അധ്യാപനത്തിന്റെ വേറിട്ട മാതൃകയുമായി അധ്യാപിക

    കോട്ടത്തറ:  കോട്ടത്തറ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ യു. പി വിഭാഗം മലയാളം അധ്യാപികയും എഴുത്തുകാരിയുമായ ഷിനു ആന്റണി.ക്ലാസ് മുറിയുടെ അതിരുകൾക്കപ്പുറത്തേക്ക് പഠനത്തെ വളർത്തിക്കൊണ്ടുപോകുന്ന ഈ അധ്യാപിക വേറിട്ട മാതൃകയിലൂടെയാണ് ശ്രദ്ധേയയാകുന്നത്. ഏഴാം ക്ലാസിലെ അടിസ്ഥാന പാഠാവലിയിലെ “വിത്ത് എന്ന മഹത്ഭുതം” എന്ന പാഠഭാഗം വെറുമൊരു പുസ്തകവായനയായി ഒതുക്കാതെ പാരമ്പര്യ വിത്തുകളുടെ സംരക്ഷകനും പത്മശ്രീ ജേതാവുമായ ചെറുവയൽ രാമന്റെ ഭവനം സന്ദർശിക്കാൻ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കിയ ഷിനു ടീച്ചറുടെ വൈവിധ്യമാർന്ന പരിശ്രമത്തിന് നിറഞ്ഞ കയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അധ്യാപനത്തിൽ മാത്രമല്ല എഴുത്ത് മേഖലയിലും…

    Read More

      പോക്സോ ; പ്രതിക്ക് തടവും പിഴയും

      കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് തടവും പിഴയും. മേപ്പാടി കാപ്പംകൊല്ലി പന്തലൻകുന്നേൽ വീട്ടിൽ പി.എ റഷീദ് (50) നെയാണ് 5 വർഷത്തെ തടവിനും 50000 രൂപ പിഴയടക്കാനും കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജ് കെ. കൃഷ്ണകുമാർ ശിക്ഷിച്ചത്.   2022 ഏപ്രിലിൽ ഇയാൾ പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തുകയായിരുന്നു. അന്നത്തെ കൽപ്പറ്റ സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ ആയിരുന്ന പി.പ്രമോദ് കേസിൽ അന്വേഷണം നടത്തി കോടതി മുൻപാകെ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. പ്രോസിക്ക്യൂഷനു…

      Read More

      വനമേഖലയിലൂടെയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണം: മന്ത്രി ഒ.ആര്‍ കേളു

      കൽപ്പറ്റ: ജില്ലയിലെ ജനവാസ മേഖലകളില്‍ വന്യജീവികള്‍ ഇറങ്ങുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വന മേഖലയോട് ചേര്‍ന്ന പ്രദേശങ്ങളിലൂടെയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. കളക്ടറേറ്റില്‍ ചേര്‍ന്ന മനുഷ്യ-വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വന്യജീവി ആക്രമണത്തിന്റെ ഗൗരവം മനസിലാക്കി വനമേഖലകളിലൂടെയുള്ള രാത്രികാല യാത്രകള്‍ ഒഴിവാക്കണം. ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികള്‍ രാത്രി സമയങ്ങളില്‍ വനപാതയിലൂടെ സഞ്ചരിക്കരുതെന്നും വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കരുതെന്നും മന്ത്രി അറിയിച്ചു. കാട്ടാന, കടുവ തുടങ്ങിയ…

      Read More

      പ്രഭാത സവാരിക്കിടെ യുവാവ് കുഴഞ്ഞ് വീണു മരിച്ചു

      കാര്യമ്പാടി: പ്രഭാത സവാരിക്കിടെ യുവാവ് കുഴഞ്ഞ് വീണു മരിച്ചു. കാര്യമ്പാടി കോടിയാട്ടിൽ പരേതനായ ജേക്കബിൻ്റെ മകൻ പ്രേംജിത്ത് (41) ആണ് മരിച്ചത്. മീനങ്ങാടിയിൽ മാർക്ക് ഇൻറീരിയർ എന്ന സ്ഥാപനം നടത്തി വരികയായിരുന്നു. ഭാര്യ – മിനു( ന്യൂസ് ലാൻ്റ്) മക്കൾ :മറിയ, ഇമ്മാനുവേൽ സംസ്ക്കാരം നാളെ വൈകിട്ട് കണിയാമ്പറ്റ സെൻറ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ

      Read More

        തമിഴ്നാട്ടിൽ മഴക്കെടുതി; കേരളത്തിലും മഴയ്ക്കു സാധ്യത

        തിരുവനന്തപുരം: തമിഴ്നാട്ടില്‍ മഴക്കെടുതിയില്‍ 4 മരണം. ഡെല്‍റ്റ ജില്ലകളിലും തെക്കന്‍ തമിഴ്നാട്ടിലും വ്യാപകമായി കൃഷിനാശം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിരവധി വീടുകളില്‍ വെള്ളം കയറിയതോടെ ആളുകള്‍ ദുരിതത്തിലായി. അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.   കേരളത്തില്‍ അടുത്ത 5 ദിവസം നേരിയ തോതിലോ ഇടത്തരത്തിലോ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും നിലനില്‍ക്കുന്ന അന്തരീക്ഷ സ്ഥിതി കാരണം നവംബര്‍ 26 വരെ…

        Read More

        അൻസാരിയ്യ; എക്സ്പോ മാതൃകാപരം: അഡ്വ ടി സിദ്ദീഖ് എം.എൽ.എ

        കമ്പളക്കാട് : “മനുഷ്യൻ അറിഞ്ഞതിലേറെ അറിയാൻ ബാക്കി”എന്ന തീമിൽ കമ്പളക്കാട് മദ്റസത്തുൽ അൻസാരിയ്യയിലെ വിദ്യാർഥികൾ നടത്തിയ എക്സ്പോ ഏറെ പ്രോത്സാഹനാർഹമാണെന്നും പഠിച്ച വിഷയങ്ങൾ പ്രാക്ടിക്കലായി കാണിക്കുകയും, രക്ഷിതാക്കളുടെ മുമ്പിൽ അവതരിപ്പിക്കുകയും ചെയ്ത രീതി ഏറെ മാതൃകാപരവും, മതപഠന മേഖലയിലേ പുതുതലമുറയെ ആകർഷിക്കാൻ ഇത്തരം പരിപാടികൾ സഹായകരമാവുമെന്നും അഡ്വ.ടി സിദ്ദീഖ് എം.എൽ.എ പറഞ്ഞു. എക്സ്പോ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനേജ്മെന്റ് കമ്മിറ്റി പ്രസിഡണ്ട് കെ.കെ അഹ് മദ് ഹാജി അദ്ധ്യക്ഷനായി – മനഷ്യന്റെ ജനനം മുതൽ മരണം…

        Read More

          വയനാടിന് ഇനി തനത് സ്പീഷിസുകൾ

          വയനാടിന് ഇനി തനത് സ്പീഷിസുകൾ   ജില്ലയുടെ പക്ഷി, വൃക്ഷം, മൃഗം, മത്സ്യം, ചിത്ര ശലഭം, പുഷ്പം, തുമ്പി, പൈതൃക മരം, ഉരഗം,തവള എന്നിവ പ്രഖ്യാപിച്ചു   ജില്ലയുടെ ജൈവവൈവിധ്യ പൈതൃകം സംരക്ഷിക്കുന്നതിന് വയനാടിന് ഇനി തനത് സ്പീഷിസുകൾ. സംസ്ഥാന ജൈവവൈവിധ്യ ബോർഡും ജില്ലാ പഞ്ചായത്ത് ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റിയും ജില്ല ആസൂത്രണ സമിതിയും ചേർന്ന് ജില്ലയുടെ പക്ഷി, വൃക്ഷം, മൃഗം, മത്സ്യം, ചിത്രശലഭം, പുഷ്പം, തുമ്പി, പൈതൃക മരം, ഉരഗം, തവള എന്നിവ പ്രഖ്യാപിച്ചു. വയനാട്ടിൽ…

          Read More

          നിര്‍മ്മാണത്തിനിടെ മതില്‍ തകര്‍ന്ന് മൂന്ന് പേര്‍ക്ക് പരിക്ക്

          ബത്തേരി: നിര്‍മ്മാണത്തിനിടെ മതില്‍ തകര്‍ന്ന് മൂന്ന് പേര്‍ക്ക് പരിക്ക്. ബത്തേരി ബ്ലോക്ക് ഓഫീസിന് സമീപം പട്ടരുപടിയില്‍ ഒന്നരയോടെയാണ് സംഭവം. അപകടത്തില്‍ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് പരുക്കേറ്റു. ഇവരെ ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

          Read More

            തുരങ്കപാതാ ദുരന്തത്തിന്‍റെ അന്വേഷണ പരിധിയിൽ നിയമലംഘനങ്ങൾ മാത്രം പോരാ: പരസ്ഥിതി സംഘടനകൾ.

            കൽപ്പറ്റ: കളളാടിയിൽ തുരങ്കമുഖത്തുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാനും സർക്കാരിന് വിദഗ്ദ്ധ ശുപാർശകൾ സമർപ്പിക്കുന്നിനുമായി സമിതിയെ നിശ്ചയിക്കാനും സമിതിയുടെ റിപ്പോർട്ട് ലഭിക്കുന്നതു വരെ തുരങ്കത്തിൻറെ പണികൾ നിർത്തിവെക്കാനുമുള്ള സംസ്ഥാന സർക്കാറിൻറെ തീരുമാനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. വിദഗ്ദ്ധ സമിതിയുടെ അന്വേഷണ പരിധിയിൽ തുരങ്കനിർമ്മാണത്തിന് പരിസ്ഥിതി അനുമതി നൽകിയതിന് കേന്ദ്രവനം- പരിസ്ഥിതി മന്ത്രാലയവും സുപ്രിം കൊടതിയും കർശനമായി നൽകിയ ഉപാധികളുടെയും നിബന്ധനകളുടെയും ലംഘനത്തെക്കറിച്ചു മാത്രം അന്വേഷിച്ചാൽ പോരെന്നും തുരങ്ക നിർമ്മിതിക്കു മുൻപ് ലഭിക്കേണ്ട പരിസ്ഥിതി അനുമതിയടക്കമുളള വിവിധ ക്ലിയറൻസുകൾ നേടിയെടുക്കുന്നതിന്നു…

            Read More

            ഓൺലൈൻ മാധ്യമ പ്രവർത്തക – കർണ്ണാടക നിയമസഭ സമ്പർക്ക പരിപാടി ജൂണിൽ.

            ബാഗ്ളൂരു: കർണ്ണാടക നിയമ സഭാ സ്പീക്കർ യു.ടി.ഖാദറിന്റെ പ്രത്യേക താത്പര്യ പ്രകാരം,ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ കേരളയും (OMAK), കർണ്ണാടക നിയമ സഭയും ചേർന്ന് നടത്തുന്ന മാധ്യമ സമ്പർക്ക പരിപാടി ജൂണിൽ നടക്കും. കർണ്ണാടക നിയമ സഭ സമ്മേളനം നടക്കുന്ന ജൂൺ മാസം നിയമ സഭ നടപടികൾ കണ്ടറിയാനും, മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും കർണ്ണാടക സ്പീക്കറുമായി സംവദിക്കലും, നിയമ സഭാ ചരിത്രവും നടപടി ക്രമങ്ങളും മനസ്സിലാക്കലുമാണ് ആദ്യ ദിവസ പരിപാടി. രണ്ടാം ദിവസം കർണ്ണാടക സർക്കാരിന്റെ മാതൃകപരമായ വികസന…

            Read More