എയ്ഡ്‌സ് ദിനാചരണം നടത്തി

കൽപ്പറ്റ : ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി കേരള സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി, ഫ്‌ലെയിം മൈഗ്രന്റ് സുരക്ഷ, വയനാട് സൈക്കിള്‍ അസോസിയേഷന്‍, അസംപ്ഷന്‍ എന്‍.സി.സി യൂണിറ്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ബോധവല്‍കരണ സൈക്കിള്‍ റാലി നടത്തി. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബത്തേരി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.കെ വിദ്യ അധ്യക്ഷത വഹിച്ചു. ഫ്‌ലെയിം കേരള പ്രസിഡന്റ് പി.എ ബെന്നി, ഇംഹാന്‍സ് പ്രൊജക്ട് ഡയറക്ടര്‍ ഡോ.വിവിന്‍ മാത്യൂ, ബത്തേരി അസംപ്ഷന്‍ സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ബിനു തോമസ്,…

Read More

അബ്ദുൾ സലാമിന് സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ

അബ്ദുൾ സലാമിന് സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ. 2023 വർഷത്തെ സംസ്ഥാന പൊലീസ് മേധാവിയുടെ സൈബർ കുറ്റന്വേഷണ മികവിനുള്ള ബാഡ്ജ് ഓഫ് ഹോണർ വയനാട് സൈബർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൽ സലാം കെ എ അർഹനായി. 2023 ൽ കൽപ്പറ്റ സ്വദേശിയെ സൈബർ തട്ടിപ്പിന് ഇരയാക്കി 18 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയക്കാരനെ ബാംഗ്ലൂരിൽ നിന്നും അറസ്റ്റ് ചെയ്ത കേസിലാണ് അവാർഡ് ലഭിച്ചത്. 2021 മുതൽ വയനാട് സൈബർ…

Read More

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് വയനാട് സ്വദേശികളടക്കം അഞ്ചുപേർ മരിച്ചു

  ജിദ്ദ: അൽ ഉലയിൽ ബുധനാഴചയുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളികളടക്കം അഞ്ചു പേർ മരിച്ചു. മദീനയിൽ നിന്നെത്തിയ വയനാട് കൽപറ്റ സ്വദേശികളായ അഖിൽ അലക്സ് (28), ടീന ബിജു (27) എന്നിവരാണ് മരിച്ചത്. മരിച്ച മറ്റു മൂന്നുപേർ സൗദി പൗരന്മാരാണെന്നാണ് പ്രാഥമിക വിവരം. മദീനയിലെ കാർഡിയാക് സെൻ്ററിൽനിന്ന് അൽ ഉല സന്ദർശിക്കാൻ പോകുന്നതിനിടെയാണ് അപകടം. അൽ ഉലയിൽനിന്ന് 150 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. മൃതദേഹങ്ങൾ ഭൂരിഭാഗവും കത്തിക്കരിഞ്ഞ നിലയിലാണ്. വയനാട് കൽപറ്റ സ്വദേശിയായ അലക്സ് ഈയിടെയാണ് മദീനയിൽ…

Read More

‘ഉന്നതി’യിലെത്താൻ കൈത്താങ്ങായി വയനാട് പോലീസ്

പടിഞ്ഞാറത്തറ: ഉന്നതിയിൽ വസിക്കുന്നവർക്ക് വിവിധ മേഖലകളിൽ ‘ഉന്നതി’യിലെത്താൻ കൈത്താങ്ങായി വയനാട് പോലീസ്. ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ ഉന്നതി സമ്പർക്ക പരിപാടി നടത്തി. പഠനോപകരണങ്ങളും കായികോപകരണങ്ങളും പുതപ്പുകളും മറ്റും വിതരണം ചെയ്യുകയും ഡോക്യുമെന്ററി പ്രദർശനവും നടത്തുകയും ചെയ്തു. ബപ്പനം ഉന്നതിയിൽ നടത്തിയ ഉന്നതി സമ്പർക്ക പരിപാടിയുടെ ഉദ്ഘാടനം ബഹു. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് നിർവഹിച്ചു. കൽപ്പറ്റ സബ് ഡിവിഷൻ ഡിവൈ.എസ്.പി പി.ബിജുരാജ്, പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി. ബാലൻ, പടിഞ്ഞാറത്തറ ഇൻസ്‌പെക്ടർ എസ്…

Read More

പ്രവാസി സഹോദരങ്ങളുടെ വീടുകളിലെ മോഷണം; വീടുകളിലെ പ്രതികളെ ഉടനെ കണ്ടെത്തണം

വെള്ളമുണ്ട : വെള്ളമുണ്ട പോലീസ് സ്റ്റേഷൻ പരിധിയിലെ വാരാമ്പറ്റയിലെ പ്രവാസി സഹോദരങ്ങളുടെ വീടുകളിൽ നടന്ന മോഷണങ്ങളിൽ പ്രതികളെ ഉടൻ കണ്ടെത്തണമെന്ന് യൂത്ത് ലീഗ് വെള്ളമുണ്ട പഞ്ചായത്ത്‌ കമ്മിറ്റി ആവശ്യപ്പെട്ടു. രണ്ടു മാസങ്ങൾക്ക് മുൻപാണ് വാരാമ്പറ്റയിലെ പ്രവാസികളായ മൂന്ന് സഹോദരങ്ങളുടെ വീടുകളിൽ വാതിലുകൾ കുത്തി തുറന്നു പണവും സ്വർണവും മോഷ്ടിച്ചത്.   സിസി ടി വി ദൃശ്യങ്ങ്ളും ഫിംഗർ പ്രിന്റ് ലഭിച്ചിട്ടും രണ്ടു മാസമായിട്ടും പ്രതികളെ കണ്ടെത്താൻ പോലീസിനു ഇതുവരെ സാധിച്ചിട്ടില്ല. അന്വേഷണം ഊർജിതമാക്കണമെന്നും പ്രഗൽഭരായ ഉദ്യോഗസ്ഥർക്ക് അന്വേഷണ…

Read More

    വീട് നഷ്ടപ്പെട്ട ശ്രുതിയെ വഞ്ചിച്ചുവെന്ന് ആരോപണം: കെ. റഫീഖിനെതിരെ നിയമ നടപടിക്ക് ടി. സിദ്ദിഖ്

    വയനാട്: വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട ശ്രുതിയെ വഞ്ചിച്ചുവെന്ന ആരോപണത്തിൽ സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖിനെതിരെ നിയമ നടപടിക്ക് ടി. സിദ്ദിഖ്. തെരഞ്ഞെടുപ്പ് കമ്മീഷനാണ് പരാതി നൽകുക.   നടപടി ആവശ്യപ്പെട്ട് പോലീസിലും പരാതി നൽകും. തനിക്കെതിരെ വ്യാജ പ്രചാരണം നടത്തി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്നാണ് ടി. സിദ്ദിഖിന്‍റെ പരാതി. ഫേസ്ബുക്ക് പോസ്റ്റിൽ കൃത്രിമത്വം നടത്തിയെന്നും പരാതി നൽകുമെന്നും ടി. സിദ്ദിഖ് വ്യക്തമാക്കി.   അതേസമയം ജില്ലാ സെക്രട്ടറി കള്ളം പറയുന്നുവെന്ന് ടി. സിദ്ദിഖ് കഴിഞ്ഞ…

    Read More

    സ്റ്റേറ്റ് എന്‍പിഎസ് എംപ്ലോയീസ് കളക്റ്റീവ് കേരള; സായാഹ്ന ധര്‍ണ നടത്തി

    കല്‍പ്പറ്റ: സ്റ്റാറ്റിയുട്ടറി പെന്‍ഷന്‍ പുനഃസ്ഥാപിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക എന്നീ മുദ്രാവാക്യം ഉയര്‍ത്തി സ്റ്റേറ്റ് എന്‍പിഎസ് എംപ്ലോയീസ് കളക്റ്റീവ് കേരള ജില്ലാ കമ്മിറ്റി കല്‍പ്പറ്റ കളക്ടറേറ്റിന് മുന്‍പില്‍ സായാഹ്ന ധര്‍ണ നടത്തി. സായാഹ്ന ധര്‍ണ്ണ സംസ്ഥാന സമിതി ഓഡിറ്റര്‍ ഷിഹാബുദീന്‍ ഒ യു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശരത് വി എസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സദുഷ് പി കെ,ട്രഷറര്‍ ആശ്രയകുമാരന്‍, സുമേഷ്, ശുഭമോള്‍, വിരമിച്ച പങ്കാളത്ത പെന്‍ഷനില്‍പ്പെട്ട പത്മിനി എന്നിവര്‍ സംസാരിച്ചു.കേരളത്തില്‍ 2013 ഏപ്രില്‍…

    Read More

      വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് മുസ്ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

      തരുവണ: വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് മുസ്ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു . ആകെയുള്ള ഇരുപത്തിനാലു സീറ്റിൽ യു.ഡി.എഫ്.ൽ പതിനാല് സീറ്റിൽ മുസ്ലിം ലീഗും,പത്തു സീറ്റിൽ കോൺഗ്രെസ്മാണ് മത്സരിക്കുന്നത്.മുസ്ലിം ലീഗിന്റെ പതിനാല് സീറ്റിലും സ്ഥാനാർഥികളായി.കോൺഗ്രസ്സ് ഇന്ന് വൈകുന്നേരത്തോട് കൂടി പ്രഖ്യാപിക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്.മുസ്ലിം ലീഗ് സ്ഥാനാർഥികൾ സുമേഷ്.പി.എം(കണ്ടത്തുവയൽ),പി.കെ.സലാം (വെള്ളമുണ്ട ),ലീല ഗണേഷ് (പഴഞ്ചന ),ആതിക്ക ബായി (പുളിഞ്ഞാൽ), റംല മുഹമ്മദ് (വെള്ളമുണ്ട 8/4),ഖമർ ലൈല (കട്ടയാട് ),സി.സുമയ്യ ടീച്ചർ (പരിയാരമുക്ക്),കെ.കെ.മമ്മൂട്ടി മദനി (തരുവണ),എഴുത്തൻ മമ്മൂട്ടി (പീച്ചാം കോട് ),തുരുത്തിയിൽ…

      Read More

      ചുരം പാതയിലെ കൊടുംവളവ് നിവർത്തൽ പദ്ധതി യാഥാർഥ്യത്തിലേക്ക്

      കൽപ്പറ്റ: താമരശ്ശേരി ചുരത്തിലെ ആറ്,ഏഴ്,എട്ട് വളവുകൾ വീതി കൂട്ടി ഗതാഗതകുരുക്കും തടസങ്ങളും ഒഴിവാക്കാൻ ദേശീയപാത വിഭാഗം തയ്യാറാക്കിയ കൊടുംവളവ് നിവർത്തൽ പദ്ധതി യാഥാർഥ്യത്തിലേക്ക് കടക്കുകയാണെന്ന് അഡ്വ. ടി സിദ്ധിഖ് എം എൽ എ അറിയിച്ചു. 37 കോടി രൂപയുടെ പ്രസ്തുത പദ്ധതിയുടെ ടെണ്ടർ കഴിഞ്ഞ ദിവസമാണ് ഓപ്പൺ ചെയ്തത്. നാലുപേർ പങ്കെടുത്ത ടെണ്ടർ നടപടികളുടെ സാമ്പത്തിക സാങ്കേതിക പരിശോധനയിലേക്ക് ഡിപ്പാർട്ടുമെന്റ് കടക്കുകയാണ്. ഇതിന് ശേഷം ബന്ധപ്പെട്ട കമ്മിറ്റികളുടെ അംഗീകാരം കൂടി കിട്ടിക്കഴിഞ്ഞാൽ ഉടൻ പ്രവർത്തി ആരംഭിക്കുമെന്നും അദ്ദേഹം…

      Read More

      താർ ജീപ്പ് നിയന്ത്രണം വിട്ടു മരത്തിന് ഇടിച്ചു 5 പേർക്ക് പരിക്ക്

      മാനന്തവാടി: തോൽപ്പെട്ടിയിൽ കർണാടക സ്വദേശിയുടെ താർ ജീപ്പ് നിയന്ത്രണം വിട്ടു മരത്തിന് ഇടിച്ചു 5 പേർക്ക് പരിക്ക്… മാനന്തവാടി അഗ്നിരക്ഷാ സേന എത്തി,വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറെ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ചു പുറത്ത് എടുത്തു മെഡിക്കൽ കോളേജിലേക്ക് എത്തിച്ചു.. സീനിയർ ഫയർ and റെസ്ക്യൂ ഓഫീസർ ശ്രീ.ഓ ജി പ്രഭാകരൻ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രമേഷ് എം ബി,ജയൻ സി എ,പ്രവീൺ കുമാർ സി യു,സുജിത്ത് എംഎസ്,രജീഷ് കെ,ലജിത്ത് ആർ സീ,ആദർശ് ജോസഫ്, ഹോം ഗാർഡ്മാരായ ശിവദാസൻ കെ,ബിജു…

      Read More