ആദിവാസി യുവതിയെ കോൺഗ്രസ് പ്രവർത്തകൻ പീഡിപ്പിച്ച സംഭവം; സി.പി.ഐ.എം പോലീസ് സ്റ്റേഷൻ ഉപരോധം സംഘടിപ്പിച്ചു.

പനവല്ലി: ആദിവാസി യുവതിയെ കോൺഗ്രസ്സ് പ്രവർത്തകൻ പീഡിപ്പിച്ച സംഭവം പ്രതിയെയും, കൂട്ടുപ്രതികളെയും അറസ്റ്റ് ചെയ്തു നിയമ നടപടികൾ സ്വീകരിക്കണം എന്നും ഒപ്പം പ്രാദേശിക കോൺഗ്രസ് നേതാക്കൾ പീഡന പരാതി ഒതുക്കി തീർക്കാൻ നടത്തിയ ശ്രമവും അനേഷണം നടത്തണം എന്ന് ആവിശ്യപെട്ടുകൊണ്ട് നടത്തിയ സമരം സി ഐ യും ആയി നടത്തിയ ചർച്ചയിൽ ഇന്ന് തന്നെ അറസ്റ്റ് രേഖപ്പെടുത്തി പഴുതടച്ച അനേഷണം നടത്തുമെന്ന ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു.ഏരിയ കമ്മിറ്റി അംഗങ്ങൾ ആയ പി വി ബാലകൃഷ്ണൻ, സി കെ…

Read More

താമരശ്ശേരി ചുരത്തില്‍ ഒക്ടോബര്‍ ഏഴു മുതല്‍ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ഒക്ടോബർ ഏഴു മുതല്‍ ഭാര വാഹനങ്ങള്‍ക്ക് നിയന്ത്രണമേർപ്പെടുത്തി. ചുരത്തിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് ഭാര വാഹനങ്ങള്‍ക്ക് ഒക്ടോബർ 7 മുതല്‍ ഒക്ടോബർ 11 വരെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ഈ ദിവസങ്ങളില്‍ ആവശ്യമായ ക്രമീകരണം ഏർപ്പെടുത്താൻ താമരശ്ശേരി ഡി വൈ എസ്പിക്ക് നിർദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. ദേശീയ പാത വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറാണ് ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം നല്‍കിയിട്ടുള്ളത്. അറ്റകുറ്റപ്പണികളുടെ ഭാഗമായി ഒക്ടോബർ ഏഴു മുതല്‍ 11 വരെ 5 ദിവസങ്ങളില്‍ ഭാരം കയറ്റിയുള്ള…

Read More

കഞ്ചാവുമായി തമിഴ്നാട് സ്വദേശി പിടിയിൽ

പുൽപള്ളി : പുൽപ്പള്ളിയിൽ 45ഗ്രാം കഞ്ചാവുമായി തമിഴ്നാട് സ്വദേശി പിടിയിൽ. മധുര സ്വദേശി പ്രകാശ് (26) ആണ് പിടിയിലായത്. ഇന്ന് രാവിലെ 7 മണിയോടെ പുൽപ്പള്ളി പെരിക്കല്ലൂർക്കാവ് മേഖലകളിൽ എക്സൈസും, നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പരിശോധനക്ക് ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്കോഡ് ഇൻസ് പെക്ടർ ബിൽജിത്ത്, പ്രിവന്റീവ് ഓഫീസർ സോമൻ കെ, സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് മുസ്തഫ, സുമേഷ് വിഎസ്, വിനു തുടങ്ങിയവർ നേതൃത്വം നൽകി

Read More

    ശ്രേയസ് ഏരിയ സംഗമവും, ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി 

    ശ്രേയസ് ഏരിയ സംഗമവും, ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി. ശ്രേയസ് കൊളഗപ്പാറ യൂണിറ്റിലെ സ്നേഹ,സൂര്യ സ്വാശ്രയ സംഘങ്ങളുടെ ഏരിയ സംഗമവും ജനപ്രതിനിധികൾക്ക് സ്വീകരണവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.അഭിന മനോജ്‌ അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.മുഖ്യസന്ദേശം നൽകി.സുൽത്താൻ ബത്തേരി നഗരസഭ കൗൺസിലർ ഷേർലി കൃഷ്ണൻ,മീനങ്ങാടി ഗ്രാമപഞ്ചായത്ത് മെമ്പർ പൈതൽ,ശതാബ്ദി നിറവിലെത്തിയ മറിയാമ്മ അമ്മച്ചി,ഹരിതകർമ്മ സേന വളണ്ടിയർ ഷീജ സാലു എന്നിവരെ ആദരിച്ചു.സംഘം സെക്രട്ടറിമാർ വാർഷിക റിപ്പോർട്ടുകൾ അവതരിപ്പിച്ചു.സോഫി ഷിജു,ഷാജി…

    Read More

    സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ നസ്‌ല ഷെറിനെ എസ് ഡി പി ഐ. അഭിനന്ദിച്ചു

    മൂപ്പൈനാട് : മൂപ്പെനാട് നാൽപ്പത്തിഅഞ്ചാമത് കരാട്ടെ ചാമ്പ്യൻഷിപ്പിൽ അണ്ടർ ഇരുപത്തി ഒന്ന് വിഭാഗത്തിൽ ബ്രോൺസും, സീനിയർ വിഭാഗത്തിൽ സ്വർണ്ണ മെഡലും കരസ്ഥമാക്കിയ റിപ്പൺ സ്വദേശി നസ് ല ഷെറിൻ പാറോലിനെ എസ് ഡി പി ഐ മൂപ്പൈനാട് പഞ്ചായത്ത് കമ്മിറ്റി അഭിനന്ദിച്ചു. പഞ്ചായത്ത് പ്രസാഡൻറ് ജാഫർ വി ഉപഹാരം നൽകി, ഉസ്മാൻ സിച്ച് ജാഫർ എം അസീസ് വരിക്കോടൻ കുഞ്ഞിമുഹമദ് പി കെ ഉമ്മർ പാറോൽ എന്നിവർ സംബന്ധിച്ചു.

    Read More

    മീനങ്ങാടി പാതിരി പാലത്ത് വാഹനാപകടം: യുവാവ് മരണപെട്ടു

    കാക്കവയൽ: പാതിരിപ്പാലം ഇറക്കത്ത് രാവിലെ അഞ്ചരയോട് കൂടി നിയന്ത്രണം വിട്ട ലോറി കാറിലിടിച്ചാണ് അപകടം. കുറ്റ്യാടി സ്വദേശി മേലിയേടത്ത് ഷബീർ (24) ആണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്ക്. കുറ്റ്യാടി സ്വദേശികളായ ഷാഫി, യൂനുസ്, സഹൽ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കൽപറ്റയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.കുറ്റ്യാടി യിൽ നിന്നും ഊട്ടി യിലേക്ക് പോകുന്നവർ ആണ് അപകടത്തിൽ പെട്ടത്.

    Read More

      കുട്ടികളെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് ലഹരി നൽകി പണം കവർന്ന സംഭവം ഒരാൾകൂടി പിടിയിൽ

      മാനന്തവാടി: പ്രായപൂർത്തിയാകാത്ത കുട്ടികളെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും, നിർബന്ധിച്ച് ലഹരി പദാർത്ഥങ്ങൾ നൽകി പണം കവരുകയും ചെയ്‌ത സംഭവത്തിൽ ഒരാൾകൂടി പിടിയിൽ. മാനന്തവാടി പാലാക്കുളി പോത്തനാട്ടിൽ എ വി അജിത്ത് എന്ന ഡിങ്കനെയാണ് തമിഴ് നാട്ടിലെ തിരുപ്പൂർ ബോയ പാളയത്ത് നിന്ന് മാനന്തവാടി എസ് ഐ എം സി പവനന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. നേരത്തേ ഈ കേസിൽ മാനന്തവാടി കൊണിയൻമുക്ക് ചിറക്കൽ വീട്ടിൽ അജിത്ത് കുമാർ, കണിയാരം ഇടവലത്ത് ശ്രീവിലാസം വീട്ടിൽ വിഷ്ണു എന്നിവരെ അറസ്റ്റ്…

      Read More

      പിലാക്കാവ് സെന്റ് ജോസഫ്സ് എൽ പി സ്കൂളിൽ കൊയ്ത്തുത്സവം നടത്തി

      പിലാക്കാവ്: പുതു തലമുറക്ക് കൃഷിയെ സുപരിചിതമാക്കുക പഠനത്തോടൊപ്പം കുട്ടികളിൽ കാർഷിക ആഭിമുഖ്യമുണ്ടാക്കുക തുടങ്ങിയ ലക്ഷ്യത്തോടെ സ്കൂൾ പി ടി എ യുടെ നേതൃത്വത്തിൽ സ്കൂളിൽ തയ്യാറാക്കിയ മാതൃകാ നെൽപാടത്ത് കൊയ്‌ത്തുത്സവം നടത്തി. സ്കൂൾ മുറ്റത്ത് നിലമൊരുക്കി കുട്ടികൾക്ക് കൃഷിയുടെ വിവിധ ഘട്ടങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കുന്ന വിധത്തിൽ തയ്യാറാക്കിയ മാതൃകാനെൽപാടം കുട്ടികളിൽ പുതുമ നിറഞ്ഞ അനുഭവമായി. കൊയ്‌ത്തുത്സവത്തിന് പി ടി എ പ്രസിഡന്റ് സമീർ എം എ പ്രധാനഅധ്യാപിക (ഇൻചാർജ്ജ്) സിനി ബേസിൽ,അധ്യാപകരായ നിത്യ ഫ്രാൻസിസ്,അമ്പിളിസിംസൺ, ജയന്തിശിവൻ,രാഗിൻ…

      Read More

        സംസ്ഥാനത്ത് ഡിസ്‌കൗണ്ട് വിലയില്‍ സ്വര്‍ണം, മൂന്ന് ദിവസത്തിനിടെ 5,120 രൂപയുടെ കുറവ്, ആഗോള വിപണി ഇനി കെവിന്‍ വാര്‍ഷിനും പശ്ചിമേഷ്യയ്ക്കുമൊപ്പം

        സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നു. ഇന്ന് ഗ്രാമിന് 90 രൂപയും പവന് 720 രൂപയും കുറഞ്ഞു. ഇതോടെ ഗ്രാം വില 14,990 രൂപയിലും പവന്‍ വില 1,19,920 രൂപയിലുമെത്തി.   തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണ വില ഇടിവ് രേഖപ്പെടുത്തുന്നത്. ഈ മൂന്ന് ദിവസം കൊണ്ട് പവന്‍ വിലയിലുണ്ടായിരിക്കുന്നത് 5,120 രൂപയുടെ കുറവാണ്.   ചെറുകാരറ്റുകളുടെ വിലയും ആനുപാതികമായി കുറഞ്ഞു. ഗ്രാമിന് 75 രൂപ കുറഞ്ഞ് 12,315 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 55 രൂപ…

        Read More

        വയനാട് അതിജീവനത്തിന്റെ പുതിയ പാഠം: മുഖ്യമന്ത്രി പിണറായി വിജയന്‍

        മേപ്പാടി :സമാനതകളില്ലാത്ത ദുരന്തമാണ് വയനാട്ടിലുണ്ടായത്. ദുരന്തശേഷം ഒരു മാസക്കാലമായി അതിജീവനത്തിന്റെതാണ് ഒരോ പാഠങ്ങളും. എല്ലാവരും കൂട്ടായി നിന്നതിന്റെ അതിജീവന മുന്നേറ്റമാണ് വയനാട്ടിലും സാധ്യമാകുന്നത്. മുണ്ടക്കൈ ,വെള്ളാര്‍മല വിദ്യാലയങ്ങളിലെ പുന: പ്രവേശനോത്സവം ഉദ്ഘാടന ചടങ്ങിലെ സന്ദേശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദുരന്തമേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കുറവുണ്ടാവരുത് എന്ന നിര്‍ബന്ധമാണ് സര്‍ക്കാരിനുള്ളത്. ഇക്കാരണത്താലാണ് ദുരന്തത്തില്‍ തകര്‍ന്ന മുണ്ടക്കൈ ജി.എല്‍.പി.എസ്, വെള്ളാര്‍മല ജി.വി.എച്ച്.എസ് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് മേപ്പാടിയില്‍ അതിവേഗ പഠന സൗകര്യങ്ങള്‍ ഒരുങ്ങിയത്. നാടിന്റെയാകെ നൊമ്പരമായി മാറിയ കുരുന്നുകളുടെ…

        Read More