ജില്ലയില്‍ പത്ത് ക്യാമ്പുകളിലായി 314 പേര്‍

കൽപറ്റ: ജില്ലയില്‍ മഴ ശക്തമായതിനെ തുടര്‍ന്ന് പത്ത് ദുരിതാശ്വാസ ക്യാമ്പുകളിലായി 314 പേരെ മാറ്റിപ്പാര്‍പ്പിച്ചു. വൈത്തിരി, ബത്തേരി, മാനന്തവാടി താലൂക്കുകളിലെ മുട്ടില്‍, നെന്മേനി, പൂതാടി, നൂല്‍പുഴ, കാവുമന്ദം, കോട്ടത്തറ വില്ലേജ് പരിധികളിൽ താമസിക്കുന്നവരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്.

Read More

    സ്വര്‍ണം തൊട്ടാല്‍ പൊള്ളും; പവന് ഒറ്റയടിക്ക് 2320 രൂപ വര്‍ധിച്ചു

    തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വലിയ കുതിപ്പ്. 1 ഗ്രാമിന് 290 രൂപ വര്‍ധിച്ച് 14,220 രൂപയിലെത്തി. പവന് ഒറ്റയടിക്ക് 2320 രൂപ വര്‍ധിച്ച് 1,13,760 രൂപയായി. കഴിഞ്ഞ ജൂണിനുശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 8160 രൂപയാണ് പവന് കൂടിയത്. രാജ്യാന്തര വിപണിയിലെ കുതിപ്പാണ് കേരളത്തിലെയും ആവേശം. ഇന്നലെ ഔണ്‍സിന് 4300 ഡോളര്‍ നിലവാരത്തിലായിരുന്ന രാജ്യാന്തര വില ഇപ്പോഴുള്ളത് 4418 ഡോളറിലാണ്. ഇത് ആഗോള വിപണിയില്‍ വാങ്ങല്‍ സമ്മര്‍ദ്ദം വര്‍ധിച്ചു. ഇതിന്റെ…

    Read More

      ഡി.എ.പി.എൽ കൺവെൻഷൻ സംഘടിപ്പിച്ചു

      വെള്ളമുണ്ട: ഭിന്നശേഷിക്കാരെ യടക്കം സമൂഹത്തിലെ പാവപ്പെട്ട,ദുർബല വിഭാഗങ്ങളെ ചേർത്ത് പിടിച്ച് ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുന്ന പ്രസ്ഥാന മാണ് മുസ്ലിം ലീഗ് എന്ന് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് റസാഖ്‌ കൽപ്പറ്റ പറഞ്ഞു. ഡി.എ.പി.എൽ (ഭിന്നശേഷികൂട്ടായ്മ).വെള്ളമുണ്ട പഞ്ചായത്ത് കൺവെൻഷൻ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സിറ്റി ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഹംസ അമ്പലപ്പുഴ അദ്ധ്യക്ഷം വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് സിദ്ധീഖ് പള്ളിപ്പുഴ,സ്റ്റേറ്റ് ട്രെഷറെർ യുനുസ് വാഫി, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി.സി.ഇബ്രാഹിം ഹാജി,സെക്രട്ടറി…

      Read More

      ഇടതുപക്ഷ സര്‍ക്കാര്‍ ജീവനക്കാരെ പട്ടിണിയിലേക്ക് തള്ളിവിടുന്നു- അഡ്വ- ജി. സുബോധന്‍.

      സുല്‍ത്താന്‍ബത്തേരി: കേരളത്തിലെ അഞ്ചര ലക്ഷത്തോളം വരുന്ന അധ്യാപകരെയും ജീവനക്കാരെയും തുടര്‍ച്ചയായി ആനുകൂല്യങ്ങള്‍ നിഷേധിച്ചുകൊണ്ട് പട്ടിണിയിലേക്ക് തള്ളിവിടുകയാണെന്നു കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ-ജി.സു ബോധന്‍ . യുണൈറ്റഡ് ടീച്ചേഴ്‌സ് ആന്‍ഡ് എംപ്ലോയീസ് ഫെഡറേഷന്‍സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. 2021 ജനുവരി മുതല്‍ ലഭിക്കേണ്ട രണ്ടു ശതമാനം ക്ഷാമബത്ത 2024 ഏപ്രില്‍ മാസവും, 2021 ജൂലൈ മാസത്തെ ലഭിക്കേണ്ട മൂന്ന് ശതമാനം ക്ഷാമബത്ത ഒക്ടോബര്‍ മാസത്തില്‍ അനുവദിച്ചു എങ്കിലും…

      Read More

      ഏകദിന സെമിനാർ സംഘടിപ്പിച്ചു.

      മാനന്തവാടി : ഭൂജലവകുപ്പ് വയനാട് ജില്ലാ ഓഫീസിൻറെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, ജലസംരക്ഷണ പദ്ധതികളുമായി ബന്ധപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർ, അംഗങ്ങൾ, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ, വിവിധ സർക്കാർ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ എന്നിവരെ ഉൾപ്പെടുത്തി “ഭൂജല സംരക്ഷണവും പരിപാലനവും” എന്ന വിഷയത്തിൽ മാനന്തവാടി ട്രൈസം ഹാളിൽ വച്ച് 2023 നവംബർ 14 ചൊവ്വാഴ്ച ഏകദിന സെമിനാർ നടത്തി. ചടങ്ങിന് ഭൂജലവകുപ്പ് വയനാട് ജില്ലാ ഓഫീസിലെ അസിസ്റ്റൻറ് എഞ്ചിനീയർ ശ്രീ സുജിത്കാന്ത് ഓ .കെ സ്വാഗതം…

      Read More

      കോൺഫെഡറഷൻ ഓഫ് ഡിഫറൻ്റലി എബിൾഡ് എംപ്ലോയീസിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

      മാനന്തവാടി : ഭിന്ന ശേഷിക്കാരായ സർക്കാർ ജീവനക്കാരുടെ സംഘടനയായ കോൺഫെഡറഷൻ ഓഫ് ഡിഫറൻ്റ്ലി ഏബിൾഡ് എംപ്ലോയീസ് ജില്ലാ പ്രസിഡന്റ്‌ ആയി അനിൽകുമാറിനെയും സെക്രട്ടറി ആയി ഷിജു ടി പി യെയും ട്രഷറർ ആയി ഷിജു സി.എസ്. നെയും വൈ: പ്രസിഡൻ്റ് ആയി ടി. പ്രദീപ നെയും ജോ : സെക്രട്ടറി ആയി സജി കൂപ്പുഴ യെയും മാനന്തവാടി ട്രൈസം ഹാളിൽ നടന്ന ജില്ലാ സമ്മേളനത്തിൽ തിരഞ്ഞെടുത്തു.

      Read More

        ‘തണലറ്റവർക്ക് തുണയാവുക’ മെഡിക്കൽ കാർഡ് വിതരണം നടത്തി

        പന്തിപ്പൊയിൽ :എസ് വൈ എസ് സാന്ത്വനം ജീവകാരുണ്യ പദ്ധതികളുടെ ഭാഗമായി നടന്നു വരുന്ന മെഡിക്കൽ, ഡയാലിസിസ് കാർഡുകളുടെ പന്തിപ്പൊയിൽ യൂണിറ്റ് തല വിതരണോദ്ഘാടനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ഇബ്രാഹിം ഫൈസി അധ്യക്ഷത വഹിച്ചു. ഗഫൂർ അഹ്സനി പദ്ധതി വിശദീകരിച്ചു. മമ്മൂട്ടി പി.സി, പോള മുഹമ്മദ്‌, മൊയ്തു ഓണിമേൽ, ഗഫൂർ പയേരി, കെ. കെ മമ്മൂട്ടി, കെ രവീന്ദ്രൻ, പി. പി തങ്കച്ചൻ, അലി മാഷ്, അമീൻ ഇസത്ത് ലത്തീഫി,മമ്മൂട്ടി…

        Read More

        അളവിൽ കവിഞ്ഞ മദ്യം കൈവശംവെച്ചെന്ന കേസ്; റിപ്പോർട്ടർ ടിവി ഉടമ ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ

        വയനാട്ടിലെ വീട്ടിൽ അനുവദനീയമായ അളവിൽ കൂടുതലായി മദ്യം സൂക്ഷിച്ച കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തു. മെസിയുടെ പേരിൽ തട്ടിപ്പ് നടത്തിയെന്ന കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നടത്തിയ പരിശോധനയ്ക്കിടെയാണ് വീട്ടിൽ നിന്ന് 67 ലിറ്ററിലധികം മദ്യശേഖരം കണ്ടെത്തിയത്. കളമശേരിയിലെ റിപ്പോർട്ടർ ചാനൽ ആസ്ഥാനത്ത് നടന്ന നാടകീയ രംഗങ്ങൾക്കൊടുവിലാണ് ആന്റോയെ കസ്റ്റഡിയിലെടുത്തത്. എറണാകുളം ജില്ലാ ആശുപത്രിയിലെ വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം എക്സൈസ് സംഘം ആന്റോയുമായി വയനാട്ടിലേക്ക് തിരിക്കും.  …

        Read More

          സംസ്ഥാന സ്കൂൾ കലോത്സവത്തിൽഉപന്യാസ മത്സരത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി ശിവദർശ് എം

          തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം സംസ്‌കൃതം ഉപന്യാസ രചനയിൽ ..തുടർച്ചയായി മൂന്നാം വർഷവും (ഹാട്രിക്ക്) A ഗ്രേഡ് നേടി മാനന്തവാടി GKM സ്‌കൂളിലെ ശിവദർശ്. എം. ദിനേശ്. മഞ്ജു വി രവീന്ദ്രൻ, എക്സൈസ് ഉദ്യോഗസ്ഥനായ.ദിനേശൻ ദമ്പതികളുടെ മകനാണ്.

          Read More

          എസ്ഡിപിഐ റീത്ത് വെച്ച് പ്രതിഷേധിച്ചു

          കാട്ടേരിക്കുന്ന് : കാട്ടേരിക്കുന്നിൽ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാനുള്ള സ്ട്രീറ്റ് മൈനും,ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്1 കൺട്രോളറും സ്ഥാപിച്ചിട്ട് പത്ത് മാസം കഴിഞ്ഞിട്ടും സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാത്ത തവിഞ്ഞാൽ പഞ്ചായത്ത് ഭരണസമിതിക്കെതിരെയും, 5,10 വാർഡ് മെമ്പർമാരുടെ അനാസ്ഥയിലും പ്രതിഷേധിച്ച് എസ്ഡിപിഐ തലപ്പുഴ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു.

          Read More