ജില്ലാതല റിപ്പബ്ലിക് ദിന പരേഡ്: പനമരം ജി എച്ച് എസ്എസ്ന് രണ്ടാം സ്ഥാനം.

    പനമരം: റിപ്പബ്ലിക് ദിനാഘോഷ ത്തോടനുബന്ധിച്ച് കൽപ്പറ്റയിൽ നടന്ന ജില്ലാതല പരേഡിൽ എസ്.പി.സി (സ്റ്റുഡന്റ് പോലീസ് കേഡറ്റ്) വിഭാഗത്തിൽ പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനം നേടി. ചിട്ടയായ ചുവടുകളാലും കൃത്യതയാർന്ന പ്രകടനത്താലും പനമരം സ്കൂളിലെ കേഡറ്റുകൾ ശ്രദ്ധ നേടി.സ്കൂളിലെ സി.പി.ഒമാരായ മുഹമ്മദ് നവാസ് ടി, രേഖ കെ. ഡ്രിൽ ഇൻസ്ട്രക്ടർഅബ്ദുൽ റഹീം എ എന്നിവരുടെ നേതൃത്വത്തി ലാണ് ടീമിന് പരിശീലനം നൽകിയത്. മികച്ച നേട്ടം കൈവരിച്ച വിദ്യാർത്ഥി കളെയും പരിശീലകരെയും സ്കൂൾ അധികൃതരും പി.ടി.എയും അഭിനന്ദിച്ചു.

    Read More

    അന്താരാഷ്ട്ര മെഡൽ ജേതാവിന് ജന്മ നാടിൻറെ ആദരം

    ചെന്നലോട്: പ്രായത്തെ മനക്കരുത്ത് കൊണ്ടും കഠിനാധ്വാനം കൊണ്ടും മറികടക്കുകയാണ് ചെന്നലോട് സ്വദേശി എൻ മാത്യു. ദുബായിൽ നടന്ന വേൾഡ് ഓപ്പൺ മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 4 ഇനങ്ങളിൽ സ്വർണം നേടിയ എൻ മാത്യുവിന് ജന്മനാട്ടിൽ ഊഷ്മളമായ സ്വീകരണം നൽകി. ചെന്നലോട് വാർഡ് വികസന സമിതി, കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് തരിയോട് മേഖല, തരിയോട് ജിഎച്ച്എസ്എസ് എൻഎസ്എസ് യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ സ്വീകരണ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു….

    Read More

      അഞ്ചുകുന്ന് പള്ളി കൂദാശയും അബ്ദുൾ ജലീൽ ബാവയുടെ തിരുശേഷിപ്പ് സ്ഥാപനവും 11ന്

      മാനന്തവാടി : യാക്കോബായ സുറിയാനി സഭയുടെ അഞ്ചു കുന്ന് കുണ്ടാല ദേവാലയത്തിൻ്റെ മൂറോൻ അഭിഷേക കൂദാശയും പരിശുദ്ധനായ മോർ ഗ്രീഗോറിയോസ് അബ്ദുൾ ജലീൽ ബാവയുടെ തിരുശേഷിപ്പ് സ്ഥാപനവും ജനുവരി 11ന് നടക്കും. വൈകിട്ട് 4:30 ന് നടക്കുന്ന ചടങ്ങിൽ മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിക്കും. കോർഎപ്പിസ്കോപ്പമാരും വൈദിക ശ്രേഷ്ഠരും സഹകാർമികത്വം വഹിക്കും. അബ്ദുൽ ജലീൽ ബാവയുടെ പേരിൽ നാമകരണം ചെയ്ത മലബാറിലെ ഏക ദേവാലയമാണിത്. വയനാട് ജില്ലയിൽ ആദ്യമായാണ്…

      Read More

      പുതുതലമുറയോട് ചേർന്ന് നിൽക്കുന്ന കഥാപാത്രങ്ങളെ സൃഷ്ടിക്കുകയെന്നത് അനിവാര്യം ബേസിൽ ജോസഫ്

      മാനന്തവാടി : എന്റെ എല്ലാ സിനിമകളിലും എന്റെ നാടുണ്ട്, ഈ നാടിന്റെയും ഇവിടുത്തെ മനുഷ്യരുടെയും കഥകൾ പറയാനാണ് എനിക്കിഷ്ടമെന്ന് ബേസിൽ ജോസഫ്. വയനാട് സാഹിത്യോത്സവത്തിന്റെ രണ്ടാം പതിപ്പിന്റെ മൂന്നാം ദിനത്തിൽ എന്റെ നാടും നാട്ടുകാരും സിനിമകളും എന്ന സെഷനിൽ പിയൂഷ് ആന്റണിയുമായി സംസാരിക്കുകയായിരുന്നു നടനും സംവിധായകനുമായ ബേസിൽ ജോസഫ്. വയനാട്ടുകാരൻ ആയതിന്റെ പേരിൽ നേരിട്ടിട്ടുള്ള കളിയാക്കലുകളെപറ്റിയും വയനാടിനെപറ്റി മറ്റുജില്ലക്കാർക്കുള്ള തെറ്റിദ്ധാരണകളെ പറ്റിയും ബേസിൽ പറഞ്ഞു, ‘വയനാട് ആണ് നാട് എന്ന് പറയുമ്പോൾ നിങ്ങളൊക്കെ വള്ളിയിൽ തൂങ്ങിയല്ലേ യാത്രചെയ്യുന്നത്’…

      Read More

      ന്യൂനപക്ഷ ക്ഷേമവകുപ്പ് സൗജന്യ പി.എസ്.സി കോച്ചിംഗ് പ്രവേശനോത്സവം നടത്തി

      കൽപ്പറ്റ:ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കല്പറ്റയിൽ പ്രവർത്തിക്കുന്ന സി.സി.എം.വൈ സെന്ററിൽ ആരംഭിച്ച സൗജന്യ പി.എസ്.സി കോച്ചിംഗിന്റെ ഇരുപത്തിനാലമത് ബാച്ചിന്റെ പ്രവേശനോത്സവം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. സി.സി.എം.വൈ പ്രിൻസിപ്പൽ യൂസഫ് ചെമ്പൻ അധ്യക്ഷത വഹിച്ചു. ഹരിശങ്കർ കെ എസ് ആമുഖ പ്രസംഗം നടത്തി കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിലാണ് പി എസ് സി പരിശീലനം നടക്കുന്നത്. കേരള പി.എസ്.സിക്ക്…

      Read More

        എഐ തട്ടിപ്പുകളിൽ ജാഗ്രത വേണം’; മുന്നറിയിപ്പുമായി ഗൂഗിൾ

        തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യം വച്ചുള്ള ഓൺലൈൻ തട്ടിപ്പുകളിൽ എഐയുടെ വർധിച്ചുവരുന്ന ഉപയോഗത്തെക്കുറിച്ച് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി ഗൂഗിൾ. വ്യാജ തൊഴിൽ അവസരങ്ങൾ, ബിസിനസ്സ് സ്ഥാപനങ്ങളുടെ ക്ലോൺ ചെയ് പേജുകൾ, യഥാർഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കൽ ആപ്പുകൾ എന്നിവ നിർമിക്കാൻ സൈബർ കുറ്റവാളികൾ ഇപ്പോൾ എഐ ടൂളുകൾ ഉപയോഗിക്കുന്നുണ്ടെന്ന് ഗൂഗിൾ അറിയിച്ചു.   ഇത് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നതെന്നും അതിനാൽ ഓൺലൈനിൽ ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണെന്നും ഗൂഗിൾ വ്യക്തമാക്കി. വ്യാജ ജോലി പോസ്റ്റിംഗുകൾ, ആപ്പുകൾ, വെബ്സൈറ്റുകൾ…

        Read More

        തൃശ്ശിലേരി പള്ളി പെരുന്നാൾ സ്വാഗത സംഘം രുപികരിച്ചു.

        മാനന്തവാടി: സർവ്വമത സംഗമഭൂമിയായതൃശ്ശിലേരി മോർ ബസേലിയോസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയിൽ യൽദോ മോർബസേലിയോസ് ബാവയുടെ ഓർമ്മ പെരുന്നാൾ ഒക്ടോബർ ഒന്നു മുതൽ നാല് വരെ നടത്തും. മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർസ്തേഫാനോസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിക്കും. പെരുന്നാളിനോട് അനുബന്ധിച്ച് സാമൂഹ്യ സേവനത്തിനുള്ള ബസേലിയൻ പുരസ്കാരം, വിദ്യാഭ്യാസ മേഖലയിൽ വിവിധ നേട്ടങ്ങൾ കൈവരിച്ച വ്യക്തിക്കുള്ള പ്രതിഭാ പുരസ്കാരം, അഗതികളുടെ ആചാര്യൻ ഫാ.ഗീവർഗീസ് കാട്ടുച്ചിറയുടെ   സ്മരണാർത്ഥം ഓൺലൈൻ സുവിശേഷ ഗാന മത്സരത്തിന്റെ പുരസ്കാരം, ബസേലിൻ…

        Read More

          ഗ്യാസ് ചോർന്ന് ഹോട്ടലിൽ തീപിടുത്തം; വൻ ദുരന്തം ഒഴിവായി

          മാനന്തവാടി: മാനന്തവാടി മൈസൂർ റോഡിന് സമീപമുള്ള റോളക്സ് ഹോട്ടലിൽ ഗ്യാസ് ചോർച്ചയെ തുടർന്ന് തീപിടുത്തമുണ്ടായി. ഇന്നലെ രാത്രി 9.45-ഓടെയായിരുന്നു സംഭവം. തീപിടുത്തത്തിൽ ഹോട്ടലിന്റെ അടുക്കള കത്തിനശിച്ചു. അടുക്കളയിൽ ആറോളം വലിയ ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ചിരുന്നത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാൽ വിവരം അറിഞ്ഞയുടൻ മാനന്തവാടി ഫയർ ആൻഡ് റെസ്ക്യൂ സേനയുടെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തി തക്കസമയത്ത് നടത്തിയ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്. തീ മറ്റ് സിലിണ്ടറുകളിലേക്ക് പടരാതെ കെടുത്തുകയും, സിലിണ്ടറുകൾ വേഗത്തിൽ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും…

          Read More

            മെക് 7 വയനാട് ജില്ലാ മെഗാ സംഗമം നടന്നു

            കൽപ്പറ്റ: മെക് 7 വയനാട് ജില്ലാ മെഗാ സംഗമം കൽപ്പറ്റ എം.സി.എഫ് പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു.   മെക് 7 സ്ഥാപകനും ക്യാപ്റ്റനുമായ സലാഹുദ്ദീൻ സംഗമത്തിന്റെ ഭാഗമായി നടന്ന വ്യായാമ പരിശീലനത്തിന് നേതൃത്വം നൽകി. ജില്ലാ ഓർഗനൈസർ പി. കെ. ഫൈസൽ മീനങ്ങാടി സ്വാഗതം പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ മുസ്തഫ മാസ്റ്റർ അധ്യക്ഷത വഹിച്ചു.   ക്യാപ്റ്റൻ സലാഹുദ്ദീൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി. ഹംസ…

            Read More

              ശശിമല സ്കൂളിൽ ‘ക്രിയേറ്റീവ് കോർണർ’ വർക്ക് ഇൻ്റഗ്രേറ്റഡ് ലാബ് ഉദ്ഘാടനം ചെയ്തു.

              ശശിമല : ശശിമല ഉദയ ഗവ യു പി സ്കൂളിൽ പൊതുവിദ്യാഭ്യാസ മേഖലയിൽ സമഗ്ര ശിക്ഷാ കേരളയുടെ ‘സ്റ്റാർസ്’ പദ്ധതിയുടെ ഭാഗമായി, കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുമാ യി സഹകരിച്ച് നടപ്പിലാക്കുന്ന ക്രിയേറ്റീവ് കോർണർ പദ്ധതിയുടെ ഉദ്ഘാടനം വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു നിർവ്വഹിച്ചു. പാഠപുസ്തക ആശയങ്ങളെ ഫാഷൻ ഡിസൈനിങ്, ഫാമിംഗ്, കാർപന്ററി, ഇലക്ട്രോണിക്സ്, സ്റ്റിച്ചിങ്, കുക്കിംഗ്‌ തുടങ്ങിയ തൊഴിൽ മേഖലകളുമായി ബന്ധപ്പെടുത്തി പ്രായോഗിക പരിശീലനം നൽകാൻ പോന്ന ഉപകരണങ്ങൾ അടങ്ങിയ…

              Read More