പൂഴിത്തോട് -പടിഞ്ഞാറത്തറ പാതയ്ക്ക് ആവശ്യമായ ഘട്ടങ്ങളിൽ വനാനുമതി ലഭ്യമാക്കും :മന്ത്രി ഷിബു ബേബി ജോൺ

പടിഞ്ഞാറത്തറ: പൂഴിത്തോട് – പടിഞ്ഞാറത്തറ പാതയുടെ കാര്യത്തിൽ ആവശ്യമായ ഘട്ടത്തിൽ വനാനുമതി ലഭ്യമാക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ ഉറപ്പു നൽകി.ബത്തേരി ഗസ്റ്റ് ഹൗസിൽ അദ്ദേഹത്തെ സന്ദർശിച്ച ജനകീയ കർമ്മ സമിതി ചെയർ പേഴ്സൺ ശകുന്തള ടീച്ചർ, അംഗങ്ങളായ ആലിക്കുട്ടി സി കെ , ഉലഹന്നാൻ പട്ടർമഠം, യു.സി ഹുസൈൻ, ജോമോൻ പി.എഎന്നിവർക്കാണ് മന്ത്രി ഉറപ്പു നൽകിയത്. ഐ സി.ബാലകൃഷ്ണൻ എം.എൽ എ സന്നിഹിതനായിരുന്നു.

Read More

മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജിനെ ‘ഡ്രഗ് ഫ്രീ ക്യാമ്പസ്’ ആയി ചലച്ചിത്രതാരം അബു സലിം പ്രഖ്യാപിച്ചു.

മുട്ടിൽ: കേരള സംസ്ഥാന എക്സൈസ് വകുപ്പ്,വയനാട് ജില്ലാ വിമുക്തി മിഷൻ,കോളേജ് വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ തണ്ടർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മുട്ടിൽ ഡബ്ല്യു.എം.ഒ ആർട്സ് & സയൻസ് കോളേജിനെ ‘ഡ്രഗ് ഫ്രീ ക്യാമ്പസ്’ ആയി പ്രഖ്യാപിച്ചു.പ്രശസ്ത ചലച്ചിത്രതാരവും ബോഡിബിൽഡറുമായ അബു സലിം ചടങ്ങിൽ കോളേജിനെ ഡ്രഗ് ഫ്രീ ക്യാമ്പസ് ആയി ഔദ്യോഗികമായി പ്രഖ്യാപിച്ചു.ഇതിന്റെ ഭാഗമായി കോളേജ് കവാടത്തിന് സമീപം സ്ഥാപിച്ച ലഹരിമുക്ത ക്യാമ്പസ് പ്രഖ്യാപന ബോർഡിന്റെ അനാച്ഛാദനം അദ്ദേഹം നിർവ്വഹിച്ചു. ചടങ്ങിൽ അദ്ദേഹത്തെ ‘ഡ്രഗ് ഫ്രീ ക്യാമ്പസ്…

Read More

മാനന്തവാടി സബ് ജില്ല; ഖോ-ഖോ ചാമ്പ്യൻഷിപ്പിൽ ആറാട്ടുതറ സ്കൂൾ വിജയികൾ

മാനന്തവാടി : വാരാമ്പറ്റയിൽ നടന്ന മാനന്തവാടി സബ് ജില്ല ഖോ-ഖോ ചാമ്പ്യൻഷിപ്പിൽ ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ വിജയികളായി ജി എച്ച് എസ് എസ് ആറാട്ടുതറ. സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ റണ്ണറപ്പും ജി.എച്ച്.എസ്.എസ് ആറാട്ടുതറയാണ്.

Read More

ജനം ജാഗ്രത കൈക്കൊള്ളണം: ടി നാസർ

  തലപ്പുഴ : RSS നു വേണ്ടി നാടിനെ കുരുതി കൊടുക്കുന്ന ആഭ്യന്തര വകുപ്പിനെതിരെ ജനം ജാഗ്രത കൈക്കൊള്ളണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രവർത്തക സമിതിയംഗം ടി നാസർ. പിണറായി പോലീസ് -ആർഎസ്എസ് കൂട്ടൂകെട്ടിനെതിരെ മാനന്തവാടി മണ്ഡലം പ്രസിഡന്റ് നയിക്കുന്ന വാഹനജാഥയുടെ ഒന്നാം ദിവസത്തെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസ്-ആര്‍എസ്എസ് ബാന്ധവത്തിന്റെ പേരില്‍ സംസ്ഥാനത്ത് സിപിഎമ്മുകാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും രക്ഷയില്ലാതായിരിക്കുന്നു എന്ന ഭരണകക്ഷി എംഎല്‍എയുടെ വാക്കുകള്‍ ഗൗരവതരമാണ്. കേരളത്തിന്റെ ക്രമസമാധാന ചുമതല ആര്‍എസ്എസ്സിന്റെ വരുതിയില്‍ കൊണ്ടു…

Read More

    വിദ്യാർത്ഥികളിൽ വർധിച്ചു വരുന്ന അക്രമ സ്വഭാവങ്ങൾക്ക് കാരണം കണ്ടെത്തി പരിഹാരം കാണണം: ഉസ്മാൻ മൗലവി

    പനമരം: സമീപ കാലത്ത് സംസ്ഥാനത്തും പ്രത്യേകിച്ച് വയനാട് ജില്ലയിലും സ്കൂൾ കുട്ടികൾക്കിടയിൽ അകാരണമായി ആക്രമണ സ്വഭാവങ്ങൾ വർദ്ധിച്ചു വരുന്നു. സഹപാഠികളെ തന്നെ ക്രൂരമായി ആക്രമിക്കുന്നത് ഹോബി ആയി കാണുന്ന ദുഃഖകരമായ പ്രവണത കാണുന്നു ഇതിന്റെ കാരണങ്ങൾ കണ്ടെത്തി പരിഹാരം കാണാൻ സർക്കാരും പോലീസ് സേനയും ഫലപ്രദമായ ഇടപെടൽ നടത്തണമെന്ന് പനമരം ബദ്റുൽ ഹുദാ അക്കാദമി ജനറൽ സെക്രട്ടറി പി ഉസ്മാൻ മൗലവി ഡിജിപി ക്കും വയനാട് ജില്ലാ പോലീസ് ചീഫിനും കത്ത് അയച്ച് ആവശ്യപ്പെട്ടു പ്രാദേശിക തലത്തിൽ…

    Read More

    സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും; തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്.

    തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ടുള്ളത്. ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ…

    Read More

      ദേശീയ തലത്തിൽ 14 റാങ്കുകളുമായി മലബാർ ഭദ്രാസനം

      കൽപ്പറ്റ:എം.ജെ.എസ്.എസ്.എ യുടെ 2025ലെ വാർഷിക പരീക്ഷയിൽ ദേശീയ തലത്തിൽ 14 റാങ്കുകൾ മലബാർ ഭദ്രാസനത്തിന് ലഭിച്ചു. അഞ്ച് മുതൽ + 2 വരെ ക്ലാസുകളിലെ ദേശീയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോഴാണ് ഉജ്ജ്വല വിജയം കരസ്ഥമാക്കിയത്. അഞ്ചാം ക്ലാസിൽ മീനങ്ങാടി സെൻ്റ് മേരീസിലെ എൽ നിമ ജോർജ് , ആറാം ക്ലാസിൽ കണിയാമ്പറ്റ സെൻ്റ് ജോർജിലെ ഡിവൈന വിനു , താളൂർ സെൻ്റ് ജോർജിലെ എൻ മരിയ ഷിനു എന്നിവർ മൂന്നാം റാങ്കുകൾ നേടി. ഏഴാം ക്ലാസിൽ ചെതലയം…

      Read More

        കെ സി ബി സി മദ്യവിരുദ്ധ സമിതി മാനന്തവാടി രൂപത ഡയറക്ടറായി ചുമതലയേറ്റ ഫാദർ ബിജു തൊണ്ടിപ്പറമ്പിന് സ്വീകരണം നൽകി

        കെ സിബിസി മദ്യവിരുദ്ധ സമിതിയുടെ രൂപത ഡയറക്ടർ ആയി ചുമതലയേറ്റ ബിജു തൊണ്ടിപ്പറമ്പിൽ അച്ഛന് മാനന്തവാടി രൂപത മദ്യവിരുദ്ധ സമിതി സ്വീകരണം നൽകി. രൂപത പ്രസിഡൻറ് രാജു വലിയാറ അധ്യക്ഷനായിരുന്നു . ലഹരിവസ്തുക്കൾക്കും മദ്യത്തിനും എതിരായ ശക്തമായ പ്രവർത്തനങ്ങൾ ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുമെന്നും മദ്യലഹരി വസ്തുക്കളുടെ ഉപയോഗം സമൂഹത്തിൽ ഇന്ന് ആശങ്ക സൃഷ്ടിക്കുന്ന വിധം വർദ്ധിച്ചിട്ടുണ്ട് എന്നും സ്വീകരണ യോഗത്തിൽ ഫാദർ ബിജു തൊണ്ടി പറമ്പിൽ പറഞ്ഞു. രൂപതാ സെക്രട്ടറി മാത്യു ആര്യ പള്ളിൽ, ബേബി പേടപ്പാട്ട്,…

        Read More

          വിളവെടുപ്പ് കാലത്ത് വില്ലനായി കുരങ്ങുകൾ; നൂൽപ്പുഴയിൽ കർഷകർ ദുരിതത്തിൽ

          നൂൽപ്പുഴ: കാപ്പി വിളവെടുപ്പ് കാലമായതോടെ നൂൽപ്പുഴ മേഖലയിൽ കുരങ്ങുശല്യം രൂക്ഷമായി. കൂട്ടമായെത്തുന്ന കുരങ്ങുകൾ പഴുത്ത കാപ്പിക്കുരു തിന്നുതീർക്കുന്നതിനൊപ്പം ചെടികളുടെ ശിഖരങ്ങൾ ഒടിച്ചുനശിപ്പിക്കുകയുമാണ്. ഇതോടെ കാപ്പി പാകമാകുന്നതിന് മുൻപേ പച്ചക്കാപ്പി പറിച്ചെടുക്കേണ്ട ഗതികേടിലാണ് കർഷകർ.   കൃഷിനാശത്തിന് പുറമെ വീടുകൾക്ക് നേരെയും ആക്രമണം പതിവായിട്ടുണ്ട്. ഓടപ്പള്ളം, വള്ളുവാടി മേഖലകളിൽ വീടുകളുടെ ഓടുകൾ പൊളിച്ച് അകത്തുകയറി ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും കുരങ്ങുകൾ നശിപ്പിക്കുകയാണ്. കാട്ടാന, കാട്ടുപന്നി, മാൻ തുടങ്ങിയവയുടെ ശല്യത്തിന് പുറമെയാണ് ഇപ്പോൾ കുരങ്ങുകളും കർഷകരെ വലയ്ക്കുന്നത്. ശല്യക്കാരായ കുരങ്ങുകളെ പിടികൂടി…

          Read More

          ഐ സി ബാലകൃഷ്‌ണൻ എംഎൽഎ രാജി വയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പഞ്ചായത്ത്‌ കേന്ദ്രങ്ങളിൽ സിപിഐഎം സമരം

          കൽപ്പറ്റ: ആത്മഹത്യാ പ്രേരണക്കേസിൽ പ്രതിയായ ഐ സി ബാലകൃഷ്‌ണൻ എംഎൽഎ രാജി വയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പഞ്ചായത്ത്‌ കേന്ദ്രങ്ങളിൽ സിപിഐ എം സമരം. ‘ഡിസിസി ട്രഷറർ എൻ എം വിജയനെയും മകനെയും കോൺഗ്രസ്‌ കൊന്നതാണ്‌, പ്രതിയായ എംഎൽഎ രാജിവയ്‌ക്കുക’ എന്ന മുദ്രാവാക്യം പ്രതിഷേധ സദസ്സുകളിൽ നൂറുകണക്കിനുപേർ പങ്കാളികളായി. കോഴനിയമനങ്ങളിൽ പണംതട്ടി സ്വന്തം പാർടി നേതാവിനെയും മകനെയും ആത്മഹത്യയിലേക്ക്‌ തള്ളിവിട്ട കോൺഗ്രസിന്റെ വികൃതമുഖം തുറന്നുകാട്ടിയായിരുന്നു പ്രതിഷേധം. മാനന്തവാടി പിലാക്കാവിൽ പ്രതിഷേധ സദസ്സ് ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനംചെയ്തു. കെ…

          Read More