ചെറുവത്തൂര്‍ വീരമലക്കുന്നില്‍ മണ്ണിടിച്ചില്‍, കല്ലും മണ്ണും ദേശീയപാതയിലേക്ക്, വാഹന യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

കാസർകോട്: കാസർകോട് ചെറുവത്തൂർ വീരമലക്കുന്നില്‍ മണ്ണിടിച്ചില്‍. ഇന്ന് രാവിലെയാണ് സംഭവം. നീലേശ്വരത്തിനും ചെറുവത്തൂരിനും ഇടയില്‍ ദേശീയപാതയിലേക്കാണ് മണ്ണിടിഞ്ഞു വീണത്. തുടർന്ന് ഗതാഗതം പൂർണമായും തടസപ്പെട്ടു. വീരമലക്കുന്നിലെ മണ്ണും കല്ലുമാണ് ദേശീയപാതയിലേക്ക് പതിച്ചത്. കണ്ണൂർ ഭാഗത്തേക്ക് പോയിരുന്ന വാഹന യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മേഘ കണ്‍സ്ട്രക്ഷൻസ് ദേശീയപാത നിർമാണം നടത്തുന്ന ഇടത്താണ് വീരമലക്കുന്ന് ഉള്ളത്. അതീവ ജാഗ്രത പട്ടികയില്‍ നേരത്തെ തന്നെ ഇവിടം ഉള്‍പ്പെടുത്തിയിരുന്നു. നേരത്തെയും ഇവിടെ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. തുടർന്ന് ഇതുവഴിയുള്ള ഗതാഗതം ഒരു ലൈൻ ആക്കി…

Read More

ഓണസമൃദ്ധി കര്‍ഷക ചന്തകള്‍ തുടങ്ങി

കല്‍പ്പറ്റ: ഓണക്കാലത്ത് പച്ചക്കറി വിപണിയില്‍ ഇടപെടുന്നതിന്റെ ഭാഗമായി കൃഷി വകുപ്പ് നടത്തുന്ന കര്‍ഷക ചന്തകളുടെ ജില്ലാതല ഉദ്ഘാടനം പുതിയ സ്റ്റാന്‍ഡ് പരിസരത്ത് ജില്ലാ പഞ്ചായത്ത് പ്രിസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ.ടി.ജെ. ഐസക് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ ആദ്യവില്‍പന നടത്തി. കേരളാഗ്രോ ഉത്പന്ന വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷ തമ്പി, ബ്ലോക്ക് പഞ്ചായത്ത് വികസ സ്റ്റാന്‍ഡിംഗ്…

Read More

ബസ്സ് വെയ്റ്റിംഗ് ഷെഡ് ഉദ്ഘാടനം ചെയ്തു

തരുവണ : തരുവണ പൊരുന്നന്നൂർ വില്ലേജ് ഓഫീസിന് സമീപം മുസ്ലിം യൂത്ത് ലീഗ് നിർമിച്ച അരിയിൽ ഷുകൂർ സ്മാരക വെയ്റ്റിംഗ് ഷെഡ് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പി.സി.ഇബ്രാഹിം ഹാജി ഉൽഘാടനം ചെയ്തു. സി.മമ്മുഹാജി അദ്ധ്യക്ഷം വഹിച്ചു. പി.കെ.മുഹമ്മദ് എ.കെ.നാസർ, വി.അബ്ദുള്ള, ചാത്തോതു ശറഫു, ഈ.വി. ഉസ്മാൻ, പി.അഷ്‌റഫ്, ഷാഫി.പി.ടി, കെ.പി.സിദീഖ്‌, റയീസ്.യു.കെ, സുഹൈൽ, നൗഷാദ് മക്കി, സി.പി.ഉസ്മാൻ , നിജാം, കെ.കെ.ഇസ്മായിൽ തുടങ്ങിയവർ സംബന്ധിച്ചു

Read More

ഒപ്റ്റീഷ്യൻ ക്യാമ്പയിൻ സംഘടിപ്പിച്ചു

കൽപ്പറ്റ : ആൾ ഡിസ്ട്രിക്ട് ഒപ്റ്റീഷ്യൻ അസോസിയേഷൻ വയനാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കൽപ്പറ്റ എംജിടി ഹാളിൽ ഒപ്റ്റീഷ്യ ൯ ക്യാമ്പയിൻ സംഘടിപ്പിച്ചു. സീനിയർ ഒപ്റ്റീഷ്യൻ ജുനൈസ് കാലി ക്കറ്റ് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ജില്ലാ പ്രസിഡൻ്റ് അബ്ദുൽ റയിസ് അധ്യക്ഷനായിരുന്നു. ക്ഷേമനിധി ക്ലാസും ഫിറ്റിംഗ് ബോധവ ൽക്കരണ ക്ലാസും പ്രമുഖ ലെൻസ് ബ്രാൻഡ് ക്ലാസും നടന്നു. ജില്ലാ ഭാരവാഹികളും സംസ്ഥാന ഭാരവാഹികളും പരിപാടിയിൽ പ ങ്കെടുത്തു. വയനാട് ജില്ലയിൽ പുതിയ ഭാരവാഹികളായി ശറ ഫുദ്ധീൻ(പ്രസിഡന്റ്), രാജേഷ്(വൈസ്…

Read More

സ്നേഹ ഭവനത്തിന് തറക്കല്ലിട്ടു

തരുവണ : തരുവണ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു രണ്ടാം വർഷ വിദ്യാർത്ഥിനിയ്ക്ക് നാഷണൽ സർവ്വീസ് സ്കീം വയനാട് ജില്ലാ തലത്തിൽ നിർമ്മിച്ചു നൽകുന്ന സ്നേഹഭവനത്തിന് ജില്ലാ പഞ്ചായത്ത് പനമരം ഡിവിഷൻ മെമ്പർ ബിന്ദു പ്രകാശ് തറക്കല്ലിട്ടു. ജില്ലയിലെ 55 യൂണിറ്റുകളിലെ മുഴുവൻ വളണ്ടിയർമാരും പ്രോഗ്രാം ഓഫീസർമാരും ഇതിൽ പങ്കുചേരും. പനമരം പഞ്ചായത്ത് അംഗങ്ങളായ രജിത വിജയൻ, ബെന്നി ചെറിയാൻ, എൻ.എസ്.എസ് ജില്ലാ കോ-ഓർഡിനേറ്റർ കെ.എസ് ശ്യാൽ, ക്ലസ്റ്റർ കൺവീനർമാരായ സാജിദ് പി.കെ, സുദർശനൻ…

Read More

    ബൈരക്കുപ്പ പാലം… മനുഷ്യാവകാശ കമ്മീഷൻ ഇടപെടണം. സംയുക്ത ബസ്സ് പാസഞ്ചേഴ്സ് അസ്സോസിയേഷൻ

    പുൽപ്പള്ളി: വളർന്നുകൊണ്ടിരിക്കുന്ന ടൗണാണ് പുൽപ്പള്ളി. വിദ്യാഭ്യാസം, കച്ചവടം, ആശുപത്രി ആവശ്യങ്ങൾക്ക് നിരവധി യാത്രക്കാർക്ക് വളരെ ചുരുങ്ങിയ സമയം കൊണ്ട് മൈസൂർ, ബംഗളൂരു സിറ്റിയുമായി ബന്ധപ്പെടാനുള്ള റൂട്ടുമാണിത്.മഴ ശക്തമായാൽ ബൈരക്കുപ്പ പ്രദേശത്തുള്ള വിദ്യാർത്ഥികൾക്ക് മാസങ്ങളോളം പഠിപ്പ് മുടങ്ങുന്നു. അടിയൊഴുക്ക് അധികമുള്ള ഈ പുഴയിലൂടെ തോണിയാ ത്ര വളരെ ദുർഘടമാണ്. പഠിക്കാൻ പോകുന്ന കുരുന്നുകൾ ജീവൻ പണയം വച്ചാണ് ഈ പുഴയിലൂടെ മറുകര കടക്കുന്നത്. ഒരോ കാലങ്ങളിൽ വരുന്ന രാഷ്ട്രീയകക്ഷികൾ ഈ വിഷയം ഒരു വോട്ട് ബാങ്ക് തന്ത്രമായി ഉപയോഗിക്കുന്നു….

    Read More

    രാഹുല്‍ വയനാടിനുവേണ്ടി ഒന്നും ചെയ്തില്ല: മന്ത്രി ഒ.ആര്‍. കേളു

    സുല്‍ത്താന്‍ ബത്തേരി: അഞ്ചുവര്‍ഷം എംപിയായിരുന്ന രാഹുല്‍ഗാന്ധി വയനാടിനുവേണ്ടി ഒന്നും ചെയ്തില്ലെന്ന് പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍. കേളു. സിഎസ്‌ഐ ഹാളില്‍ എല്‍ഡിഎഫ് നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് അംഗത്തിനു ചെയ്യാവുന്ന കാര്യങ്ങള്‍ മാത്രമാണ് എംപി എന്ന നിലയില്‍ രാഹുല്‍ഗാന്ധി മണ്ഡലത്തിനുവേണ്ടി നടത്തിയത്. യുഡിഎഫ് കല്‍പ്പറ്റയില്‍ നടത്തിയ റോഡ്‌ഷോ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു ആളുകളെ ഇറക്കിയാണ് നടത്തിയത്. റോഡ്‌ഷോയില്‍ വയനാട് മണ്ഡലത്തില്‍നിന്നുള്ള ആളുകള്‍ കുറവായിരുന്നു. ജില്ലയില്‍ യുഡിഎഫില്‍ ആവേശം ഇല്ല. ഉപതെരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിച്ചതാണെന്നു ജനങ്ങള്‍ക്കറിയാമെന്നും മന്ത്രി…

    Read More

      മരിച്ചയാളുടെ ബന്ധുക്കളെ തിരയുന്നു

      മരിച്ചയാളുടെ ബന്ധുക്കളെ തിരയുന്നു ഈ ഫോട്ടോയിൽ കാണുന്ന തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയായ ഏകദേശം 80 വയസ്സിനു മുകളിൽ പ്രായം തോന്നിക്കുന്ന രാജ ൻ എന്നയാൾ, 31.03.2026ന് രാത്രിയിൽ മീന ങ്ങാടി പഞ്ചായത്ത് ബസ്സ് സ്റ്റാൻറിൽ അവശനി ലയിലയിൽ കാണപ്പെട്ടതിനെ തുടർന്ന് മീനങ്ങാ ടി പോലീസ് ഇയാളെ ആശുപത്രിയിൽ പ്രവേ ശിപ്പിക്കുകയും ചികിൽസയിലിരിക്കെ 02.04. 2026 ന് ഇയാൾ മരണപ്പെടുകയും ചെയ്തു. ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാ വുന്നവർ മീനങ്ങാടി പോലീസ് സ്റ്റേഷൻ 04936 247204,9497987197 നമ്പറിൽ…

      Read More

        സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

        കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ബ്രൈഡൽ മേഖലയിൽ പരിശീലനം പൂർത്തീകരിച്ച 35 കുടുംബശ്രീ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കെ. പി ജയചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. സുൽത്താൻ ബത്തേരി ബ്ലോക്കിൽ ബ്രൈഡൽ മേഖലയിൽ സംരംഭം രൂപീകരിക്കാൻ താത്പര്യമുള്ളവരെ കണ്ടെത്തിയാണ് പരിശീലനം നൽകിയത്.   കാസർഗോഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജോബ് കഫെ ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഉദ്യോഗാർത്ഥികൾക്ക് 25 ദിവസത്തെ ബ്രൈഡൽ ആരി വർക്ക് പരിശീലനം നൽകിയത്….

        Read More

          എന്‍എച്ച്എം ദേശീയ മിഷന്‍ ഡയറക്ടര്‍ വയനാട് സന്ദര്‍ശിച്ചു

          കൽപ്പറ്റ: കേന്ദ്ര ആരോഗ്യമന്ത്രാലയത്തില്‍ നിന്നുള്ള അഡീഷണല്‍ സെക്രട്ടറിയും എന്‍എച്ച്എം മിഷന്‍ ഡയറക്ടറുമായ ആരാധന പട്‌നായിക് ജില്ലയിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളില്‍ സന്ദര്‍ശനം നടത്തി. എന്‍എച്ച്എം ഡയറക്ടര്‍ ഡോ. കസ്തൂബ് സന്ദീപ് ഗിരി, സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. വിനയ് ഗോയല്‍, സ്‌റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. ഇ ബിജോയ്, മെറ്റേണല്‍ ഹെല്‍ത്ത് സ്‌റ്റേറ്റ് നോഡല്‍ ഓഫിസര്‍ ഡോ. ലിപ്‌സി പോള്‍, കോഴിക്കോട് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സി.കെ ഷാജി, മുന്‍ ഡിപിഎം ഡോ. എ നവീന്‍ എന്നിവരും…

          Read More