ക്ഷേമ പെൻഷൻ വിതരണം 15 മുതൽ

    തിരുവനന്തപുരം: ഡിസംബർ മാസത്തെ സാമൂഹ്യക്ഷേമ പെൻഷൻ 15 മുതൽ വിതരണം ചെയ്യും. ക്രിസ്മസിന് മുമ്പ് പൂർത്തിയാക്കും. ഇതിനായി 1045 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 2000 രൂപാവീതം 62 ലക്ഷത്തോളം പേർക്കാണ് പെൻഷൻ നൽകുക. 26.62 ലക്ഷം പേർക്ക് ബാങ്ക് അക്കൗണ്ടിലൂടെയും ശേഷിക്കുന്നവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തിച്ചും നൽകും.

    Read More

      ടൗൺഷിപ്പിന്റെ ഉദ്ഘാടന വേദി നാടകീയ രംഗങ്ങൾ; മന്ത്രിയുടെ പരാമർശം ഒഴിവാക്കേണ്ടതായിരുന്നു: ടി സിദ്ദീഖ് എംഎൽഎ

      കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ ഒരുക്കുന്ന ഒന്നാംഘട്ട ടൗൺഷിപ്പിന്റെ ഉദ്ഘാടന വേദി നാടകീയ രംഗങ്ങൾക്കും രാഷ്ട്രീയ പോരിനും സാക്ഷ്യം വഹിച്ചു. കൽപ്പറ്റ എം.എൽ.എ ടി. സിദ്ദിഖിന് നേരെ സദസ്സിൽ നിന്ന് ഉയർന്ന ശക്തമായ കൂക്കിവിളിയും തുടർന്നുണ്ടായ രാഷ്ട്രീയ ആരോപണങ്ങളും ചടങ്ങിന്റെ ശോഭ കെടുത്തി. റവന്യൂ മന്ത്രി കെ. രാജന്റെ പ്രസംഗത്തിലെ ചില പരാമർശങ്ങൾ അനാവശ്യമായിരുന്നുവെന്നും സന്നദ്ധ സംഘടനകളുടെ സേവനത്തെ വിലകുറച്ചു കാണിക്കരുതെന്നും ടി. സിദ്ദിഖ് പിന്നീട് വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു.   ചീഫ് സെക്രട്ടറി സ്വാഗത…

      Read More

      പ്രവേശനോത്സവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു

      കാട്ടിച്ചിറക്കൽ: ജമാലുൽ ഇസ്‌ലാം സെക്കൻഡറി മദ്രസ 2025-26 അധ്യയന വർഷത്തെ പ്രവേശിൽസവവും പൊതു പരീക്ഷയിൽ ടോപ്ലസ്സ് നേടിയ വിദ്യാർത്ഥിനിയെ അനുമോദിക്കുകയും ചെയ്തു. യോഗത്തിൽ മഹല്ല് ചെയർമാൻ C അന്ത്രു ഹാജി ഉദ്ഘാടനം ചെയ്തു. ക്ലാസ്സ് ഉൽഘാടനം മഹല്ല് ഖത്തീബ് സവാദ് റഹ്മാനി നിർവഹിച്ചു. അത്തിലൻ ഇബ്രാഹിം ഹാജി, ഹംസ ഹാജി, ലത്തീഫ് ഗസ്സാലി തുടങ്ങിയവർ സംസാരിച്ചു. സദർ മുഅല്ലിം ഉനൈസ് ഗസ്സാലി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുസ്തഫ വാഫി നന്ദിയും പറഞ്ഞു

      Read More

        സമ്പന്നരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സൗജന്യ യാത്രയില്‍; ജീവനക്കാര്‍ക്ക് കൂലി കൊടുക്കാൻ കാശില്ല; വയനാട്ടില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് അവസാനിപ്പിക്കുന്നു

        കൽപ്പറ്റ:യുഡിഎഫ് സർക്കാരിന്റെ ‘പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രാ പദ്ധതി’ വയനാട്ടിലെ സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. കെഎസ്‌ആർടിസി ബസുകളിലെ സൗജന്യ യാത്രയിലേക്ക് യാത്രക്കാർ കൂട്ടത്തോടെ മാറിയതോടെ, സ്വകാര്യ ബസുകള്‍ വൻ സാമ്പത്തിക നഷ്ടത്തിലാണ്. കളക്ഷൻ കുത്തനെ ഇടിഞ്ഞതോടെ സർവീസുകള്‍ അനിശ്ചിതകാലത്തേക്ക് നിർത്തിവെക്കാൻ ഒരുങ്ങുകയാണ് ബസുടമകള്‍. നിലവില്‍ ജീവനക്കാരുടെ കൂലി കൊടുക്കാൻ പോലും ഉടമകള്‍ക്ക് കൈയില്‍ നിന്ന് പണം മുടക്കേണ്ട അവസ്ഥയാണ്. വലിയ ശമ്പളം വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥർ വരെ സൗജന്യം ഉപയോഗപ്പെടുത്തുന്നുണ്ടെന്നും, സമ്പന്നരായ ഇത്തരം വിഭാഗങ്ങളെയെങ്കിലും…

        Read More

          കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് വായ്പ വിതരണം ചെയ്തു.

          സു.ബത്തേരി: സുൽത്താൻ ബത്തേരി നഗരസഭ സിഡിഎസ് 2 ൻ്റെ നേതൃത്വത്തിൽ വനിത വികസന കോർപ്പറേഷനുമായി സഹകരിച്ച് അയൽക്കൂട്ടങ്ങൾക്ക് സംരംഭ വികസനത്തിനായി വായ്പ വിതരണം ചെയ്തു.ബത്തേരി നഗരസഭ സിഡിഎസിൻ്റെ കീഴിൽ വരുന്ന 33 അയൽക്കൂട്ടങ്ങൾക്കായി 2.70 കോടി രൂപയുടെ വിതരണം ചെയ്തത്. കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമാക്കി ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ സിഡിഎസുകൾക്ക് വിവിധ പൊതുമേഖല സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ട് വായ്പ ലഭ്യമാക്കി വരുന്നുണ്ട്.ജില്ലയിലെ വിവിധ സിഡിഎസുകളിൽ പദ്ധതി നടപ്പിലാക്കി വരുന്നു.7% പലിശനിരക്കിലാണ് ജില്ലാ മിഷൻ വായ്പ…

          Read More

          ജ്യോതിർഗമയ കേശസമർപ്പണം നടത്തി

          മാനന്തവാടി :കേശദാനം സ്നേഹദാനം എന്ന സന്ദേശവുമായി കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ് ലഭ്യമാക്കുന്നതിനായി ടീം ജ്യോതിർഗമയ കേശ ശേഖര സമർപ്പണം നടത്തി. സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന ചടങ്ങിൽ ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ.എം.ഷിനോജ് ഫാ. ആൽബിൻ മൂഞ്ഞനാട്ടിന് കേശ ശേഖരം കൈമാറി. വികാരി ഫാ. ബേബി പൗലോസ് ഓലിയ്ക്കൽ അധ്യക്ഷത വഹിച്ചു. എംജെഎസ്എസ്എ ഭദ്രാസന സെക്രട്ടറി ജോൺ ബേബി, ഡിസ്ട്രിക് ഇൻസ്പെക്ടർ എബിൻ പി. ഏലിയാസ്, സഹ വികാരി ഫാ.വർഗീസ് താഴത്തേക്കുടി, ബിനു വാണാക്കുടി,…

          Read More

          ഉരുൾപ്പൊട്ടൽ ബാധിത പ്രദേശങ്ങളിൽ മൈക്രോ പ്ലാൻ വിവര ശേഖരണ സർവ്വേ തുടങ്ങി

          ഉരുൾപ്പൊട്ടൽ ബാധിത പ്രദേശങ്ങളിൽ മൈക്രോ പ്ലാൻ വിവര ശേഖരണ സർവ്വേ തുടങ്ങി* കൽപ്പറ്റ : ജില്ലാഭരണകൂടം, കുടുംബശ്രീ ജില്ലാ മിഷൻ, ഐ.ടി മിഷൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഉരുൾപ്പൊട്ടൽ നാശംവിതച്ച ചൂരൽമല, മുണ്ടക്കൈ, അട്ടമല പ്രദേശങ്ങളിൽ മൈക്രോ പ്ലാൻ തയ്യാറാക്കുന്നതിനായുള്ള വിവര ശേഖരണ സർവ്വേ തുടങ്ങി. ക്യാമ്പുകളിൽ നിന്നും വിവിധ പ്രദേശങ്ങളിലേക്ക് താമസം മാറിയ വ്യക്തികളുടെ താമസ സ്ഥലത്തെത്തിയാണ് സർവ്വേ നടത്തുന്നത്. സർവ്വേയിലൂടെ നാശനഷ്ടങ്ങളുടെ കണക്കെടുക്കും. ആളുകളുടെ ഉപജീവന ആവശ്യകത കണ്ടെത്തി വ്യക്തിഗതമായും കുടുംബത്തിന്റെയും മൈക്രോ പ്ലാൻ തയ്യാറാക്കുകയുമാണ്…

          Read More

          ജില്ല സ്‌കൂള്‍ കലോത്സവം ലോഗോ പ്രകാശനം ചെയ്തു

          കൽപ്പറ്റ : നവംബര്‍ 27 മുതല്‍ 30 വരെ സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന 42-ാമത് വയനാട് റവന്യൂ ജില്ല സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് ലോഗോ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.കെ. രമേശ്, സുല്‍ത്താന്‍ ബത്തേരി നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍…

          Read More

            കട്ടിപ്പാറയിൽ അമ്മായി അമ്മയ്ക്ക് മരുമകളുടെ ക്രൂര മർദ്ദനം

            കട്ടിപ്പാറ: കട്ടിപ്പാറയിൽ മരുകളുടെ മർദ്ദനമേറ്റ് അമ്മായി അമ്മയ്ക്ക് ഗുരുതരമായ പരിക്ക്. ചമൽ കൊളമലയിലാണ് സംഭവം. ഭർതൃമാതാവായ മാധവിക്ക് (71) ആണ് ഫോണുകൊണ്ടുള്ള ഏറിൽ തലയിൽ ആഴത്തിൽ മുറിവേറ്റത്.   ഇവരുടെ വീട്ടിൽ പതിവായി പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇരുവരും തമ്മിലുള്ള വാക്കു തർക്കത്തിനിടയിൽ മരുമകൾ ഭർതൃമാതാവിനെ മർദ്ദിക്കുകയും മൊബൈൽ ഫോൺ കൊണ്ട് എറിയുകയുമായിരുന്നു.   മകൻ തന്നെയാണ് അമ്മയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം മാധവിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്…

            Read More

              ജനപ്രതിനിധികളെ ആദരിച്ചു

              പൂതാടി പഞ്ചായത്തിലെ പുതുതായി തിരഞ്ഞെടുത്ത ജനപ്രതിനിധികളെയും CDS ഭാരവാഹികളേയും കേരള ഗ്രാമീണ ബാങ്കിന്റെ നേതൃത്വത്തിൽ ആദരിച്ചു.പഞ്ചായത്തിലെ കേണിച്ചിറ,ഇരുളം,വകേരി,നടവയൽ ശാഖകൾ ചേർന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്.കേരള ഗ്രാമീണ ബാങ്ക് റീജിയണൽ മാനേജർ T V. സുരേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് E K ബാലകൃഷ്ണൻ,വൈസ് പ്രസിഡന്റ്‌ ബിന്ദു ബാബു,പഞ്ചായത്ത് അംഗം A V ജയൻ , കേണിച്ചിറ ശാഖ മാനേജർ ഷിനോജ് വാകേരി ശാഖ മാനേജർ ജിജു ചാക്കോ എന്നിവർ സംസാരിച്ചു.

              Read More