മാനന്തവാടി നഗരസഭ കേരളോത്സവം സമാപിച്ചു
മാനന്തവാടി: മാനന്തവാടി നഗരസഭ കേരളോത്സവം സമാപിച്ചു. സമാപന സമ്മേളനം മാനന്തവാടി നഗരസഭ ചെയര്‍പേഴ്സണ്‍ സി കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. മത്സരത്തില്‍ പങ്കെടുത്ത ക്ലബുകളെ നഗരസഭ ആദരിച്ചു. മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഒക്ടോബര്‍18 മുതല്‍ ഒക്ടോബര്‍ 28 വരെ നഗരസഭയിലെ വിവിധ ഭാഗങ്ങളിലായി നടന്ന കലാ കായിക മത്സരങ്ങില്‍ 386 പോയിന്റ് നേടിയ മഹാത്മ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ് പഞ്ചാരകൊല്ലി ചാമ്പ്യന്‍മാരായി. 249 പോയിന്റ്…
