കൽപ്പറ്റ സ്റ്റേഷനിലെ ശുചിമുറിയിൽ പതിനെട്ട്കാരൻ മരിച്ച നിലയിൽ

കൽപ്പറ്റ:പതിനെട്ട്കാരൻ കൽപ്പറ്റ സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ ഗോകുൽ എന്നയാളാണ് മരിച്ചത്.കഴിഞ്ഞ ദിവസം ഒരു പെൺകുട്ടിയോടൊപ്പം കാണാതായതിനെ തുടർന്ന് കൽപ്പറ്റ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവരെ കോഴിക്കോട് നിന്നും കണ്ടെത്തുകയും തുടർന്ന് സ്റ്റേഷനിലെത്തിക്കുകയുമായിരുന്നുവെന്നാണ് ആദ്യം ലഭ്യമാകുന്ന വിവരം. അമ്പലവയൽ നെല്ലാറചാൽ സ്വദേശിയാണെന്നാണ് സൂചന.ഇന്ന് കോടതിയിൽ ഹാജരാക്കാനിരിക്കെ രാവിലെ യുവാവ് മൂത്രമൊഴിക്കാനായി ശുചി മുറിയിലേക്ക് പോകുകയും അവിടെ വെച്ച് തൂങ്ങുകയുമായിരുന്നെന്നാണ് സൂചന.  

Read More

    മുട്ടിക്കൊമ്പനെ മുത്തങ്ങ വനത്തില്‍ തുറന്നുവിടാനുള്ള ശ്രമം തടയും: യു.ഡി.എഫ്

    ബത്തേരി: വയനാട് വന്യജീവിസങ്കേതത്തില്‍ നിന്ന് പിടികൂടിയ മുട്ടിക്കൊമ്പന്‍ കാട്ടാനയെ റേഡിയോ കോളര്‍ ഘടിപ്പിച്ച് മുത്തങ്ങ വനത്തിലേക്ക് മാറ്റാനുള്ള ശ്രമം തടയുമെന്ന് യു.ഡി.എഫ് നൂല്‍പ്പുഴ പഞ്ചായത്ത് കമ്മിറ്റി. മനുഷ്യ വന്യജീവി സംഘര്‍ഷം രൂക്ഷമായിരിക്കുന്ന മുത്തങ്ങ മേഖലയിലേക്ക് ഇത്തരമൊരു ആനയെ മാറ്റുന്നത് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകും. സുരക്ഷ പരിഗണിക്കാതെ ഇത്തരം നടപടികളെടുക്കുന്നത് യുക്തിസഹമല്ലെന്നും പ്രശ്‌നത്തിന് ശാസ്ത്രീയവും ദീര്‍ഘകാലപരവുമായ പരിഹാരങ്ങള്‍ കണ്ടത്തണമെന്നും യുഡിഎഫ് വ്യക്തമാക്കി.നിലവിലെ തീരുമാനം പുനഃപരിശോധിച്ച് വിദഗ്ധരുടെയും പ്രാദേശിക ജനങ്ങളു ടെയും അഭിപ്രായങ്ങള്‍ ഉള്‍പ്പെടുത്തി കൂടുതല്‍ സുരക്ഷിതമായ നടപടികള്‍…

    Read More

    എം.ഡി.എം.എയുമായി മലപ്പുറം സ്വദേശി പിടിയില്‍

    ബത്തേരി: അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മലപ്പുറം സ്വദേശിയായ യുവാവ് പിടിയില്‍. മൊറയൂര്‍, അക്കപ്പറമ്പില്‍ വീട്ടില്‍ സുലൈമാനെ(39)യാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. 10.11.2023 തീയതി വൈകുന്നേരം മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിന് സമീപം വെച്ചാണ് 0.61 ഗ്രാം എം.ഡി.എം.എയുമായി ഇയാളെ പിടികൂടിയത്. എസ്.ഐ ടി. കൃഷ്ണന്റെ നേതൃത്വത്തില്‍ എസ്.സി.പി.ഓമാരായ അരുണ്‍ജിത്ത്, സന്തോഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്. ഇയാള്‍ സഞ്ചരിച്ച KL 84 9461 മഹിന്ദ്ര താര്‍ ജീപ്പും കസ്റ്റഡിയിലെടുത്തു.

    Read More

      സർവജന സ്കൂളിൽ ഫുട്ബോൾ ടൂർണ്ണമെന്റ് നടത്തി

      ബത്തേരി : ഫിഫ ലോകകപ്പിൻ്റെ ഭാഗമായി സുൽത്താൻ ബത്തേരി ഗവ സർവജന ഹൈസ്കൂളിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണ്ണമെന്റിന് ആവേശകരമായ സമാപനം. വിദ്യാർത്ഥികൾ ലോകകപ്പ് ഫുട്ബോൾ മത്സരത്തിലെ വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് വിവിധ ടീമുകളായി നടത്തിയ മത്സരങ്ങൾ കാണികൾക്ക് ആവേശമായി. യു.പി, ഹൈസ്കൂൾ പെൺകുട്ടികളുടെ ആവേശകരമായ മത്സരത്തിൽ അർജന്റീനയെ പരാജയപ്പെടുത്തി പോർച്ചുഗൽ ജേതാക്കളായി. യു.പി ആൺകുട്ടികളുടെ വിഭാഗത്തിൽ പോർച്ചുഗലിനെ പിന്നിലാക്കി അർജന്റീന കപ്പ് നേടി. ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ മത്സരത്തിൽ കടുത്ത പോരാട്ടത്തിനൊടുവിൽ പോർച്ചുഗലിനെ തകർത്ത് ഫ്രാൻസ്…

      Read More

      എം എല്‍ എ കെയറിന്റെ ബാക്ക് ടു ഹോം കിറ്റുകള്‍ വിതരണം ആരംഭിച്ചു

      കല്‍പ്പറ്റ : മുണ്ടക്കൈ-ചൂരല്‍മല ദുന്തത്തിന്റെ പശ്ചാത്തലത്തില്‍ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന ആളുകള്‍ക്ക് വാടക വീടുകളിലേക്ക് മാറുമ്പോള്‍ അവശ്യ സാധനങ്ങളും, ഫര്‍ണ്ണിച്ചര്‍, പാത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ബാക്ക് ടു ഹോം കിറ്റുകള്‍ വിതരണം ചെയ്തു. കല്‍പ്പറ്റ എം എല്‍ എ അഡ്വ. ടി. സിദ്ധിഖ് നേതൃത്വം നല്‍കുന്ന എം എല്‍ എ കെയറിന്റെ ഭാഗമായിട്ടാണ് സാധന സാമഗ്രികള്‍ വിതരണം ചെയ്തത്. ദുരന്തമുണ്ടായി ദിവസങ്ങള്‍ക്ക് ഉള്ളില്‍ തന്നെ നിരവധിയായ പ്രവര്‍ത്തനങ്ങള്‍ എം എല്‍ എ കെയറിന്റെ ഭാഗമായി നടത്തി വരുന്നുണ്ട്. നേരത്തെ ദുരന്തമുണ്ടായ…

      Read More

      കാർഷിക സെമിനാർ സംഘടിപ്പിച്ചു

      വെള്ളമുണ്ട: വിജ്ഞാൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വിവിധ കർഷക സമിതികളുമായി സഹകരിച്ച്‌ സംഘടിപ്പിച്ച കാർഷിക സെമിനാർ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. തൊണ്ടർനാട് കൃഷി ഓഫീസർ. മുഹമ്മദ് ഷഫീഖ് ക്ലാസുകൾക്ക് നേതൃത്വം നൽകി. ലൈബ്രറി പ്രസിഡന്റ് കെ കെ ചന്ദ്രശേഖരൻ അധ്യ ക്ഷത വഹിച്ച ചടങ്ങിൽ, ലൈബ്രറി സെക്രട്ടറി എം ശശി, മായൻമണിമ, പി വിജയൻ, വിജിത്ത് വെള്ളമുണ്ട തുടങ്ങിയവർ സംസാരിച്ചു. കൃഷിയെ ഉപജീവനമാര്‍ഗം എന്നതിലുപരി ഒരു സംസ്‌കാരിക…

      Read More

      സ്പെഷൽ സ്കൂൾ കലോത്സവം: നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം കൃഷ്ണപ്രിയയ്ക്ക്

      ബത്തേരി: കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിൽ നാടോടി നൃത്തത്തിൽ തുടർച്ചയായി ഒന്നാം സ്ഥാനം നിലനിർത്തി വയനാടിൻ്റെ അഭിമാനമായി എസ്.കൃഷ്ണപ്രിയ. ബത്തേരി പൂമല സെയ്ൻ്റ് റോസല്ലോസ് സ്പീച്ച് & ഹിയറിങ്ങ് സ്കൂൾ 10ാം ക്ലാസ് വിദ്യാർഥിനിയായ കൃഷ്ണപ്രിയ ബത്തേരി കുപ്പാടി എവർഗ്രീൻ വാലിയിൽ ഇ.കെ. ശശിധരൻ്റെയും കവിതയുടെയും മകളാണ്. സഹോദരി വിഷ്ണുപ്രിയ അതെ സ്കൂളിൽ അധ്യാപികയാണ്. നൃത്ത അധ്യാപകൻ സമീർ മേപ്പാടിയുടെ കീഴിലാണ് ശിക്ഷണം

      Read More

        എസ്എസ്എൽസി, പ്ലസ് ടു വിജയികളെ ഗ്രാമസഭയിൽ ആദരിച്ചു

        പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് കാപുണ്ടിക്കൽ ഗ്രാമസഭ യോഗത്തിൽ വച്ച് ഈ വർഷത്തെ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് സിഡിഎസ് എക്സിക്യൂട്ടീവ് ആയി തെരഞ്ഞെടുത്ത റഹ്മത് ഗഫൂറിന് ഗ്രാമസഭയിൽ വെച്ച് ഉപഹാരം നൽകി. 2026- 27 വർഷത്തെ പദ്ധതി അവലോകനവും. വ്യക്തിഗത ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനും. തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റിംഗ് അവതരിപ്പിക്കുന്നതിനും വേണ്ടി നടന്ന ഗ്രാമസഭയിൽ വാർഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഹാരിസ് കണ്ടിയൻ വിദ്യാർത്ഥികളെ ഉപഹാരം…

        Read More

        കാട്ടാന ശല്യം ജനങ്ങൾക്കും, കൃഷിക്കും സംരക്ഷണം നൽകണം: എസ്ഡിപിഐ

        മൂപ്പൈനാട് : ഒൻപതാം വാർഡ്‌ വേടൻ കോളനി കടച്ചിക്കുന്ന് മേഖലയിലെ കാട്ടാന ശല്യം നാട്ടുകാർക്കും കൃഷിക്കും സംരക്ഷണം നൽകുകയും വഴിയോരങ്ങളിൽ തെരുവ് വിളക്ക് സ്ഥാപിക്കുകയും ചെയ്യണമെന്ന് എസ് ഡി പി ഐ. പുതിയ പാടി ബ്രാഞ്ച് കമ്മറ്റി ആവശ്യപെട്ടു. അല്ലാത്ത പക്ഷം ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും എസ് ഡി പി ഐ മുന്നറീപ്പ് നൽകി. യോഗത്തിൽ ബ്രാഞ്ച് പ്രസിഡൻ്റ് അഷറഫ് കെ. അദ്ധ്യക്ഷതവഹിച്ചു. ഇമ്മാനുവൽ, സൈനുൽ ആബിദ്. അൻഷാദ്. ഷാഫി എന്നിവർ സംസാരിച്ചു

        Read More

          വിമുക്തി മിഷൻ അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷം സംഘടിപ്പിച്ചു

          വിമുക്തി മിഷന്റെ നേതൃത്വത്തിൽ മുണ്ടേരി ബഡ്സ് സ്പെഷ്യൽ സ്കൂളിൽ അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷം സംഘടിപ്പിച്ചു. ഭിന്നശേഷി വിഭാഗത്തിന് സാമൂഹിക മുന്നേറ്റത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. വിദ്യാർത്ഥികൾക്ക് മധുര വിതരണവും കലാപരിപാടികളും നടത്തി. മുണ്ടേരി ബഡ്സ് സ്കൂൾ ടീച്ചർ ഇൻ ചാർജ്ജ് സിജി ആന്റണി അധ്യക്ഷയായ പരിപാടിയിൽ എക്സൈസ് വിമുക്തി മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എൻ.സി സജിത്ത്കുമാർ അച്ചൂരാനം, അധ്യാപികരായ ഫാത്തിമത്ത് സുഹറ, പി ബിന്ദു, പി.ആർ ബിന്ദു, പ്രിവന്റീവ് ഓഫീസർ വി.കെ സുരേഷ്,…

          Read More