പാൽ സംഭരണ വാഹനം പ്രവർത്തനം ആരംഭിച്ചു.

വെള്ളമുണ്ട എട്ടേനാൽ : വെള്ളമുണ്ട ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ പൊതുഫണ്ടിൽ നിന്നും പത്ത് ലക്ഷം രൂപ ചിലവഴിച്ച്‌ വാങ്ങിയ സംഭരണ-വിതരണ വാഹനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ്‌ എ സന്തോഷ്‌ കുമാർ അധ്യക്ഷത വഹിച്ചു.സെക്രട്ടറി നിവേദ് എംഡി, പി. ടി മത്തായി,സ്റ്റീഫൻ കെ. യു, മത്തായി കെ. കെ, ചന്ദ്രൻ പി. കെ. ബിജു പി.എം, തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ ക്ഷീര കർഷകരും സംഘം…

Read More

വൈബ്സ് സൈക്കോതെറപ്പി ആൻറ് റിസർച്ച് സെൻ്റർ ആരംഭിച്ചു

കല്പറ്റ : സിവിൽ സ്റ്റേഷന് സമീപം ആരംഭിച്ച വൈബ്സ് സൈക്കോതെറപ്പി തെറപ്പി സെൻ്റർ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. സൈക്യാട്രി ഡോക്ടറുടെ സേവനം ,ടെൻഷൻ, വിഷാദം, സങ്കടം, പേടി, പഠനശ്രദ്ധക്കുറവ്, അനുസരണക്കുറവ്, അധികചിന്ത, മൂഡ് ഡിസോർഡർ, സംശയം, പേഴ്സണാലിറ്റി, ലൈംഗിക തകരാറുകൾ, ഡെല്യൂഷനൽ ഡിസോർഡർ, ഉറക്കതകരാറുകൾ, മനോശാരീരിക രോഗങ്ങൾ, സ്കിസോഫ്രീനിയ , മാനസിക സംഘർഷം, ആങ്സൈറ്റി , മദ്യപാന ചികിത്സ തുടങ്ങിയ വിവിധ മാനസിക അസ്വസ്ഥതകൾ പരിശോധിക്കും….

Read More

കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്‌നം;ജില്ലാ കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു

  മാനന്തവാടി:വനം വകുപ്പുമായി തര്‍ക്കത്തിലുള്ള കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമി ജില്ലാ കലക്ടര്‍ ഡി.ആര്‍.മേഘശ്രീ സന്ദര്‍ശിച്ചു. ഭൂമിയുടെ അവകാശത്തിനായി കാഞ്ഞിരത്തിനാല്‍ കുടുംബം നാല് പതിറ്റാണ്ടായി പോരാട്ടത്തിലാണ്. കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ പരാതിയില്‍ നിരവധി തവണ റവന്യു വകുപ്പ് സ്ഥല പരിശോധനകള്‍ നടത്തി സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പ്രശ്‌ന പരിഹാരത്തിനായി കുടുംബാംഗങ്ങളുമായി ചര്‍ച്ചയും നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ജില്ലാ കലക്ടര്‍ ഡി.ആര്‍.മേഘശ്രീ തിങ്കളാഴ്ച രാവിലെ സ്ഥലം നേരിട്ട് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയത്. കലക്‌ടറേറ്റ് പടിക്കല്‍ സമരം തുടരുന്ന കാഞ്ഞിരത്തിനാല്‍ കുടുംബാംഗമായ ജെയിംസില്‍…

Read More

    ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയിൽ ആറാമത് ബിരുദദാനം നടന്നു

    മേപ്പാടി: ഡോക്ടർ മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയിൽ 2021 അധ്യയേന വർഷത്തിൽ ബി.ഫാം കോഴ്സിൽ പ്രവേശനം നേടി പഠനം പൂർത്തീകരിച്ച 86 വിദ്യാർത്ഥികൾക്കുള്ള ബിരുദ ദാനം നടന്നു. വൈത്തിരി വില്ലേജ് റിസോർട്ടിൽ ‘ആംബിയോറ’26’ എന്ന പേരിൽ നടത്തിയ ചടങ്ങ് ഡോ. മൂപ്പൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ പ്രൊ.ഡോ. ലാൽ പ്രശാന്ത് എം എൽ അധ്യക്ഷനായ പരിപാടിയിൽ ഹൈദരാബാദ് നൊവാർടീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ…

    Read More

    തെങ്ങിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി

    നെൻമേനി: നെൻമേനി പഞ്ചായത്ത് വാർഡ് 8 പഴൂർ ആശാരിപ്പടിയിൽ യന്ത്രമുപയോഗിച്ച് തെങ്ങിൽ കയറി മുകളിൽ കുടുങ്ങിയ ഇബ്രാഹിം, കുന്നക്കാട്ടിൽ വീട്, ചീരാൽ പി ഓ എന്നയാളെ സുൽത്താൻബത്തേരി അഗ്നി രക്ഷാസേന അതിസാഹസികമായി രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു തെങ്ങുകയറ്റ യന്ത്രം ഉപയോഗിച്ച് തെങ്ങിൽ കയറിയ ഇബ്രാഹിം ഏകദേശം 30 അടി ഉയരത്തിൽ എത്തിയപ്പോൾ യന്ത്രത്തിൽ നിന്നും കൈ വിട്ട് തല കീഴായി യന്ത്രത്തിൽ കാൽ കുടുങ്ങിയ നിലയിൽ കിടക്കുകയായിരുന്നു ഉടൻതന്നെ സേനാംഗങ്ങളായ ഗോപിനാഥ്, സതീഷ് എന്നിവരെ ലാഡർ ഉപയോഗിച്ച്…

    Read More

      മനസ്സിലേക്ക് മടങ്ങുക’ ഹ്രസ്വചിത്രം പുറത്തിറക്കി

      കൽപ്പറ്റ: ലോക മാനസികാരോഗ്യദിനാചരണത്തിൻ്റെ ഭാഗമായി കൽപ്പറ്റ എസ് കെ എം ജെ ഹയർ സെക്കൻഡറി സ്കൂൾ സൗഹൃദ ക്ലബ്ബിൻ്റെ ബാനറിൽ മനസ്സിലേക്ക് മടങ്ങുക എന്ന പേരിൽ ഹ്രസ്വചിത്രം തയ്യാറാക്കി. സൗഹൃദ ക്ലബ്ബ് അംഗങ്ങളായ ശ്രീനിഷ.എസ്, കൃഷ്ണേന്ദു എം.എസ് എന്നിവർ പ്രധാന വേഷം ചെയ്തു.കെ.മുഹമ്മദ് സഫ് വാൻ ചിത്രീകരണവും എഡിറ്റിങ്ങും നിർവഹിച്ചു. സൗഹൃദ ക്ലബ്ബ് കോർഡിനേറ്ററും മലയാളം അധ്യാപകനുമായ ഷാജി മട്ടന്നൂർ രചനയും ഏകോപനവും നിർവഹിച്ച ഹ്രസ്വചിത്രത്തിൻ്റെ സംഗീതം ഒരുക്കിയത് നിർമ്മിത ബുദ്ധിയുടെ സഹായത്തോടെയാണ് .

      Read More

        ഷുഹൈബ് രക്തസാക്ഷി അനുസ്മരണ സംഗമവും പ്രഭാതഭേരിയും നടത്തി

        കൽപ്പറ്റ: യൂത്ത് കോൺഗ്രസിന്റെ ധീര രക്തസാക്ഷി ഷുഹൈബ് എടയന്നൂരിന്റെ എട്ടാമത് രക്തസാക്ഷിത്വ ദിനത്തിൽ യൂത്ത് കോൺഗ്രസ് കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പ്രഭാതഭേരിയും അനുസ്മരണ സംഗമവും സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഹർഷൽ കോന്നാടൻ അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് ഫെബിൻ അധ്യക്ഷത വഹിച്ചു. കെഎസ്‌യു ജില്ലാ ഭാരവാഹികളായ അർജുൻ ദാസ്,അഫിൻ ദേവസ്യ, പ്രതാപ് കൽപ്പറ്റ, ഷബീർ പുത്തൂർവയൽ ഷഫീഖ് റാട്ടക്കൊല്ലി, ഷൈജു കെ…

        Read More

        ഗോത്രതാളം: യാത്ര സംഘടിപ്പിച്ചു

        വെള്ളമുണ്ട: കാരന്തൂർ മർകസ് ആർട്സ് കോളേജ് ബിരുദ വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഗോത്രതാളം’ വയനാട് യാത്രയുടെ ഭാഗമായുള്ള ഗോത്ര സഹവാസ സംഗമം മംഗലശ്ശേരി മല ഗവ.എൽ.പി സ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗം ഷൈജി ഷിബു അധ്യക്ഷത വഹിച്ചു. എച്ച്. എം ഷീനു ജോസ്,എം. കെ ചന്തു, കെ.യാസീൻ മാസ്റ്റർ, സൽവ ടീച്ചർ, അഫ്ഹം . കെ തുടങ്ങിയവർ സംസാരിച്ചു. സ്കൂളിലെ മുഴുവൻ…

        Read More

          ഫാബ്രിക് പെയിൻ്റിംഗിൽ A ഗ്രേഡ് നേടി മിത്ര ജീവൻ

          പാലക്കാട് നടക്കുന്ന സംസ്ഥാന പ്രവൃത്തി പരിചയ മേളയിലെ ഹൈസ്കൂൾ വിഭാഗം ഫാബ്രിക് പെയിൻ്റിംഗിൽ മീനങ്ങാടി ഗവ ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ മിത്ര ജീവൻ A ഗ്രേഡ് നേടി. നെൻമേനി ഗവ. വനിതാ ഐ.ടി.ഐ പ്രിൻസിപ്പൽ ജീവൻ ജോൺസ്, ചീങ്ങേരി സെൻ്റ് മേരീസ് എ.യു.പി സ്കൂൾ അധ്യാപിക ജിഷ എന്നിവരുടെ മകളാണ്.

          Read More

            വയനാട് മെഡിക്കൽ കോളേജ് ഗേറ്റിനു മുൻപിൽ വലിയ മരശിഖരം പൊട്ടി വീണു

            മാനന്തവാടി. മെഡിക്കൽ കോളേജിന്റെ ഗേറ്റിന് സമീപം ഉള്ള മരത്തിന്റെ ശിഖരം ഗേറ്റിനു മുൻപിലായി റോഡിലേക്ക് പതിച്ചു kseb ലൈനിനു മുകളിലേക്കു വീണതിനാൽ ഒരു പോസ്റ്റും ഒടിഞ്ഞു റോഡിലേക്ക് പതിച്ചു.മെഡിക്കൽ കോളേജിലേക് ഗതാഗതം തടസപ്പെട്ടു ഇന്ന് പുലർച്ചെ 4 മണിയോട് കൂടെ ആണ് സംഭവം മാനന്തവാടി അഗ്നി രക്ഷാ സേനയുടെ ഒരു യൂണിറ്റ് സ്ഥലത്ത് എത്തി മരം മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിച്ചു അസി സ്റ്റേഷൻ ഓഫീസർ ഗ്രേഡ് ഓ ജി പ്രഭാകരൻ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ…

            Read More