ഉമ്മന്‍ എംഎല്‍എ ശനിയാഴ്ച മരിയനാട് ഭൂസമരകേന്ദ്രം സന്ദര്‍ശിക്കും; 70 കുടുംബങ്ങള്‍ക്ക് പ്ലാസ്റ്റിക് ഷീറ്റ് നല്‍കും

            കല്‍പ്പറ്റ: ചാണ്ടി ഉമ്മന്‍ എംഎല്‍എ ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മരിയനാട് ആദിവാസി ഭൂസമര കേന്ദ്രം സന്ദര്‍ശിക്കും. കുടിലുകളുടെ ചോര്‍ച്ച തടയുന്നതിന് സമരകേന്ദ്രത്തിലെ 70 കുടുംബങ്ങള്‍ക്ക് ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ ലഭ്യമാക്കിയ പ്ലാസ്റ്റിക് ഷീറ്റുകളുടെ വിതരണം അദ്ദേഹം നിര്‍വഹിക്കും. സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചില്‍ പാമ്പ്രയ്ക്കു സമീപമാണ് മരിയനാട്. ഇവിടെ വനം വികസന കോര്‍പറേഷന്റെ അധീനതയിലായിരുന്ന കാപ്പിത്തോട്ടത്തിലാണ് ഭൂരഹിത പട്ടികവര്‍ഗ കുടുംബങ്ങള്‍ ഭൂസമരം നടത്തുന്നത്. കൃഷിക്കും വാസത്തിനും യോജിച്ച ഭൂമി കാത്തുമടുത്ത ആദിവാസി കുടുംബങ്ങളാണ് മരിയനാടില്‍…

            Read More

            പുഞ്ചിരിമട്ടം പുനരധിവാസം; ഭൂമി നിയമനിര്‍മാണത്തിലൂടെ ഏറ്റെടുക്കണം: പ്രകൃതി സംരക്ഷണ സമിതി

            കല്‍പ്പറ്റ: ഹാരിസണ്‍, എല്‍സ്റ്റന്‍ എസ്റ്റേറ്റ് ഭൂമി പ്രത്യേക നിയമനിര്‍മാണത്തിലൂടെ ഏറ്റെടുത്ത് പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിതയുടെ സ്ഥിരം പുനരധിവാസത്തിന് ഉപയോഗപ്പെടുത്തണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍. ബാദുഷ, സെക്രട്ടറി തോമസ് അമ്പലവയല്‍, മറ്റു ഭാരവാഹികളായ ബാബു മൈലമ്പാടി, ഒ.ജെ. മാത്യു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിയമപ്രശ്‌നങ്ങളില്ലാത്ത ഭൂമി കണ്ടെത്തി പുനരധിവാസം സമയബന്ധിതമായി നടത്താന്‍ കഴിയില്ല എന്നുണ്ടെങ്കില്‍ ദുരന്തബാധിത കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം അനുവദിക്കണമെന്ന് അവര്‍ നിര്‍ദേശിച്ചു. സ്ഥിരം പുനരധിവാസത്തിന്റെ ഭാഗമായി ടൗണ്‍ഷിപ്പിന് ദുരന്ത…

            Read More

              ടൗണ്‍ഷിപ്പിലെ 157 വീടുകള്‍ സെപ്റ്റംബര്‍ 30 നകം പൂര്‍ത്തീകരിക്കും: മന്ത്രി ടി സിദ്ദീഖ്

              മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്കായി ഏല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ പുനരധിവാസ ടൗണ്‍ഷിപ്പില്‍ നിര്‍മ്മാണം നടക്കുന്ന 157 വീടുകള്‍ സെപ്റ്റംബര്‍ 30 നകം പൂര്‍ത്തീകരിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ് അറിയിച്ചു. ശേഷിക്കുന്ന 62 വീടുകള്‍ ഡിസംബറോടെ പൂര്‍ത്തീകരിക്കും. ടൗണ്‍ഷിപ്പില്‍ നിര്‍മ്മാണം പൂര്‍ത്തിയായ 178 വീടുകളാണ് ആദ്യഘട്ടത്തില്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറിയത്. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.   ടൗണ്‍ഷിപ്പിലെ ആരോഗ്യ കേന്ദ്രം, പൊതു മാര്‍ക്കറ്റ്- ശുചിമുറികള്‍ എന്നിവയുടെ നിര്‍മ്മാണം…

              Read More

              ദേശീയ കായികദിനം ആചരിച്ചു.

              പനമരം: പനമരം ഗവ. ഹൈസ്കൂൾ ചലഞ്ചേഴ്സ് ക്ലബ്ബിന്റെയും മാനന്തവാടി ജനമൈത്രി എക്സൈസ് സ്ക്വാഡിന്റെയും ആഭിമുഖ്യത്തിൽ ആഗസ്റ്റ് 29 ദേശീയ കായികദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പനമരം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്കായി നെറ്റ് ബോൾ ചാലഞ്ചിങ് മത്സരങ്ങൾ സംഘടിപ്പിച്ചു. മത്സരങ്ങൾ ഇന്ത്യൻ ദേശീയ ക്രിക്കറ്റ് താരം സജനാ സജീവൻ ഉദ്ഘാടനം ചെയ്തു. കായിക ലഹരി ജീവിത ലഹരിയാക്കുവാനും വിദ്യാർഥികൾ യുവാക്കൾ മോശമായ ലഹരികളിലേക്ക് വഴി തിരിയാതെ ആരോഗ്യപരമായതും മാനസികോല്ലാസം ലഭിക്കുന്നതുമായ കായികപരമായ ലഹരികളിൽ ഉണർന്നിരിക്കുവാനും ജീവിത-വിജയ ലക്ഷ്യങ്ങളിലേക്ക്…

              Read More