മരം മുറിക്കുന്നതിനിടെ വീണു പരിക്കേറ്റയാൾ മരണപ്പെട്ടു

പീച്ചങ്കോട്: മരം മുറിക്കുന്നതിനിടെ വീണു പരിക്കേറ്റയാൾ മരണപ്പെട്ടു. പീച്ചങ്കോട് കാട്ടിച്ചിറക്കൽ മാടമ്പള്ളി നൗഷാദ് (46) ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. പരിക്കേറ്റ ഉടനെ മെഡിക്കൽ കോളേജിലെത്തിക്കുകയും പ്രാഥമിക ചികിത്സകർക്ക് ശേഷം വിദഗ്ദ‌ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയുമായിരുന്നു. കൽപ്പറ്റയിലെത്തിയപ്പോഴാണ് മരണപ്പെട്ടത്. ഭാര്യ: മൈമൂന. മക്കൾനിസാന, സന

Read More

    പ്രൊമോട്ടര്‍മാര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു 

    സംസ്ഥാന ബാലവകാശ കമ്മീഷന്റെ നേതൃത്വത്തില്‍ വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി താലൂക്കുകളിലെ പട്ടികവര്‍ഗ്ഗ വിഭാഗം പ്രൊമോട്ടര്‍മാര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി ശ്രേയസില്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിശീലന പരിപാടിയുടെഉദ്ഘാടനം സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മനോജ് കുമാര്‍ നിര്‍വഹിച്ചു.മൂന്ന് താലൂക്കുകളിലെയും 200 ഓളം പ്രൊമോട്ടര്‍മാര്‍ പരിശീലനത്തില്‍ പങ്കെടുക്കും. കുട്ടികളുടെ സംരക്ഷണ നിയമങ്ങള്‍, ശൈശവ വിവാഹം, ബാലവേല-നിയമപരമായ ഉത്തരവാദിത്വം, തദ്ദേശീയ കുട്ടികള്‍ക്കുള്ള വിവിധ പദ്ധതികള്‍, സംവിധാനങ്ങള്‍, ഗോത്ര മേഖലയിലെ കുട്ടികള്‍ നേരിടുന്ന മാനസികാരോഗ്യ…

    Read More

    കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് തുടക്കമായി

    കൽപ്പറ്റ : കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ (കെ ജി ഒ എ ) 59-ാം സംസ്ഥാന സമ്മേളനത്തിന് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിലെ എൻ പി പ്രമോദ് കുമാർ നഗറിൽ തുടക്കമായി. സംസ്ഥാന പ്രസിഡന്റ് ഡോ.എസ് ആർ മോഹനചന്ദ്രൻ പതാക ഉയർത്തി പ്രതിനിധികളെ അഭിവാദ്യം ചെയ്തു. സംസ്ഥാന സെക്രട്ടറി എം എൻ ശരത്ചന്ദ്രലാൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എ ബിന്ദു വരവുചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന യാത്രയയപ്പ് സമ്മേളനം സി ഐ ടി…

    Read More

      സ്വാതന്ത്രദിനാഘോഷം: മന്ത്രി ടി സിദ്ദീഖ് പതാക ഉയര്‍ത്തും

      കൽപ്പറ്റ: 80-ാമത് സ്വാതന്ത്ര ദിനാഘോഷത്തോടനുബന്ധിച്ച് കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഓഗസ്റ്റ് 15 ന് രാവിലെ ഒന്‍പതിന് നടക്കുന്ന പരേഡില്‍ കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ദീഖ് പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിക്കും. സ്വാതന്ത്രദിന പരേഡില്‍ പോലീസ്, എക്‌സൈസ്, ഫോറസ്റ്റ്, എന്‍.സി.സി, എസ്.പി.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡസ്, ബാന്‍ഡ് ഉള്‍പ്പെടെ 17 പ്ലറ്റൂണുകള്‍ അണിനിരക്കും. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന വട്ടക്കളിപാട്ട്, പരമ്പരാഗത നൃത്തം, പരമ്പരാഗത ഗാനം, ബാന്‍ഡ് തുടങ്ങി വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍…

      Read More

        മദ്യവിൽപ്പന നടത്തിയതിന് എക്സൈസ് ഒരാളെ അറസ്റ്റ് ചെയ്തു.

        വെങ്ങപ്പള്ളി / കാരാറ്റപ്പടി : കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷർഫുദ്ദീൻ.റ്റി യും സംഘവും വെങ്ങപ്പള്ളി കാരാറ്റപ്പടി ഭാഗത്ത് നടത്തിയ റെയിഡിൽ മദ്യവിൽപ്പന നടത്തിയതിന് ഒരാളെ അറസ്റ്റ് ചെയ്തു. വെങ്ങപ്പള്ളി കാരാറ്റപ്പടി സ്വദേശി പ്രിയങ്ക നിവാസിൽ വേണു. കെ. കെ (Age : 62) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 1.200 ലിറ്റർ വിദേശമദ്യവും മദ്യം വിറ്റവകയിൽ ലഭിച്ച പണവും പിടിച്ചെടുത്തു. മുൻപ് ഇയാൾ മൂന്ന് അബ്കാരി കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. വെങ്ങപ്പള്ളി, കാരാറ്റപ്പടി എന്നിവിടങ്ങളിലും സമീപ…

        Read More

        കേര-ഉൽപാദക സഖ്യങ്ങൾക്കുള്ള ബോധവൽക്കരണ സെമിനാർ നടത്തി.

          കൽപ്പറ്റ: കേരളത്തിലെ കാർഷിക മേഖലയുടെ സമഗ്ര വളർച്ചയ്ക്കും കാലാവസ്ഥ അനുസൃത കൃഷി രീതികളിലൂടെ ഉൽപാദന വർദ്ധനവും ലക്ഷ്യമിട്ട് കൃഷി വകുപ്പ് ലോക ബാങ്ക് സഹായത്തോടെ ആവിഷ്കരിച്ച് നടപ്പാക്കുന്ന കേര( കേരള ക്ലൈമറ്റ് അഗ്രി വാല്യൂ ചെയിൻ മോഡണൈസേഷൻ പ്രോജക്ട് ) ഉൽപാദക സഖ്യങ്ങൾക്കുള്ള ബോധവൽക്കരണ സെമിനാർ വയനാട് ഹോട്ടൽ ഓഷനിൽ വച്ച് നടത്തി. കർഷകർ,അഗ്രി ബിസിനസ് വിദഗ്ധർ, കർഷക സംഘങ്ങൾ, വ്യവസായ പ്രമുഖർ എന്നിവർക്കിടയിൽ പരസ്പര സഹകരണവും പങ്കാളിത്തവും വളർത്തുന്നതിനായുള്ള ബി ടു ബി മീറ്റും…

        Read More

        ഉപതെര‍ഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിക്ക് അഞ്ച് ലക്ഷത്തിലധികം വോട്ടിന്‍റെ റെക്കോര്‍ഡ് ഭൂരിപക്ഷം ഉറപ്പിക്കാനുള്ള ശ്രമത്തില്‍ കോണ്‍ഗ്രസ്

        കൽപ്പറ്റ : വയനാട് ഉപതെര‍ഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിക്ക് അഞ്ച് ലക്ഷത്തിലധികം വോട്ടിന്‍റെ റെക്കോര്‍ഡ് ഭൂരിപക്ഷം ഉറപ്പിക്കാനുള്ള ശ്രമത്തില്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ഉന്നത നേതാക്കളെയും ഇന്ത്യ സഖ്യത്തിന്‍റെ ഭാഗമായ നേതാക്കളെയും എത്തിച്ചുള്ള പ്രചാരണത്തിനാണ് പാർട്ടി നീക്കം. തെര‍ഞ്ഞെടുപ്പില്‍ ദേശീയ വിഷയങ്ങള്‍ക്കൊപ്പം സംസ്ഥാന-രാഷ്ട്രീയ വിഷയങ്ങളും പ്രിയങ്ക ഉന്നയിച്ചേക്കും. 2019 ലോക്സഭ തെര‍ഞ്ഞെടുപ്പില്‍ 4,30,000 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ അതും പ്രിയങ്ക ആദ്യമായി മത്സരിക്കുമ്ബോള്‍ ഭൂരിപക്ഷം അഞ്ച് ലക്ഷം കടത്തി റെക്കോർഡ് തീർക്കാനുള്ള…

        Read More

        സംസ്ഥാനത്ത് ബുധനാഴ്ച വരെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

        തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 15.6 മില്ലിമീറ്റര്‍ മുതല്‍ 64.5 മില്ലിമീറ്റര്‍ വരെയുള്ള ഇടത്തരം മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒരു ജില്ലയിലും ശക്തമായ മഴ പ്രവചിച്ചിട്ടില്ലാത്തതിനാല്‍ ഈ ദിവസങ്ങളില്‍ കാലാവസ്ഥ വകുപ്പ് പ്രത്യേക മുന്നറിയിപ്പ് എവിടെയും പുറപ്പെടുവിച്ചിട്ടില്ല.   കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം…

        Read More

          ആർസി ബുക്ക് മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ ഇനി പുകപരിശോധന സർട്ടിഫിക്കറ്റ് ലഭിക്കില്ല

          വാഹനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ഇനി പുകപരിശോധന സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല. ഇതുസംബന്ധിച്ച് പുകപരിശോധനകേന്ദ്രങ്ങള്‍ക്ക് നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ നിര്‍ദേശം ലഭിച്ചു. തിങ്കളാഴ്ച മൂന്നുമുതല്‍ ഒടിപി സംവിധാനം നിലവില്‍ വന്നു. വാഹന ഉടമകളുടെ മൊബൈല്‍നമ്പറാണ് ആര്‍സിയുമായി പരിവാഹന്‍ മുഖേന ലിങ്ക് ചെയ്യേണ്ടത്. നിലവില്‍ പുകപരിശോധന സര്‍ട്ടിഫിക്കറ്റ് വേണമെങ്കില്‍ ഏതെങ്കിലുമൊരു മൊബൈല്‍നമ്പര്‍ പരിശോധനകേന്ദ്രത്തില്‍ നല്‍കിയാല്‍ മതി. എന്നാല്‍, പുതിയ സംവിധാനം വരുന്നതോടെ ലിങ്ക് ചെയ്ത മൊബൈല്‍നമ്പറില്‍ ലഭിക്കുന്ന ഒടിപി വെബ്‌സൈറ്റില്‍ നല്‍കണം. എന്നാല്‍മാത്രമേ പരിവാഹന്‍ വെബ്സൈറ്റില്‍നിന്ന്…

          Read More

            മാവോയിസ്റ്റ് നേതാവ് സുന്ദരിയെ ആറളത്ത് എത്തിച്ച് തെളിവെടുത്തു

            ഇരിട്ടി: അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് സുന്ദരിയെ ആന്റി നക്സല്‍ സേന തലശേരി കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങി ആറളത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. 2016ല്‍ സുന്ദരിയുടെ നേതൃത്വത്തില്‍ അഞ്ചംഗ മാവോയിസ്റ്റ് സംഘം ആറളം പഞ്ചായത്തിലെ വിയറ്റ്നാമില്‍ രജനിയുടെ വീട്ടിലെത്തി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി അരിയും സാധനങ്ങളും വാങ്ങി പോവുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്ത കേസിലാണ് തെളിവെടുപ്പിന് എത്തിച്ചത്.   ആറളം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ മാവോവാദി കേസായിരുന്നു ഇത്. കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ച കിഴടങ്ങല്‍…

            Read More