കല്യാണത്തിന് പോയി ഗൂഗ്ൾ മാപ്പ് നോക്കി മടങ്ങിയ വയനാട് സ്വദേശി കളായ അധ്യാപകർ ചെന്നെത്തിയത് നിലമ്പൂർ ഉൾവനത്തിൽ; രാത്രി ചെളിയിൽ കുടുങ്ങി കാർ കേടായി: രക്ഷപ്പെടുത്തി ഫയർഫോഴ്സ്

*നിലമ്പൂർ* : കല്യാണത്തിന് പോയ അധ്യാപകർ വഴിതെറ്റി ചെന്നെത്തിയത് നിലമ്പൂർ കരിമ്പുഴ ഉൾവനത്തിൽ. കനത്ത മഴയിൽ കാർ ചെളിയിൽ പുതഞ്ഞതോടെ പുറത്തുകടക്കാൻ വഴിയില്ലാതായി. തുടർന്ന് ഫയർ ഫോഴ്സ് എത്തിയാണ് അധ്യാപകരെ രക്ഷപ്പെടുത്തിയത്.സുഹൃത്തിന്‍റെ കല്യാണം കഴിഞ്ഞ് രാത്രിയോടെ മടങ്ങുകയായിരുന്നു വയനാട്ടിലെ കോളജിലെ അഞ്ച് അധ്യാപകർ. ഗൂഗിൾ മാപ്പ് കാണിച്ച വഴിയിലൂടെ കൈപ്പിനി- അകംപാടം വഴിയാണ് ഇവർ സഞ്ചരിച്ചത്. എന്നാൽ, വഴിതെറ്റി കരിമ്പുഴ വനത്തിനുള്ളിലൂടെയായി സഞ്ചാരം. രാത്രിയായതോടെ ശക്തമായ മഴയും പെയ്തു. വഴിയിലെ ചെളിയിൽ കാറിന്‍റെ ടയർ പുതഞ്ഞതോടെ പുറത്തുകടക്കാൻ…

Read More

കൊമ്മയാട് സ്റ്റേഡിയത്തിൽ ഫ്ലഡ്‌ലിറ്റ് ലൈറ്റുകളുടെ ഉദ്ഘാടനം നിർവഹിച്ചു

കൊമ്മയാട്: കൊമ്മയാട് സ്റ്റേഡിയത്തിൽ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഫ്ലഡ്‌ലിറ്റ് ലൈറ്റുകൾ പ്രസിഡണ്ട് സുധീ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ തോമസ് പൈനാടത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാരിയാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പണി, സി എം അനിൽകുമാർ, പി എ അസീസ് എന്നീ ഗ്രാമപഞ്ചായത്ത് മെമ്പർമാർ സന്നിഹിതരായിരുന്നു

Read More

വയനാട് ചുരത്തിലെ റോപ് വേ പദ്ധതി; ആറ് സീറ്റുള്ള കേബിള്‍ കാര്‍,അടിവാരത്തിനും ലക്കിടിക്കും ഇടയില്‍ 40ഓളം ടവറുകള്‍

വയനാട് ചുരത്തിലെ റോപ് വേ പദ്ധതി; ആറ് സീറ്റുള്ള കേബിള്‍ കാര്‍,അടിവാരത്തിനും ലക്കിടിക്കും ഇടയില്‍ 40ഓളം ടവറുകള്‍ വയനാട് ചുരം റോപ് വേ പദ്ധതി പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ (പി.പി.പി) നടപ്പാക്കാൻ കെ.എസ്.ഐ.ഡി.സിക്ക് സർക്കാർ അനുമതി നല്‍കി. അടിവാരം മുതല്‍ ലക്കിടി വരെ 3.67 കിലോമീറ്റർ ദൂരത്തിലാണ് ഏകദേശം 100 കോടി രൂപയുടെ പദ്ധതി. 2023 ഒക്ടോബർ 20ന് ചേർന്ന സംസ്ഥാന ഏകജാലക ക്ലിയറൻസ് ബോർഡിന്‍റെ 37-ാമത് യോഗത്തിലാണ് വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന റോപ് വേ പദ്ധതിക്കുള്ള…

Read More

ബഹ്റൈൻ നവകേരളയുടെ വയനാട് ദുരിതാശ്വാസ ഫണ്ട് കൈമാറി

വയനാട് ദുരന്തബാധിതകർക്കായി ബഹ്റൈൻ നവകേരള സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. റവന്യൂ മന്ത്രി കെ. രാജന് ബഹ്റൈൻ നവകേരളയുടെ പ്രസിഡന്റ് എൻ. കെ ജയനും എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ശ്രീജിത്ത് ആവളയും ചേർന്നാണ് തുക കൈമാറിയത്. ചടങ്ങില്‍ സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം, സിപിഐ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം പ്രകാശ് ബാബു മന്ത്രിമാരായ ജി.ആർ അനില്‍ ,പി. പ്രസാദ്, ജെ.ചിഞ്ചുറാണി, എം പി മാരായ പി. പി സുനീർ, പി…

Read More

വയനാടന്‍ കാടുകളില്‍ പുതിയ ഇനം തുമ്പിയെ കണ്ടെത്തി ഗവേഷകര്‍

കല്‍പ്പറ്റ: വയനാടന്‍ കാടുകളില്‍ പുതിയ ഇനം തുമ്ബിയെ കണ്ടെത്തി ഗവേഷകര്‍. വയനാടന്‍ അരുവിയന്‍ (വയനാടന്‍ ടോറന്റ്‌ ഡാര്‍ട്ട്‌) എന്ന പേരു നല്‍കിയിരിക്കുന്ന സൂചിതുമ്ബിയെ തിരുനെല്ലിയിലെ കാളിന്ദി നദിയില്‍ നിന്നാണ്‌ ആദ്യമായി കണ്ടെത്തിയത്‌. യൂഫേയ വയനാഡെന്‍സിസ്‌ എന്നാണ്‌ ശാസ്‌ത്രീയ നാമം. 2013ല്‍ നടത്തിയ ജന്തു ജാല സര്‍വേയിലാണ്‌ കാളിന്ദി നദിയില്‍ നിന്നു ഗവേഷകര്‍ ആദ്യമായി യൂഫിയ വയനാഡെന്‍സിസിനെ കാണുന്നത്‌. തുടന്ന്‌ 2019 വരെ ഇതേ ഭാഗത്ത്‌ കൂടുതല്‍ നിരീക്ഷണങ്ങള്‍ നടത്തി. പിന്നീട്‌, 2019 മുതല്‍ 2023 വരെയുള്ള ഗവേഷണത്തില്‍…

Read More

വീട്ടുമുറ്റത്തേക്ക് പിക്കപ്പ് വാൻ മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്

എടവക: എടവക കമ്മോം വീട്ടിച്ചാലിൽ പിക്കപ്പ് വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. രണ്ടേനാൽ സ്വദേശി നാസറിനാണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ നാസറിനെ ആദ്യം മാനന്തവാടി മെഡിക്കൽ കോളേജിലും പിന്നീട് കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം. കല്ലായി കൺസ്ട്രക്ഷന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. റോഡരികിലെ താഴ്ചയിലുള്ള കുന്നക്കാടൻ ഷെക്കീറിന്റെ വീട്ടുമുറ്റത്തേക്കാണ് വാഹനം മറിഞ്ഞത്. എതിരെ വന്ന വാഹനത്തിന് അരിക് നൽകുന്നതിനിടെയായിരുന്നു അപകടമെന്ന് പ്രദേശവാസികൾ പറഞ്ഞു. ഈ ഭാഗത്ത് അപകട സാധ്യത മുൻനിർത്തി സംരക്ഷണമതിൽ നിർമ്മിക്കണമെന്ന് നാട്ടുകാർ…

Read More

സൈനികർ രാജ്യത്തിന് ചെയ്യുന്ന ത്യാഗങ്ങളെക്കുറിച്ച് പുതിയതലമുറക്ക് പകർന്ന് നൽകണം: ധനലക്ഷ്മി

കൽപ്പറ്റ: കൽപ്പറ്റ നിയോജക മണ്ഡലം എംഎൽഎ അഡ്വ ടി സിദ്ധിഖിന്റെ നേതൃത്വത്തിൽ നിയോജകമണ്ഡലത്തിലെ ധീരരക്തസാക്ഷിത്വം വഹിച്ച സൈനികരുടെ കുടുംബങ്ങളെയും രാഷ്ട്ര സേവനത്തിനുശേഷം വിരമിച്ച സൈനികരെയും ആദരിക്കുന്ന ജയ്ഹിന്ദ് പരിപാടി സംഘടിപ്പിച്ചു.വാഴക്കണ്ടി ഉന്നതിയിൽ നടന്ന ചടങ്ങിൽ രക്തസാക്ഷി കുടുംബങ്ങൾ ചേർന്ന് ഭദ്രദീപം കൊളുത്തിയാണ് ജയ്ഹിന്ദ് പരിപാടി ഉദ്ഘാടനം ചെയ്തത്.നിയോജക മണ്ഡലത്തിലെ ധീര രക്തസാക്ഷിത്വം വഹിച്ച സൈനികരുടെ കുടുംബങ്ങളെയും നൂറ്റമ്പതിൽ അധികം വരുന്ന സൈനികരെയുമാണ് ചടങ്ങിൽ ആദരിച്ചത്.പുൽവാമ ഭീകരാക്രമണത്തിൽ രക്തസാക്ഷിത്വം വഹിച്ച വി വി വസന്തകുമാറിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന…

Read More

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത.

തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. മാര്‍ഗനിര്‍ദേശങ്ങള്‍: ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത്…

Read More

സൈൻ റീജണൽ റിസോഴ്സ് സെന്റർ പദ്ധതി പ്രഖ്യാപിച്ചു

പനമരം: കൂളിവയൽ ആസ്ഥാനമായി 15 വർഷത്തിലേറെ യായി മനുഷ്യ വിഭവശേഷി വികസന രംഗത്ത് പ്രവർത്തിക്കുന്ന സൈൻ കൂട്ടായ്മയുടെ നാഷണൽ ഡെവലപ്മെൻ്റ് പ്രോജക്റ്റിന്റെ ഭാഗമായി മലബാറിലെ 20 പ്രദേശങ്ങളിൽ നടപ്പിലാക്കുന്ന ഗ്രാമ ശാക്തീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി 20 റീജണൽ റിസോഴ്സ് സെന്ററുകൾ സ്ഥാപിക്കുന്ന പദ്ധതി പ്രഖ്യാപിച്ചു. പ്രാദേശിക സംഘങ്ങൾ, മഹല്ലുകൾ, സന്നദ്ധ കൂട്ടായ്മകൾ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പദ്ധതി സൈൻ വിഭാവനം ചെയ്യുന്നത്. സ്വയം സഹായ സംഘങ്ങൾ, പലിശ രഹിത വായ്പാ പദ്ധതികൾ, തൊഴിൽ പരിശീലനം, ആരോഗ്യ ധാർമിക ബോധവൽക്കരണം,…

Read More

ലഹരിക്കെതിരെ എസ് ടി സൂപ്പർ കപ്പ് സീസൺ വൺ സമാപിച്ചു.

കൊമ്മയാട്. ലഹരിക്കെതിരെ ബ്ലാക്ക് സ്റ്റാർ എഫ് സി കൊമ്മയാട് സംഘടിപ്പിച്ച അഖില വയനാട് എസ് ടി ഫുട്ബോൾ ടൂർണ്ണമെന്റിൽ വയനാട്ടിലെ 24 എസ് ടി ടീമുകൾ പങ്കെടുത്തു. “ലഹരിയോട് നോ പറയുന്ന നിങ്ങളാണ് ഹീറോ നമുക്കൊരുമിച്ച് പൊരുതാം നാടിനൊപ്പം” എന്നതാണ് പ്രമേയം. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരായ അനിൽ,…

Read More