Headlines

പിണറായി പോലീസ്-ആർഎസ്എസ് കൂട്ട്കെട്ട് കേരളത്തിന്നപകടം: സുലൈമാൻ വി

മാനന്തവാടി : കേരളത്തിലെ പിണറായി പോലീസ്-ആർഎസ്എസ് കൂട്ട്കെട്ട് കേരളത്തിന്നപകടമാണെന്നും ജനാധിപത്യ വിശ്വാസികൾ കടുത്ത ജാഗ്രത പുലർത്തണമെന്നും എസ്ഡിപിഐ മാനന്തവാടി മണ്ഡലം പ്രസിഡന്റ് സുലൈമാൻ വി. മാനന്തവാടി മുൻസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതു സമൂഹം ഈ അപകടകരമായ കൂട്ട്കെട്ടിനെതിരെ പ്രതിഷേധങ്ങൾ ഉയർത്തണമെന്നും ചെറുത്തുതോൽപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടിയിൽ മുൻസിപ്പൽ പ്രസിഡന്റ് സുബൈർ കെ അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ വൈസ് പ്രസിഡന്റ് ആറ്റക്കോയ തങ്ങൾ, സെക്രട്ടറി ഫൈസൽ പഞ്ചാരക്കൊല്ലി ജോയിന്റ് സെക്രട്ടറി…

Read More

    വികസന നേട്ടങ്ങൾ അവതരിപ്പിച്ച് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വികസന സദസ്സ്

    കണിയാമ്പറ്റ : അഞ്ച് വർഷത്തെ വികസന നേട്ടങ്ങൾ അവതരിപ്പിച്ച് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വികസന സദസ്സ്. കണിയാമ്പറ്റ മുല്ല ഹാജി മദ്രസ ഓഡിറ്റോറിയത്തിൽ നടന്ന വികസന സദസ്സ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. വി രജിത ഉദ്ഘാടനം ചെയ്തു. നെൽകൃഷിക്ക് കൂലിച്ചെലവിന് സബ്‌സിഡി നൽകൽ, പച്ചക്കറി കൃഷി വ്യാപനം, തെങ്ങിൻ തൈയും പയർവിത്തും വിതരണം, ചെക്ക് ഡാമുകൾ, തടയണകൾ എന്നിവയുടെ നിർമ്മാണം, കനാലുകൾ, പമ്പ് ഹൗസുകൾ മുതലായവ നിർമ്മിച്ച് ജലസേചന സൗകര്യങ്ങൾ വർദ്ധിപ്പിക്കൽ, നാളികേര ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ, കുരുമുളക്…

    Read More

    സ്മാർട്ടാണ് വെങ്ങപ്പളളിയിലെ അങ്കണവാടികൾ

    ‏സ്മാർട്ടാണ് വെങ്ങപ്പളളിയിലെ അങ്കണവാടികൾ -11 അങ്കണവാടികൾ സ്മാർട്ടായി, 3 എണ്ണം ഉടനെ ആധുനികവത്കരിച്ച് സ്മാർട്ട് ആയിരിക്കുകയാണ് വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ അങ്കണവാടികൾ. വെങ്ങപ്പള്ളി ഐസിഡിഎസിന് കീഴിൽ ആകെ പ്രവർത്തിക്കുന്ന 14 അങ്കണവാടികളിൽ 11 എണ്ണവും സ്മാർട്ട് അങ്കണവാടികളായി. ബാക്കി മൂന്ന് അങ്കണവാടികളുടെ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. കുട്ടികളുടെ ആദ്യകാല പഠനത്തിന് ഏറ്റവും അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്തതും ആധുനിക സൗകര്യങ്ങളോടെയുള്ളതുമാണ് സ്മാർട്ട്‌ അങ്കണവാടികൾ. പഠനമുറി, വിശ്രമമുറി, ഭക്ഷണമുറി, അടുക്കള, സ്റ്റോർ റൂം, ഇൻഡോർ- ഔട്ട്‌ഡോർ കളി സ്ഥലം, ഹാൾ,…

    Read More

      ഭിന്നശേഷി വാർഡ് സഭയിൽ എക്സൈസ് വിമുക്തി മിഷൻ 30 പദ്ധതികളുടെ രൂപരേഖ അവതരണം നടത്തി

      മുണ്ടേരി : കൽപ്പറ്റ നഗര സഭയുടെ ഭിന്നശേഷിക്കാർക്കായി 2026-2027- ലേക്ക് വേണ്ട പദ്ധതി രൂപീകരണത്തിനായി സംഘടിപ്പിച്ച “*ഭിന്നശേഷി വാർഡ് സഭ*” യിൽ എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ല കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം തൊഴിലിന് പ്രാധാന്യം നൽകി കൊണ്ടുള്ള തൊഴിലാകട്ടെ ലഹരി എന്ന ആശയം “*SMILE* :- Self Motivation and Indipendent Living Education ” എന്ന പേരിൽ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ സ്വയം പര്യാപ്തരാക്കുന്ന മുപ്പത് (30) സ്വയം തൊഴിൽ പരിശീലന പദ്ധതികൾ അവതരിപ്പിച്ചു. ‘ഭിന്നശേഷി…

      Read More

        ജില്ലാ സെമിനാറും അക്ഷര പുരസ്കാരവിതരണവും നടത്തി

        മുട്ടിൽ : വയനാട് ജില്ല ലൈബ്രറി കൗൺസിൽ ജില്ല സെമിനാറും, മൂന്നാമത് അക്ഷര പുരസ്കാര വിതരണവും മുട്ടിൽ എം ആർ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പി കെ ഗോപൻ ഉദ്ഘാടനം ചെയ്തു കൊണ്ട് “കേരളം- എഴുത്ത്, വായന, പ്രതിരോധം ” എന്ന വിഷയത്തിൽ വിഷയാവതരണവും നടത്തി. മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.പി. രഞ്ജിത്ത് മുഖ്യാതിഥി ആയിരുന്നു. സാഹിത്യ മേഖലയിലെ വിവിധ പുരസ്കാരങ്ങൾ എഴുത്തുകാരി ഷീലടോമി, ഡോ. കെ രമേശൻ, സി…

        Read More

        ഒയിസ്ക കർഷക ദിനാചാരണം സംഘടിപ്പിച്ചു

        കൽപ്പറ്റ: ഒയിസ്ക കൽപ്പറ്റ ചാപ്റ്ററിന്റെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു. ജില്ലാ ചാപ്റ്റർ സെക്രട്ടറി അഡ്വ. അബ്ദുറഹ്മാൻ കാതിരി ഉത്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് മികച്ച വൈവിധ്യ കർഷകൻ ആയ ബേബി മാത്യു കൊട്ടാരക്കുന്നേലിനെ ആദരിച്ചു. ചാപ്റ്റർ പ്രസിഡന്റ്‌ ഡോക്ടർ എ ടി സുരേഷ് അധ്യക്ഷത വഹിച്ചു. ലവ്‌ലി അഗസ്റ്റിൻ കർഷക ദിന സന്ദേശം നൽകി. അഡ്വ. എസ് എ നസീർ സി കെ സിറാജുദ്ധീൻ, ഉമ്മർ എം ലിലിയ തോമസ് എൽദോ ഫിലിപ്പ്, ഡോക്ടർ അനിത…

        Read More

        ഉപതെരഞ്ഞെടുപ്പ് ഫലം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള മുന്നറിയിപ്പാകും: രമേശ് ചെന്നിത്തല

        പടിഞ്ഞാറത്തറ: മതേതരത്വവും സ്വാതന്ത്ര്യവും നിലനിര്‍ത്താനുള്ള പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അതിനാല്‍ ഉപതെരഞ്ഞെടുപ്പുകളില്‍ യു ഡി എഫിന്റെ വിജയം അനിവാര്യമാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല. സാധാരണക്കാരെയും കര്‍ഷകരുടെയുമടക്കം എല്ലാമേഖലയും ദുരിതം വിതച്ച കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള മുന്നറിയിപ്പായിരിക്കും ഉപതെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു. വിലക്കയറ്റം മൂലവും, കാര്‍ഷികമേഖലയിലെ ദുരിതം മൂലവും ജനങ്ങള്‍ ദുരിതം അനുഭവിക്കുമ്പോള്‍ അത് മറക്കാനാണ് കേന്ദ്രവും സംസ്ഥാന ഭരണകൂടങ്ങള്‍ പുതിയ വിവാദങ്ങളുണ്ടാക്കി ജനശ്രദ്ധ തിരിച്ചുവിടുന്നതെന്നും അദ്ദേഹം പറഞ്ഞു. അഭ്യസ്തവിദ്യരുടെ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുകയും, പി എസ്…

        Read More

        ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടില്‍ വന്‍ മദ്യശേഖരം; 43 ലിറ്റര്‍ വിദേശമദ്യവും 7 ലിറ്റര്‍ വൈനും പിടികൂടി

        കൽപ്പറ്റ: മെസിയുടെ പേരില്‍ നടന്ന തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട റെയ്ഡില്‍ ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ വന്‍ മദ്യശേഖരം കണ്ടെത്തി. വയനാട് വാഴവറ്റയിലെ വീട്ടില്‍ നടത്തിയ വീട്ടിലാണ് 43 ലിറ്റര്‍ വിദേശമദ്യവും 7 ലിറ്റര്‍ വൈനും പിടികൂടിയത്. എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ കൂടി വീട്ടിലെത്തി പരിശോധന നടത്തി ആന്റോ അഗസ്റ്റിനെതിരെ അബ്കാരി ആക്ട് പ്രകാരമുള്ള നടപടിക്ക് സാധ്യതയുണ്ട്. മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിലെ തട്ടിപ്പില്‍ ആന്റോ അഗസ്റ്റിന്റെ വീടുകളിലും റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫിസിലും ഉള്‍പ്പെടെ അഞ്ചിടത്താണ് റെയ്ഡ് നടന്നത്. ഇന്ന്…

        Read More

          പക്ഷിപ്പനിയും വിലക്കയറ്റവും ബാധിച്ചില്ല;പുതുവത്സരത്തിന് മലയാളി കഴിച്ചത് 31.64 ലക്ഷം കിലോ കോഴിയിറച്ചി

          തിരുവനന്തപുരം: പുതുവത്സര ദിനത്തില്‍ മലയാളികള്‍ കഴിച്ചത് 31.64 ലക്ഷം കിലോ കോഴിയിറച്ചി. സംസ്ഥാനത്ത് പക്ഷിപ്പനി ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ന്യൂ ഇയര്‍ ആഘോഷത്തെ ഇതൊന്നും ബാധിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഡിസംബര്‍ 31 ന് 9.04 ലക്ഷം രൂപയുടെ കോഴിയിറച്ചി അധികം വിറ്റതായാണ് റിപ്പോര്‍ട്ടുകള്‍. പക്ഷിപ്പനി പടരുന്നതിന് പിന്നാലെ ആലപ്പുഴയിലെ ചില പഞ്ചായത്തുകളില്‍ കോഴിയിറച്ചി വില്‍പ്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഈ വര്‍ഷവും കച്ചവടത്തിന് കുറവുണ്ടായിരുന്നില്ല. താരതമ്യേന ഇത്തവണ ഇറച്ചിക്ക് വില കൂടുതല്‍ ഉണ്ടായിരുന്നെങ്കിലും ഇതൊന്നും ആവശ്യക്കാരെ ബാധിച്ചില്ലെന്നും കച്ചവടക്കാര്‍ പറയുന്നു….

          Read More

            ജില്ലാ തല മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്രയൽ നടത്തി

            ജനുവരി 20 ന് വയനാട് ജില്ലയിലെ പൊഴുതനയിൽ വെച്ച് നടക്കുന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നതിനായി ജില്ലാ തല മൗണ്ടൻ സെലക്ഷൻ ട്രയൽ പെരുന്തട്ട എൽസ്റ്റൺ ടീ എസ്റ്റേറ്റിൽ വെച്ച് നടത്തി. 50 ൽ അധികം സൈക്ലിംഗ് താരങ്ങൾ പങ്കെടുക്കുകയുണ്ടായി. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ ഉത്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സുബൈർ ഇള കുളം സ്വാഗതം പറഞ്ഞു. അർജുൻ തോമസ് അദ്ധ്യക്ഷത വഹിച്ചു. അസ്കർ അലിഖാൻ, ഷിബി എന്നിവർ…

            Read More