‘തിരുത്ത് ‘മാഗസിൻ പ്രകാശനം ചെയ്തു

നടവയൽ: സിയാസ് കോളേജ് വിദ്യാർത്ഥിനികൾ കോളേജ് വാർഷികാഘോഷത്തോടനുബന്ധിച്ചു തയ്യാറാക്കിയ ‘തിരുത്ത്’ മാഗസിൻ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ഗ്രന്ഥകാരനുമായ ജുനൈദ് കൈപ്പാണി പ്രകാശനം നിർവഹിച്ചു. നടവയൽ സി.എം ആർട്സ് ആൻഡ് സയൻസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹാരിസ് ഖുതുബിഅധ്യക്ഷത വഹിച്ചു. .

Read More

    ശ്രേയസ് ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു.

    നെല്ലിമാളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി മാസാചരണം “നട്ടു വളർത്താം,പരിപാലിക്കാം”പരിപാടിയുടെ ഭാഗമായി ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ ബീന ദേവസ്യ അധ്യക്ഷത വഹിച്ചു. പിതൃ ദിനാചരണത്തിന്റെ ഭാഗമായി പിതാക്കന്മാരെ ആദരിച്ചു.വായനാ ദിനാചരണത്തിന്റെ ഭാഗമായി വയനാമത്സരം നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.സി ഡി ഒ സെലീന സാബു,കീർത്തി എന്നിവർ സംസാരിച്ചു.

    Read More

      സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം; 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ വൈദ്യുതി മുടങ്ങാം; സാധ്യമായ സമയത്ത് എസ്എംഎസ് വഴി അറിയിക്കും

      തിരുവനന്തപുരം : സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം വരുന്നു. പീക്ക് ലോഡ് മാനേജ്മെൻ്റ് എന്ന രീതിയിലാണ് വൈദ്യുതി നിയന്ത്രണം നടപ്പിലാക്കുക. 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ നിയന്ത്രണം ഉണ്ടാകും. ലോഡ് കൂടുന്നതിന് അനുസരിച്ച് പ്രാദേശികമായി നിയന്ത്രണം ഏർപ്പെടുത്തും. സാധ്യമായ സമയത്ത് എസ്എംഎസ് വഴി അറിയിക്കുമെന്നും കെഎസ്ഇബി അറിയിച്ചു. കേരളത്തിൽ കടുത്ത ചൂട് അനുഭവപ്പെടുന്നതിനിടെയാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത്. വൈദ്യുതി നിയന്ത്രണമില്ലാതെ മുന്നോട്ട് പോകാനാകില്ലെന്നും ജനങ്ങളുടെ ഭാഗത്തുനിന്നും സഹകരണം ഉണ്ടാകണമെന്നുമാണ് കെഎസ്ഇഭി അഭ്യർത്ഥിക്കുന്നത്. പ്രഖ്യാപനമില്ലാതെ പലയിടങ്ങളിലും…

      Read More

        പെരിക്കല്ലൂർ ഗവർമെന്റ് സ്കൂളിൽ സൗജന്യ കലാഭ്യാസനം ആരംഭിച്ചു

        പുൽപ്പള്ളി : കേരള സാംസ്കാരിക വകുപ്പ് പനമരം ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് നടപ്പാക്കുന്ന വജ്രജൂബിലി ഫെലോഷിപ്പ് സൗജന്യ കലാഭ്യാസനം പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. ചെണ്ട, മോഹിനിയാട്ടം ,ചിത്രരചന എന്നീ വിഭാഗങ്ങളിലായി കുട്ടികൾക്ക് രണ്ടുവർഷം നീണ്ടുനിൽക്കുന്ന സൗജന്യ പരിശീലനം നൽകുന്ന പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ കൃഷ്ണൻ നിർവഹിച്ചു. ബ്ലോക്ക് ഡിവിഷൻ മെമ്പർ മേഴ്സി ബെന്നി അധ്യക്ഷത വഹിച്ചു. മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മോളി സജി മുഖ്യപ്രഭാഷണം…

        Read More

          സമാധാന ഉറപ്പില്‍ സ്വര്‍ണമുന്നേറ്റം, കേരളത്തില്‍ 1,800 രൂപയുടെ വര്‍ധന, പൊന്നിന്‍ കുതിപ്പ് ഇനി എങ്ങോട്ട്, നിക്ഷേപകരെ ആശങ്കയിലാക്കി ഒരു വമ്പന്‍ പ്രവചനം

          സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മുന്നേറ്റം. ഗ്രാം വില 225 രൂപ വര്‍ധിച്ച്‌ 13,890 രൂപയായി. പവന്‍ വില 1,800 രൂപ വര്‍ധിച്ച്‌ 1,11,120 രൂപയുമായി. 18 കാരറ്റിന് ഗ്രാമിന് 185 രൂപ വര്‍ധിച്ച്‌ 11,415 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 8,890 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 5,730 രൂപയുമാണ് വില. വെള്ളി വിലിയിലും വര്‍ധിനയുണ്ട്. ഗ്രാമിന് അഞ്ച് രൂപ ഉയര്‍ന്ന് 265 രൂപയായി. മിഡില്‍ ഈസ്റ്റിലെ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും തമ്മില്‍ പ്രാഥമിക സമാധാന…

          Read More

          വയോജന മെഡിക്കൽ ക്യാമ്പ് നടത്തി

          പനമരം: നാഷണൽ ആയുഷ് മിഷനും ഭാരതീയ ചികിത്സ വകുപ്പും പനമരം ഗ്രാമപഞ്ചായത്തും ചേർന്ന് വയോ ജനങ്ങൾക്കായി ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആസിയ ടീച്ചർ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ കെ.ടി. സുബൈർ അധ്യക്ഷത വഹിച്ചു. ഡോ. പി.എം. ജിതിൻ രാജ്, ഡോ. അരോമ, ഡോ. ഐശ്വര്യ, ഫാർമസിസ്റ്റ് ധന്യ തുടങ്ങിയവർ സംസാരിച്ചു.

          Read More

            ഗാല 2025; മഹോത്സവം ആരംഭിച്ചു

            പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ, സംസ്കാര ഗ്രന്ഥശാലയുടെ നേതൃത്തത്തിൽ നടത്തുന്ന ഗാല 2025 മഹോത്സവം ആരംഭിച്ചു. നവംബർ 7 മുതൽ 21 വരെയാണ് മഹോത്സവം. സ്റ്റാളുകൾ, ഭക്ഷ്യ വിൽപ്പനശാലകൾ, കല കായിക വിനോദങ്ങൾ എന്നി ഗാലയിൽ ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും കലപരിപാടികളും ഉണ്ടാകും. ഗാല 2025ന്റെ ഉത്ഘാടനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാലൻ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഗിരിജ കൃഷ്ണ അദ്ധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ ന്റിംഗ് കമ്മിറ്റി ചെയർ…

            Read More

            ഉരുൾപൊട്ടൽ:ജോൺ മത്തായി റിപ്പോർട്ട് തള്ളണം

            കൽപ്പറ്റ: ചൂരൽമല – മുണ്ടക്കൈ ദുരന്ത ബാധിതരെയും വയനാടൻ ജനതയെയും മാത്രമല്ല സംസ്ഥാനത്തെ മുഴുവൻ ജനങ്ങളെയും കൊഞ്ഞനം കുത്തുന്ന പ്രഫസർ ജോൺമത്തായുടെ ശുപാർശകളും നിഗമനങ്ങളും തള്ളിക്കളയണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെടുന്നു. സംസ്ഥാന സർക്കാറിൻ്റെ ഇംഗിതത്തിന് അനുസരിച്ച് ടൂറിസം റിസോർട്ട് – തുരങ്കപാത സംഘത്തെയും ക്വാറി മാഫിയയും സംരക്ഷിക്കുന്നതിനും അവർക്ക് നിർവിഗ്നം വിഹരിക്കുന്നതിനുമായി ബോധപൂർവ്വം ഉണ്ടാക്കിയതാണ് അശാസ്ത്രീയവും പച്ചക്കള്ളം നിറഞ്ഞതുമായ റിപ്പോർട്ട്. ഗ്രൌണ്ട് യാഥാർഥ്യുവായി പുലബന്ധം പോലും ഈ റിപ്പോർട്ടിനില്ല. ദുരന്തത്തിന് ഇരയായവരുടെയൊ പ്രാദേശിക സമൂഹത്തിൻ്റെയോ അറിവും…

            Read More

              മൺസൂൺ മത്സ്യ സമൃദ്ധി, മത്സ്യ വിളവെടുപ്പ് നടത്തി.

              കാവുംമന്ദം: ട്രോളിംഗ് നിരോധന കാലത്ത് മത്സ്യ ലഭ്യത ഉറപ്പുവരുത്തുക, വിഷ രഹിത മത്സ്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന മൺസൂൺ മത്സ്യ സമൃദ്ധി 2026 പദ്ധതിയുടെ ഭാഗമായി തരിയോട് ഗ്രാമപഞ്ചായത്തിലെ സെബാസ്റ്റ്യൻ വെള്ളാരം കാല എന്ന കർഷകന്റെ കൃഷിയിടത്തിൽ വച്ച് മത്സ്യ വിളവെടുപ്പ് നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂസി ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. വാർഡ് അംഗം ബേബി മൂത്തേടത്ത്, വില്ലി വെള്ളാരം കാല, പ്രമോട്ടർ രാജി…

              Read More

              മെസിയുടെ പേരിൽ തട്ടിപ്പ്: സംസ്ഥാനത്ത് വ്യാപക പരിശോധന; അഗസ്റ്റിൻ സഹോദരന്മാരുടെ വീട്ടിലും ഓഫിസിലും റെയ്ഡ്

              കൊച്ചി∙ മെസ്സിയെ കേരളത്തിലെത്തിക്കുന്നതിന്റെ പേരിൽ നടന്ന തട്ടിപ്പിൽ സംസ്ഥാനത്ത് വ്യാപക പരിശോധന. അഞ്ചിടങ്ങളിൽ പുലർച്ചെ എസ്ഐടി പരിശോധന നടത്തുകയാണ്. അഗസ്റ്റിൻ സഹോദരന്മാരുടെ കൊച്ചിയിലെ വീടുകളിലും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ കളമശ്ശേരിയിലെ ഓഫിസിലും ഇവരുടെ വയനാട്ടിലെ വീടുകളിലുമാണ് രാവിലെ പരിശോധന നടക്കുന്നത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. പുലർച്ചെ നാലു മണി മുതലാണ് പരിശോധന ആരംഭിച്ചതെന്നാണ് വിവരം.   എഡിജിപി പി.വിജയന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടുള്ള ഫയലുകൾ പരിശോധിക്കുന്നതിനും പിടിച്ചെടുക്കുന്നതിനുമാണ് മിന്നൽ പരിശോധന. രേഖകൾ…

              Read More