പുൽപള്ളി സീതാദേവി ലവകുശ ക്ഷേത്ര ഉത്സവം താലപ്പൊലി ഘോഷയാത്ര ഇന്ന് രാവിലെ 10.30 മുതൽ പ്രസാദ ഊട്ട് ആരംഭിക്കും

    പുൽപള്ളി : നാടാകെ ഒഴുകി യെത്തുന്ന സീതാദേവി ലവകുശ ക്ഷേത്രത്തിലെ പ്രധാന ഉത്സവം ഇന്ന്. ക്ഷേത്രത്തിലെ പ്രസാദ ഊട്ട്. താലപ്പൊലി ഘോഷയാത്ര എന്നിവയാണു പ്രധാനം. ജില്ലയ്ക്കു പുറത്തുനിന്നും ആളുകളെത്തുന്ന ഉത്സവമാണിത്. വെള്ളിയാഴ്ച്‌ച രാത്രിയിലെ കൊടിയേറ്റു ചടങ്ങു മുതൽ പ്രവാഹമാണ്. ക്ഷേത്രത്തിലേക്ക് വിശ്വാസികളുടെ ഇന്നു രാവിലെ മുതൽ വിശേ ഷാൽപൂജകൾ. രാവിലെ 9ന് ചേടാറ്റിൻകാവിൽ ദേവനെ കാണൽ ചടങ്ങ്. 10ന് ചേടാറ്റിൻകാവിൽ നിന്നും പുറക്കാടി ക്ഷേത്ര ത്തിൽ നിന്നും വാൾ എഴുന്നള്ളി 10.30 മുതൽ പ്രസാദ ഊട്ട് ആരംഭിക്കും….

    Read More

    എന്‍സിപി(എസ്) വയനാട് ജില്ലാ കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ചു.

    കല്‍പ്പറ്റ: വയനാട് ജില്ലയുടെ ആസ്ഥാനമായ കല്‍പ്പറ്റയുടെ ഹൃദയഭാഗത്ത് ചൂരല്‍മല മുണ്ടക്കൈ ദുരിതബാധിതര്‍ക്ക് വേണ്ടി ഏറ്റവും വിലകൂടിയതും സൗകര്യപ്രദവുമായ ഭൂമിയില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ സ്വപ്നതുല്യമായ ടൗണ്‍ഷിപ്പിന്റെയും ഗൃഹനിര്‍മാണത്തിന്റെയും ജോലികള്‍ പുരോഗമിക്കുന്നതിന് നേരിട്ട് നേതൃത്വം നല്‍കുന്ന മേുഖ്യമന്ത്രി പിണറായി വിജയന് എന്‍സിപി (എസ്) സ്ഥാപക ആഘോഷദിന യോഗത്തില്‍ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഐക്യകണ്‌ഠേന അഭിനന്ദനം രേഖപ്പെടുത്തി.സ്ഥാപക ദിനാഘോഷം എന്‍സിപി(എസ് )സംസ്ഥാന സെക്രട്ടറി സി എം ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ…

    Read More

      സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം അട്ടിമറിക്കാനുള്ള ശ്രമം അനുവദിക്കില്ല: പി.പി.ആലി

      കൽപ്പറ്റ: 2024 ജൂലായ് മാസത്തിൽ അനുവദിക്കേണ്ട ശമ്പള പരിഷ്ക്കരണം ഇടതു സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും യാതൊരു കാരണവശാലും ഇത് അനുവദിക്കാൻ സാധിക്കുകയില്ലെന്നും എൻ.ജി.ഒ അസോസിയേഷൻ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡൻ്റ് പി.പി.ആലി പറഞ്ഞു. ഒരു വർഷം പിന്നിട്ടിട്ടും കമ്മീഷനെ നിയമിച്ച് ശമ്പളപരിഷ്ക്കരണ നടപടികൾ ആരംഭിക്കാത്തത് ജീവനക്കാരെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്, വിലക്കയറ്റം രൂക്ഷമായി നിൽക്കുമ്പോൾ പോലും ആറു ഗഡു ക്ഷാമബത്ത അനുവദിക്കാതെ ദുരിതത്തിലാക്കിയത് പോലെ ശമ്പള പരിഷ്കരണം അനന്തമായി നീട്ടിക്കൊണ്ട് പോകുന്ന നടപടി…

      Read More

        വനിതാ കമ്മീഷൻ അദാലത്തിൽ 46 പരാതികൾ പരിഗണിച്ചു

        സംസ്ഥാന വനിതാ കമ്മീഷൻ അംഗം അഡ്വ. പി കുഞ്ഞായിഷയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ അദാലത്തിൽ 46 പരാതികൾ പരിഗണിച്ചു. രണ്ട് പരാതികൾ തീർപ്പാക്കുകയും മൂന്ന് കേസുകളിന്മേൽ പൊലീസിൽ നിന്നുള്ള റിപ്പോർട്ട് തേടുകയും ചെയ്തു. ഒരു പരാതി ലീഗൽ സർവീസ് അതോറിറ്റിയ്ക്ക് വിട്ടു. മറ്റ് കേസുകൾ അടുത്ത അദാലത്തിൽ വാദം കേൾക്കാനായി മാറ്റിവെച്ചു. പുതിയതായി ഒരു പരാതി കൂടി അദാലത്തിൽ സ്വീകരിക്കുകയും ചെയ്തു. വനിതാ കമ്മീഷൻ ഉദ്യോഗസ്ഥരായ ആൻസി, ബിനി റോസ് എന്നിവരും പൊലീസ് ഉദ്യോഗസ്ഥരും…

        Read More

        ചൂരൽമല മുണ്ടക്കൈ ദുരന്തം കാണാതായവരുടെ ലിസ്റ്റ് അംഗീകരിച്ചു

        മേപ്പാടി :ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ പെട്ട് കാണാതായവരുടെ ലിസ്റ്റ് അംഗീകരിച്ചു. ഇതുവരെയും തിരിച്ചറിയാത്ത 32 പേരുടെ ലിസ്റ്റാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചത്. ദുരന്തത്തിൽ ഉൾപ്പെട്ട 231 മൃതദേഹങ്ങളും 223 മൃതദേഹ ഭാഗങ്ങളും അടക്കം മൊത്തം 454 മൃതദേഹം/ഭാഗങ്ങൾ ആണ് ഇതുവരെ കണ്ടെടുത്തത്. ഇതിൽ ആദ്യ ദിവസം തിരിച്ചറിഞ് ബന്ധുക്കൾക്ക് വിട്ടുകൊടുത്ത 19 മൃതദേഹങ്ങളും ഡി.എൻ.എ സാമ്പിളുകൾ ശേഖരിക്കാൻ കഴിയാത്ത 3 മൃതദേഹ ഭാഗങ്ങളും ഒഴികെ ബാക്കി 432 മൃതദേഹം/ഭാഗങ്ങളിൽ നിന്നും ഡി.എൻ.എ സാമ്പിളുകൾ ശേഖരിച്ചിരുന്നു….

        Read More

        കേരള ഗവ. നഴ്‌സസ് അസോസിയേഷൻ ധർണ്ണ നടത്തി

        മാനന്തവാടി : രോഗികളുടെ എണ്ണത്തിനനുസരിച്ച് ക്രമാധീതമായി നഴ്സുമാരുടെയും ജീവനക്കാരുടെയും തസ്തിക സൃഷ്ടിച്ച്, നിയമനം നടത്തുക, കേരളത്തിലെ ആരോഗ്യമേഖലയുട മികവ് നിലനിർത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവ. നഴ്‌സസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ മാനന്തവാടി മെഡിക്കൽ കോളജിൽ വെച്ച് ധർണ സംഘടിപ്പിച്ചു. ഏരിയാ സെക്രട്ടറി മുഹമ്മദലി അധ്യക്ഷത വഹിച്ചു KGNA ജില്ലാ പ്രസിഡൻ്റ് ശ്രീജ എ സി, രഞ്ജിത്, SNO ജിഷ എം കെ എന്നിവർ അഭിവാദ്യങ്ങൾ നേർന്നു. SNO ബീന ഏബ്രഹാം നന്ദി രേഖപ്പെടുത്തി.

        Read More

        വയനാട് നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ആയി മനോഹരൻ തച്ചമ്പത്ത് ചുമതലയേറ്റു

        കൽപ്പറ്റ: വയനാട് ജില്ലാ പോലീസ് നർക്കോട്ടിക് സെൽ ആൻഡ് ജൻഡർ ജസ്റ്റിസ് ഡിവൈ.എസ്.പി ആയി മനോഹരൻ തച്ചമ്പത്ത് ചുമതലയേറ്റു. മീനങ്ങാടി സ്വദേശിയായ മനോഹരൻ തച്ചമ്പത്ത്, കോഴിക്കോട് സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ അസിസ്റ്റന്റ് കമ്മീഷണറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. വയനാട് നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ആയിരുന്ന എം.പി. രാജേഷിന് കോഴിക്കോട് നോർത്ത് സോൺ വിജിലൻസ് യൂണിറ്റിലേക്ക്‌ സ്ഥലംമാറ്റം ലഭിച്ചതിനെ തുടർന്നാണ് മനോഹരൻ തച്ചമ്പത്ത് വയനാട് നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ആയി ചുമതലയേറ്റത്.

        Read More

          വിമൻ ചേംബർ ഓഫ് കൊമേഴ്സ് ‘സാരി വാക്കത്തോൺ’ സംഘടിപ്പിച്ചു.

          കൽപ്പറ്റ : വയനാടിന് വേണ്ടത് `സുസ്ഥിര വികസനം’ എന്ന സന്ദേശവുമായി വിമൻ ചേംബർ ഓഫ് കൊമേഴ്‌സ് `റീ – തിങ്ക് വയനാട്- എഡിഷൻ-2 എന്ന പേരിൽ സാരി വാക്കത്തോൺ സംഘടിപ്പിച്ചു . കൽപ്പറ്റ ഹോട്ടൽ ഹോളിഡേയ്‌സ് പരിസരത്തു വെച്ച് വിമൻ ചേംബർ ഭാരവാഹികൾ വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് വരെ നടന്ന വാക്കത്തോണിൽ നൂറു കണക്കിന് സ്ത്രീകൾ പങ്കെടുത്തു.  മുൻസിപ്പൽ ചെയർമാൻ വിനോദ് കുമാർ പൊതു സമ്മേളനം ഉത്ഘാടനം ചെയ്തു. വിമൻ ചേംബർ…

          Read More

            കെഎസ്ആർടിസി സൗജന്യ യാത്ര; ബസുകളിൽ സ്റ്റിക്കർ പതിക്കും

            സൗജന്യ യാത്ര അനുവദിച്ചിട്ടുള്ള കെ എസ് ആർ ടി സി ഓർഡിനറി ബസുകളിൽ സ്റ്റിക്കർ പതിക്കാൻ തീരുമാനമായി. ഓർഡിനറി, സിറ്റി ഫാസ്റ്റ് ബസുകൾ ഒരേ നിറത്തിലായതിലാണ് സ്റ്റിക്കർ പതിക്കുന്നത്. സിറ്റി ഫാസ്റ്റ് ബസുകളിൽ സൗജന്യ യാത്ര അനുവദിക്കില്ല. പദ്ധതി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഇന്ന് സർക്കാർ പുറത്തുവിടുമെന്നാണ് വിവരം. തിങ്കളാഴ്ച രാവിലെ 8.30ന് തമ്പാനൂരിൽ നിന്ന് മുഖ്യമന്ത്രി വി ഡി സതീശൻ സെക്രട്ടറിയേറ്റ് വരെ യാത്ര ചെയ്താണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. മന്ത്രിമാരായ കെ മുരളീധരൻ, ബിന്ദു…

            Read More

              കെ.എസ്.എസ്.പി.എ ജീവിതസമര യാത്ര വയനാട് ജില്ല പര്യടനം ഉദ്ഘാടനം ചെയ്തു

              കൽപ്പറ്റ : പിണറായി സർക്കാർ വർഷങ്ങളായി പെൻഷൻ കാരോട് കാണിക്കുന്ന ജനദ്രോഹ നടപടികൾക്കെതിരെ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് എംപി വേലായുധൻ നയിക്കുന്ന ഉത്തരമേഖല ജീവിത സമര യാത്രയുടെ വയനാട് ജില്ലാതല പര്യടന പരിപാടി കൽപ്പറ്റയിൽ വയനാട് ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് അഡ്വക്കേറ്റ് റ്റി.ജെ. ഐസക്ക് ഉദ്ഘാടനം ചെയ്തു . കേരളത്തിലെ പെൻഷൻകാരേയും, ജീവനക്കാരേയും, തൊഴിലാളികളേയും, ആശാ വർക്കർമാരേയും അടക്കം സമസ്ത വിഭാഗം ജനങ്ങളേയും വഞ്ചിച്ച സർക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നതെന്നും…

              Read More