ഡി.എൽ.എഡ്. 2026-28 ബാച്ച് ഉദ്ഘാടനം ചെയ്തു
പുൽപ്പള്ളി: സി കെ രാഘവൻ മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ പുൽപ്പള്ളിയിൽ ഡി.എൽ.എഡ്. കോഴ്സിന്റെ ഉദ്ഘാടനം പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈജ മഗേഷ് നിർവഹിച്ചു. ഇന്ത്യൻ ക്രിക്കറ്റ് താരം മിന്നുമണി വിശിഷ്‌ടാഥിതി ആയിരുന്നു. ആദ്യമായി സ്ഥാപനത്തിൽ എത്തിയ മിന്നുമണിയെ ട്രസ്റ്റ് ചെയർമാൻ കെ.ആർ.ജയറാം പൊന്നാട അണിയിച്ചു ആദരിച്ചു. കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഐ .ടി. ഇ .വിദ്യാർത്ഥികൾ ഡ്രസ് ബാങ്കിലൂടെ ശേഖരിച്ച വസ്ത്രങ്ങൾ ജയശ്രീ സ്കൂൾ വൈസ്പ്രിൻസിപ്പൽ പി.ആർ.സുരേഷ്, ഹോസ്റ്റൽ വാർഡൻ…
