ഗോത്ര വർഗ്ഗ സങ്കേതങ്ങളിലെ വനിതകൾക്ക് പോത്തു വളർത്തൽ സംരംഭങ്ങളുമായി പുൽപ്പള്ളി ഗ്രാമപഞ്ചായത്ത്

    പുൽപ്പള്ളി ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളി ലെയും ഗോത്രവർഗ സങ്കേതങ്ങൾ കേന്ദ്രീകരിച്ചു ഭക്ഷ്യ സുരക്ഷ പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി പോത്ത് വളർത്തൽ യൂണിറ്റുകൾ ആരംഭിക്കുന്നു. ഗ്രാമ പഞ്ചായത്തിന്റെ 2025- 26 വാർഷിക പദ്ധതിയിൽ 30 ലക്ഷത്തോളംരൂപയാണ് പദ്ധതി നടത്തിപ്പിനായി മാറ്റി വെച്ചിട്ടുള്ളത്. പതിനേഴായിരം രൂപ വിലമതിക്കുന്ന 171 പോത്തു കുട്ടികളെ സൗജന്യമായിട്ടാണ് തെരഞ്ഞെടുക്കപ്പെട്ട ഇരുപതോളം ഗോത്രവർഗ വനിത ഗ്രൂപ്പുകൾക്ക് നൽകുന്നത്. ആദ്യഘട്ടത്തിൽ ഓരോ പോത്തു കുട്ടി വീതമുള്ള യൂണിറ്റുകളാണ് വിതരണം ചെയ്യുക. മാംസോല്പാദന മേഖലയിൽ സ്വയം പര്യാപ്തമാവാനും ഗ്രാമീണ…

    Read More

    ആഗസ്റ്റ് 11ന് വെള്ളമുണ്ട കൃഷിഭവന് മുന്നിൽ ധർണ നടത്തും: സ്വതന്ത്ര കർഷക സംഘം

    തരുവണ: വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണുക,കാല വർഷത്തിൽ നഷ്ടം സംഭവിച്ചവർക്ക് നഷ്ട്ടപരിഹാരം നൽകുക,നഷ്ട പരിഹാരം കാലോചിതമായി പരിഷ്കരിക്കുക, കർഷക പെൻഷൻ പതിനായിരം രൂപയായി വർദ്ദിപ്പിക്കുക,രാസവള വില കുറക്കുക, കാർഷിക കടം എഴുതി തള്ളുക,കേന്ദ്ര,കേരള സർക്കാരുകളുടെ കർഷക അവഗണ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ആഗസ്റ്റ് 11ന് വെള്ളമുണ്ട കൃഷിഭവന് മുന്നിൽ ധർണ നടത്താൻ വെള്ളമുണ്ട പഞ്ചായത്ത് സ്വതന്ത്ര കർഷക സംഘം കമ്മിറ്റി യോഗം തീരുമാനിച്ചു.പ്രസിഡന്റ് കെ.കെ.ഇബ്രാഹിം അദ്ധ്യക്ഷം വഹിച്ചു.മണ്ഡലം പ്രസിഡന്റ് മുതിര മായൻ യോഗം…

    Read More

      മാനന്തവാടി നഗരസഭ; അവസാന രണ്ട് വര്‍ഷം പി വി ജോര്‍ജ്ജ് ചെയര്‍പേഴ്‌സണാകും

      മാനന്തവാടി: മാനന്തവാടി നഗരസഭയില്‍ അവസാന രണ്ട് വര്‍ഷം പി.വി ജോര്‍ജ്ജ് ചെയര്‍പേഴ്‌സണാകും. ഇന്ന് രാവിലെ നടന്ന ഡിസിസി യോഗത്തിലാണ് ആദ്യ മൂന്ന് വര്‍ഷം ജേക്കബ് സെബാസ്റ്റ്യനും, പിന്നീടുള്ള രണ്ട് വര്‍ഷം പിവി ജോര്‍ജ്ജിനും ചെയര്‍പേഴ്‌സണ്‍ സ്ഥാനം നല്‍കാന്‍ തീരുമാനമെടുത്തത്. വയനാട്‌കോണ്‍ഗ്രസിലെ മുതിര്‍ന്ന അംഗവും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ പിവി ജോര്‍ജ്ജ് ഒഴക്കോടി ഡിവിഷനില്‍ നിന്നും ജയിച്ചാണ് ഇത്തവണ നഗരസഭയിലെത്തിയത്. കഴിഞ്ഞ ടേമില്‍ അദ്ദേഹം നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്.

      Read More

      പനമരത്ത് 15 പേർക്ക് തെരുവുനായയുടെ കടിയേറ്റു.

      പനമരം : പനമരം ടൗണിന് സമീപത്തെ പരക്കുനിയിൽ 15 പേർക്ക് തെരുവുനായയുടെ കടിയേറ്റു. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. കുട്ടികളുൾപ്പടെയുള്ള പതിനഞ്ച് പേർക്കാണ് പരിക്കേറ്റത്. ഇവർ പനമരം സി.എച്ച്.സിയിലും തുടർന്ന്മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സതേടി. ആരുടേയും പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.

      Read More

      രാഷ്ട്രീയ യുവജനതാദള്‍ പ്രവര്‍ത്തകര്‍ കല്‍പ്പറ്റ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു

      കല്‍പ്പറ്റ: രാഷ്ട്രീയ യുവജനതാദള്‍ പ്രവര്‍ത്തകര്‍ മുനിസിപ്പല്‍സെക്രട്ടറിയെ അദ്ദേഹത്തിന്റെ കാര്യാലയത്തില്‍ ഉപരോധിച്ചു. തകര്‍ന്നുകിടക്കുന്ന റോഡുകള്‍ സഞ്ചാരയോഗ്യമാക്കുന്നതിന് മുനിസിപ്പല്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷോധിച്ചായിരുന്നു സമരം. ജില്ലാ പ്രസിഡന്റ് പി.പി. ഷൈജല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി. ഹാഷിം, ഷൈജല്‍ കൈപ്പങ്ങല്‍, ജാഫര്‍ അമ്പിലേരി, ഹമീദ് ചുഴലി അബ്ദുല്‍ ലത്തീഫ്, സി.കെ. സലിം, ഹാറൂണ്‍ ബൈപാസ്, ജംഷീദ് മുത്തു എന്നിവര്‍ പങ്കെടുത്തു. രാവിലെ ആരംഭിച്ച ഉപരോധം റോഡുകള്‍ നന്നാക്കുന്നതിന് വൈകാതെ നടപടി ഉണ്ടാകുമെന്ന് സെക്രട്ടറി ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണ് അവസാനിപ്പിച്ചത്. നഗരസഭയിലെ മിക്ക…

      Read More

        തൃശ്ശിലേരി പെരുന്നാൾ: സർവ്വമത സമ്മേളനം നടത്തി

        മാനന്തവാടി:തൃശിലേരി മോർ ബസേലിയോസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയിൽ പെരുന്നാളിൻ്റെ ഭാഗമായി സർവ്വമത – സാംസ്ക്കാരിക സമ്മേളനം നടത്തി.വയനാട് ജില്ലാപഞ്ചായത്ത് സ്ഥിരസമിതി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വികാരി ഫാ.ഷിൻസൺ മത്തായി മത്തോക്കിൽ അധ്യക്ഷത വഹിച്ചു. കാക്കവയൽ മഹല്ല് ഖത്തീബ് സ്വാദിക് ജൗഹരി , തൃശ്ലിലേരി ക്ഷേത്രം പ്രതിനിധി ഗോപിനാഥൻ, എടയൂർകുന്ന് മലങ്കര കത്തോലിക്കാ പള്ളി വികാരി ഫാ. തോമസ് ചമതയിൽ , തിരുനെല്ലി പഞ്ചായത്ത് അംഗങ്ങളായ വി.ബേബി, കെ.ജി.ജയ, വസന്തകുമാരി, സഭാ മാനേജിങ്ങ് കമ്മിറ്റി…

        Read More

        മുണ്ടക്കൈ ദുരന്തബാധിതരുടെ വായ്പകൾ സർക്കാർ ഏറ്റെടുക്കണം: ഐ.എൻ.റ്റി.യു.സി

        മേപ്പാടി: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിത മേഖലയിലെ മുഴുവൻ ആളുകളുടെയും വായ്പകൾ സർക്കാർ ഏറ്റെടുക്കണമെന്ന് മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ (ഐ.എൻ.റ്റി.യു.സി) സെന്റി നൽറോക്ക് എസ്റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ലഭിച്ച 700 കോടിയിലധികം രൂപയിൽ നിന്ന് ഇതിനുള്ള തുക കണ്ടെത്തണമെന്നും ദുരന്തബാധിതരുടെ വായ്പകൾ ഏറ്റെടുക്കുന്ന കാര്യത്തിൽ എൽ.ഡി.എഫ് സർക്കാർ ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും യോഗം കുറ്റപ്പെടുത്തി. യൂണിയൻ ജനറൽ സെക്രട്ടറി ബി. സുരേഷ് ബാബു യോഗം ഉദ്ഘാടനം ചെയ്തു. എൻ.കെ. സുകുമാരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഒ….

        Read More

        മമ്മൂട്ടിയുടെ ജന്മദിനാഘോഷത്തിന് സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി മമ്മൂട്ടി ഫാൻസ്

        മാനന്തവാടി : മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനമായ സെപ്റ്റംബർ ഏഴിന് നടത്താനിരുന്ന ആഘോഷ പരിപാടികൾ മാറ്റിവെച്ച് അതിനായി സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി മമ്മൂട്ടി ഫാൻസ് വയനാട് ജില്ലാ കമ്മിറ്റി. ഫാൻസ് സ്റ്റേറ്റ് കമ്മിറ്റി അംഗം ടി.പി.സുന്ദരൻ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബിക്ക് തുക കൈമാറി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി ചന്ദ്രൻ, അസീസ് വാളാട്, ജോയ്സി ഷാജു, ഫാൻസ് എക്സിക്യൂട്ടീവ് അംഗങ്ങളായ അൻസാർ വി.ഇ, രമേഷ് കുമാർ, ജോസ് ടി.എ, നിതിൻ…

        Read More

          പ്രീമാരിറ്റൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കും: സുന്നി മഹല്ല് ഫെഡറേഷൻ

          കൽപ്പറ്റ: വിവാഹത്തിനായി പ്രീ മാരിറ്റൽ കോഴ്‌സ് സർട്ടിഫിക്കറ്റ് ഹാജ രാക്കണമെന്ന സംസ്ഥാനകമ്മിറ്റിയുടെ തീരുമാനം ശക്തമായി മുന്നോ ട്ടുകൊണ്ടുപോകാൻ മാനന്തവാടി മേഖല സുന്നി മഹല്ല് ഫെഡറേഷൻ തീരുമാനിച്ചു. മുഴുവൻ പഞ്ചായത്തുകളിലും പ്രീ മാരിറ്റൽ കോഴ് ഉടനെ നടത്താനും തീരുമാനിച്ചതായി നേതൃത്വം പറഞ്ഞു. യൂസുഫ് ഫൈസി അധ്യക്ഷത വഹിച്ചു. സമസ്‌ത ഉപാധ്യക്ഷൻ എം ഹസൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്‌തു. ജില്ലാ ഓർഗനൈസർ സിദ്ദീഖ് റഹ്മാനി, സി. കുഞ്ഞബ്ദുള്ളഹാജി, മുജീബ് തലപ്പുഴ, ഖാലിദ് എടവക, അമാൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി…

          Read More

          രതിന്‍ന്റെ മരണം; ക്രൈംബ്രാഞ്ച് അന്വേഷിക്കും

          പനമരം: അഞ്ചുകുന്ന് വെള്ളിരിവയല്‍ മാങ്കാണി ഉന്നതിയിലെ ബാലന്‍-ശാരദ ദമ്പതികളുടെ മകന്‍ രതിനെ(20) പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരിയാണ് അന്വേഷണത്തിന് ഉത്തരവായത്. പോക്‌സോ കേസില്‍ കുടുക്കുമെന്ന പോലീസ് ഭീഷണി ഭയന്ന് രതിന്‍ പുഴയില്‍ ചാടി ജീവനൊടുക്കുകയായിരുന്നുവെന്നു ആരോപണം ഉയര്‍ന്നിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ജില്ലാ പോലീസ് മേധാവിയുടെ നടപടി. കഴിഞ്ഞ മൂന്നിനാണ് ഓട്ടോ ഡ്രൈവറായ രതിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തിയത്. തലേന്നു സന്ധ്യയോടെ സഹോദരിക്കു വീഡിയോ സന്ദേശം അയച്ച രതിനെ…

          Read More